• NEWS MIDDLEEAST
  • UAEVARTHA ENGLISH
Monday, September 21, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home Community

എ കെ എം അഷ്‌റഫ് എം എൽ എ ക്ക് കെ എം സി സി യുടെ രാജകീയ സ്വീകരണം സെപ് 19 ന്നു ദുബായിൽ

by UAE വാർത്ത ലേഖകൻ
48 minutes ago
in Community
Reading Time: 1 min read
22 0
Dubai KMCC Manjeshwaram Constituency Committee will host an official reception for MLA A.K.M. Ashraf on September 19 at Al Mamzar Folklore Theatre.
122
VIEWS
Share on WhatsappShare on Facebook

ദുബൈ: മഞ്ചേശ്വരത്തിന്റെ ജനകീയ എം.എൽ.എയും പ്രവാസി സമൂഹവുമായി എന്നും അടുത്ത ബന്ധം പുലർത്തുന്ന ജനപ്രതിനിധിയുമായ എ.കെ.എം. അഷ്‌റഫിന് ദുബൈ കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജകീയ സ്വീകരണം സംഘടിപ്പിക്കുന്നു.

വർഗീയ ഫാസിസ്റ്റ് ശക്തികൾക്ക് ശക്തമായ രാഷ്ട്രീയ മറുപടി നൽകി ചരിത്ര ഭൂരിപക്ഷത്തോടെ മഞ്ചേശ്വരത്ത് വീണ്ടും വിജയിച്ച ശേഷം ആദ്യമായി യു.എ.ഇയിലെത്തുന്ന എ.കെ.എം. അഷ്‌റഫിന് നൽകുന്ന സ്വീകരണം പ്രവാസി സമൂഹത്തിന്റെ വലിയ സ്നേഹത്തിന്റെയും പിന്തുണയുടെയും പ്രകടനമാകും.

സെപ്റ്റംബർ 19 ശനിയാഴ്ച രാത്രി 7 മണിക്ക് മംസാർ ഫോക്‌ലോർ തിയേറ്ററിൽ നടക്കുന്ന സ്വീകരണ സമ്മേളനത്തിൽ സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖർ, കെ.എം.സി.സി നേതാക്കൾ, ജനപ്രതിനിധികൾ, വിവിധ സംഘടനാ ഭാരവാഹികൾ, വ്യവസായ പ്രമുഖർ തുടങ്ങി നിരവധി പേർ പങ്കെടുക്കും.

മഞ്ചേശ്വരത്തിന്റെ വികസനത്തിനും ജനങ്ങളുടെ ക്ഷേമത്തിനും പ്രവാസികളുടെ പ്രശ്നങ്ങൾക്കുമൊപ്പം നിൽക്കുന്ന ജനപ്രതിനിധി എന്ന നിലയിൽ എ.കെ.എം. അഷ്‌റഫിന് ലഭിക്കുന്ന ഈ സ്വീകരണം രാഷ്ട്രീയത്തിനപ്പുറം നാടും പ്രവാസലോകവും തമ്മിലുള്ള ആത്മബന്ധത്തിന്റെ പ്രതിഫലനം കൂടിയാണ്.

തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ആദ്യമായി ദുബൈയിലെത്തുന്ന ജനകീയ നേതാവിനെ നേരിൽ കാണാനും ആശംസകൾ അറിയിക്കാനും വിവിധ മേഖലകളിൽ നിന്നുള്ള വലിയ ജനപങ്കാളിത്തമാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്. മഞ്ചേശ്വരത്തിന്റെ രാഷ്ട്രീയ-സാമൂഹിക ചരിത്രത്തിൽ ശ്രദ്ധേയമായ വിജയത്തിന് ശേഷം നടക്കുന്ന ഈ സ്വീകരണ സമ്മേളനം ദുബൈയിലെ മഞ്ചേശ്വരക്കാരുടെ സംഗമ വേദിയായും മാറും.

മഞ്ചേശ്വരത്തിന്റെ വികസന സ്വപ്നങ്ങൾക്കും ജനകീയ മുന്നേറ്റങ്ങൾക്കും പുതിയ ദിശ നൽകുന്ന ജനപ്രതിനിധിക്ക് പ്രവാസലോകത്തിന്റെ ആദരവും സ്നേഹവും സമർപ്പിക്കുന്ന ഈ പരിപാടിയിൽ മുഴുവൻ പേരും കുടുംബസമേതം പങ്കെടുത്ത് സ്വീകരണ സമ്മേളനം വിജയിപ്പിക്കണമെന്ന് ദുബൈ കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ഇബ്രാഹിം ബെരികെ, ജനറൽ സെക്രട്ടറി സൈഫുദ്ദീൻ മൊഗ്രാൽ, ട്രഷറർ മൻസൂർ മർത്യാ എന്നിവർ അഭ്യർഥിച്ചു.

