• NEWS MIDDLEEAST
  • UAEVARTHA ENGLISH
Tuesday, September 29, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Dubai

ജനങ്ങളുടെ പെരുമാറ്റം മനസ്സിലാക്കി സേവനങ്ങളിൽ നവീകരണം: ദുബായിൽ ‘നഡ്ജഥോൺ’ ആദ്യ ബാച്ച് പാസ്സിംഗ് ഔട്ട്

by UAE വാർത്ത ലേഖകൻ
7 months ago
in Dubai, UAE
Reading Time: 2 mins read
27 1
ജനങ്ങളുടെ പെരുമാറ്റം മനസ്സിലാക്കി സേവനങ്ങളിൽ നവീകരണം: ദുബായിൽ ‘നഡ്ജഥോൺ’ ആദ്യ ബാച്ച് പാസ്സിംഗ് ഔട്ട്
153
VIEWS
Share on WhatsappShare on Facebook

ദുബായ്: ആളുകളുടെ പെരുമാറ്റ ശാസ്ത്രവും ഡിസൈൻ തിങ്കിംഗും അടിസ്ഥാനമാക്കി സർക്കാർ നയങ്ങളും സേവനങ്ങളും മെച്ചപ്പെടുത്തുന്നതിനായി രൂപകൽപ്പന ചെയ്ത “നഡ്ജഥോൺ” പരിപാടിയുടെ ആദ്യ ബാച്ചിന്റെ പാസ്സിംഗ് ഔട്ട് ചടങ്ങ് ദുബായിൽ സംഘടിപ്പിച്ചു.ജിഡിആർഎഫ്എ ദുബായിയും മുഹമ്മദ്‌ ബിൻ റാഷിദ് സ്കൂൾ ഓഫ് ഗവൺമെനന്റും (എംബിആർഎസ്ജി)യും സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. ജനറൽ ഡയറക്ടറേറ്റിലെ ജീവനക്കാരുടെ ആദ്യ ബാച്ചാണ് പുറത്തിറങ്ങിയത്

ചടങ്ങിൽ ജിഡിആർഎഫ്എ ദുബായ് മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്‌മദ്‌ അൽ മർറിയും, എംബിആർഎസ്ജിയിലെ കോർപ്പറേറ്റ് സപ്പോോർട്ട് സർവീസ് സീനിയർ ഡയറക്ടർ മുഹമ്മദ് അൽ ഖത്തീബ്,ഇരുസ്ഥാപനങ്ങളിലെയും മുതിർന്ന ഉദ്യോഗസ്ഥരും ജീവനക്കാരും ചടങ്ങിൽ സംബന്ധിച്ചു.

പരിപാടിയുടെ ഭാഗമായി നടന്ന 100 ദിവസത്തെ ചലഞ്ചിൽ 51 പേർ പങ്കെടുത്തു. പെരുമാറ്റ ശാസ്ത്രത്തെ ആധാരമാക്കി 10 ഗുണാത്മക പദ്ധതികൾ പഠിതാക്കൾ വികസിപ്പിച്ചു. സർക്കാർ പ്രവർത്തന രംഗത്തെ യാഥാർത്ഥ്യ വെല്ലുവിളികൾക്ക് നവീനവും പ്രായോഗികവുമായ പരിഹാരങ്ങൾ നിർദേശിക്കുന്ന പദ്ധതികളായിരുന്നു ഇവ.ചടങ്ങിനോടനുബന്ധിച്ച് വിവിധ പ്രോജക്റ്റുകളുടെ പ്രദർശനവും നടന്നു. പങ്കെടുത്തവർ വികസിപ്പിച്ച പരിഹാര മാതൃകകൾ, പ്രയോഗിച്ച രീതികൾ, ഉപഭോക്തൃ അനുഭവത്തിൽ ഉണ്ടാക്കുന്ന പ്രതീക്ഷിത സ്വാധീനം എന്നിവ വിശദമായി അവതരിപ്പിച്ചു. മികച്ച പ്രകടനം കാഴ്ചവെച്ച ടീമുകളെ ആദരിക്കുകയും അംഗീകാരപത്രങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.

