• NEWS MIDDLEEAST
  • UAEVARTHA ENGLISH
Tuesday, October 27, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home Community

കാസര്‍കോട് കെഎം സിസി ലീഡെക്‌സ് ഹൊറൈസണ്‍നവംബര്‍ 1ന് ദുബൈയില്‍

by UAE വാർത്ത ലേഖകൻ
1 hour ago
in Community
Reading Time: 1 min read
22 0
Dubai KMCC Kasaragod District Committee will host Leadex Horizon 2026 on Nov 1 at Al Baraha, featuring a delegate summit, awards ceremony, and cultural events.
122
VIEWS
Share on WhatsappShare on Facebook

നിസാര്‍ തളങ്കര, ഡോ. അബൂബക്കര്‍ കുറ്റിക്കോല്‍, പി എ സല്‍മാന്‍ ഇബ്രാഹിം, ബഷീര്‍ കിന്നിംഗാര്‍ എന്നിവരെ ആദരിക്കും

യുഡിഎഫ് എംഎല്‍എമാരായ കല്ലട്ര മാഹിന്‍ ഹാജി, എ.കെ.എം അഷ്‌റഫ് , സന്ദീപ് വാര്യർ എന്നിവര്‍ക്കും സ്വീകരണം നല്‍കും
അറബ് പ്രമുഖരും മന്ത്രിമാരും എം.എല്‍.എമാരും വ്യവസായ പ്രമുഖരും മുസ്‌ലിം ലീഗ് നേതാക്കളും പങ്കെടുക്കും

ദുബൈ: ദുബൈ കെഎംസിസി കാസര്‍കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ലീഡെക്‌സ് ഹൊറൈസണ്‍ 2026 ഡെലിഗേറ്റ് സമ്മിറ്റും നാഷണല്‍ കോണ്‍ഫറന്‍സും നവംബര്‍ 1 ഞായറാഴ്ച ദുബൈ അല്‍ ബറാഹയിലെ വിമന്‍സ് അസോസിയേഷന്‍ ഹാള്‍ (പി.എ. ഇബ്രാഹിം ഹാജി സ്‌കയറില്‍) നടക്കും. അറബ് പ്രമുഖര്‍, മന്ത്രിമാര്‍, എം.എല്‍.എമാര്‍, വ്യവസായ പ്രമുഖര്‍, മുസ്‌ലിം ലീഗ് നേതാക്കള്‍ തുടങ്ങി പ്രമുഖര്‍ പരിപാടിയില്‍ പങ്കെടുക്കും.

രാവിലെ 8ന് ഡെലിഗേറ്റ് സമ്മിറ്റ് പാണക്കാട് സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 6 മണിക്ക് നടക്കുന്ന നാഷണല്‍ കോണ്‍ഫറന്‍സ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. നാഷണല്‍ കോണ്‍ഫറന്‍സില്‍ വിവിധ മേഖലകളില്‍ ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയ വ്യക്തിത്വങ്ങളെ പുരസ്‌കാരങ്ങള്‍ നല്‍കി ആദരിക്കും. യുഎഇ കെഎംസിസി നാഷണല്‍ കമ്മിറ്റി ട്രഷറര്‍ നിസാര്‍ തളങ്ങരക്ക് ഓര്‍ഗനൈസേഷന്‍ പ്രൈഡ് അവാര്‍ഡ്, ഡോ. അബൂബക്കര്‍ കുറ്റിക്കോലിന് വിഷനറി എന്റര്‍പ്രണര്‍ അവാര്‍ഡ്, പി.എ. സല്‍മാന്‍ ഇബ്രാഹിമിന് ലെഗസി ഓഫ് എജുക്കേഷന്‍ ആന്‍ഡ് സോഷ്യൽ ഇംപാക്ട് അവാര്‍ഡ്, ബഷീര്‍ കിന്നിംഗാറിന് ഹെല്‍ത്ത് ആന്‍ഡ് ഹ്യൂമാനിറ്റേറിയന്‍ ഐക്കണ്‍ അവാര്‍ഡ് എന്നിവ സമ്മാനിക്കും. മുസ്‌ലിം ലീഗ് നേതാക്കള്‍ക്കും കാസര്‍കോട് ജില്ലയില്‍നിന്ന് ചരിത്രവിജയം നേടിയ യുഡിഎഫ് എംഎല്‍എമാരായ കല്ലട്ര മാഹിന്‍, എ.കെ.എം അഷ്‌റഫ് , സന്ദീപ് വാര്യർ എന്നിവര്‍ക്കും സ്വീകരണം നല്‍കും.

