ദുബൈ: ഡെലിവറി സേവനങ്ങളുമായി ബന്ധപ്പെട്ട സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പാക്കുന്നതിനായി നടത്തിയ പരിശോധനയിൽ 390ലധികം ഡെലിവറി സൈക്കിളുകൾ അധികൃതർ പിടിച്ചെടുത്തു.
Dubai Roads and Transport Authorityയും Dubai Policeയും ചേർന്നാണ് പരിശോധന നടത്തിയത്. പൊതുസുരക്ഷയും നഗരത്തിന്റെ സൗന്ദര്യവും നിലനിർത്തുക എന്ന ലക്ഷ്യത്തോടെ ഡെലിവറി റൈഡർമാർ ലൈസൻസിങ് നിയമങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടോ എന്ന് പരിശോധിച്ചു.
അൽ മുറഖബാത്ത്, Dubai Marina, Dubai Silicon Oasis, Downtown Dubai തുടങ്ങിയ ഡെലിവറി റൈഡർമാർ കൂടുതലായി സഞ്ചരിക്കുന്ന പ്രദേശങ്ങളിലാണ് പരിശോധന നടന്നത്.
കഴിഞ്ഞ മൂന്ന് മാസത്തിനിടെ നടത്തിയ പരിശോധനകളിലാണ് 390ലധികം സൈക്കിളുകൾ പിടിച്ചെടുത്തത്. ഡെലിവറി മേഖലയിലെ സൈക്കിളുകളുടെ ഉപയോഗം വർധിക്കുന്നതിനാൽ കൂടുതൽ ഫീൽഡ് മേൽനോട്ടവും കർശന സുരക്ഷാ പരിശോധനയും ആവശ്യമാണ് എന്ന് ആർടിഎ ലൈസൻസിങ് ഏജൻസിയിലെ ലൈസൻസിങ് ആക്ടിവിറ്റീസ് മോണിറ്ററിങ് ഡയറക്ടർ സഈദ് അൽ റംസി പറഞ്ഞു.
ഡെലിവറി റൈഡർമാർ അംഗീകൃത യൂണിഫോം, സുരക്ഷാ ഉപകരണങ്ങൾ ധരിക്കണമെന്നും നിർദ്ദിഷ്ട സൈക്കിൾ ലെയിനുകളും മണിക്കൂറിൽ 60 കിലോമീറ്ററിൽ താഴെ വേഗപരിധിയുള്ള റോഡുകളും മാത്രമേ ഉപയോഗിക്കാവൂ എന്നും അധികൃതർ നിർദേശിച്ചു.
English Summary
Dubai authorities seized over 390 delivery bicycles during inspections conducted by the RTA and Dubai Police to ensure compliance with licensing and safety regulations. The checks were carried out in key areas such as Al Muraqqabat, Dubai Marina, Dubai Silicon Oasis and Downtown Dubai as part of efforts to improve public safety and regulate the growing delivery sector.











































