• NEWS MIDDLEEAST
  • UAEVARTHA ENGLISH
Tuesday, November 24, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home News Business

യുഎഇയിൽ ആദ്യമായി ഓടുന്ന ദൂരത്തിനനുസരിച്ച് കാർ ഇൻഷുറൻസ് പ്രീമിയവുമായി പോളിസിബസാർ

by UAE വാർത്ത ലേഖകൻ
9 minutes ago
in Business
Reading Time: 1 min read
22 0
Policybazaar introduces UAE's first mileage-based Pay-As-You-Drive car insurance and Smart Return Term Plan with 100% premium refund and exit option.
121
VIEWS
Share on WhatsappShare on Facebook

കൂടാതെ, ലൈഫ് ഇൻഷുറൻസിൽ പ്രീമിയം തിരിച്ചുനൽകുന്ന സ്മാർട്ട് റിട്ടേൺ ടേം പദ്ധതിയും. പോളിസി കാലാവധി 30 വർഷമോ അതിൽ കൂടുതലോ ഉള്ളവർക്ക് പ്രത്യേക എക്സിറ്റ് സൗകര്യവും.

ദുബായ്: യുഎഇയിലെ ഇൻഷുറൻസ് വിപണിയിൽ രണ്ട് പുതിയ പദ്ധതികൾ അവതരിപ്പിച്ച് ഓൺലൈൻ ഇൻഷുറൻസ് പ്ലാറ്റ്‌ഫോമായ പോളിസിബസാർ. വാഹനമോടിക്കുന്ന ദൂരത്തിന്റെ അടിസ്ഥാനത്തിൽ കാർ ഇൻഷുറൻസ് പ്രീമിയം നിശ്ചയിക്കുന്ന ‘പേ ആസ് യൂ ഡ്രൈവ്’ പദ്ധതിയും, ലൈഫ് ഇൻഷുറൻസിൽ അടച്ച അടിസ്ഥാന പ്രീമിയത്തിന്റെ 100 ശതമാനം തിരികെ ലഭിക്കാൻ അവസരമൊരുക്കുന്ന ‘സ്മാർട്ട് റിട്ടേൺ ടേം പ്ലാനും’ കമ്പനി അവതരിപ്പിച്ചു.

ലൈഫ് ഇൻഷുറൻസിൽ പോളിസി കാലാവധി 30 വർഷമോ അതിൽ കൂടുതലോ ഉള്ളവർക്ക് പ്രത്യേക എക്സിറ്റ് സൗകര്യവും ‘സ്മാർട്ട് റിട്ടേൺ ടേം പ്ലാൻ’ മുഖേന പോളിസിബസാർ പ്രഖ്യാപിച്ചു.

യുഎഇയിൽ ആദ്യമായാണ് വാഹനത്തിന്റെ വാർഷിക ഉപയോഗം കണക്കിലെടുത്ത് കാർ ഇൻഷുറൻസ് പ്രീമിയം നിശ്ചയിക്കുന്ന പദ്ധതി അവതരിപ്പിക്കുന്നത്. പോളിസി എടുക്കുമ്പോൾ ഉപഭോക്താക്കൾക്ക് അനുയോജ്യമായ വാർഷിക യാത്രാദൂര പരിധി തിരഞ്ഞെടുക്കാം. ദൂരം കുറയുന്നതിനനുസരിച്ച് പ്രീമിയവും കുറയും. അർഹരായ ഉപഭോക്താക്കൾക്ക് നിലവിലെ പ്രീമിയത്തിൽ 50 ശതമാനത്തിലധികം വരെ ലാഭിക്കാം. ഇതുവഴി വാഹന ഉപയോഗത്തിനനുസരിച്ച് ഇൻഷുറൻസ് ചെലവ് ക്രമീകരിക്കാനാകുമെന്ന് പോളിസിബസാർ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ നീരജ് ഗുപ്ത പറഞ്ഞു.

