• NEWS MIDDLEEAST
  • UAEVARTHA ENGLISH
Monday, October 5, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE

ദുബായിൽ സ്കൂൾ വിദ്യാർഥികൾക്ക് സർക്കാർ സേവനമേഖലയിൽ പരിശീലനം; ‘സമ്മർ ടാലന്റ്സ്’ -പദ്ധതിയുമായി ജിഡിആർഎഫ്എ

by UAE വാർത്ത ലേഖകൻ
2 months ago
in UAE
Reading Time: 1 min read
23 1
High school students participating in the GDRFA Summer Talents program at Dubai International Airport
131
VIEWS
Share on WhatsappShare on Facebook

ദുബൈ: ക്ലാസ് മുറിയിലെ പഠനത്തിനൊപ്പം സർക്കാർ സ്ഥാപനങ്ങളുടെ പ്രവർത്തനം നേരിട്ടറിയാനും പ്രായോഗിക പരിചയം നേടാനും സ്കൂൾ വിദ്യാർഥികൾക്ക് അവസരമൊരുക്കി ജിഡിആർഎഫ്എ ദുബൈയുടെ ‘സമ്മർ ടാലന്റ്സ്’ പദ്ധതി. ദുബൈ സമ്മർ ക്യാമ്പുമായി സഹകരിച്ച് നടന്ന വരുന്ന പദ്ധതി ഫെർജാൻ ദുബൈ ഫൗണ്ടേഷൻ, അൽ അമീൻ സർവീസ്, കമ്മ്യൂണിറ്റി ഡെവലപ്മെന്റ് അതോറിറ്റി (സിഡിഎ) എന്നിവയുടെ പങ്കാളിത്തത്തോടെയാണ് നടപ്പാക്കുന്നത്.

15 വയസും അതിന് മുകളിലും പ്രായമുള്ള ഹൈസ്കൂൾ വിദ്യാർഥികൾക്കായുള്ള മൂന്ന് ആഴ്ചത്തെ പരിശീലനത്തിൽ 12 ദിവസമാണ് വിവിധ പ്രവർത്തനങ്ങളിൽ നേരിട്ട് പങ്കെടുക്കുന്നത്. ജിഡിആർഎഫ്എ ദുബൈയുടെ വിവിധ മേഖലകളിൽ പരിശീലന ശിൽപശാലകളും പ്രായോഗിക പരിശീലനവും ഒരുക്കിയിട്ടുണ്ട്. സർക്കാർ സ്ഥാപനങ്ങളുടെ പ്രവർത്തനരീതി, സേവനവിതരണം, ടീം വർക്ക്, അച്ചടക്കം, ഉത്തരവാദിത്തബോധം തുടങ്ങിയവ നേരിട്ട് മനസ്സിലാക്കാനും സ്വന്തം കഴിവുകളും താൽപര്യങ്ങളും തിരിച്ചറിയാനും പദ്ധതി വിദ്യാർഥികളെ സഹായിക്കുമെന്ന് ജനറൽ ഡയറക്ടറേറ്റ് അറിയിച്ചു

പരിശീലനത്തിന്റെ ഭാഗമായി വിദ്യാർഥികൾ ദുബൈ വിമാനത്താവളവും സന്ദർശിച്ചു. എയർപോർട്ട് അഫയേഴ്സ് സെക്ടറിന്റെ പ്രവർത്തനങ്ങളും യാത്രക്കാരുടെ സഞ്ചാരവും സേവന സംവിധാനങ്ങളും നേരിട്ട് പരിചയപ്പെടാൻ സന്ദർശനം അവസരമൊരുക്കി.വിദ്യാർഥികളുടെ കഴിവുകളും അവബോധവും വികസിപ്പിക്കുന്നതിനുള്ള പ്രായോഗിക നിക്ഷേപമാണ് ‘സമ്മർ ടാലന്റ്സ്’ പദ്ധതിയെന്ന് ജിഡിആർഎഫ്എ ദുബൈയുടെ ഹ്യൂമൻ റിസോഴ്സസ് ആൻഡ് ഫിനാൻസ് അസിസ്റ്റന്റ് മേജർ ജനറൽ അവാദ് മുഹമ്മദ് അൽ ഒവൈം പറഞ്ഞു. സർക്കാർ സ്ഥാപനങ്ങളുടെ പ്രവർത്തനം നേരിട്ട് അനുഭവിച്ചറിയുന്നതിലൂടെ വിദ്യാർഥികൾക്ക് സൈദ്ധാന്തിക പഠനത്തിനപ്പുറമുള്ള അറിവ് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

