• NEWS MIDDLEEAST
  • UAEVARTHA ENGLISH
Wednesday, September 9, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Dubai

ദുബായ് വാഹനാപകടം: ഇരകളുടെ കുടുംബങ്ങൾക്ക് 2.6 കോടി രൂപയുടെ പുനരധിവാസ പാക്കേജുമായി ഡോ. ഷംഷീർ വയലിൽ

by UAE വാർത്ത ലേഖകൻ
3 months ago
in Dubai
Reading Time: 1 min read
23 0
ദുബായ് വാഹനാപകടം: ഇരകളുടെ കുടുംബങ്ങൾക്ക് 2.6 കോടി രൂപയുടെ പുനരധിവാസ പാക്കേജുമായി ഡോ. ഷംഷീർ വയലിൽ
129
VIEWS
Share on WhatsappShare on Facebook

മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 26 ലക്ഷം രൂപ വീതം ലഭിക്കും; കുട്ടികളുടെ വിദ്യാഭ്യാസത്തിനും യാത്രാച്ചെലവിനും പ്രത്യേക ധനസഹായം

ദുബായ്: ദുബായ് എമിറേറ്റ്സ് റോഡിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങൾക്ക് താങ്ങായി പ്രമുഖ പ്രവാസി സംരംഭകനും ബുർജീൽ ഹോൾഡിങ്സ് ചെയർമാനുമായ ഡോ. ഷംഷീർ വയലിൽ. അപകടത്തിൽപ്പെട്ടവർക്കായി 2.6 കോടി രൂപയുടെ സമഗ്ര പുനരധിവാസ പാക്കേജാണ് അദ്ദേഹം പ്രഖ്യാപിച്ചിരിക്കുന്നത്. മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസി കുടുംബങ്ങൾക്ക് ഈ പദ്ധതിയിലൂടെ അടിയന്തര ആശ്വാസം ലഭ്യമാക്കും.

അപകടത്തിൽ ജീവൻ പൊലിഞ്ഞ ഏഴ് പേരുടെ കുടുംബങ്ങൾക്ക് 26 ലക്ഷം രൂപ വീതം (ആകെ 1.82 കോടി രൂപ) ധനസഹായം നൽകും. രണ്ട് മലയാളികൾ ഉൾപ്പെടെ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഒൻപത് പേരുടെ അടിയന്തര ചികിത്സാ-പുനരധിവാസ ആവശ്യങ്ങൾക്കായി 47 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. ഇതിനുപുറമെ, അപകടത്തിനിരയായവരുടെ കുടുംബാംഗങ്ങളുടെ അടിയന്തര യാത്രാ-താമസ സൗകര്യങ്ങൾക്കായി 18 ലക്ഷം രൂപയും കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി 13 ലക്ഷം രൂപയും പാക്കേജിന്റെ ഭാഗമായി കൈമാറും.

ഭാവി സുരക്ഷിതമാക്കാൻ സമഗ്ര പാക്കേജ്

കുടുംബത്തിന്റെ ഏക ആശ്രയം നഷ്ടപ്പെട്ടവർക്ക് അടിയന്തര ആശ്വാസം നൽകുന്നതിനൊപ്പം, അവരുടെ കുടുംബങ്ങളുടെ ഭാവി സുരക്ഷിതമാക്കാൻ കൂടി ലക്ഷ്യമിട്ടാണ് ഈ സമഗ്ര പാക്കേജ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ആശ്രയമറ്റ പ്രവാസി കുടുംബങ്ങളിലെ ചെറിയ കുട്ടികളുടെ ദീർഘകാല ആവശ്യങ്ങൾ കണക്കിലെടുത്ത് വിദ്യാഭ്യാസ ധനസഹായത്തിൽ പ്രത്യേക പരിഗണന നൽകിയിട്ടുണ്ട്.