“നഡ്ജഥോൺ” പരിപാടി മനുഷ്യരുടെ പെരുമാറ്റം മനസ്സിലാക്കി സേവനങ്ങൾ രൂപകൽപ്പന ചെയ്യുന്നതിനുള്ള ജിഡിആർഎഫ്എ ദുബായുടെ ലക്ഷ്യത്തെ പ്രതിഫലിപ്പിക്കുന്നതാണെന്ന് അധികൃതർ വ്യക്തമാക്കി. സഹാനുഭൂതി, നവീകരണം, കൂട്ടായ്മ എന്നിവയെ അടിസ്ഥാനമാക്കി കൂടുതൽ ഫ്ലെക്സിബിളും പ്രോആക്ടീവുമായ സർക്കാർ സംവിധാനമാണ് ലക്ഷ്യമെന്ന് അധികൃതർ പറഞ്ഞു. ഇത് ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനൊപ്പം സമൂഹത്തിന്റെ സുരക്ഷയും ക്ഷേമവും ശക്തിപ്പെടുത്തുമെന്നും വ്യക്തമാക്കി.

ദുബായ് നഡ്ജഥോൺ ഒരു പരിശീലന പരിപാടി മാത്രമായിരുന്നില്ല; ജനങ്ങളുടെ ദൈനംദിന ജീവിതത്തെ കൂടുതൽ സ്വാധീനിക്കുന്ന രീതിയിൽ സർക്കാർ സേവനങ്ങൾ രൂപകൽപ്പന ചെയ്യാനുള്ള പ്രായോഗിക അനുഭവമായിരുന്നുവെന്ന് ലഫ്: ജനറൽ മുഹമ്മദ്‌ അൽ മർറി അഭിപ്രായപ്പെട്ടു. യഥാർത്ഥ നവീകരണം മനുഷ്യരുടെ പെരുമാറ്റം മനസ്സിലാക്കുന്നതിൽ നിന്നാണ് ആരംഭിക്കുന്നത്. ദേശീയ പ്രതിഭകളിൽ നിക്ഷേപം നടത്തുന്നതിലൂടെ കൂടുതൽ ബുദ്ധിമാനായ സേവനങ്ങളും കൃത്യമായ നയങ്ങളും മെച്ചപ്പെട്ട ജീവിത നിലവാരവും ഉറപ്പാക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

“നഡ്ജഥോൺ ദുബായ് റെസിഡൻസി” സർക്കാർ പ്രവർത്തനങ്ങളിൽ അടിസ്ഥാനപരമായ മാറ്റം സൃഷ്ടിക്കുന്ന പദ്ധതിയാണെന്ന് എംബിആർഎസ്ജി പ്രതിനിധി മുഹമ്മദ് അൽ ഖത്തീബ് പറഞ്ഞു. പെരുമാറ്റ ശാസ്ത്രം ഉപയോഗിച്ച് നയരൂപകൽപ്പനയും സേവന വിതരണവും മെച്ചപ്പെടുത്തുക എന്നതാണ് പ്രധാന ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി.ജിഡിആർഎഫ്എ ദുബായും എംബിആർഎസ്ജിയും തമ്മിലുള്ള സഹകരണം അക്കാദമിക അറിവും സർക്കാർ പ്രയോഗവും ഏകോപിപ്പിക്കുന്ന വിജയകരമായ മാതൃകയാണെന്നും, നയരൂപീകരണത്തിലും നവീകരണത്തിലും മാറ്റത്തിന് നേതൃത്വം നൽകുന്ന ദേശീയ പ്രതിഭകളെ വളർത്തുന്നതിൽ ഇത് സഹായകരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

RelatedPosts

UAE President Sheikh Mohamed rides Etihad Rail from Abu Dhabi to inaugurate the Dubai Station. Passenger services between Abu Dhabi, Dubai, and Fujairah begin Sept 30 with tickets from AED 39.
Travel