പോളിസി പുതുക്കുമ്പോൾ വാഹനത്തിന്റെ യഥാർഥ ഉപയോഗം വിലയിരുത്തി പുതിയ യാത്രാദൂര പരിധി തിരഞ്ഞെടുക്കാനും സാധിക്കും. രണ്ടാമത്തെ വാഹനം ഉപയോഗിക്കുന്നവർ, പൊതുഗതാഗതത്തെ ആശ്രയിക്കുന്നവർ, വീട്ടിലിരുന്ന് ജോലി ചെയ്യുന്നവർ, കുറഞ്ഞ ദൂരം മാത്രം വാഹനമോടിക്കുന്നവർ എന്നിവർക്കാണ് ഈ പദ്ധതി കൂടുതൽ പ്രയോജനകരമാകുക എന്ന് അദ്ദേഹം വിശദീകരിച്ചു.

പ്രതിവർഷം 12,000 കിലോമീറ്റർ വരെ ഓടിക്കുന്ന തിരഞ്ഞെടുത്ത വാഹനങ്ങളുടെ ഉദാഹരണത്തിൽ ടെസ്‌ല മോഡൽ വൈയ്ക്ക് 55 ശതമാനവും ടൊയോട്ട ലാൻഡ് ക്രൂസറിന് 48 ശതമാനവും നിസാൻ പട്രോളിന് 41 ശതമാനവും വരെ പ്രീമിയം ലാഭം ലഭിക്കാമെന്നും കമ്പനി വ്യക്തമാക്കി. വ്യക്തിഗത വിവരങ്ങളും മറ്റ് ഘടകങ്ങളും അനുസരിച്ച് യഥാർഥ ലാഭത്തിൽ വ്യത്യാസമുണ്ടാകും.

അതേസമയം, അലയൻസ് ഇൻഷുറൻസുമായി സഹകരിച്ചാണ് ‘സ്മാർട്ട് റിട്ടേൺ ടേം പ്ലാൻ അവതരിപ്പിച്ചിരിക്കുന്നത്. ലൈഫ് ഇൻഷുറൻസ് പരിരക്ഷയ്ക്കൊപ്പം നിശ്ചിത വ്യവസ്ഥകൾക്ക് വിധേയമായി അടച്ച അടിസ്ഥാന പ്രീമിയത്തിന്റെ 100 ശതമാനം തിരികെ ലഭിക്കാനുള്ള അവസരമാണ് പദ്ധതിയുടെ പ്രത്യേകത.

യുഎഇയിൽ ടേം ലൈഫ് ഇൻഷുറൻസ് എടുക്കുന്നതുമായി ബന്ധപ്പെട്ട് ഉപഭോക്താക്കൾക്കിടയിൽ വർഷങ്ങളായി നിലനിൽക്കുന്ന ആശങ്കയ്ക്ക് പരിഹാരമൊരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് നീരജ് ഗുപ്ത പറഞ്ഞു.  

പോളിസിബസാർ.ae-യുമായുള്ള പങ്കാളിത്തം വഴി ഉപഭോക്താക്കൾക്ക് പദ്ധതി സുതാര്യമായി മനസ്സിലാക്കാനും മറ്റ് ഓപ്ഷനുകളുമായി താരതമ്യം ചെയ്യാനും എളുപ്പത്തിൽ വാങ്ങാനും സാധിക്കും. രാജ്യത്തുടനീളം കൂടുതൽ ആളുകളിലേക്ക് ലൈഫ് ഇൻഷുറൻസ് പരിരക്ഷ എത്തിക്കുന്നതിനുള്ള സുപ്രധാന ചുവടുവയ്പായാണ് ഈ പദ്ധതിയെ ഞങ്ങൾ കാണുന്നതെന്നും അലയൻസ് ഇൻഷുറൻസ് സി. ഇ.ഒ. റാമി അൽ മുഗ്രാബി പറഞ്ഞു.