ഇന്ത്യൻ കോൺസുലേറ്റുമായി സഹകരണം

അപകടത്തിൽപ്പെട്ട ഇന്ത്യൻ കുടുംബങ്ങൾക്ക് അർഹമായ സഹായം വേഗത്തിൽ ഉറപ്പാക്കാൻ ദുബായിലെ ഇന്ത്യൻ കോൺസുലേറ്റുമായി ചേർന്ന് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു വരികയാണെന്ന് ഡോ. ഷംഷീർ വയലിൽ അറിയിച്ചു.

“അപകടത്തിൽപ്പെട്ട മുഴുവൻ രാജ്യക്കാരുടെയും കുടുംബങ്ങളിലേക്ക് ഈ സഹായം എത്തിക്കും. ഒരുപാട് പ്രതീക്ഷകളോടെയും ഉത്തരവാദിത്തങ്ങളോടെയുമാണ് ഇവർ പ്രവാസലോകത്ത് എത്തിയത്. സാമ്പത്തിക സഹായത്തിന് പ്രിയപ്പെട്ടവരുടെ മരണത്തിന്റെ നഷ്ടം നികത്താനാവില്ലെങ്കിലും ഈ പ്രയാസകരമായ ഘട്ടത്തിൽ അവരുടെ കുടുംബങ്ങൾക്ക് ഇതൊരു ചെറിയ ആശ്വാസമാകുമെന്ന് പ്രതീക്ഷിക്കുന്നു,” – ഡോ. ഷംഷീർ വയലിൽ വ്യക്തമാക്കി.

ദുരന്തബാധിതരായ മുഴുവൻ കുടുംബങ്ങൾക്കും പിന്തുണ

ദുബായ് ആസ്ഥാനമായുള്ള കമ്പനിയിലെ ജീവനക്കാർ സഞ്ചരിച്ചിരുന്ന മിനിബസ് സാങ്കേതിക തകരാർ മൂലം റോഡിൽ നിർത്തിയിട്ടിരുന്ന ട്രക്കിന് പിന്നിലിടിച്ചാണ് ദാരുണമായ അപകടമുണ്ടായത്. ഇന്ത്യ, ശ്രീലങ്ക, നേപ്പാൾ സ്വദേശികളായ തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്.

മരിച്ച ഏഴ് പേരിൽ ആറ് പേർ ഇന്ത്യക്കാരും ഒരാൾ ശ്രീലങ്കൻ പൗരനുമാണ്. മരിച്ച ഇന്ത്യക്കാരിൽ മൂന്ന് പേർ ഉത്തർപ്രദേശ് സ്വദേശികളും മൂന്ന് പേർ തെലങ്കാനയിൽ നിന്നുമുള്ളവരുമാണ്. പരിക്കേറ്റ ഒൻപത് പേരിൽ എട്ട് പേർ ഇന്ത്യക്കാരാണ്, ഇതിൽ രണ്ട് മലയാളികളും ഉൾപ്പെടുന്നു. ഒരാൾ നേപ്പാൾ സ്വദേശിയാണ്. പരിക്കേറ്റവരിൽ അഞ്ച് പേർ ഇതിനകം ആശുപത്രി വിട്ടെങ്കിലും, മൂന്ന് ഇന്ത്യക്കാർ ഇപ്പോഴും വിവിധ ആശുപത്രികളിൽ വിദഗ്ധ ചികിത്സയിലാണ്.

മുൻപും ദുരന്തമുഖങ്ങളിൽ ഉദാരമായ അടിയന്തര സഹായങ്ങളുമായി ഡോ. ഷംഷീർ വയലിൽ മുന്നോട്ടുവന്നിട്ടുണ്ട്. മുൻപ് അഹമ്മദാബാദിലുണ്ടായ എയർ ഇന്ത്യ വിമാനാപകടത്തിൽ കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്ത മെഡിക്കൽ വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് 6 കോടി രൂപയുടെ സഹായം അദ്ദേഹം കൈമാറിയിരുന്നു.

