• NEWS MIDDLEEAST
  • UAEVARTHA ENGLISH
Friday, September 18, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home Community

പ്രവാസികൾക്കു തുണയായി കുടുംബ നീതിമേള സംഘടിപ്പിക്കുന്നു

by UAE വാർത്ത ലേഖകൻ
1 hour ago
in Community
Reading Time: 1 min read
22 0
MSS Dubai and PILSS will host the Family Legal Aid Fair on October 18, 2026, offering free legal aid for Indian expats facing domestic and financial disputes.
122
VIEWS
Share on WhatsappShare on Facebook

ദുബായ്: എം എസ് എസ് ദുബായ് യുടെ ആഭിമുഖ്യത്തിൽ എറണാകുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന
പ്രവാസി ഇന്ത്യൻ ലീഗൽ സർവീസ് സൊസൈറ്റി (പിൽസ്) യുമായി സഹകരിച്ചു പ്രവാസി ഇന്ത്യക്കാരായ
യു എ ഇ നിവാസികൾക്കും പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്കു തിരിച്ചു പോയവർക്കുമായി നീതി മേള
സംഘടിപ്പിക്കുന്നു. നീതി മേളയുടെ ബ്രോഷർ കേരള ഹൈക്കോടതി ജസ്റ്റിസ് മേരി ജോസഫ് പിൽസ്
അംഗവും ഹൈക്കോടതി അഭിഭാഷകനുമായ അഡ്വ പി ടി ഷിജീഷിനു നൽകി പ്രകാശനം ചെയ്തു.
പിൽസ് ചെയർമാൻ അഡ്വ.ഷാനവാസ് കാട്ടകത്‌ അധ്യക്ഷത വഹിച്ചു.

യു എ ഇ ഗവണ്മെന്റ് 2026 കുടുംബ വർഷമായി ആചരിക്കുന്നതിനാൽ ‘കുടുംബ നീതി മേള’
എന്ന പേരിലാണ് ഈ വർഷം നീതി മേള നടക്കുക. ആയതിനാൽ കുടുംബ നിയമ പ്രശ്നങ്ങൾ,
ഗാർഹിക പീഡനം, വൈവാഹിക നിയമ വിഷയങ്ങൾ,വിവാഹം, വിവാഹ മോചന കേസുകൾ, ജീവനാംശം,
വയോജന-ബാല പീഡന കേസുകൾ തുടങ്ങിയവക്കായിരിക്കും പ്രാമുഖ്യം നൽകുക. അതിനായി
ഈ മേഖലയിൽ പ്രഗൽഭ്യമുള്ള അഭിഭാഷകരും, ഫാമിലി കൗൺസിലർമാരും വിദഗ്ധരും നേതൃത്വം നൽകും.

കൂടാതെ, കഴിഞ്ഞ വർഷങ്ങളിൽ നടത്തിയതുപോലെ പ്രവാസികൾ നാട്ടിലും വിദേശത്തും അഭിമുഖീകരിക്കുന്ന
നിയമപ്രശ്നങ്ങൾക്കും നീതി മേളയിലൂടെപരിഹാര നിർദേശങ്ങൾ ലഭ്യമാവും. അവശ്യ ഘട്ടങ്ങളിൽ ബന്ധപ്പെട്ട
വകുപ്പുകളുമായി ഇടപെട്ടു പരിഹാരങ്ങൾക്കു വഴിയൊരുക്കുകയും ചെയ്യും. പാസ്പോർട് , എമ്പസിയുമായി ബന്ധപ്പെട്ട
വിഷയങ്ങൾ, വിസ, റിക്രൂട്മെന്റ് തട്ടിപ്പുകൾ, സാമ്പത്തിക ഇടപാടുകൾ സംബന്ധമായ തർക്കങ്ങൾ,
നിക്ഷേപ തട്ടിപ്പുകൾ, ബാങ്കിങ്, ക്രെഡിറ്റ് കാർഡ് തട്ടിപ്പുകൾ, വാഹന അപകട സംബന്ധമായി
നിലനിൽക്കുന്ന പ്രശ്നങ്ങൾ ,സ്വത്തു സംബന്ധമായ സ്വകാര്യ വ്യവഹാരങ്ങൾ, എന്നിവയിലും
നാട്ടിലും മറുനാട്ടിലും നേരിടുന്ന മറ്റു ക്രിമിനൽ-സിവിൽ കേസുകളുമായി
ബന്ധപ്പെട്ട വിഷയങ്ങളിലും പ്രവാസികൾക്ക് നീതി മേളയിലൂടെ പരാതികൾ സമർപ്പിക്കാം.

