• NEWS MIDDLEEAST
  • UAEVARTHA ENGLISH
Tuesday, August 18, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home Lifestyle Travel

സലാല, കുവൈറ്റ് എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകൾ പുനരാരംഭിച്ച് എയർ ഇന്ത്യ എക്സ്പ്രസ്

by UAE വാർത്ത ലേഖകൻ
2 months ago
in Travel
Reading Time: 1 min read
24 0
Changes in flight services to the Gulf; Air India and Air India Express to operate 44 flights tomorrow.
132
VIEWS
Share on WhatsappShare on Facebook

ഗൾഫ് രാജ്യങ്ങളിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസിൻറെ മുഴുവൻ വിമാന സർവീസുകളും പുനരാരംഭിച്ചു

കൊച്ചി: കോഴിക്കോട് നിന്നും സലാല, കുവൈറ്റ് എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകൾക്ക് വീണ്ടും തുടക്കമിട്ടതോടെ പശ്ചിമേഷ്യയിലേക്കുള്ള മുഴുവൻ വിമാന സർവീസുകളും പുനരാരംഭിച്ച് എയർ ഇന്ത്യ എക്സ്പ്രസ്. കോഴിക്കോട് നിന്നും സലാലയിലേക്കുള്ള വിമാന സർവീസുകൾ ജൂലൈ രണ്ടിന് പുനരാരംഭിച്ചു. കോഴിക്കോട് – കുവൈറ്റ് സർവീസുകൾ ജൂലൈ മൂന്നിനും ബെംഗളൂരുവിൽ നിന്നും കുവൈറ്റിലേക്കുള്ള സർവീസ് ജൂലൈ നാലിനും പുനരാരംഭിക്കും.

ചൊവ്വ, വ്യാഴം ദിവസങ്ങളിൽ കോഴിക്കോട് നിന്നും രാവിലെ 11 മണിക്ക് സലാലയിലേക്കും ഉച്ചകഴിഞ്ഞ് 2:15ന് തിരികെ കോഴിക്കോട്ടേക്കുമാണ് സർവീസ്. കോഴിക്കോട് നിന്നും കുവൈറ്റിലേക്കുള്ള വിമാനം വെള്ളിയാഴ്ച ദിവസങ്ങളിൽ രാവിലെ 7:30ന് കോഴിക്കോട് നിന്നും പുറപ്പെടും. 11:05ന് കുവൈറ്റിൽ നിന്നും തിരികെ പുറപ്പെട്ട് വൈകിട്ട് 6:50ന് കോഴിക്കോട് എത്തിച്ചേരും. ബെംഗളൂരുവിൽ നിന്നും കുവൈറ്റിലേക്കുള്ള വിമാനം വെള്ളിയാഴ്ച ദിവസം പുലർച്ചെ രണ്ട് 2:25ന് പുറപ്പെട്ട് രാവിലെ 4:50ന് കുവൈറ്റിൽ ലാൻഡ് ചെയ്യും. അതേ ദിവസം കുവൈറ്റിൽ നിന്നും രാവിലെ 5:50ന് തിരികെ പുറപ്പെടുന്ന വിമാനം ഉച്ചയ്ക്ക് 1:25ന് ബെംഗളൂരുവിൽ എത്തും. എയർ ഇന്ത്യ എക്സ്പ്രസ് വെബ്സൈറ്റ്, മൊബൈൽ ആപ്പ്, മറ്റു പ്രമുഖ ബുക്കിംഗ് ചാനലുകൾ എന്നിവ വഴി ടിക്കറ്റുകൾ ബുക്ക് ചെയ്യാം.

ജൂലൈ 5 മുതൽ കോഴിക്കോട് – കുവൈറ്റ് സെക്ടറിലെ വിമാന സർവീസ് ആഴ്ചയിൽ മൂന്നായി ഉയർത്തും. ഇതോടെ ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിൽ പുലർച്ചെ 2:15ന് കോഴിക്കോട് നിന്നും കുവൈറ്റിലേക്കും രാവിലെ 5:50ന് കുവൈറ്റിൽ നിന്നും കോഴിക്കോട്ടേക്കും സർവീസുകൾ ഉണ്ടായിരിക്കും. ജൂലൈ 7 മുതൽ ബെംഗളൂരു – കുവൈറ്റ് സെക്ടറിലും ആഴ്ചയിൽ മൂന്ന് ദിവസം വിമാന സർവീസുകൾ ഉണ്ടാവും. തിങ്കൾ, ചൊവ്വ, ശനി ദിവസങ്ങളിൽ പുലർച്ചെ 2:25ന് ബംഗളൂരിൽ നിന്നും രാവിലെ 5:50ന് കുവൈറ്റിൽ നിന്നുമായിരിക്കും സർവീസുകൾ. എയർ ഇന്ത്യ എക്സ്പ്രസിൻറെ കുവൈറ്റിലേക്കുള്ള മുഴുവൻ വിമാനങ്ങളും കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ നാലിൽ നിന്നായിരിക്കും സർവീസ് നടത്തുക.
സലാല കൂടാതെ ഒമാനിലെ മസ്കറ്റിലേക്കും എയർ ഇന്ത്യ എക്സ്പ്രസിൻ്റെ വിമാന സർവീസുകൾ പുനരാരംഭിച്ചിട്ടുണ്ട്. ജൂലൈ 3 മുതൽ ബെംഗളൂരുവിൽ നിന്നായിരിക്കും സർവീസുകൾ. മസ്കറ്റിൽ നിന്നും ഇന്ത്യയിലെ ഏഴ് വിമാനത്താവളങ്ങളിലേക്ക് ആഴ്ചതോറും 40 വിമാന സർവീസുകളാണ് എയർ ഇന്ത്യ എക്സ്പ്രസിനുള്ളത്.

