• NEWS MIDDLEEAST
  • UAEVARTHA ENGLISH
Saturday, October 10, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home Kerala

സംഘടനാ വീഴ്ചക്കെതിരെ രൂക്ഷ വിമർശനം; സി.പി.എം സെക്രട്ടേറിയറ്റ് പുനഃസംഘടിപ്പിക്കണമെന്ന് ആവശ്യം

by UAE വാർത്ത ലേഖകൻ
5 months ago
in Kerala
Reading Time: 1 min read
24 0
സംഘടനാ വീഴ്ചക്കെതിരെ രൂക്ഷ വിമർശനം; സി.പി.എം സെക്രട്ടേറിയറ്റ് പുനഃസംഘടിപ്പിക്കണമെന്ന് ആവശ്യം
135
VIEWS
Share on WhatsappShare on Facebook

തിരുവനന്തപുരം: നേ​തൃ​ത്വ​ത്തി​നും സം​ഘ​ട​നാ​വീ​ഴ്ച​ക്കു​മെ​തി​രെ സി.​പി.​എം സം​സ്ഥാ​ന സ​മി​തി യോ​ഗ​ത്തി​ൽ രൂ​ക്ഷ​വി​മ​ർ​ശ​നം. തെ​ര​ഞ്ഞെ​ടു​പ്പ്​ തോ​ൽ​വി​യു​ടെ ഉ​ത്ത​ര​വാ​ദി​ത്തം ഒ​ന്നോ ര​ണ്ടോ വ്യ​ക്​​തി​ക​ളു​ടെ ത​ല​യി​ൽ മാ​ത്രം കെ​ട്ടി​വ​ക്കാ​നാ​കി​ല്ലെ​ന്നും സം​ഘ​ട​നാ വീ​ഴ്ച​യാ​ണ്​ ക​ന​ത്ത പ​രാ​ജ​യ​ത്തി​ലേ​ക്ക്​ ന​യി​ച്ച​തെ​ന്നു​മു​ള്ള വി​മ​ർ​ശ​ന​മാ​ണ്​ യോ​ഗ​ത്തി​ൽ ഉ​യ​ർ​ന്ന​ത്.

സംസ്ഥാന സെക്രട്ടേറിയറ്റിൽ പുനഃസംഘടന വേണമെന്നും പാർട്ടി പ്ലീനം വിളിക്കണമെന്നും ആവശ്യവും യോഗത്തിൽ ശക്തമായി ഉയർന്നു. മുൻ മുഖ്യമന്ത്രി പി​ണ​റാ​യി വിജയൻ, സംസ്ഥാന സെക്രട്ടറി എം.​വി. ഗോവിന്ദൻ എന്നിവരിൽ മാത്രം തോൽവിയുടെ ഉത്തരവാദിത്തം ചുമത്താനുള്ള നീക്കങ്ങൾ അംഗീകരിക്കാനാകില്ലെന്നും അംഗങ്ങൾ അഭിപ്രായപ്പെട്ടു.

മുന്നണി സംവിധാനത്തിലൂടെയാണ് തിരഞ്ഞെടുപ്പിനെ നേരിട്ടതെന്നും അതിനാൽ ഘടകകക്ഷികൾക്കും ഉത്തരവാദിത്തമുണ്ടെന്നും യോഗത്തിൽ ചൂണ്ടിക്കാട്ടി. അതേസമയം,സി.​പി.​ഐ, കേ​ര​ള കോ​ൺ​ഗ്ര​സ്​ (എം) തുടങ്ങിയ ഘടകകക്ഷികളിൽ നിന്നുണ്ടായ പ്രതികരണങ്ങൾ മുന്നണി രാഷ്ട്രീയത്തിന് യോജിച്ചതല്ലെന്ന വിലയിരുത്തലും ഉണ്ടായി.