Tags: Burjeel HoldingsDr Shamsheer VayalilDubai accidentGulfInternationalKerala newsPravasiUAE

RelatedPosts

Panakkad Munavvar Ali Shihab Thangal will unveil the cover of 'Pithrudharpanam', an anthology published by Dubai KMCC Thoolika Forum, on Friday evening.
Community

പിതൃദർപ്പണം പുസ്തകത്തിന്റെ കവർ പ്രകാശനം വെള്ളിയാഴ്ച

Dubai Airport Clears Over 745,000 Travellers Through ‘Red Carpet’ Biometric Walkway in Eight Months
Travel

3.4 സെക്കൻഡിൽ എമിഗ്രേഷൻ; ദുബായിയുടെ ‘റെഡ് കാർപെറ്റിലൂടെ’ 7.45 ലക്ഷം യാത്രക്കാർ

Arun Parthan won first prize in the UAE's Maveli contest held during the 'Eenam' Onam celebrations by Nmmade Thrissur at Habitat School, Ajman.
Community

യുഎഇയിൽ ‘മാവേലി മത്സരം’ ശ്രദ്ധേയമായി18 മാവേലിമാർ മാറ്റുരച്ചു; അരുൺ പാർത്ഥൻ ഒന്നാം സ്ഥാനത്ത്

UAE and Germany Forge Deeper Industrial, Energy and AI Alliances Ahead of State Visit
World

യുഎഇ–ജർമ്മനി ബന്ധത്തിൽ പുതിയ യുഗം: ഊർജ്ജ-സാങ്കേതിക-വ്യാവസായിക സഹകരണം ശക്തമാക്കി ഇരുരാജ്യങ്ങളും

UAE President Sheikh Mohamed bin Zayed receives the oath of office from newly appointed ambassadors to Jordan, Hungary, Rwanda, Togo, Guyana, and Tajikistan.
UAE

ആറ് പുതിയ സ്ഥാനപതിമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; യുഎഇ വിദേശനയത്തിന്റെ മുൻഗണനകൾ വ്യക്തമാക്കി പ്രസിഡന്റ്

CERT and TOEFL sign a strategic agreement to launch six TOEFL iBT testing centres across the UAE, widening university and career opportunities for students.
Education

യുഎഇയിൽ ആറ് പുതിയ ടോഫൽ പരീക്ഷാ കേന്ദ്രങ്ങൾ വരുന്നു; സെർട്ടും ടോഫലും തമ്മിൽ ധാരണാപത്രം ഒപ്പുവെച്ചു

UAE President Sheikh Mohamed bin Zayed Al Nahyan lands in Berlin for an official state visit, accompanied by German fighter jets and a high-level cabinet delegation.
Uncategorized

യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് ഔദ്യോഗിക സന്ദർശനത്തിനായി ജർമ്മനിയിലെത്തി

Dubai's RTA has launched a Climate Change Adaptation Strategy featuring over 35 projects through 2030 to strengthen road, rail, and public transit resilience.
Business

കാലാവസ്ഥാ വ്യതിയാനം: ഗതാഗത മേഖലയെ സജ്ജമാക്കാൻ ദുബായ് ആർടിഎ; 2030-നകം 35 പദ്ധതികൾ

Medcare Hospital Al Safa performs Dubai’s first SPUR retrievable scaffold procedure, opening blocked calf arteries without leaving permanent stents in diabetic patients.
Health

കാലുകളിലെ രക്തയോട്ടക്കുറവ് മൂലം അവയവം നീക്കം ചെയ്യുന്നത് തടയാൻ പുതിയ സാങ്കേതികവിദ്യ; ദുബായിൽ ആദ്യ ശസ്ത്രക്രിയ വിജയകരം

Panakkad Munavvar Ali Shihab Thangal will unveil the cover of 'Pithrudharpanam', an anthology published by Dubai KMCC Thoolika Forum, on Friday evening.
Community

പിതൃദർപ്പണം പുസ്തകത്തിന്റെ കവർ പ്രകാശനം വെള്ളിയാഴ്ച

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.