• NEWS MIDDLEEAST
  • UAEVARTHA ENGLISH
Wednesday, September 9, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home Kerala

തൃശ്ശൂർ പൂരത്തിനായി നിർമ്മിച്ച വെടിക്കെട്ട് പുരയിൽ സ്‌ഫോടനം; 7 പേർ മരിച്ചു, നിരവധി പേർക്ക് പരിക്ക്

by UAE വാർത്ത ലേഖകൻ
5 months ago
in Kerala
Reading Time: 1 min read
28 0
തൃശ്ശൂർ പൂരത്തിനായി നിർമ്മിച്ച വെടിക്കെട്ട് പുരയിൽ സ്‌ഫോടനം; 7 പേർ മരിച്ചു, നിരവധി പേർക്ക് പരിക്ക്
155
VIEWS
Share on WhatsappShare on Facebook

സാമ്പിൾ വെടിക്കെട്ട് തയ്യാറാക്കുന്നതിനിടെ വൻ ദുരന്തം; രക്ഷാപ്രവർത്തനം പ്രതിസന്ധിയിൽ

തൃശ്ശൂർ: തൃശ്ശൂർ പൂരത്തിനായുള്ള വെടിക്കെട്ട് സാമഗ്രികൾ നിർമ്മിച്ചിരുന്ന മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിൽ ചൊവ്വാഴ്ച വൈകുന്നേരം ഉണ്ടായ ശക്തമായ സ്‌ഫോടനത്തിൽ ഏഴ് പേർ മരിച്ചു. 40ഓളം പേർക്ക് പരിക്കേറ്റതായി പ്രാഥമിക വിവരം. തിരുവമ്പാടി ദേവസ്വംബോർഡിനുവേണ്ടി ലൈസൻസി സതീഷിന്റെ നേതൃത്വത്തിൽ സാമ്പിൾ വെടിക്കെട്ടിനായി പടക്കങ്ങൾ തയ്യാറാക്കുന്നതിനിടെയാണ് ദുരന്തം സംഭവിച്ചത്.

വൈകിട്ട് അഞ്ചുമണിയോടെ ഉണ്ടായ സ്‌ഫോടനത്തിന് പിന്നാലെ തുടർച്ചയായി രണ്ട് വലിയ പൊട്ടിത്തെറികളും ഉണ്ടായി. കിലോമീറ്ററുകൾ അകലത്തേക്കും ശബ്ദം കേട്ടതായി പ്രദേശവാസികൾ പറഞ്ഞു. സ്‌ഫോടനത്തിനു പിന്നാലെ സ്ഥലത്ത് സൂക്ഷിച്ചിരുന്ന പടക്ക സാമഗ്രികൾ തുടർച്ചയായി പൊട്ടിത്തെറിച്ചതോടെ തീ വേഗത്തിൽ പടർന്നു, സ്ഥിതി നിയന്ത്രണാതീതമായി. നിരവധി പേർക്ക് ഗുരുതരമായി പൊള്ളലേറ്റു. അഞ്ചുപേരെ ഗുരുതരാവസ്ഥയിൽ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവവിവരം ലഭിച്ചതോടെ പോലീസും ഫയർഫോഴ്‌സും ആംബുലൻസുകളും സ്ഥലത്തെത്തിയെങ്കിലും തീയുടെ തീവ്രതയും തുടർച്ചയായ പൊട്ടിത്തെറികളും രക്ഷാപ്രവർത്തനത്തെ ഗുരുതരമായി ബാധിച്ചു. തീ നിയന്ത്രിക്കാൻ കഴിയാത്തതിനാൽ അപകടത്തിൽപ്പെട്ടവരെ പുറത്തേക്കെത്തിക്കുന്നതിൽ വൈകലുണ്ടായി. ചെറിയ വഴികളുള്ള പ്രദേശമായതിനാൽ രക്ഷാസേനയ്ക്ക് സ്ഥലത്തെത്താൻ പ്രയാസം നേരിട്ടു. തുടർന്ന് സമീപത്തെ മതിൽ തകർത്താണ് ഫയർഫോഴ്‌സ് സംഘം അകത്തേക്ക് പ്രവേശിച്ച് രക്ഷാപ്രവർത്തനം തുടരുന്നത്.