പോളിസി കാലയളവിൽ ഇൻഷുറൻസ് ക്ലെയിം ചെയ്യേണ്ട സാഹചര്യം ഉണ്ടായില്ലെങ്കിൽ അടച്ച പ്രീമിയം നഷ്ടമാകുമോ എന്ന ആശങ്ക പലരെയും പോളിസി എടുക്കുന്നതിൽനിന്ന് പിന്തിരിപ്പിക്കാറുണ്ട്. ഈ ആശങ്കയ്ക്ക് വ്യക്തമായ മറുപടി നൽകുന്നതിനായാണ് സ്മാർട്ട് റിട്ടേൺ ടേം പ്ലാൻ രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് നീരജ് ഗുപ്ത  വിശദീകരിച്ചു.

പോളിസി കാലയളവിൽ ഇൻഷുറൻസ് പരിരക്ഷയുള്ള വ്യക്തി മരിച്ചാൽ നോമിനികൾക്ക് ഇൻഷ്വർ ചെയ്ത തുക ഒറ്റത്തവണയായി ലഭിക്കും. 30 വർഷമോ അതിൽ കൂടുതലോ കാലാവധിയുള്ള പോളിസികൾക്ക് ‘സ്മാർട്ട് എക്സിറ്റ്’ എന്ന സൗകര്യവും ലഭ്യമാണ്. പോളിസി കാലാവധി അവസാനിക്കുന്നതിന് ആറു വർഷം മുമ്പ് ആരംഭിക്കുന്ന ഒരു വർഷത്തെ നിശ്ചിത കാലയളവിൽ ഉപഭോക്താവിന് ഒരിക്കൽ പോളിസിയിൽനിന്ന് പിന്മാറി അടച്ച അടിസ്ഥാന പ്രീമിയത്തിന്റെ 100 ശതമാനം തിരികെ നേടാം. ഈ സൗകര്യം ഉപയോഗിക്കാത്തവർക്ക് കാലാവധി അവസാനിക്കുന്നതുവരെ ഇൻഷുറൻസ് പരിരക്ഷ തുടരാം.

20 മുതൽ 65 വയസ്സുവരെയുള്ളവർക്ക് പദ്ധതിയിൽ ചേരാം. കുറഞ്ഞ പോളിസി കാലാവധി അഞ്ചു വർഷമാണ്. പരമാവധി 85 വയസ്സുവരെ പരിരക്ഷ ലഭിക്കും. പ്രീമിയം യുഎസ് ഡോളറിൽ പ്രതിമാസം, ത്രൈമാസികമായി, ആറുമാസത്തിലൊരിക്കൽ, വർഷത്തിലൊരിക്കൽ എന്നിങ്ങനെ അടയ്ക്കാം. നിശ്ചിത വ്യവസ്ഥകൾക്ക് വിധേയമായി യുദ്ധത്തിന്റെയും ഭീകരവാദ പ്രവർത്തനങ്ങളുടെയും പരോക്ഷമായ പ്രത്യാഘാതങ്ങൾക്കുള്ള പരിരക്ഷയും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഇരുപദ്ധതികളും നിലവിൽ പോളിസിബസാർ.ae വഴി ലഭ്യമാണ്. ഉപഭോക്താക്കൾക്ക് ഓൺലൈനായി പ്രീമിയം താരതമ്യം ചെയ്ത് അനുയോജ്യമായ ഇൻഷുറൻസ് പരിരക്ഷ തിരഞ്ഞെടുക്കാമെന്ന് കമ്പനി അറിയിച്ചു.