ജില്ലയിലെ വിവിധ മണ്ഡലം, മുനിസിപ്പല്‍, പഞ്ചായത്ത് തലങ്ങളിലെ ഭാരവാഹികളും പ്രധാന പ്രവര്‍ത്തകരുമുള്‍പ്പെടെ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത 600ലധികം പ്രതിനിധികള്‍ ഡെലിഗേറ്റ് സമ്മിറ്റില്‍ പങ്കെടുക്കും. നാല് സെഷനുകളിലായി നടക്കുന്ന പരിശീലന പരിപാടിയിലൂടെ പ്രതിനിധികളുടെ നേതൃത്വശേഷിയും സംഘടനാ മികവും വര്‍ധിപ്പിക്കുക, സമകാലിക വിഷയങ്ങളില്‍ അറിവും കാഴ്ചപ്പാടും വളര്‍ത്തുക എന്നിവയാണ് ലക്ഷ്യമിടുന്നത്. പ്രമുഖ വാഗ്മികളും മോട്ടിവേറ്റീവ് സ്പീക്കര്‍മാരുമായ ഡോ. റഷീദ് ഗസാലി, അഡ്വ. ഓണമ്പള്ളി മുഹമ്മദ് ഫൈസി, പി.എം.എ ഗഫൂര്‍, ശരീഫ് കുറ്റൂര്‍ എന്നിവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കും.

നാഷണല്‍ കോണ്‍ഫറന്‍സില്‍ മന്ത്രിമാരായ പി.കെ കുഞ്ഞാലിക്കുട്ടി, വി.ഇ അബ്ദുല്‍ ഗഫൂര്‍, മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് എ. അബ്ദുറഹ്മാന്‍, കാസര്‍കോട് ജില്ലാ മുസ്‌ലിം ലീഗ് പ്രസിഡന്റ് എന്‍.എ നെല്ലിക്കുന്ന്, ജനറല്‍ സെക്രട്ടറി പി.എം മുനീര്‍ ഹാജി, ജില്ലാ ട്രഷറര്‍ കെ.ഇ.എ ബക്കര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
കോല്‍ക്കളി, ദഫ് മുട്ട്, അറബിക് ഡാന്‍സ് തുടങ്ങി വൈവിധ്യമാര്‍ന്ന കലാപരിപാടികളും അരങ്ങേറും.
യുഎഇയുടെ 2026ലെ ഇയര്‍ ഓഫ് ഫാമിലി (Year of Family) ആശയത്തിന്റെ പശ്ചാത്തലത്തില്‍ കുടുംബബന്ധങ്ങളുടെ പ്രാധാന്യവും സാമൂഹിക ഐക്യവും ഉയര്‍ത്തിപ്പിടിക്കുന്ന പരിപാടിയായും ദേശീയ സമ്മേളനം ശ്രദ്ധേയമാകും. പ്രവാസജീവിതത്തില്‍ കുടുംബത്തിന്റെ പിന്തുണയും കൂട്ടായ്മയും നല്‍കുന്ന കരുത്ത് അടയാളപ്പെടുത്തുന്നതിനൊപ്പം കുടുംബസമേതം പങ്കെടുക്കാനും വിവിധ കലാപരിപാടികള്‍ ആസ്വദിക്കാനും കഴിയുന്ന രീതിയിലാണ് സമ്മേളനം ക്രമീകരിച്ചിരിക്കുന്നത്. കെഎംസിസി ഉപദേശക സമിതി വൈസ് ചെയര്‍മാനും ചന്ദ്രിക ഡയറക്ടറും പ്രമുഖ വ്യവസായിയുമായിരുന്ന, പരേതനായ ഡോ. പി. എ ഇബ്രാഹിം ഹാജിയുടെ നാമേധയത്തിലാണ് വേദി ഒരുക്കിയിരിക്കുന്നത്.

കഴിഞ്ഞ വർഷം ദുബായ് കെ.എം.സി.സി കാസർകോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രവാസലോകത്തെ ഏറ്റവും വലിയ പ്രവാസി മഹോത്സവമായ ‘ഹല കാസ്രോഡ് ഗ്രാൻഡ് ഫെസ്റ്റ് 2025’ന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ചാണ് ലീഡെക്സ് ഹൊറൈസൺ ഡെലിഗേറ്റ് സമ്മിറ്റും കെ.എം.സി.സി നാഷണൽ കോൺഫറൻസും സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.

കാലാനുസൃതമായ മാറ്റങ്ങൾ ഉൾക്കൊണ്ട് സംഘടനാ സംവിധാനത്തെ കൂടുതൽ സുസജ്ജമാക്കുക, ഭാരവാഹികളിൽ മികച്ച നേതൃപാടവം വളർത്തിയെടുക്കുക, നവീന ചിന്തകൾക്കും ആശയങ്ങൾക്കും ഊർജം പകരുക, ആവിഷ്കരിക്കുന്ന കർമ്മപദ്ധതികളെ വിജയപഥത്തിലെത്തിക്കുക എന്നിവയാണ് നേതൃത്വ ക്യാമ്പിന്റെ പ്രധാന ലക്ഷ്യങ്ങളെന്നും ഭാരവാഹികൾ വ്യക്തമാക്കി.

