കൊച്ചി: അങ്കമാലിയിൽ കോളേജ് വിദ്യാർത്ഥിനിയായ ജാസ്‌ലിയ ജോൺസൺ മരിക്കാൻ കാരണമായ ഹിറ്റ് ആൻഡ് റൺ കേസിലെ പ്രതി ഡോ. സിറിയക് പി. ജോർജ് വാഗമണ്ണിൽ പിടിയിൽ. പതിവ് പരിശോധനയ്ക്കിടെ വാഗമൺ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു.
പോലീസിന്റെ പരിശോധനയ്ക്കിടെ സംശയാസ്പദമായി കണ്ടതിനെ തുടർന്ന് നടത്തിയ ചോദ്യംചെയ്യലിലാണ് ഇയാൾ അങ്കമാലി അപകടക്കേസിലെ പ്രതിയാണെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് ഡോ. സിറിയകിനെ കസ്റ്റഡിയിലെടുത്തു. ഇയാളെ ഉടൻ അങ്കമാലി പൊലീസിന് കൈമാറുമെന്ന് അധികൃതർ അറിയിച്ചു.
ഈ കേസിൽ നേരത്തെ പ്രതിയെ ഒളിവിൽ പോകാൻ സഹായിച്ചെന്നാരോപിച്ച് പിതാവ് ജോർജ് തോമസിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
English Summary
Dr. Syriac P. George, the main accused in the Angamaly hit-and-run accident that killed Morning Star College student Jasliya Johnson, has been arrested by Vagamon Police during a routine inspection. He was taken into custody after police identified him during questioning and will be handed over to Angamaly Police for further investigation.











