Tags: Alliance InsuranceCar InsuranceDubai BusinessLife InsurancePay-As-You-DrivePersonal FinancePolicybazaarUAE Insurance

RelatedPosts

Aspora and O Gold partner in Dubai to offer UAE-based NRIs insured digital gold investments starting at AED 5 with up to 3% annual returns.
Business

യു.എ.ഇ.യിലെ പ്രവാസികൾക്ക് ഡിജിറ്റൽ സ്വർണ്ണ നിക്ഷേപവുമായി അസ്‌പോറയും ഓ ഗോൾഡും

Barjeel Geojit Founder Director K.V. Shamsudheen celebrates his 80th birthday on Nov 19, 2026, reflecting on 56 years of UAE expat financial literacy.
Lifestyle

കാരുണ്യത്തിൽനിന്ന് വളർന്ന സാമ്പത്തിക സാക്ഷരതാ പ്രസ്ഥാനം; കെ.വി. ഷംസുദ്ദീന് എൺപതാം പിറന്നാൾ

Dubai consultancy Emirates First receives the Best Platinum Channel Partner Award from Meydan Free Zone for supporting UAE business setup and entrepreneurs.
Business

മെയ്ദാൻ ഫ്രീ സോണിന്റെ ബെസ്റ്റ് പ്ലാറ്റിനം ചാനൽ പാർട്ണർ പുരസ്കാരം നേടി എമിറേറ്റ്സ് ഫസ്റ്റ്

Hotpack secures the 2026 Gulfood Manufacturing Industry Excellence Award for its 2.2 MW rooftop solar project at Dubai's National Industries Park.
Business

ഹോട്ട്പാക്കിന്റെഎൻ.ഐ.പിപ്ലാന്റിലെ 2.2 മെഗാവാട്ട്സൗരോർജസംവിധാനത്തിന്ഗൾഫുഡ്മാനുഫാക്ചറിങ്പുരസ്‌കാരം

Dubai Financial Services Authority fines Moody’s Middle East $585,825 for failing to protect confidential data across seven separate breaches.
Business

രഹസ്യവിവരങ്ങൾ ചോർന്നു: മൂഡീസിന് 2.15 കോടി രൂപ പിഴ ചുമത്തി ദുബായ് സാമ്പത്തിക റെഗുലേറ്റർ

Apple's foldable iPhone Duo is now on sale in the UAE starting at Dh8,499. Here is the full breakdown of storage pricing, AppleCare+ costs, and essential accessories.
Tech

ആപ്പിളിന്റെ ആദ്യ ഫോൾഡബിൾ ഫോൺ ‘ഐഫോൺ ഡ്യുയോ’ യുഎഇയിൽ വിൽപ്പന തുടങ്ങി; അനുബന്ധ ചെലവുകൾ ഉൾപ്പെടെ വാങ്ങാൻ 10,000 ദിർഹം കടക്കും

Malabar Gold & Diamonds and KMCC launch Med Access in the UAE, providing free prescribed medicines to low-income residents earning under AED 1,500 monthly.
Business

കുറഞ്ഞ വരുമാനക്കാർക്ക് സൗജന്യ മരുന്നുമായി മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സും കെ.എം.സി.സിയും; ‘മെഡ് ആക്സസ്’ പദ്ധതിക്ക് തുടക്കം

The death toll in the Ras Al Khaimah bus-truck crash on Al Watan Street has risen to 13 after two injured victims died in hospital; 14 remain injured.
UAE

റാസൽഖൈമ വാഹനാപകടം: മരണസംഖ്യ 13 ആയി ഉയർന്നു; 14 പേർ ചികിത്സയിൽ

Dubai RTA offers 150 three-, four-, and five-digit vehicle and motorcycle plates in its 84th online auction starting November 30. Registration opens Nov 24.
Dubai

150 പ്രീമിയം നമ്പർ പ്ലേറ്റുകളുമായി ദുബായ് ആർ.ടി.എയുടെ 84-ാമത് ഓൺലൈൻ ലേലം നവംബർ 30-ന്

Mona Ghanem Al Marri highlights how content creators help share Dubai's achievements and values globally at a Dubai Press Club and Sports Council session.
Entertainment

ദുബായുടെ കഥ ലോകത്തിന് മുന്നിലെത്തിക്കുന്നതിൽ കണ്ടന്റ് ക്രിയേറ്റർമാർക്ക് നിർണായക പങ്ക്: മോന അൽ മർറി

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.