വാര്‍ത്താസമ്മേളനത്തില്‍. ദുബായ് കെ എം സി സി ജനറൽ സെക്രട്ടറി യഹ്യ തളങ്കര​, ദുബായ് കെ എം സി സി കാസറഗോഡ് ജില്ലാ പ്രസിഡന്റ് സലാം കന്യപ്പാടി ,ജനറൽ സെക്രട്ടറി ഹനീഫ് ടി ആർ ,ട്രഷറർ ഡോക്ടർ ഇസ്മായിൽ ദുബായ് കെ എം സി സി വൈസ് പ്രസിഡന്റമാരായ അബ്ദുല്ല ആറങ്ങാടി ,ഹംസ തൊട്ടി,​ സെക്രട്ടറി അഡ്വക്കേറ്റ് ഇബ്രാഹിം ഖലീൽ​, മീഡിയ വിങ് ചെയർമാൻ പി ഡി നൂറുദ്ദീൻ ഭാരവാഹികളായ കെ പി അബ്ബാസ്‌ കളനാട്‌, അഷറഫ്‌ ബായാർ, ഫൈസൽ മുഹ്സിൻ എന്നിവര്‍ പങ്കെടുത്തു

Tags: Community NewsDUBAIKasaragodKerala politicsKMCCNRIUAE events

RelatedPosts

ഫ്യൂച്ചർ വർക്ക്‌പ്ലേസ് പുരസ്‌കാരം ജി.ഡി.ആർ.എഫ്.എ ദുബായിക്ക്
Business

ഫ്യൂച്ചർ വർക്ക്‌പ്ലേസ് പുരസ്‌കാരം ജി.ഡി.ആർ.എഫ്.എ ദുബായിക്ക്

UAE fuel prices for November: Will petrol rise again or start falling?
Business

ക്രൂഡ് ഓയിൽ വിലക്കയറ്റം: യുഎഇയിൽ നവംബറിൽ ഇന്ധനവില വീണ്ടും ഉയർന്നേക്കും

Sheikh Hamdan opens the third Dubai AI Festival at DWTC, bringing together 20,000 attendees, 500 investors, and 200 exhibitors from over 100 countries.
Business

ദുബായ് എഐ ഫെസ്റ്റിവലിന് തുടക്കമായി; ഉദ്ഘാടനം ചെയ്ത് ശൈഖ് ഹംദാൻ

Around 250 expatriate children competed in the off-stage events of Malayalam Mission Dubai Sargotsavam 2026, inaugurated by Dr RLV Ramakrishnan. Stage events scheduled for November 1.
Community

സർഗോത്സവം ഓഫ് സ്റ്റേജ് മത്സരങ്ങളിൽ 250 കുട്ടികൾ പങ്കെടുത്തു

Dubai's RTA collected AED 65.721 million at its 121st open vehicle plate auction. Two-digit registration CC44 fetched AED 6.72 million at Al Habtoor City.
Travel

ദുബായ് ആർടിഎ നമ്പർ പ്ലേറ്റ് ലേലം: വരുമാനം 6.5 കോടി ദിർഹം കടന്നു; ‘CC44’ വിറ്റത് 67.2 ലക്ഷം ദിർഹത്തിന്

Dubai parking operator Parkin introduces paid parking in two new zones including Warsan Industrial Area under code 622T at Dh4.20 per hour.
Travel

ദുബായിൽ രണ്ട് മേഖലകളിൽ കൂടി പെയ്ഡ് പാർക്കിങ്; മണിക്കൂറിന് 4.20 ദിർഹം

French apple growers begin shipping their new-season crop to GCC supermarkets, featuring sweeter profiles and in-store tastings following an arid summer in Europe.
Business

പുതിയ സീസൺ ഫ്രഞ്ച് ആപ്പിളുകൾ ഗൾഫ് വിപണിയിലെത്തി; കടുത്ത വേനലിലും മാധുര്യമേറി ഇത്തവണത്തെ വിളവ്

Sharjah's Shurooq confirms the 700m Kalba Beach is 75% complete ahead of a December 2026 opening, with the historic Rock Art Centre launching in 2027.
Sharjah

കൽബ ബീച്ചിന്റെ നിർമാണം 75 ശതമാനം പൂർത്തിയായി; റോക്ക് ആർട് സെന്റർ 2027 രണ്ടാം പാദത്തിൽ പ്രവർത്തനം ആരംഭിക്കും

LuLu Financial Holdings expands digital financial services for UAE businesses with Purpleplum
Business

യുഎഇയിലെ സംരംഭങ്ങൾക്ക് അത്യാധുനിക ഡിജിറ്റൽ സാമ്പത്തിക സേവനങ്ങളുമായി ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സും പർപ്പിൾപ്ലമ്മും

Dubai's RTA completes 40% of its Metro lighting overhaul, replacing 17,880 fixtures with LEDs to slash annual power consumption by 14 million kWh by 2027.
Business

ദുബായ് മെട്രോയിൽ ഊർജ സംരക്ഷണ യജ്ഞം: 40 ശതമാനം ലൈറ്റിങ് നവീകരണം പൂർത്തിയായി

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.