2026 ഒക്ടോബർ 18 ഞായറാഴ്ച രാവിലെ 10 മണി മുതൽ ദുബായ് റാഷിദിയ പേസ് സ്‌കൂളിലാണ് നീതി മേള നടക്കുക.
നീതി മേളയുടെ ബ്രോഷർ കൊച്ചിയിൽ കേരള ഹൈക്കോടതി ജസ്റ്റിസ് മേരി ജോസഫ് പിൽസ് അംഗവും ഹൈക്കോടതി
അഭിഭാഷകനുമായ അഡ്വ പി ടി ഷിജീഷിനു നൽകി പ്രകാശനം ചെയ്തു.
പിൽസ് ചെയർമാൻ അഡ്വ.ഷാനവാസ് കാട്ടകത്‌ അധ്യക്ഷത വഹിച്ചു. പ്രമുഖ ഫാമിലി കൗൺസിലർ സി എ റസാഖ്,
എം എസ എസ ദുബായ് ട്രഷറർ അബ്ദുൽ മുത്തലീഫ്, ഹൈക്കോടതി അഭിഭാഷകരായ അഡ്വ ബീന പ്രസാദ്, അഡ്വ.ജോർജ്
എന്നിവർ സംബന്ധിച്ചു.

നീതിമേളയുടെ സുഗമമായ നടത്തിപ്പിന് വേണ്ടി പിൽസ് ചെയർമാൻ അഡ്വ.ഷാനവാസ്, എം എസ എസ ദുബായ് പ്രസിഡന്റ്
ഫയാസ് അഹ്മദ്, പിൽസ് യു എ ഇ പ്രസിഡന്റ് കെ കെ അഷ്‌റഫ് എന്നിവർ രക്ഷാധികാരികളും മോഹൻ.എസ്.വെങ്കിട്ട്
(ചെയർമാൻ), അഡ്വ.മുഹമ്മദ് സാജിദ് (ജന.കൺവീനർ), അഡ്വ.അസീസ് തോലേരി (അഭിഭാഷക പാനൽ), അഡ്വ.ഗിരിജ
(കൗൺസിലർമാർ) സജിൽ ഷൌക്കത്ത് , നിഷാജ് ശാഹുൽ , ദീപു യു എസ, മുത്തലീഫ്, ബിജു പാപ്പച്ചൻ, അക്ബർ,
അരുൺ സുന്ദർ രാജ്, മുജീബ്, ഹുസൈൻ തുടങ്ങിയവർ കോർഡിനേറ്റർമാറുമായി വിപുലമായ ഒരു സംഘാടക
സമിതി രൂപീകരിച്ചിട്ടുണ്ട്.

2012 മുതൽ സൊസൈറ്റി ആക്ട് പ്രകാരം രജിസ്റ്റർ ചെയ്തു പ്രവർത്തിക്കുന്ന പ്രവാസി ഇന്ത്യൻ ലീഗൽ
സർവീസ് സൊസൈറ്റി (പിൽസ്) യുടെ ആഭിമുഖ്യത്തിൽ ഇതിനോടകം നാട്ടിൽ വിവിധ കേന്ദ്രങ്ങളിലായി
ധാരാളം നീതി മേളകൾ വിജയകരമായി സംഘടിപ്പിച്ചിട്ടുണ്ട്. അനേകം പേർക്ക് ഇതിന്റെ ഗുണഫലം
ലഭ്യമായിട്ടുമുണ്ട്. 2023 വര്ഷം ഒമാനിലെ പ്രവാസികൾക്കുമായും നീതി മേള സംഘടിപ്പിച്ചു. യു എ ഇ
യിലും തുടർന്ന് മറ്റു ഗൾഫ് രാഷ്ട്രങ്ങളിലും ഇതേ മാതൃകയിൽ നിയമ സഹായ പദ്ധതികൾ നടതി കൊണ്ടിരിക്കുന്നു.
യു എ ഇ യിൽ 2024, 2025 വർഷങ്ങളിൽ വിജയകരമായി നീതി മേള സംഘടിപ്പിച്ചിരുന്നു. പൊതു മാപ്പു കാലയളവിൽ
ഇന്ത്യൻ കോൺസുലേറ്റുമായി സഹകരിച്ചു നിയമ സഹായങ്ങളും നൽകി.

റിട്ട. ഹൈക്കോടതി ജസ്റ്റിസ് പി.കെ ശംസുദ്ധീൻ, മുൻ അംബാസഡർ ടി.പി.ശ്രീനിവാസൻ, തുടങ്ങിയവർ
മുഖ്യ രക്ഷാധികാരിയായ ഈ നിയമ സഹായ സമിതിയിൽ ചെയർമാൻ അഡ്വ.ഷാനവാസ് കാട്ടകത്തോടൊപ്പം
ഹൈകോടതിയിലെയും മറ്റും സാമൂഹിക പ്രതിബദ്ധരായ ഒട്ടനവധി അഭിഭാഷകരും, പ്രമുഖ സാമൂഹ്യ പ്രവർത്തകരും
സജീവമായി ചേർന്ന് പ്രവർത്തിക്കുന്നു.

