കാലാവസ്ഥാവ്യതിയാനത്തിനെതിരെയുള്ള പോരാട്ടത്തിൽ ആഗോള ബഹിരാകാശ സംഘടനകളുമായി ദുബായിലെ മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്റർ ചേർന്നുപ്രവർത്തിക്കും.

കാലാവസ്ഥാവ്യതിയാനത്തിനെതിരെയുള്ള പോരാട്ടത്തിൽ ആഗോള ബഹിരാകാശ സംഘടനകളുമായി ദുബായിലെ മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്റർ ചേർന്നുപ്രവർത്തിക്കും.

കാലാവസ്ഥാവ്യതിയാനത്തിനെതിരെയുള്ള പോരാട്ടത്തിൽ ആഗോള ബഹിരാകാശ സംഘടനകളുമായി ദുബായിലെ മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്റർ ചേർന്നുപ്രവർത്തി ക്കും . ഇതുസംബന്ധിച്ചുള്ള ധാരണാപത്രത്തിൽ mbrsc ഡയറക്ടർ ജനറൽ സലേം അൽ മർറി ഒപ്പുവെച്ചു. കരാർപ്രകാരം യു.എ.ഇ.യുടെ പരിസ്ഥിതി ഉപഗ്രഹമായ ഡി.എം.സാറ്റ്വണ്ണിൽ നിന്നുള്ള വിവരങ്ങൾ സ്പേസ് ക്ലൈമറ്റ് ഒബ്‌സർവേറ്ററി (എസ്.സി.ഒ) ഇന്റർനാഷണലുമായി പങ്കുവെക്കും. ലോകമെമ്പാടുമുള്ള ബഹിരാകാശ ഏജൻസികളുമായുംസ്വകാര്യകമ്പനികളുമായും ചേർന്ന് ലാഭേച്ഛയില്ലാതെ ഫ്രഞ്ച് ബഹിരാകാശ ഏജൻസിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സംഘടനയാണ്എസ്.സി.ഒ.കാലാവസ്ഥാവ്യതിയാനംമൂലമുണ്ടാകുന്ന പ്രത്യാഘാതങ്ങൾ നിരീക്ഷിക്കാൻ ഉപഗ്രഹ വിവരങ്ങൾ സഹായകരമാകും. കഴിഞ്ഞവർഷം മാർച്ചിലാണ് ഡി.എം.സാറ്റ് വൺവിക്ഷേപിച്ചത്. അന്തരീക്ഷത്തിലെ ചിത്രങ്ങൾ പകർത്തുന്നതോടൊപ്പം വായുമലിനീകരണത്തിന്റെയും ഹരിതഗൃഹ വാതകങ്ങളുടെയും അളവ് മനസ്സിലാക്കാനും ഉപഗ്രഹത്തിലൂടെസാധിക്കും. ഉപഗ്രഹത്തിൽനിന്ന് ലഭിക്കുന്ന വിവരങ്ങൾ അടിസ്ഥാനമാക്കി മുനിസിപ്പാലിറ്റി പരിസ്ഥിതിസംരക്ഷണനടപടികൾ പ്രോത്സാഹിപ്പിക്കുന്നുണ്ട്. കാലാവസ്ഥാവ്യതിയാനവുംആഘാതവും നിരീക്ഷിക്കുന്നതിനുള്ള ആഗോളശ്രമങ്ങളെ പിന്തുണയ്ക്കുന്നതിന് സാധ്യമായ സംഭാവനകൾ ചെയ്യുമെന്ന് സലേം അൽ മർറി വ്യക്തമാക്കി.

Read more

യു എ ഇയിൽ കടുത്ത ചൂടില്‍ കുട്ടികളെ വാഹനങ്ങളില്‍ തനിച്ചാക്കി പുറത്തുപോകരുതെന്ന കര്‍ശന നിര്‍ദേശവുമായി അബൂദബി പൊലീസ്.

