• NEWS MIDDLEEAST
  • UAEVARTHA ENGLISH
Monday, August 10, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Dubai

ദുബായിൽ രണ്ടിടത്ത്​ ഡ്രൈവറില്ലാ ടാക്സികൾ സർവിസ് തുടങ്ങി .

by UAE വാർത്ത ലേഖകൻ
4 months ago
in Dubai, UAE
Reading Time: 1 min read
28 0
ദുബായിൽ രണ്ടിടത്ത്​ ഡ്രൈവറില്ലാ ടാക്സികൾ സർവിസ് തുടങ്ങി .
157
VIEWS
Share on WhatsappShare on Facebook

ദുബായ് : സ്വയം നിയന്ത്രിത ഗതാഗത സംവിധാനങ്ങളിലേക്കുള്ള ചുവട്​വെപ്പിന്‍റെ ഭാഗമായി ദുബായിൽ രണ്ടിടത്ത്​ വാണിജ്യാടിസ്ഥാനത്തിൽ ഡ്രൈവറില്ലാ ടാക്സി സർവിസിന്​ തുടക്കമിട്ട്​ ദുബായ് റോഡ്​ ഗതാഗത ​അതോറിറ്റി (ആർ.ടി.എ). ഉമ്മു സുഖൈം, ജുമൈറ എന്നിവിടങ്ങളിലാണ്​ സർവിസ്​ ലഭ്യമാകുക. സ്വയം നിയന്ത്രിത വാഹന സാ​ങ്കേതികവിദ്യകൾ വികസിപ്പിക്കുന്നതിൽ മുൻനിരയിലുള്ള അപ്പോളോ ഗോ, വിറൈഡ്​ എന്നിവരുമായി കൈകോർത്താണ്​ പദ്ധതി യാഥാർഥ്യമാക്കുന്നത്​.

വിറൈഡ്​ ടാക്സികൾ ഊബർ ആപ്പ്​ വഴിയും അ​പ്പോളോ ഗോ ടാക്സികൾ അപ്പോളോ ഗോ ആപ്ലിക്കേഷൻ വഴിയും ബുക്ക്​ ചെയ്യാം. ടാക്സി വാഹനങ്ങളുടെ നിയന്ത്രണവും പ്രവർത്തനവും നിയന്ത്രിക്കാനുള്ള ഉത്തരവാദിത്തം തവാസുൽ ട്രാൻസ്​പോർട്ടിനാണ്​. നൂതനമായ അടിസ്ഥാന സൗകര്യങ്ങളുടെയും ക്രത്യമായ കാഴ്​ച്ചപ്പാടുകളുടെയും പിന്തുണയോടെ ആഗോള തലത്തിൽ സ്വയംനിയന്ത്രിത വാഹന നിർമാതാക്കളുടെ വിപുലീകരണത്തിനുള്ള ദുബായുടെ സ്ഥാനം ശക്​തിപ്പെടുത്തുകയാണ്​ പുതിയ നീക്കത്തിലൂടെ ലക്ഷ്യമിടുന്നതെന്ന്​ ആർ.ടി.എ അറിയിച്ചു.

കൂടാതെ ഭാവി ഗതാഗത മാർഗങ്ങൾ സ്വീകരിക്കുന്നതിൽ ആഗോള മുൻനിര നഗരമെന്ന ദുബായുടെ സ്ഥാനം ശക്​തിപ്പെടുത്തുകയും ദുബൈ സെൽഫ്​ ഡ്രൈവിങ് ​ട്രാൻസ്​പോർട്ട്​​ സ്​ട്രാറ്റജിയുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിലേക്ക്​ സംഭാവന നൽകുകയും ചെയ്യും. പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ ദുബായിൽ 100 ​​ഡ്രൈവറില്ലാ ടാക്സികൾ പുറത്തിറക്കും.
വരും വർഷങ്ങളിൽ ഇവയുടെ എണ്ണം ക്രമേണ വർദ്ധിപ്പിക്കാനുള്ള പദ്ധതികളും ആലോചനയിലാണ്​. ഉയർന്ന സുരക്ഷ മാർഗനിർദേശങ്ങൾ അനുസരിച്ച്​ എമിറേറ്റിലെ റോഡുകളിൽ ഡ്രൈവറില്ലാ വാഹനങ്ങളെ ഉൾകൊള്ളുന്നതിനുള്ള സന്നദ്ധത ഉറപ്പുവരുത്താനും പുതിയ സംവിധാനങ്ങളുടെ പ്രകടനം വിലയിരുത്താനും ലക്ഷ്യമിട്ട്​ നിയുക്​ത റോഡുകളിൽ ​​ഡ്രൈവറില്ല വാഹനങ്ങളുടെ പരീക്ഷണ ഓട്ടം ആർ.ടി.എ നേരത്തെ പൂർത്തിയാക്കിയിരുന്നു. നിർമിത ബുദ്ധിയിലധിഷ്​ഠിതമായ നൂതന സെൻനിങ്​ സാ​ങ്കേതിക വിദ്യകൾ, സ്വയം തീരുമാനമെടുക്കാൻ കഴിയുന്ന സംവിധാനങ്ങൾ എന്നിവ സംയോജിപ്പിച്ച സംവിധാനങ്ങളുടെ പിന്തുണയിലാണ്​ ഡ്രൈവറില്ലാ ടാക്സികൾ സർവിസ്​ നടത്തുക.

Tags: Apollo Go UAEDubai driverless taxiDubai smart transport newsRTA autonomous taxi DubaiUber driverless Dubai

RelatedPosts

ജുമൈറയിലും ഉമ്മുസുഖൈമിലും ഡ്രൈവറില്ലാ ടാക്സി സർവിസ് ആരംഭിച്ച് ദുബൈ ആർ.ടി.എ
Dubai

ജുമൈറയിലും ഉമ്മുസുഖൈമിലും ഡ്രൈവറില്ലാ ടാക്സി സർവിസ് ആരംഭിച്ച് ദുബൈ ആർ.ടി.എ

Digital security interface displaying threat neutralization protocols in the UAE
UAE

വ്യോമയാന, ഊർജ, വിദ്യാഭ്യാസ മേഖലകൾക്കുനേരെയുള്ള വൻ സൈബർ ആക്രമണങ്ങൾ യുഎഇ തടഞ്ഞു

Abu Dhabi skyline showcasing tourism landmarks
Travel

ഇന്ത്യൻ സഞ്ചാരികൾക്ക് സൗജന്യ അബുദാബി എൻട്രി വിസ; മൂന്ന് രാത്രിയിലെ താമസത്തിന് ഇളവ്

Middle East, US Politics, Iran, International News, World News
Uncategorized

പശ്ചിമേഷ്യ സംഘർഷം അവസാനിക്കുന്നു ഇറാനെതിരെ നടപടികൾ ഉണ്ടാകില്ല അനുകൂല നിലപാടുമായി ട്രംപ്

Author Ibrahim Ali Khadem during a book signing event for Sara's Letters at Kinokuniya Dubai Mall
Dubai

ഇബ്രാഹിം അലി ഖാദമിന്റെ ‘സാറാസ് ലെറ്റേഴ്‌സ്’ പുസ്തക ഒപ്പുവെക്കൽ ചടങ്ങ് ദുബായ് മാളിൽ നടക്കും

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.