• NEWS MIDDLEEAST
  • UAEVARTHA ENGLISH
Saturday, September 5, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE

ദുബായിൽ വസ്തുവകകൾ വഴിയുള്ള വിസ നടപടികൾ ലളിതമാക്കി; മൂന്ന് പ്രധാന സേവനങ്ങൾ ജിഡിആർഎഫ്എ സിസ്റ്റത്തിലേക്ക്

by UAE വാർത്ത ലേഖകൻ
5 months ago
in UAE
Reading Time: 1 min read
24 0
ദുബായിൽ വസ്തുവകകൾ വഴിയുള്ള വിസ നടപടികൾ ലളിതമാക്കി; മൂന്ന് പ്രധാന സേവനങ്ങൾ ജിഡിആർഎഫ്എ സിസ്റ്റത്തിലേക്ക്
134
VIEWS
Share on WhatsappShare on Facebook

ദുബായ്: ദുബായിൽ വസ്തുവകകൾ സ്വന്തമാക്കിയവർക്കും നിക്ഷേപകർക്കും വലിയ ആശ്വാസമാകുന്ന നിർണായക പരിഷ്കാരവുമായി അധികൃതർ രംഗത്ത്. റിയൽ എസ്റ്റേറ്റ് അടിസ്ഥാനത്തിലുള്ള റെസിഡൻസി വിസ നടപടികൾ കൂടുതൽ ലളിതമാക്കുന്നതിനായി ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (GDRFA)യും ദുബായ് ലാൻഡ് ഡിപ്പാർട്ട്‌മെന്റും (DLD) തമ്മിൽ ധാരണാപത്രത്തിൽ ഒപ്പുവച്ചു. സർക്കാർ സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുകയും നിക്ഷേപകർക്ക് കൂടുതൽ സൗകര്യം ഒരുക്കുകയും ചെയ്യുന്നതാണ് ഈ നീക്കത്തിന്റെ പ്രധാന ലക്ഷ്യം.

പുതിയ കരാർ പ്രകാരം, ഇതുവരെ ദുബായ് ലാൻഡ് ഡിപ്പാർട്ട്‌മെന്റിലൂടെ ലഭ്യമായിരുന്ന മൂന്ന് സുപ്രധാന റിയൽ എസ്റ്റേറ്റ് റെസിഡൻസി സേവനങ്ങൾ ഇനി മുതൽ നേരിട്ട് ജിഡിആർഎഫ്എയുടെ സിസ്റ്റത്തിലേക്ക് മാറ്റും. ഗോൾഡൻ റെസിഡൻസി (Golden Residency), റിട്ടയർമെന്റ് റെസിഡൻസി (Retiree Residency), പ്രോപ്പർട്ടി റെസിഡൻസി (Property Residency) എന്നീ സേവനങ്ങളാണ് ഇതിൽ ഉൾപ്പെടുന്നത്. ഇതോടെ ഉപഭോക്താക്കൾക്ക് വ്യത്യസ്ത വകുപ്പുകൾക്കും പ്ലാറ്റ്‌ഫോമുകൾക്കും ഇടയിൽ സഞ്ചരിക്കേണ്ട അവസ്ഥ ഒഴിവാകുകയും, എല്ലാ സേവനങ്ങളും ഒരൊറ്റ സംവിധാനത്തിലൂടെ ലഭ്യമാകുകയും ചെയ്യും.

ഡാറ്റാ പങ്കിടൽ പ്രക്രിയ ലളിതമാക്കുന്നതിലൂടെ വിസ അപേക്ഷകളും അനുമതികളും കൂടുതൽ വേഗത്തിൽ പൂർത്തിയാക്കാൻ കഴിയുമെന്ന് അധികൃതർ വ്യക്തമാക്കി. നടപടിക്രമങ്ങളുടെ സുതാര്യതയും കാര്യക്ഷമതയും വർധിപ്പിക്കുന്നതിലൂടെ ദുബായിലെ നിക്ഷേപാന്തരീക്ഷം കൂടുതൽ ശക്തിപ്പെടുത്തുമെന്നാണ് പ്രതീക്ഷ.

ജിഡിആർഎഫ്എ ദുബായ് മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറിയും ദുബായ് ലാൻഡ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ജനറൽ ഒമർ ഹമദ് ബു ഷെഹാബും തമ്മിലാണ് കരാറിൽ ഒപ്പുവെച്ചത്. ഉപഭോക്താക്കൾക്ക് മികച്ച സേവനം ഉറപ്പാക്കാനും അവരുടെ ജീവിത നിലവാരം ഉയർത്താനും ദുബായ് സർക്കാർ പ്രതിബദ്ധമാണെന്ന് അൽ മർറി പറഞ്ഞു. ഡിജിറ്റൽവൽക്കരണം, സേവനങ്ങളുടെ ഓട്ടോമേഷൻ, റിയൽ എസ്റ്റേറ്റ് ടോക്കണൈസേഷൻ എന്നിവയിൽ ഡിഎൽഡിയുടെ 2026 ലെ തന്ത്രപരമായ മുന്നേറ്റങ്ങളെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു.