യു എ ഇയിൽ കടുത്ത ചൂടില്‍ കുട്ടികളെ വാഹനങ്ങളില്‍ തനിച്ചാക്കി പുറത്തുപോകരുതെന്ന കര്‍ശന നിര്‍ദേശവുമായി അബൂദബി പൊലീസ്.

യു എ ഇയിൽ കടുത്ത ചൂടില്‍ കുട്ടികളെ വാഹനങ്ങളില്‍ തനിച്ചാക്കി പുറത്തുപോകരുതെന്ന കര്‍ശന നിര്‍ദേശവുമായി അബൂദബി പൊലീസ്. കടയില്‍ പോകുന്നതിനും മറ്റുമായിഅല്‍പനേരത്തേക്കാണെങ്കില്‍പോലും മാതാപിതാക്കള്‍ കുട്ടികളെ വാഹനത്തില്‍ തനിച്ചാക്കുന്നത് വന്‍ അപകടങ്ങൾക്ക് വഴിവെക്കും.വേനല്‍ക്കാലത്ത് ചൂടായിക്കിടക്കുന്നവാഹനങ്ങളില്‍ കുട്ടികളെ തനിച്ചാക്കി പോവുന്നതിന്‍റെ അപകടം ബോധ്യപ്പെടുത്താന്‍ അബൂദബി പൊലീസ് വിഡിയോയും പങ്കുവെച്ചിട്ടുണ്ട്. ഉറങ്ങുന്ന കുട്ടിയെ കാറില്‍തനിച്ചാക്കി ഷോപ്പിങ് മാളിലേക്ക് കയറിപ്പോവുന്ന പിതാവിന്‍റെ വിഡിയോ സമൂഹ മാധ്യമത്തില്‍ പങ്കുവെച്ചുകൊണ്ടാണ് പൊലീസ് മുന്നറിയിപ്പ് നല്‍കിയത്.ഇങ്ങനെ കാറിനുള്ളില്‍അടക്കപ്പെടുന്ന കുട്ടികളുടെ ഇടപെടൽ മൂലം കാര്‍ മുന്നോട്ടുനീങ്ങി അപകടത്തിൽപെടാന്‍ സാധ്യതയുണ്ട്. അല്ലെങ്കില്‍ വാഹനത്തിനുള്ളിലെ ചൂടുമൂലം അവര്‍ക്ക്ശ്വാസമെടുക്കാനാവാതെ മരണം വരെ സംഭവിക്കാനും ഇടയുണ്ട്. മോഷ്ടാക്കളും ഇത്തരം സാഹചര്യങ്ങളെ മുതലെടുത്തേക്കാം

Read more

യു.എ.ഇ.യിൽ അസ്ഥിര കാലാവസ്ഥ തുടരുന്നു.

യു  എ ഇയിൽ ഉയർന്ന അന്തരീക്ഷ താപനിലയുള്ള സമയത്ത് വാഹനങ്ങളിൽ സൂക്ഷിക്കരുതാത്ത വസ്തുക്കളെക്കുറിച്ച് ഓർമ്മിപ്പിച്ച് അധികൃതർ.

യു.എ.ഇ.യിൽ അസ്ഥിര കാലാവസ്ഥ തുടരുന്നു .ഇന്ന് പൊതുവെ മൂടിക്കെട്ടിയ അന്തരീക്ഷം ആയിരിക്കും .പകൽ താപനിലയും ഹ്യൂമിഡിറ്റിയും കൂടും . അടുത്തരണ്ട ദിവസവും കൂടി വിവിധയിടങ്ങളിൽ മഴ പെയ്യാനുള്ള സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു .അസ്ഥിര കാലാവസ്ഥ തുടരുന്ന സാഹചര്യത്തിൽ...

Read more

യു എ ഇയിൽ വിലക്കയറ്റം നിയന്ത്രിക്കും.

യു എ ഇയിൽ വിലക്കയറ്റം നിയന്ത്രിക്കും.

