• NEWS MIDDLEEAST
  • UAEVARTHA ENGLISH
Sunday, September 20, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Dubai

പ്രവാസികൾക്ക് ആശ്വാസമായി പരിമിത സർവീസുകളുമായി വിമാന കമ്പനികൾ

by UAE വാർത്ത ലേഖകൻ
7 months ago
in Dubai, UAE
Reading Time: 1 min read
25 1
പ്രവാസികൾക്ക് ആശ്വാസമായി പരിമിത സർവീസുകളുമായി വിമാന കമ്പനികൾ
142
VIEWS
Share on WhatsappShare on Facebook

ദുബൈ: ഗൾഫ് മേഖലയിലേക്കുള്ള വ്യോമപാതകൾ അടച്ചതോടെ ആശങ്കയിലായിരുന്ന പ്രവാസികൾക്ക് ആശ്വാസമായി യു.എ.ഇയിൽ നിന്ന് നിരവധി വിമാന കമ്പനികൾ പരിമിതമായ സർവിസുകൾ പ്രഖ്യാപിച്ചു. Emirates, flydubai, Etihad Airways, Air Arabia എന്നീ വിമാനക്കമ്പനികൾ അടിയന്തര സർവിസുകൾ ഭാഗികമായി ആരംഭിച്ചതിന് പിന്നാലെ ഇന്ത്യൻ എയർലൈനുകളായ Air India Express, IndiGo, SpiceJet എന്നിവയും പ്രത്യേക സർവിസുകൾ പ്രഖ്യാപിച്ചു.

മണിക്കൂറിൽ 48 വിമാനങ്ങൾക്ക് കടന്നുപോകാൻ കഴിയുന്ന രീതിയിൽ യു.എ.ഇ സുരക്ഷിതമായ വ്യോമ ഇടനാഴി തുറന്നതോടെയാണ് കൂടുതൽ വിമാന കമ്പനികൾക്ക് സർവിസുകൾ ആരംഭിക്കാൻ കഴിഞ്ഞത്.

എയർ ഇന്ത്യ എക്സ്പ്രസ് മാർച്ച് 5 മുതൽ 7 വരെ റാസൽഖൈമയിൽ നിന്ന് ഡൽഹി, കൊച്ചി, മുംബൈ എന്നിവിടങ്ങളിലേക്ക് പ്രത്യേക സർവിസുകൾ നടത്തുമെന്ന് അറിയിച്ചു. കൊച്ചിയിൽ നിന്ന് വൈകിട്ട് 4.25ന് പുറപ്പെടുന്ന വിമാനം രാത്രി 8.55ന് റാസൽഖൈമയിൽ എത്തും. തുടർന്ന് 9.55ന് പുറപ്പെടുന്ന വിമാനം പുലർച്ചെ 1.55ന് കൊച്ചിയിൽ എത്തുന്ന രീതിയിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. കൂടാതെ അൽഐനിൽ നിന്ന് കോഴിക്കോട് നഗരത്തിലേക്കും എയർ ഇന്ത്യ എക്സ്പ്രസ് സർവിസുകൾ നടത്തും.

അതേസമയം, സാധാരണ ഷെഡ്യൂൾ സർവിസുകൾ മാർച്ച് 9 വരെ നിർത്തിവെച്ചിട്ടുണ്ടെങ്കിലും ഇന്ത്യയിൽ നിന്ന് അബൂദബിയിലേക്ക് മാർച്ച് 6, 7 തീയതികളിൽ പ്രത്യേക സർവിസ് നടത്തുമെന്ന് എയർ അറേബ്യ അറിയിച്ചു. അഹമ്മദാബാദ്, കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം, ചെന്നൈ എന്നീ നഗരങ്ങളിലേക്കാണ് സർവിസുകൾ.

യു.എ.ഇയിൽ കുടുങ്ങിയ ഇന്ത്യൻ യാത്രക്കാർക്കായി സ്‌പൈസ് ജെറ്റ് മാർച്ച് 4, 5 തീയതികളിൽ ഫുജൈറയിൽ നിന്ന് ഡൽഹി, മുംബൈ, കൊച്ചി എന്നിവിടങ്ങളിലേക്ക് പ്രത്യേക സർവിസുകൾ നടത്തുമെന്ന് പ്രഖ്യാപിച്ചു. ഇതിൽ രണ്ട് സർവിസുകൾ മുംബൈയിലേക്കായിരിക്കും.

മാർച്ച് 4 മുതൽ ആകെ 58 വിമാനങ്ങൾ സർവിസ് ആരംഭിക്കുമെന്ന് ഇന്ത്യൻ സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ കണക്കുകൾ സൂചിപ്പിക്കുന്നു. ഇതിൽ ഇൻഡിഗോ 30 സർവിസുകളും എയർ ഇന്ത്യ എക്സ്പ്രസ് 23 സർവിസുകളും ഗൾഫ് രാജ്യങ്ങളിലേക്ക് നടത്തുമെന്നാണ് വിവരം.