ദുരന്തത്തിന്റെ ആഘാതത്തിൽ ചിലർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയതായി റിപ്പോർട്ടുകളുണ്ട്. തീയും പുകയും വ്യാപിച്ചതോടെ രക്ഷാപ്രവർത്തനം കൂടുതൽ സങ്കീർണമാവുകയും ചെയ്തു. പ്രദേശത്ത് ഇപ്പോഴും ആശങ്ക നിലനിൽക്കുന്നു.

ഈ മാസം 24ന് നടത്താനിരുന്ന തൃശ്ശൂർ പൂരത്തിന്റെ സാമ്പിൾ വെടിക്കെട്ടിനായി പടക്ക സാമഗ്രികൾ ഇവിടെ തയ്യാറാക്കുകയായിരുന്നു. രാജ്യത്തെ ഏറ്റവും പ്രശസ്തമായ ഉത്സവങ്ങളിലൊന്നായ തൃശ്ശൂർ പൂരം മുന്നോടിയായി നടക്കുന്ന പരീക്ഷണത്തിനിടെയുണ്ടായ ഈ അപകടം വലിയ ആശങ്കക്കും ചർച്ചകൾക്കും ഇടയാക്കി.

സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് പരിക്കേറ്റവർക്ക് ആവശ്യമായ എല്ലാ ചികിത്സാ സഹായങ്ങളും ലഭ്യമാക്കാൻ സർക്കാർ സംവിധാനങ്ങളെയാകെ സജ്ജമാക്കാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകി. ആശുപത്രികൾ അടിയന്തരാവസ്ഥയ്ക്ക് സജ്ജമാക്കിയിട്ടുണ്ട്. മരിച്ചവരുടെ വ്യക്തിവിവരങ്ങൾ പുറത്തുവന്നിട്ടില്ല. രക്ഷാപ്രവർത്തനവും അന്വേഷണം നടപടികളും പുരോഗമിക്കുകയാണ്.


Tags: fireworks accident KeralaKerala breaking newsMundathikode blastThrissur explosionThrissur newsThrissur Pooram

RelatedPosts

ദുരന്ത ബാധിതർക്ക് കൈത്താങ്ങായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി
Kerala

ദുരന്ത ബാധിതർക്ക് കൈത്താങ്ങായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി

LuLu Exchange celebrates 17 years of operations in the UAE, operating over 170 branches and digital remittance services via the LuLu Money app.
Business

യുഎഇയിൽ 17 വർഷം പൂർത്തിയാക്കി ലുലു എക്സ്ചേഞ്ച്; ആദ്യ ശാഖ പ്രവർത്തിച്ച അൽ വഹ്ദ മാളിൽ വാർഷികാഘോഷം

LuLu Group plans a Rs 2,000-crore investment in Madhya Pradesh for malls, hypermarkets, and agri-procurement following talks with CM Mohan Yadav in Dubai.
Business

ലുലു ഗ്രൂപ്പിനെ മധ്യപ്രദേശിലേക്ക് ക്ഷണിച്ച് മുഖ്യമന്ത്രി മോഹൻ യാദവ്

The 15th AIM Congress 2026 opens at Dubai World Trade Centre. LuLu Group Chairman Yusuff Ali and Indian state delegations explore trade and investment ties.
Business

മൂന്ന് ദിവസത്തെ വാർഷിക നിക്ഷേപക സംഗമത്തിനു ദുബായിൽ തുടക്കമായി

Dubai RTA launches the second cohort of its Advanced Leadership programme with Hult Ashridge, training 22 Emirati managers in governance and AI integration.
Business

ഭരണരംഗത്ത് ഭാവി നേതൃത്വത്തെ വാർത്തെടുക്കാൻ ദുബായ് ആർ.ടി.എ; അഡ്വാൻസ്ഡ് ലീഡർഷിപ്പ് രണ്ടാം ബാച്ചിന് തുടക്കം

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.