ദുബായ്: അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം രൂക്ഷമായതോടെ ദുബായിൽ സ്വർണവിലയിൽ വൻ വർധനവ് രേഖപ്പെടുത്തി. തിങ്കളാഴ്ച രാവിലെ വിപണി തുറന്നപ്പോൾ 24 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 645.25 ദിർഹം വില. വാരാന്ത്യത്തിലെ നിരക്കായ 636 ദിർഹമിൽ നിന്ന് ഒൻപത് ദിർഹമിലധികം വർധനവാണിത്. 22 കാരറ്റ് സ്വർണത്തിന് 597.5 ദിർഹം, 21 കാരറ്റിന് 573.0 ദിർഹം, 18 കാരറ്റിന് 491.0 ദിർഹം എന്നിങ്ങനെയാണ് മറ്റ് നിരക്കുകൾ.ആഗോള രാഷ്ട്രീയ സാമ്പത്തിക അനിശ്ചിതത്വങ്ങൾക്കിടയിൽ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിലേക്ക് നിക്ഷേപകർ ഒഴുകുന്നതാണ് വില വർധനവിന് കാരണം. ഈ വർഷം തുടർച്ചയായി സ്വർണവില പുതിയ റെക്കോർഡുകൾ ഭേദിക്കുന്നുണ്ട്. ഏറ്റുമുട്ടൽ തുടരുകയാണെങ്കിൽ വില ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് വിപണി വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു
English Summary
Gold prices in Dubai recorded a sharp surge on Monday morning amid escalating military tensions between the United States and Iran. The price of 24-carat gold rose to AED 645.25 per gram, marking an increase of more than AED 9 from the weekend rate of AED 636.Other gold rates also climbed, with 22-carat priced at AED 597.5 per gram, 21-carat at AED 573.0, and 18-carat at AED 491.0.















