യുവാക്കളുടെ കഴിവുകളും ആത്മവിശ്വാസവും ഉത്തരവാദിത്തബോധവും വളർത്തുന്നതിൽ ഇത്തരം പ്രായോഗിക അനുഭവങ്ങൾക്ക് വലിയ പ്രാധാന്യമുണ്ടെന്ന് ദുബൈ കമ്മ്യൂണിറ്റി ഡെവലപ്മെന്റ് അതോറിറ്റി സോഷ്യൽ റെഗുലേഷൻ ആൻഡ് സർവീസസ് സെക്ടർ സി.ഇ.ഒ ഡോ. അഹമ്മദ് അൽ ഹാഷിമി പറഞ്ഞു. ഭാവിയിലെ തൊഴിൽരംഗത്തേക്ക് യുവതലമുറയെ ഒരുക്കുന്നതിൽ സർക്കാർ-സാമൂഹിക സ്ഥാപനങ്ങളുടെ സഹകരണത്തിന്റെ മികച്ച മാതൃകയാണ് പദ്ധതിയെന്ന് ഫെർജാൻ ദുബൈ ഫൗണ്ടേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ആലിയ അൽ ഷംലാനും പറഞ്ഞു.
വിദ്യാർഥികളുടെ പുരോഗതി, പങ്കാളിത്തം, അച്ചടക്കം, പ്രവർത്തന നിലവാരം എന്നിവ ദിവസേന വിലയിരുത്തുന്നതിനുള്ള സംവിധാനവും പദ്ധതിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. പ്രവർത്തനത്തിലൂടെ പഠിച്ച് ഭാവിയിലെ തൊഴിൽജീവിതത്തിന് കൂടുതൽ ആത്മവിശ്വാസത്തോടെ ഒരുങ്ങാൻ വിദ്യാർഥികളെ പ്രാപ്തരാക്കുകയാണ് ‘സമ്മർ ടാലന്റ്സ്’ പദ്ധതിയുടെ ലക്ഷ്യമെന്ന് ജനറൽ ഡയറക്ടറേറ്റ് വിശദീകരിച്ചു.

Tags: DUBAIDubai AirportGDRFALocal NewsUAE EducationYouth Training

RelatedPosts

Dubai CommerCity launches a Dh1.8 billion expansion adding six office buildings and vertical logistics hub 'The Hive' amid 96% occupancy levels.
Business

ദുബായ് കോമേഴ്‌സിറ്റിയിൽ 180 കോടി ദിർഹത്തിന്റെ വൻ വികസനം; രണ്ടാം ഘട്ടം 2027 മുതൽ

Sheikh Dr Sultan bin Mohammed Al Qasimi attends the closing of the 5th International Forum for Arabic Language Teachers in Sharjah, spotlighting linguistic security and teacher training.
Education

അറബിക് അധ്യാപക സംഗമത്തിന് ഷാർജയിൽ സമാപനം; ‘ഭാഷാ സുരക്ഷ’ മുൻനിർത്തി ഭാവി പ്രവർത്തനരേഖ

Dubai RTA announces the inaugural EV World 2026 exhibition from Nov. 10–12 at DWTC, bringing 300 global companies to accelerate zero-emission transport.
Business

ആഗോള ഹരിത ഗതാഗത ഉച്ചകോടി ‘ഇവി വേൾഡ് 2026’: നവംബറിൽ ദുബായിൽ അരങ്ങേറും

UAE Attorney-General confirms the co-pilot aboard flydubai flight FZ1073 attempted a terrorist act, attacking the captain with an axe to seize control before emergency landing in Tabuk.
World

ഫ്ളൈദുബായ് വിമാനത്തിലെ കോക്‌പിറ്റ് ആക്രമണം ഭീകരാക്രമണശ്രമമെന്ന് യുഎഇ

Etihad Rail introduces six extra weekend passenger trips between Abu Dhabi and Dubai, releasing over 2,000 seats across Saturday and Sunday.
Travel

യാത്രാതിരക്ക് വർധിച്ചു: അബുദാബി–ദുബായ് റൂട്ടിൽ കൂടുതൽ സർവീസുകളുമായി ഇത്തിഹാദ് റെയിൽ

Flydubai CEO Ghaith Al Ghaith thanked Captain Smit Machchhar, relief pilots, cabin crew, and passengers following the cockpit emergency and diversion of flight FZ 1073 to Tabuk.
World

ദുബായ്-ടെൽ അവീവ് വിമാനത്തിലെ കോക്‌പിറ്റ് അടിയന്തരാവസ്ഥ: ക്യാപ്റ്റനും ക്രൂവിനും യാത്രക്കാർക്കും പ്രശംസയുമായി ഫ്ലൈദുബായ് സി.ഇ.ഒ

Google will restrict free Gemini access to Flash-Lite starting October 9, 2026. See how the changes impact unpaid, AI Plus, Pro, and Ultra subscribers.
Tech

സൗജന്യ ജെമിനി എഐ സേവനങ്ങളിൽ നിയന്ത്രണമേർപ്പെടുത്തി ഗൂഗിൾ; ഒക്ടോബർ 9 മുതൽ മാറ്റം

Dubai CommerCity launches a Dh1.8 billion expansion adding six office buildings and vertical logistics hub 'The Hive' amid 96% occupancy levels.
Business

ദുബായ് കോമേഴ്‌സിറ്റിയിൽ 180 കോടി ദിർഹത്തിന്റെ വൻ വികസനം; രണ്ടാം ഘട്ടം 2027 മുതൽ

Sharjah Private Education Authority signs three strategic agreements with ICESCO, FranklinCovey, and Faseeh Centre to boost school leadership and Arabic learning.
Education

ഷാർജയിലെ സ്വകാര്യ സ്കൂളുകളിൽ സമഗ്ര മാറ്റത്തിന് പുതിയ പദ്ധതികൾ; നിർണായക കരാറുകളിൽ ഒപ്പുവെച്ചു

Sheikh Dr Sultan bin Mohammed Al Qasimi attends the closing of the 5th International Forum for Arabic Language Teachers in Sharjah, spotlighting linguistic security and teacher training.
Education

അറബിക് അധ്യാപക സംഗമത്തിന് ഷാർജയിൽ സമാപനം; ‘ഭാഷാ സുരക്ഷ’ മുൻനിർത്തി ഭാവി പ്രവർത്തനരേഖ

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.