കുടുംബ നീതിമേളയുടെ രജിസ്‌ട്രേഷൻ ഉടൻ ആരംഭിക്കുമെന്നും, നിയമ പ്രശ്നങ്ങളിൽ പെട്ടു മാനസികമായി തളർന്നു
കഴിയുന്ന എല്ലാവരെയും നീതി മേളയുമായി ബന്ധിപ്പിക്കണമെന്നും സംഘാടക സമിതി യു എ യിലെ മുഴുവൻ
സാംസ്‌കാരിക സംഘടനകളോടും അഭ്യർത്ഥിച്ചു.

Tags: DUBAIKerala High CourtLegal AidLegal NewsMSS DubaiNRIsPILSSUAE Expats

RelatedPosts

Sheikh Mohammed bin Rashid reviews an extensive study by The Development Office detailing the evolution of Al Khuzam into an Emirati cultural emblem.
UAE

മരുഭൂമിയിലെ നിത്യജീവിത ഉപകരണത്തിൽ നിന്ന് ദേശീയ പ്രതീകത്തിലേക്ക്: ‘അൽ ഖുസാം’ ഗവേഷണ പദ്ധതി വിലയിരുത്തി ഷെയ്ഖ് മുഹമ്മദ്

Security experts at GISEC 2026 warn that mismanaged access and poor recovery plans—not firewall failure—drive cyber risk in the UAE as daily attacks surpass 600,000.
Tech

യുഎഇയിൽ സൈബർ ഭീഷണി ഉയർത്തുന്നത് സാങ്കേതിക തകരാറുകളല്ല, ആന്തരിക പിഴവുകൾ; ജിസെക് 2026-ൽ മുന്നറിയിപ്പ്

Etihad Airways secures a strategic partnership with the UAE Wrestling Federation, taking over training facility naming rights and travel support for athletes.
Sports

യുഎഇ ഗുസ്തി ഫെഡറേഷന്റെ ഔദ്യോഗിക എയർലൈനായി ഇത്തിഹാദ് എയർവേസ്

Dubai's GDRFA launches an online service enabling workers to report employers or sponsors who unlawfully retain their passports. Learn the step-by-step process.
UAE

ദുബായിൽ സ്പോൺസർ അനധികൃതമായി പാസ്‌പോർട്ട് കൈവശം വെച്ചാൽ ഇനി ഓൺലൈനായി പരാതി നൽകാം; ജി ഡി ആർ എഫ് എ വെബ്‌സൈറ്റിൽ സൗകര്യം

UAE residents and citizens can now obtain an International Driving Permit in five minutes at Dubai International Airport Terminal 3. Available 24/7.
Travel

ദുബായ് വിമാനത്താവളത്തിൽ ഇനി 5 മിനിറ്റിൽ അന്താരാഷ്ട്ര ഡ്രൈവിങ് പെർമിറ്റ്

GDRFA Dubai showcases its Red Carpet biometric clearance, mobile Click and Travel immigration units, and multi-entry tourist visas at ATM 2026.
Travel

അറേബ്യൻ ട്രാവൽ മാർക്കറ്റിൽ ദുബായ് ഇമിഗ്രേഷൻ; യാത്ര സുഗമമാക്കാൻ റെഡ് കാർപെറ്റും ക്ലിക്ക് ആൻഡ് ട്രാവലും അഞ്ച് വർഷത്തെ ടൂറിസ്റ്റ് വിസയും

ഉത്പന്ന നിരയുടെ 96 ശതമാനവും പരിസ്ഥിതി സൗഹൃദമാക്കി ഹോട്ട്പാക്ക്; ആഗോള പുരസ്കാര നേട്ടം
Business

ഉത്പന്ന നിരയുടെ 96 ശതമാനവും പരിസ്ഥിതി സൗഹൃദമാക്കി ഹോട്ട്പാക്ക്; ആഗോള പുരസ്കാര നേട്ടം

Ajman Department of Finance won two excellence awards at Our Happy Summer 2026 for youth financial literacy, AI education, and cultural engagement programs.
Business

‘ഔർ ഹാപ്പി സമ്മർ 2026’: അജ്മാൻ ധനകാര്യ വകുപ്പിന് രണ്ട് എക്സലൻസ് അവാർഡുകൾ

Sheikh Mohammed bin Rashid reviews an extensive study by The Development Office detailing the evolution of Al Khuzam into an Emirati cultural emblem.
UAE

മരുഭൂമിയിലെ നിത്യജീവിത ഉപകരണത്തിൽ നിന്ന് ദേശീയ പ്രതീകത്തിലേക്ക്: ‘അൽ ഖുസാം’ ഗവേഷണ പദ്ധതി വിലയിരുത്തി ഷെയ്ഖ് മുഹമ്മദ്

Security experts at GISEC 2026 warn that mismanaged access and poor recovery plans—not firewall failure—drive cyber risk in the UAE as daily attacks surpass 600,000.
Tech

യുഎഇയിൽ സൈബർ ഭീഷണി ഉയർത്തുന്നത് സാങ്കേതിക തകരാറുകളല്ല, ആന്തരിക പിഴവുകൾ; ജിസെക് 2026-ൽ മുന്നറിയിപ്പ്

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.