യു എ ഇയിൽ വിലക്കയറ്റം നിയന്ത്രിക്കും .ആഗോള വിലക്കയറ്റത്തിന്റെയും പണപ്പെരുപ്പത്തിന്റെയും ആഘാതം പരിമിതപ്പെടുത്താൻ തങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യുന്നുണ്ടെന്ന്യു എ ഇ സാമ്പത്തിക മന്ത്രി പറഞ്ഞു.ഒരു വശത്ത് ന്യായമായ വിലയിൽ സാധനങ്ങൾ നേടാനുള്ള ഉപഭോക്താവിന്റെ താൽപ്പര്യവും മറുവശത്ത് സപ്ലൈസിന്റെ സുസ്ഥിരതഉറപ്പാക്കുകയും ചെയ്തുകൊണ്ട് സന്തുലിതാവസ്ഥ കൈവരിക്കാൻ മന്ത്രാലയം ശ്രമിക്കുകയാണെന്ന്  സാമ്പത്തിക മന്ത്രി അബ്ദുല്ല ബിൻ തൂഖ് അൽ മർറി പറഞ്ഞു. രാജ്യത്തിന്റെഭക്ഷ്യസുരക്ഷാ നയങ്ങൾ സേവിക്കുന്ന തിനാണ് മുൻഗണന എന്നും  വാർത്താ ഏജൻസിയായ വാമിന് നൽകിയ അഭിമുഖത്തിൽ   പറഞ്ഞു. ചരക്കുകളുടെ ആഗോള വിലക്കയറ്റത്തെക്കുറിച്ച് പഠിക്കാൻ മന്ത്രാലയം പ്രാദേശിക സാമ്പത്തിക വകുപ്പുകൾ, ചേംബർ ഓഫ് കൊമേഴ്‌സ്, സ്വകാര്യ മേഖലയിൽ നിന്നുള്ള പ്രസക്തപങ്കാളികൾ എന്നിവരുമായി സഹകരിച്ച് പ്രവർത്തിക്കുന്നുണ്ട് ..അടിസ്ഥാന ഭക്ഷ്യ വസ്തുക്കളുടെ വിലക്കയറ്റംപിടിച്ചുനിർത്താ നുള്ള പുതിയ നയത്തിന് ഈ വർഷം ആദ്യംമന്ത്രാലയം അംഗീകാരം നൽകിയിരുന്നു. പാൽ, ഫ്രഷ് ചിക്കൻ, മുട്ട, റൊട്ടി, മാവ്, പഞ്ചസാര, ഉപ്പ്, അരി, പയർവർഗ്ഗങ്ങൾ, പാചക എണ്ണ, മിനറൽ വാട്ടർ തുടങ്ങിയ ഏറ്റവും കൂടുതൽആവശ്യപ്പെടുന്ന ഇനങ്ങളുടെ വില വർദ്ധനയെ ന്യായീകരിക്കാൻ വിതരണ ക്കാർ തെളിവുകൾ സമർപ്പിക്കേണ്ടതുണ്ട്. സാമ്പത്തിക വകുപ്പിന്റെ അനുമതി ഇല്ലാതെ പത്തോളം ഭക്ഷ്യഉൽപ്പങ്ങ ൾക്ക് വിലകൂട്ടരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട് 

Read more

എഴുത്തുകാരനും കാസർകോട്ടെ സാഹിത്യ സാംസ്കാരിക പ്രവർത്തകനും ദീർഘകാലം ഷാർജയിൽ പ്രവാസിയുമായിരുന്ന ഇബ്രാഹിം ചെർക്കള അന്തരിച്ചു.

എഴുത്തുകാരനും കാസർകോട്ടെ സാഹിത്യ സാംസ്കാരിക പ്രവർത്തകനും ദീർഘകാലം ഷാർജയിൽ പ്രവാസിയുമായിരുന്ന ഇബ്രാഹിം ചെർക്കള അന്തരിച്ചു.