സർക്കാർ വകുപ്പുകൾ തമ്മിലുള്ള ഏകോപനത്തിന്റെ മികച്ച മാതൃകയാണ് ഈ സഹകരണമെന്നും, റിയൽ എസ്റ്റേറ്റ് മേഖലയിലെ ഉപഭോക്താക്കൾക്ക് ഇത് വലിയ ഗുണം ചെയ്യുംെന്നും ഒമർ ഹമദ് ബു ഷെഹാബ് വ്യക്തമാക്കി. നടപടിക്രമങ്ങൾ ലളിതമാക്കുന്നതിലൂടെ കൂടുതൽ വിദേശ നിക്ഷേപങ്ങളെ ആകർഷിക്കാനും ദുബായുടെ ബിസിനസ് സൗഹൃദ അന്തരീക്ഷം ശക്തിപ്പെടുത്താനും കഴിയുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ദുബായുടെ സമ്പദ്‌വ്യവസ്ഥ ഇരട്ടിയാക്കുന്നതിനുള്ള ദുബായ് ഇക്കണോമിക് അജണ്ട D33 യുടെ ഭാഗമായാണ് ഈ പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നത്. ലോകത്തിലെ മികച്ച താമസ-തൊഴിൽ കേന്ദ്രമായി ദുബായെ നിലനിർത്തുക എന്ന ദീർഘകാല ലക്ഷ്യത്തോടെയാണ് സർക്കാർ പുതിയ മാറ്റങ്ങൾ കൊണ്ടുവരുന്നത്.

English Summary : Dubai has streamlined its property-based residency visa process by integrating key services—Golden Residency, Retiree Residency, and Property Residency—into the GDRFA system. The move, in collaboration with Dubai Land Department, aims to enhance efficiency, transparency, and investor confidence while supporting Dubai’s D33 economic agenda.

Tags: Business DubaiDubai Land DepartmentDubai NewsGDRFAGolden VisaInvestor NewsProperty VisaReal Estate DubaiUAE ResidencyUAE Visa

RelatedPosts

Heavy rain and strong winds lashed Al Dhaid in Sharjah as the UAE National Centre of Meteorology issued an alert for convective clouds and blowing dust.
Weather

അൽ ദൈദിൽ കനത്ത മഴ; യുഎഇയിൽ ജാഗ്രതാ നിർദേശം

Dubai's RTA records zero school zone traffic fatalities since 2010. Discover the new 2026–2027 school safety guidelines, commute data, and driver rules.
Travel

ദുബായിൽ സ്കൂൾ മേഖലകളിൽ 16 വർഷമായി പൂജ്യം വാഹനാപകട മരണം; പുതിയ സുരക്ഷാ പദ്ധതികളുമായി ആർടിഎ

Dubai Police train over 140 security guards across 35 schools to manage traffic congestion, handle minor accidents, and ensure student safety during peak hours.
Education

സ്‌കൂൾ പരിസരങ്ങളിലെ ഗതാഗത നിയന്ത്രണം: 140-ലധികം സുരക്ഷാ ജീവനക്കാർക്ക് പരിശീലനം നൽകി ദുബായ് പോലീസ്

Dubai GDRFA announces Customer Happiness Centre working hours for the Prophet's Birthday holiday on August 28, 2026. Check timings and digital options.
UAE

നബിദിന അവധി: ഉപഭോക്തൃ സേവന കേന്ദ്രങ്ങളുടെ പ്രവൃത്തി സമയങ്ങൾ പ്രഖ്യാപിച്ച് ജി.ഡി.ആർ.എഫ്.എ ദുബായ്

GDRFA Dubai releases guidelines for the five-year multiple-entry tourist visa, outlining bank balance requirements, stay limits, and digital application steps.
Travel

അഞ്ച് വർഷത്തെ മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസ; യോഗ്യതകളും നടപടികളും വ്യക്തമാക്കി ജി ഡി ആർ എഫ് എ

Dubai RTA completes major road and parking upgrades across six school zones including Motor City, Al Barsha, and Umm Al Sheif to enhance safety and traffic flow.
Travel

ദുബായിൽ വിദ്യാലയ മേഖലകളിലെ ഗതാഗത പരിഷ്കാരം പൂർത്തിയായി; ആറ് പ്രധാന ഇടങ്ങളിൽ സുരക്ഷ ശക്തമാക്കി ആർ.ടി.എ.

The UAE has landed a third relief aircraft in Kathmandu, delivering Dubai Police search teams and supplies to bring total aid to 148 tonnes after Nepal floods.
World

പ്രളയക്കെടുതിയിൽ വലയുന്ന നേപ്പാളിന് തുണയായി യുഎഇ; രക്ഷാപ്രവർത്തക സംഘവും ദുരിതാശ്വാസ സാമഗ്രികളും കാഠ്മണ്ഡുവിലെത്തി

Heavy rain and strong winds lashed Al Dhaid in Sharjah as the UAE National Centre of Meteorology issued an alert for convective clouds and blowing dust.
Weather

അൽ ദൈദിൽ കനത്ത മഴ; യുഎഇയിൽ ജാഗ്രതാ നിർദേശം

Abu Dhabi's RASID platform uses AI to screen wastewater across 100 sites, tracking 400+ indicators to predict health and environmental threats early.
Health

പകർച്ചവ്യാധികളും ആരോഗ്യഭീഷണികളും മുൻകൂട്ടിയറിയാൻ അബുദാബിയിൽ എഐ ഡ്രൈവൻ മലിനജല നിരീക്ഷണ സംവിധാനം

The UAE has rejected claims of arming factions in Sudan's civil war, reiterating its neutral stance and demanding a full ban on foreign military aid in a response to the UN.
World

സുഡാൻ ആഭ്യന്തരയുദ്ധത്തിൽ ആയുധം നൽകിയിട്ടില്ല; വിദേശ സൈനിക ഇടപെടലുകൾ അവസാനിപ്പിക്കണമെന്ന് യുഎഇ

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.