കണ്ണൂർ ഉൾപ്പെടെയുള്ള പാർട്ടി കോട്ടകളിലേറ്റ പരാജയം സംഘടനാ പാളിച്ചകളുടെ ഫലമാണെന്നും ചില മണ്ഡലങ്ങളിലെ സ്ഥാനാർഥി നിർണയം തിരിച്ചടിയായെന്നും അംഗങ്ങൾ ചൂണ്ടിക്കാട്ടി. ഭരണവിരുദ്ധ വികാരം മാത്രമല്ല പരാജയത്തിന് കാരണമെന്നും, 10 വർഷത്തെ എൽ.ഡി.എഫ് ഭരണത്തിന് ശേഷം ജനങ്ങൾ മാറ്റം ആഗ്രഹിച്ചതാണ് യു.ഡി.എഫിന് വലിയ മുന്നേറ്റം നൽകാൻ കാരണമായതെന്ന വിലയിരുത്തലും യോഗത്തിൽ ഉയർന്നു.

ഭരണവിരുദ്ധ വികാരം ഇല്ലെന്ന സെക്രട്ടേറിയറ്റ് റിപ്പോർട്ടും സംസ്ഥാന സമിതി വിശദമായി ചർച്ച ചെയ്തു. എല്ലാ തലങ്ങളിലും സംഘടനാ വീഴ്ച സംഭവിച്ചുവെന്നും പാർട്ടിയിൽ അടിമുടി തിരുത്തൽ വേണമെന്നുമാണ് അംഗങ്ങളുടെ ആവശ്യം. നയപരമായ വിഷയങ്ങളിൽ നേതൃത്വം വ്യക്തത വരുത്തിയില്ലെന്നും കണ്ണൂരിലുണ്ടായ പ്രശ്നങ്ങൾ സംസ്ഥാനതലത്തിൽ തിരിച്ചടിയായെന്നും വിമർശനം ഉയർന്നു.

പി.എം ശ്രീ വിവാദത്തിൽ സി.പി.ഐ സ്വീകരിച്ച നിലപാട് തെറ്റായിരുന്നുവെന്നും വികലമായ രാഷ്ട്രീയ കൗശലമാണ് പ്രകടിപ്പിച്ചതെന്നും ചില അംഗങ്ങൾ അഭിപ്രായപ്പെട്ടു. ബി.ജെ.പി-ഡീൽ ആരോപണങ്ങൾക്ക് ശക്തിപകരാൻ അത് കാരണമായതായും വിമർശനം ഉണ്ടായി. അതേസമയം, കേരള കോൺഗ്രസ് (എം) സ്വീകരിച്ച അസ്ഥിര നിലപാട് ക്രൈസ്തവ വോട്ടുകളിൽ ആശയക്കുഴപ്പം സൃഷ്ടിച്ചതായും യോഗത്തിൽ അഭിപ്രായമുയർന്നു.

യോഗത്തിൽ കെ. ​രാ​ധാ​കൃ​ഷ്​​ണ​ൻ അധ്യക്ഷത വഹിച്ചു. എന്നാൽ ഉയർന്ന വിമർശനങ്ങൾക്ക് പിണറായി വിജയനോ എം.വി. ഗോവിന്ദനോ മറുപടി പറഞ്ഞില്ല. പകരം വിമർശനങ്ങൾ രേഖപ്പെടുത്തി വെക്കുകയായിരുന്നു. ജില്ലാ തലത്തിൽ നിന്ന് ബ്രാഞ്ച് തലവരെ വിശദമായ യോഗങ്ങൾ ചേരാനും തീരുമാനമായി. ജൂൺ അഞ്ചിന് സംസ്ഥാന സെക്രട്ടേറിയറ്റും 6,7 തീയതികളിൽ സംസ്ഥാന സമിതിയും വീണ്ടും ചേരും.