എഴുത്തുകാരനും കാസർകോട്ടെ സാഹിത്യ സാംസ്കാരിക പ്രവർത്തകനും ദീർഘകാലം ഷാർജയിൽ പ്രവാസിയുമായിരുന്ന ഇബ്രാഹിം ചെർക്കള അന്തരിച്ചു. പനി ബാധിച്ചതിനെ തുടർന്ന് മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു മരണം.കാസർഗോഡെ സാഹിത്യ സാംസ്കാരിക മേഖലയിലെ സജീവ സാന്നിധ്യമായിരുന്നു…ഇന്ന് വൈകുന്നേരം 7 മണിക്ക് ശേഷമാണ് മരണം സംഭവിച്ചത്..അടുത്ത...

Read more

ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളത്തിലെ സേവനങ്ങളുടെ ഗുണനിലവാരം വർധിപ്പിക്കാൻ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ബന്ധപ്പെട്ട സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകി.

ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളത്തിലെ സേവനങ്ങളുടെ ഗുണനിലവാരം വർധിപ്പിക്കാൻ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ബന്ധപ്പെട്ട സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകി.

ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളത്തിലെ സേവനങ്ങളുടെ ഗുണനിലവാരം വർധിപ്പിക്കാൻ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ബന്ധപ്പെട്ട സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകി.ഇന്ന്  യുഎഇ വൈസ് പ്രസിഡന്റ് ദുബായ് അന്താരാഷ്ട്ര...

Read more

ആഗോള വിലക്കയറ്റത്തിന്റെയും പണപ്പെരുപ്പത്തിന്റെയും ആഘാതം പരിമിതപ്പെടുത്താൻ തങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യുന്നുണ്ടെന്ന് യു എ ഇ സാമ്പത്തിക മന്ത്രി പറഞ്ഞു.

ആഗോള വിലക്കയറ്റത്തിന്റെയും പണപ്പെരുപ്പത്തിന്റെയും ആഘാതം പരിമിതപ്പെടുത്താൻ തങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യുന്നുണ്ടെന്ന് യു എ ഇ സാമ്പത്തിക മന്ത്രി പറഞ്ഞു.

ആഗോള വിലക്കയറ്റത്തിന്റെയും പണപ്പെരുപ്പത്തിന്റെയും ആഘാതം പരിമിതപ്പെടുത്താൻ തങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യുന്നുണ്ടെന്ന് യു എ ഇ സാമ്പത്തിക മന്ത്രി പറഞ്ഞു.ഒരു വശത്ത് ന്യായമായ വിലയിൽ സാധനങ്ങൾ നേടാനുള്ള ഉപഭോക്താവിന്റെ താൽപ്പര്യവും മറുവശത്ത് സപ്ലൈസിന്റെ സുസ്ഥിരത ഉറപ്പാക്കുകയും ചെയ്തുകൊണ്ട് സന്തുലിതാവസ്ഥ കൈവരിക്കാൻ ശ്രമിക്കുകയാണ് മന്ത്രാലയം...