Tags: AKM AshrafAl MamzarDubai eventsDubai KMCCKerala politicsManjeshwaramNon-Resident Keralites

RelatedPosts

Dubai socio-cultural organization Orma forms a 1,001-member committee for Keralotsavam 2026, a two-day free cultural fest at Amity School, Al Qusais.
Community

കേരളോത്സവം 2026: 1001 അംഗ സംഘാടക സമിതി

Exterior view of a freshly completed Baithu Rahma house built by Dubai KMCC in Vorkady, Kasaragod
Community

ദുബായ് കെഎംസിസി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ എട്ടാമത്തെ ബൈത്തുറഹ്മ താക്കോൽദാനം നാളെ വോർക്കാടിയിൽ

Mentalist Aathi addressing a press conference in Dubai
Entertainment

മോഹൻലാലിനൊപ്പം 16 രാജ്യങ്ങളിൽ ഷോ; സ്വപ്നപദ്ധതി യാഥാർഥ്യമാകുമെന്ന പ്രതീക്ഷയിൽ മെന്റലിസ്റ്റ് ആദി

Dubai KMCC Kasaragod District Committee announcement meeting for Leadex Horizon 2026 at Abu Hail headquarters
Community

‘ലീഡക്സ് ഹൊറിസൺ 2026’കെ എം സി സി നേതൃത്വ ക്യാമ്പും ഇന്റർനാഷണൽ കോൺഫറൻസുംഒക്ടോബർ 25 ന് ദുബായിൽ

Mentalist Aathi performing live on stage during his INSOMNIA show
Entertainment

ആഗോള പ്രശസ്ത മെന്റലിസ്റ്റ് ആതി ‘INSOMNIA’യുമായി സെപ്റ്റംബർ 6-ന് ദുബായിൽ

Author Ibrahim Ali Khadem during a book signing event for Sara's Letters at Kinokuniya Dubai Mall
Dubai

ഇബ്രാഹിം അലി ഖാദമിന്റെ ‘സാറാസ് ലെറ്റേഴ്‌സ്’ പുസ്തക ഒപ്പുവെക്കൽ ചടങ്ങ് ദുബായ് മാളിൽ നടക്കും

UAE Vice President and Dubai Ruler Sheikh Mohammed bin Rashid Al Maktoum made an unannounced walk through Dubai Mall, reviewing weekend retail activity alongside officials.
UAE

സർപ്രൈസ് സന്ദർശനവുമായി ഷെയ്ഖ് മുഹമ്മദ്; ദുബായ് മാളിൽ ആവേശം

Marine One with President Donald Trump aboard arrives at the Ellipse just outside of the White House, in Washington.
World

പശ്ചിമേഷ്യൻ സംഘർഷം രൂക്ഷം: ക്യാമ്പ് ഡേവിഡ് സന്ദർശനം വെട്ടിച്ചുരുക്കി ട്രംപ് വൈറ്റ് ഹൗസിൽ തിരിച്ചെത്തി; റിയാദിന് നേരെയുള്ള മിസൈൽ ആക്രമണം തകർത്ത് സൗദി അറേബ്യ

Metropolitan International English School and DPS Ajman won top honors at the CBSE UAE Cluster Handball Tournament 2026 held at The Royal Academy, Ajman.
Sports

സിബിഎസ്ഇ യുഎഇ ക്ലസ്റ്റർ ഹാൻഡ്‌ബോൾ: മെട്രോപൊളിറ്റൻ ഇന്റർനാഷണലിനും ഡിപിഎസ് അജ്മാനും കിരീടം

A millisecond coding flaw in the UK National Airspace System caused over 2,100 flight cancellations and disrupted UAE routes, an official NATS probe confirms.
Business

ഒരു മില്ലിസെക്കൻഡ് സോഫ്റ്റ്‌വെയർ പിഴവ്: യുകെയിൽ റദ്ദാക്കിയത് 2,100 ലധികം വിമാന സർവീസുകൾ; യുഎഇ യാത്രക്കാരെയും ബാധിച്ചു

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.