യുഎഇയിൽ പുതിയ യാത്രാവിപ്ലവം: അബുദാബിയിൽ നിന്ന് ദുബായിലേക്ക് ട്രെയിനിൽ യാത്ര ചെയ്ത് യുഎഇ പ്രസിഡന്റ്; ഇത്തിഹാദ് റെയിൽ ദുബായ് സ്റ്റേഷൻ തുറന്നു

Sharjah Press Club and Sky News Arabia trained journalists at House of Wisdom on AI tools, investigative fact-checking, and real-time storytelling.
Education

മാധ്യമപ്രവർത്തകർക്കായി ഷാർജ പ്രസ് ക്ലബ്ബിന്റെ എഐ, ഫാക്ട് ചെക്കിങ് ശില്പശാല

Dubai's RTA opens recruitment for over 195 technical and engineering jobs for Emirati citizens at Ru'ya Careers UAE 2026, offering on-site interviews.
Business

റൂയ കരിയേഴ്സ് യുഎഇ 2026: സ്വദേശികൾക്കായി 195-ലധികം തൊഴിലവസരങ്ങൾ പ്രഖ്യാപിച്ച് ദുബായ് ആർടിഎ

Grade 12 students in the UAE consult 23 universities at the 8th Sharjah University Majors Exhibition to navigate admissions, national service, and AI career trends.
Education

ഉന്നതപഠനത്തിന് വഴികാട്ടാൻ ഷാർജ സർവകലാശാലാ മേള; പന്ത്രണ്ടാം ക്ലാസ് വിദ്യാർഥികൾക്കായി വിപുലമായ കരിയർ പ്ലാറ്റ്‌ഫോം

Sharjah has been announced as the first Arab Guest of Honour for the 39th Bogotá International Book Fair (FILBo) in Colombia, taking place in April 2027.
World

ബൊഗോട്ട രാജ്യാന്തര പുസ്തകോത്സവം 2027: ഷാർജ പ്രഥമ അറബ് അതിഥി രാജ്യം

Dubai's Community Development Authority approves a free family legal clinic and psychological counselling camp for expatriates on October 18, 2026. Register now.
Community

കുടുംബ നീതിമേള 2026-രജിസ്ട്രേഷൻ ആരംഭിച്ചു

UAE President Sheikh Mohamed rides Etihad Rail from Abu Dhabi to inaugurate the Dubai Station. Passenger services between Abu Dhabi, Dubai, and Fujairah begin Sept 30 with tickets from AED 39.
Travel

യുഎഇയിൽ പുതിയ യാത്രാവിപ്ലവം: അബുദാബിയിൽ നിന്ന് ദുബായിലേക്ക് ട്രെയിനിൽ യാത്ര ചെയ്ത് യുഎഇ പ്രസിഡന്റ്; ഇത്തിഹാദ് റെയിൽ ദുബായ് സ്റ്റേഷൻ തുറന്നു

Sharjah Press Club and Sky News Arabia trained journalists at House of Wisdom on AI tools, investigative fact-checking, and real-time storytelling.
Education

മാധ്യമപ്രവർത്തകർക്കായി ഷാർജ പ്രസ് ക്ലബ്ബിന്റെ എഐ, ഫാക്ട് ചെക്കിങ് ശില്പശാല

Dubai's RTA opens recruitment for over 195 technical and engineering jobs for Emirati citizens at Ru'ya Careers UAE 2026, offering on-site interviews.
Business

റൂയ കരിയേഴ്സ് യുഎഇ 2026: സ്വദേശികൾക്കായി 195-ലധികം തൊഴിലവസരങ്ങൾ പ്രഖ്യാപിച്ച് ദുബായ് ആർടിഎ

Grade 12 students in the UAE consult 23 universities at the 8th Sharjah University Majors Exhibition to navigate admissions, national service, and AI career trends.
Education

ഉന്നതപഠനത്തിന് വഴികാട്ടാൻ ഷാർജ സർവകലാശാലാ മേള; പന്ത്രണ്ടാം ക്ലാസ് വിദ്യാർഥികൾക്കായി വിപുലമായ കരിയർ പ്ലാറ്റ്‌ഫോം

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.