ദുബായ് : എസ്.എൻ.ഡി.പി യോഗം യു.എ.ഇയുടെ നേതൃത്വത്തിൽ ഫെബ്രുവരി 15ന് അജ്‌മാൻ കൾച്ചറൽ സെന്‍ററിൽ ശിവഗിരി തീർഥാടനം സംഘടിപ്പിക്കുന്നു. യു.എ.ഇയിൽ തുടർച്ചയായി 16മത് തവയാണ് ശിവഗിരി തീർഥാടനം സംഘടിപ്പിക്കുന്നത്. ഫെബ്രുവരി 15ന് രാവിലെ 11 മണിക്ക് നടക്കുന്ന തീർത്ഥാടന മഹാസമ്മേളനത്തിൽ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഓൺലൈനിലൂടെ സംഘടനാ സന്ദേശം നൽകും. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ തീർത്ഥാടനം ഉത്ഘാടനം ചെയ്യും. എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്‍റ് തുഷാർ വെള്ളാപ്പള്ളി, പ്രീതി നടേശൻ, ആത്മീയ ആചാര്യനായ ശ്രീമത്.ശിവ സ്വരൂപാനന്ദ സ്വാമികൾ, ഇന്ത്യൻ കോൺസൽ ജനറൽ സതീഷ് കുമാർ ശിവൻ, എസ്.എൻ.ഡി.പി യോഗം യു.എ.ഇ കോ ഓർഡിനേറ്ററും കേരള ഹൈക്കോടതിയിലെ കേന്ദ്ര സർക്കാരിന്‍റെ സീനിയർ സ്റ്റാൻഡിങ് കൗൺസിലും പന്തളം യൂണിയൻ പ്രസിഡന്‍റുമായ അഡ്വ. സിനിൽ മുണ്ടപ്പള്ളി, പ്രമുഖ വ്യവസായിയും ശിവഗിരി, ദുബൈ എന്നീ യൂണിയനുകളുടെ പ്രസിഡന്‍റും സംഘാടക സമിതി ചെയർമാനുമായ ബി.ജയപ്രകാശ്, വൈസ് ചെയർമാൻമാരായ സുരേഷ് തിരുകുളം, സാജൻ സത്യ, സെക്രട്ടറി ശ്രീധരൻ പ്രസാദ്, ട്രഷറർ ജെ.ആർ.സി ബാബു, ജനറൽ കൺവീനർ സിജു മംഗലശ്ശേരി എന്നിവരും സമ്മേളനത്തിൽ പങ്കെടുക്കും.തീർത്ഥാടന ദിനത്തിൽ പുലർച്ചെ 5.30ന് ഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും. കഴിഞ്ഞ ഒരു മാസക്കാലമായി യു.എ.ഇയിലെ എട്ട് യൂണിയനുകളിലും നടന്നിരുന്ന ഗുരുദേവ കലാ സാഹിത്യ മത്സരങ്ങളുടെ ഫൈനൽ മത്സരത്തിലെ വിജയികൾക്കുള്ള അവാർഡുകൾ വിതരണം ചെയ്യും. വൈകുന്നേരം 6 മണിക്ക് ഭഗവതി പൂജ, തുടർന്ന് ദീപാരാധന, പതാക അവഹോരണം എന്നീ ചടങ്ങുകളോടെ തീർത്ഥാടനം അവസാനിക്കും. ഓര്‍ഗനൈസിങ് കമ്മിറ്റി ചെയര്‍മാന്‍ ബി. ജയപ്രകാശന്‍, വൈസ് ചെയര്‍മാന്‍ സാജന്‍ സത്യ, സെക്രട്ടറി ശ്രീധരന്‍ പ്രസാദ്, ട്രഷറര്‍ ജെ.ആര്‍.സി ബാബു തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.









































