ഷാർജ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യു.എ.ഇ.പ്രസിഡണ്ട്, ഒ.ഐ.സി.സി.യു.എ.ഇ.വൈസ് പ്രസിഡണ്ട്. റാക് ഇന്ത്യൻ അസോസിയേഷൻ, പ്രസിഡണ്ട് ഇന്ത്യൻ സ്കൂൾ സിക്രട്ടറി, കേരള സമാജം പ്രസിഡണ്ട്, .ഷാർജ ഇന്ത്യൻ അസോസിയേഷൻ അംഗം തൃശൂർ ജില്ലയിലെ പ്രാദേശിക കൂട്ടായ്മകളുടെ രക്ഷാധികാരിയും പ്രവാസ ലോകത്ത് 40 വർഷം പ്രവർത്തിച്ച് മാതൃകപരമായ പ്രവർത്തനങ്ങൾ നടത്തി വിട പറഞ്ഞ എ.എം.എം. നുറുദ്ദീനെ അനുസ്മരിച്ച് ഷാർജ ഇന്ത്യൻ അസോസിയേഷനിൽ ഹാളിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യു.എ.ഇ യോഗം സംഘടിപ്പിച്ചു.നുറുദ്ദീൻ്റെ സേവനം പ്രവാസ ലോകത്ത് പ്രവർത്തിക്കുന്ന പുതിയ തലമുറക്ക് മാതൃകയാക്കുവാൻ പറ്റുന്ന പ്രവർത്തനങ്ങളും, പുഞ്ചിരിയിലൂടെ ചേർത്ത് പിടിച്ചുള്ള സ്നേഹവായ്പയും സമ്മാനിച്ചാണ് നുറുദ്ദീൻ വിടപഞ്ഞെതെന്ന് യു.എ.ഇ.സീനിയർ കോൺഗ്രസ് നേതാവും, ഷാർജ ഇന്ത്യൻ അസോസിയേഷൻ മുൻ പ്രസിഡണ്ട് കെ.ബാലകൃഷ്ണൻ പറഞ്ഞു.


ഇൻക്കാസ് നേതാക്കളായ എസ്.മുഹമ്മദ് ജാബിർ .ബിജു അബ്രഹാം, മനാഫ് തൃശൂർ, ഷാജിലാൽ, രഞ്ജൻ ചാക്കോ, അഡ്വ.അൻസാർ താജ് റോയി, സാം വർഗീസ്, ഷിബു ജോൺ, നൗഷാദ് കോഴിക്കോട്, ഷാൻ്റി തോമസ്, സി.എ. ബിജു, പി.ആർ.പ്രകാശൻ, ടി.പി.അശറഫ്, പ്രജീഷ്, മാസ് ഷാർജ നേതാവ് ഹമീദ്, സേവനം യു.എ.ഇ.ജനറൽ സിക്രട്ടറി എസ്.പ്രസാദ്, റാസൽഖൈയിലെ സാമൂഹ്യ, ജീവ കാരുണ്യ പ്രവർത്തകരായ സേതുനാഥൻ, ജോർജ്ജ് സാമുവൽ, നാസർ അൽ ദാന, മാധ്യമ പ്രവർത്തകൻ അനസുദ്ദീൻ റാസൽഖൈമ,ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യു.എ.ഇ.ജനറൽ സിക്രട്ടറി പുന്നക്കൻ മുഹമ്മദലി, ഐ.ഒ.സി.നേതാക്കളായഉദയൻ അജ്മാൻ,സി.പി.ജലീൽ, മുഹമ്മദ് സോളമൻ, അനിൽകുമാർസുധീർ ചാളിപ്പാട്ട്ഷഫീക്ക് , ഷഹീർ , നബീൽ നൂറുദ്ദീൻ , നൗഫൽ എസ്.കെ.എന്നിവർ അനുസ്മരിച്ച് സംസാരിച്ചു.









