Tags: CPM criticismCPM KeralaCPM reorganisationCPM state committeeKerala politicsLDF defeatMV GovindanPinarayi VijayanPM Shri controversy

RelatedPosts

Delhi Police detain Dhruv Rathee, MA Baby, and MV Govindan ahead of the CJP Jantar Mantar protest demanding CEC Gyanesh Kumar's resignation. Metro and traffic curbs imposed.
India

മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറുടെ രാജിക്കായുള്ള പ്രക്ഷോഭം: ധ്രുവ് റാഠിയും എം.എ. ബേബിയും എം.വി. ഗോവിന്ദനും ഡൽഹിയിൽ കസ്റ്റഡിയിൽ

UAE Nadapuram Nattorumma hosts 'Hridhyaravam-2026' in Dubai on Saturday to honour MLA K.M. Abhijith, featuring cultural programmes and a diaspora interactive forum.
Community

കെ.എം. അഭിജിത് എംഎൽഎക്ക് യുഎഇയിൽ സ്വീകരണം; ‘ഹൃദയാരവം-2026’ ശനിയാഴ്ച ദുബായിൽ

Manjeshwaram MLA AKM Ashraf inaugurated the registration website for Dubai KMCC Kasaragod District's Leadx Horizon leadership camp, urging youth leadership.
Community

പുതിയ വെല്ലുവിളികളെ അതി ജീവിക്കാൻ പ്രവാസി സമൂത്തിന്റെ നേതൃ നിര കൂടുതൽ സജ്ജരാകണം: എ.കെ.എം.അഷ്‌റഫ്‌ എം.എൽ.എ

Dubai KMCC Manjeshwaram Constituency Committee will host an official reception for MLA A.K.M. Ashraf on September 19 at Al Mamzar Folklore Theatre.
Community

എ കെ എം അഷ്‌റഫ് എം എൽ എ ക്ക് കെ എം സി സി യുടെ രാജകീയ സ്വീകരണം സെപ് 19 ന്നു ദുബായിൽ

വി.എസ്. ജനകീയ രാഷ്ട്രീയത്തിന്റെ പ്രതീകം: ദുബായിൽ അനുസ്മരണയോഗം
Community

വി.എസ്. ജനകീയ രാഷ്ട്രീയത്തിന്റെ പ്രതീകം: ദുബായിൽ അനുസ്മരണയോഗം

നികുതി ഇളവിൽ ഒരടി പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി; വീര്യം കുറഞ്ഞ മദ്യത്തിന്‍റെ വിൽപ്പന പുതിയ അബ്കാരി നയത്തിന് ശേഷം മാത്രം
Kerala

നികുതി ഇളവിൽ ഒരടി പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി; വീര്യം കുറഞ്ഞ മദ്യത്തിന്‍റെ വിൽപ്പന പുതിയ അബ്കാരി നയത്തിന് ശേഷം മാത്രം

UAE airlines including Emirates, Etihad, flydubai, and Air Arabia cancel select flights to Riyadh, Abha, and Yanbu following operational disruptions. Check affected flights.
Travel

റിയാദ് വിമാനത്താവളത്തിൽ പ്രതിസന്ധി: യുഎഇയിൽ നിന്നുള്ള സൗദി വിമാന സർവീസുകൾ റദ്ദാക്കി

Dubai has enacted a law establishing the Dubai Orchestra Foundation to preserve Emirati heritage, develop regional talent, and boost creative industry investments.
Entertainment

ദുബായ് ഓർക്കസ്ട്ര ഫൗണ്ടേഷൻ നിലവിൽ വന്നു; ലക്ഷ്യം എമിറാത്തി പൈതൃക സംരക്ഷണവും സർഗ്ഗാത്മക സാമ്പത്തിക വളർച്ചയും

Global Food Week 2026 in Abu Dhabi closes with 97 commercial deals worth AED 6.9 billion and 47,000 visitors, advancing agritech and food security.
Business

അബുദാബി ഗ്ലോബൽ ഫുഡ് വീക്കിന് സമാപനം; 690 കോടി ദിർഹത്തിന്റെ റെക്കോർഡ് കരാറുകൾ

Dubai Holding Entertainment confirms a brand-new theme park, a fresh Global Village roller coaster, and 14 new Riverland attractions for the upcoming season.
Travel

പുതിയ തീം പാർക്കും റോളർ കോസ്റ്ററും ഒരുക്കാൻ ദുബായ് ഹോൾഡിങ് എൻ്റർടൈൻമെന്റ്

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.