അതേസമയം കേരളം ഉൾപ്പെടെയുള്ള റൂട്ടുകളിൽ ഉയർന്ന ടിക്കറ്റ് നിരക്കാണ് പ്രവാസികൾക്ക് വലിയ വെല്ലുവിളിയായി മാറുന്നത്. ഫ്ലൈ ദുബൈ കൊച്ചി, കോഴിക്കോട്, മുംബൈ, ഹൈദരാബാദ് നഗരങ്ങളിലേക്ക് 2850 ദിർഹം (ഏകദേശം 71,400 രൂപ) വരെ ടിക്കറ്റ് നിരക്ക് ഈടാക്കുന്നുണ്ട്. ഡൽഹി, ലഖ്നൗ, കൊൽക്കത്ത, അഹമ്മദാബാദ് നഗരങ്ങളിലേക്ക് 2800 ദിർഹം (ഏകദേശം 70,200 രൂപ) വരെ നിരക്കുണ്ട്.

അതേസമയം അൽഐൻ-കോഴിക്കോട് റൂട്ടിൽ എയർ ഇന്ത്യ എക്സ്പ്രസ് 300 ദിർഹം (ഏകദേശം 7,000 രൂപ) മുതൽ ടിക്കറ്റ് നിരക്ക് ലഭ്യമാണെന്നും റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ പരിമിതമായ സർവിസുകളായതിനാൽ ടിക്കറ്റുകൾ വേഗത്തിൽ വിറ്റുപോകുന്ന സാഹചര്യമാണുള്ളത്. യാത്രാ സമയങ്ങളിൽ മാറ്റം വരുന്നതിനാൽ ടിക്കറ്റുകൾ റദ്ദാകാനുള്ള സാധ്യതയും കൂടുതലാണെന്ന് ട്രാവൽ ഏജൻസികൾ വ്യക്തമാക്കുന്നു.

Airlines including Emirates, flydubai, Air India Express, IndiGo, and SpiceJet have started limited flight services from the UAE, providing relief to expatriates affected by airspace restrictions in the Gulf region.

Tags: Air India Express UAE flightsGulf aviation crisis flightsGulf flight services updatespecial flights UAE IndiaUAE India special flightsUAE India travel update

RelatedPosts

ഇൻഡിഗോ കൊച്ചി–ദുബായ് സർവീസ് പുനരാരംഭിച്ചു; മറ്റ് ഇന്ത്യൻ വിമാനക്കമ്പനികൾ കാത്തിരിക്കുകയാണ്
Travel

ഇൻഡിഗോ കൊച്ചി–ദുബായ് സർവീസ് പുനരാരംഭിച്ചു; മറ്റ് ഇന്ത്യൻ വിമാനക്കമ്പനികൾ കാത്തിരിക്കുകയാണ്

air-india-to-operate-78-special-flights-to-the-gulf-tomorrow-offering-relief-to-expatriates
Dubai

പ്രവാസികൾക്ക് ആശ്വാസമായി എയർ ഇന്ത്യ; ഗൾഫിലേക്ക് നാളെ 78 പ്രത്യേക വിമാനങ്ങൾ

Metropolitan International English School and DPS Ajman won top honors at the CBSE UAE Cluster Handball Tournament 2026 held at The Royal Academy, Ajman.
Sports

സിബിഎസ്ഇ യുഎഇ ക്ലസ്റ്റർ ഹാൻഡ്‌ബോൾ: മെട്രോപൊളിറ്റൻ ഇന്റർനാഷണലിനും ഡിപിഎസ് അജ്മാനും കിരീടം

A millisecond coding flaw in the UK National Airspace System caused over 2,100 flight cancellations and disrupted UAE routes, an official NATS probe confirms.
Business

ഒരു മില്ലിസെക്കൻഡ് സോഫ്റ്റ്‌വെയർ പിഴവ്: യുകെയിൽ റദ്ദാക്കിയത് 2,100 ലധികം വിമാന സർവീസുകൾ; യുഎഇ യാത്രക്കാരെയും ബാധിച്ചു

The editorial team of 'Bookish' literary bulletin invites original stories, poems, and memoirs for its 12th edition at the 45th Sharjah International Book Fair.
Entertainment

ഷാർജ രാജ്യാന്തര പുസ്തകമേള: ‘ബുക്കിഷ്’ സാഹിത്യ ബുള്ളറ്റിനിലേക്ക് രചനകൾ ക്ഷണിച്ചു

Adeeb and Shafeena Foundation opens a ₹1.5 crore academic block and dental unit at NIARC Koyilandy to enhance therapy and schooling for children with special needs.
Education

ഭിന്നശേഷി കുട്ടികളുടെ സ്വപ്നങ്ങൾക്ക് പുതിയ ചിറകുകൾ; നിയാർക് അക്കാദമിക് ബ്ലോക്ക് സമർപ്പിച്ചു

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.