Read more

എയർ അറേബ്യ കോഴിക്കോട്ടുനിന്ന് അധിക സർവീസ് ആരംഭിച്ചു

എയർ അറേബ്യ കോഴിക്കോട്ടുനിന്ന് അധിക സർവീസ് ആരംഭിച്ചു

എയർ അറേബ്യ കോഴിക്കോട്ടുനിന്ന് അധിക സർവീസ് ആരംഭിച്ചു എയർ അറേബ്യ വിമാനക്കമ്പനി കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് അബുദാബിയിലേക്ക് അധിക സർവീസ് ആരംഭിച്ചു. ആഴ്ചയിൽ മൂന്നു സർവീസുകളാണുപുതുതായി തുടങ്ങിയത്. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലാണു സർവീസ്. 174 പേർക്ക് യാത്ര ചെയ്യാവുന്ന വിമാനം രാത്രി 12.10 പുറപ്പെടുന്ന രീതിയിലാണ്. അബുദാബിയിൽനിന്നുകരിപ്പൂരിലെത്തിയ വിമാനം ഇന്നലെ 12.15ന് 35 യാത്രക്കാരുമായി അബുദാബിയിലേക്കു പുറപ്പെട്ടു. ആഴ്ചയിൽ എല്ലാ ദിവസവുമുള്ള സർവീസുകൾ തുടരും. ഇതിനു പുറമേയാണ് പുതിയ സർവീസുകൾ. ഇതോടെ എയർ അറേബ്യ, കരിപ്പൂരില്‍നിന്ന് അബുദാബിയിലേക്ക് നടത്തുന്ന സർവീസുകളുടെ എണ്ണം 10 ആകും. ഷാർജയിലേക്കും എയർ അറേബ്യ എല്ലാ ദിവസവും സർവീസ് നടത്തുന്നുണ്ട്.

Read more

ഇന്ത്യൻ രൂപയുടെ മൂല്യം വീണ്ടും കൂപ്പുകുത്തിയതോടെ ഗൾഫ് കറൻസികളുടെ വിനിമയമൂല്യം ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിലെത്തി.

ഇന്ത്യൻ രൂപയുടെ മൂല്യം വീണ്ടും കൂപ്പുകുത്തിയതോടെ ഗൾഫ് കറൻസികളുടെ വിനിമയമൂല്യം ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിലെത്തി.

ഇന്ത്യൻ രൂപയുടെ മൂല്യം വീണ്ടും കൂപ്പുകുത്തിയതോടെ ഗൾഫ് കറൻസികളുടെ വിനിമയമൂല്യം ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിലെത്തി. ആദ്യമായി ഒരു ഡോളറിന് 80 രൂപഎന്ന നിലയിലേക്ക് മൂല്യം ഇടിഞ്ഞതോടെയാണിത്. ഉയരുന്ന ക്രൂഡ് ഓയിൽ വിലയും ഡോളറിന്‍റെ മൂല്യവും രൂപയെ കൂടുതൽ തളർത്തുകയാണ്.ഈ സാഹചര്യംഅനുകൂലമാക്കൻ പ്രവാസികൾ ശ്രമിക്കുകയാണ്. രൂപയുടെ മൂല്യം ഇടിഞ്ഞ തോടെ ഒരു യു.എ.ഇ ദിർഹമിന് 21 രൂപ 77 പൈസ എന്ന നിലയി ലേക്ക് വിനിമയ നിരക്ക് ഉയർന്നു. റിസർവ്ബാങ്കിന്‍റെഇടപെടൽ ശക്തമായില്ല എങ്കിൽ അടുത്തദിവസങ്ങളിൽ വീണ്ടും രൂപ യുടെ മൂല്യം താഴേക്ക് പോകുമെന്നാണ് സൂചന. റഷ്യ- യുക്രെ യ്ൻ യുദ്ധംതുടങ്ങിയപ്പോഴുണ്ടായ രൂപയുടെ മൂല്യത്തകർച്ച ആഗോള വിപണിയിലെ പുതിയ സംഭവവികാസങ്ങളിൽ കൂടുതൽ ശോചനീയമാവുകയാണ്.  ഉയരുന്ന പണപ്പെരുപ്പം ആഗോളസാമ്പത്തിക മാന്ദ്യത്തിന് കാരണമാകുമെന്ന ആശങ്കകളെ തുടർന്ന് ഡോളറിൽ നിക്ഷേപം എത്തിയതാണ് പതിറ്റാണ്ടിലെ റെക്കോർഡ് മൂല്യത്തിലേക്ക് ഡോളറിനെ എത്തിച്ചത്. ക്രൂഡ് ഓയിൽ വിലയാകട്ടെ അന്താരാഷ്ട്ര വിപണിയിൽ ഉയന്ന് നിൽക്കുകയാണ്.

Read more
Page 2 of 21 1 2 3 21

Recommended