തിരൂർ: ആരോഗ്യ-ജീവകാരുണ്യ സേവന മേഖലയിൽ നൽകിയ മികച്ച സംഭാവനകളെ പരിഗണിച്ച് ജാമിഅ ഹംദർദ് സർവകലാശാല ഡോക്ടറേറ്റ് നൽകി ആദരിച്ച ഡോ. കെ.പി ഹുസൈന് ജന്മനാട് സ്വീകരണം നൽകി. തിരൂർ സി.എച്ച് സെന്ററിന്റെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ നിരവധി പ്രമുഖരും സാമൂഹിക പ്രവർത്തകരും പങ്കെടുത്തു.
ചടങ്ങിൽ കുറുക്കോളി മൊയ്തീൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. ഇ.ടി മുഹമ്മദ് ബഷീർ എം.പി ഡോ. കെ.പി ഹുസൈനു മൊമെന്റോ നൽകി ആദരിച്ചു. ചടങ്ങിൽ വിവിധ സാമൂഹിക-രാഷ്ട്രീയ മേഖലകളിലെ പ്രമുഖർ പങ്കെടുത്ത് ആശംസകൾ നേർന്നു.
WhatsApp Channel പ്രധാന വാർത്തകളും ബ്രേക്കിങ് അപ്‌ഡേറ്റുകളും നേരിട്ട് ഫോണിലേക്ക്
Join









