ബഹ്റൈൻ, കുവൈറ്റ്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ തുടങ്ങി പശ്ചിമേഷ്യയിലെ 13 സ്ഥലങ്ങളിലേക്ക് ഇന്ത്യയിലെ 18 വിമാനത്താവളങ്ങളിൽ നിന്നായി ആഴ്ചതോറും 780 വിമാന സർവീസുകളാണ് എയർ ഇന്ത്യ എക്സ്പ്രസിനുള്ളത്. അടുത്തിടെ നവിമുംബൈ – അബുദാബി, ഗുവാഹത്തി – അബുദാബി, ഗുവാഹത്തി – ദുബായ്, ബെംഗളൂരു – ഫുക്കറ്റ്, പൂനെ, അമൃത്സർ എന്നിവിടങ്ങളിലേക്കും പുതിയ സർവീസുകൾ ആരംഭിച്ചിരുന്നു. കോഴിക്കോട് നിന്നും ബെംഗളൂരു, ഗൾഫ് മേഖലകളിലെ 13 നഗരങ്ങളിലേക്ക് ആഴ്ചതോറും 85 സർവീസുകളാണ് എയർ ഇന്ത്യ എക്സ്പ്രസിനുള്ളത്.

Tags: Air India ExpressAviation NewsBengaluru AirportGulf FlightsIndia West Asia FlightsKozhikode AirportKuwait FlightsSalalah Flights

RelatedPosts

air-india-express-onasadya-malayalam
Travel

ഓണക്കാലത്ത് വിമാനത്തിൽ വിഭവസമൃദ്ധമായ ഓണസദ്യയൊരുക്കി എയർ ഇന്ത്യ എക്സ്പ്രസ്; ഉദ്ഘാടനം മന്ത്രി പി.സി. വിഷ്ണുനാഥ് നിർവഹിച്ചു

ദുബായ്, റിയാദ് സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ച് എയർ ഫ്രാൻസ്; ബെയ്റൂട്ട് വിലക്ക് നീട്ടി
Travel

ദുബായ്, റിയാദ് സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ച് എയർ ഫ്രാൻസ്; ബെയ്റൂട്ട് വിലക്ക് നീട്ടി

ഇന്ത്യൻ സർവീസുകൾ വിപുലീകരിച്ച് എമിറേറ്റ്സ്; പ്രീമിയം ഇക്കോണമി കൊച്ചിയുൾപ്പെടെ ആറ് നഗരങ്ങളിലേക്ക്, ഡൽഹിയിലേക്ക് എ380 വിമാനങ്ങൾ
Travel

ഇന്ത്യൻ സർവീസുകൾ വിപുലീകരിച്ച് എമിറേറ്റ്സ്; പ്രീമിയം ഇക്കോണമി കൊച്ചിയുൾപ്പെടെ ആറ് നഗരങ്ങളിലേക്ക്, ഡൽഹിയിലേക്ക് എ380 വിമാനങ്ങൾ

Changes in flight services to the Gulf; Air India and Air India Express to operate 44 flights tomorrow.
Travel

അന്താരാരാഷ്ട്ര യാത്രകളിൾ 15 ശതമാനം വരെ കിഴിവുമായി എയർ ഇന്ത്യ എക്സ്പ്രസിൽ എക്സ്പ്ലോർ മോർ സെയിൽ

ചൈനീസ് വിനോദസഞ്ചാരികളുടെ പ്രിയകേന്ദ്രമായി സൗദി അറേബ്യ; വിമാന സർവീസുകളിൽ 91% വർധനവ്‌
Travel

ചൈനീസ് വിനോദസഞ്ചാരികളുടെ പ്രിയകേന്ദ്രമായി സൗദി അറേബ്യ; വിമാന സർവീസുകളിൽ 91% വർധനവ്‌

ചരിത്രനേട്ടം: വടക്കുകിഴക്കൻ ഇന്ത്യയിൽ നിന്ന് ഗൾഫിലേക്ക് നേരിട്ട് വിമാന സർവീസുകളുമായി എയർ ഇന്ത്യ എക്സ്പ്രസ്സ്
Travel

ചരിത്രനേട്ടം: വടക്കുകിഴക്കൻ ഇന്ത്യയിൽ നിന്ന് ഗൾഫിലേക്ക് നേരിട്ട് വിമാന സർവീസുകളുമായി എയർ ഇന്ത്യ എക്സ്പ്രസ്സ്

Abu Dhabi Civil Defence officers instructing industrial workers on hazardous materials handling and safety equipment.
Business

അബുദാബിയിൽ വ്യാവസായിക തൊഴിലാളികൾക്കായി അപകടകരമായ രാസവസ്തു സുരക്ഷാ പരിശീലനം

Expanded Al Marabea Street corridor in Dubai featuring newly constructed traffic lanes and street lighting.
Travel

ദുബായിൽ അൽ മറാബിയ തെരുവ് വികസനം പൂർത്തിയായി; യാത്രാസമയത്തിൽ 30 ശതമാനം കുറവ്

UAE Traffic, Dubai Police, School Safety, Traffic Fines, UAE Education, Road Safety
Education

യുഎഇയിൽ സ്കൂൾ തുറക്കൽ: ട്രാഫിക് നിയമലംഘനങ്ങൾക്കും പിഴകൾക്കുമെതിരെ ജാഗ്രതാ നിർദേശം

Dr. Thani Al Zeyoudi, Suniel Shetty, and Indian diplomats take loyalty pledge in Dubai
India

യുഎഇയോടുള്ള കൂറും ‘വികസിത് ഭാരത്’ ലക്ഷ്യവും പ്രഖ്യാപിച്ച് ദുബായിൽ ഇന്ത്യൻ പ്രവാസി സംഗമം

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.