• NEWS MIDDLEEAST
  • UAEVARTHA ENGLISH
Friday, October 23, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home Entertainment Sports

എസ്.എസ്.സി.എ.എ.ഡി സോക്കർ ഫെസ്റ്റ് 2026: കെയ്നസ് എഫ്.സിയെ വീഴ്ത്തി ഡി.ഡി.പി ഫ്രൈറ്റ് ഹസ്ലേഴ്സ് ചാമ്പ്യന്മാർ

by UAE വാർത്ത ലേഖകൻ
55 minutes ago
in Sports
Reading Time: 1 min read
22 0
DDP Freight Hustlers clinched the inaugural SSCAAD Soccer Fest 2026 title at Hudayriyat Island, Abu Dhabi, beating Keynes FC 2-0 before 600 spectators.
123
VIEWS
Share on WhatsappShare on Facebook

അബുദാബി ഹുദൈരിയാത്ത് 321 സ്പോർട്സ് ഗ്രൗണ്ടിൽ നടന്ന ആവേശപ്പോരാട്ടത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ജയം; മാറ്റുരച്ചത് 16 പ്രവാസി ടീമുകൾ.

അബുദാബി, ഒക്ടോബർ 21, 2026 : അബുദാബി ഹുദൈരിയാത്ത് ദ്വീപിലെ 321 സ്പോർട്സ് ഗ്രൗണ്ടിൽ നടന്ന പ്രഥമ ‘എസ്.എസ്.സി.എ.എ.ഡി സോക്കർ ഫെസ്റ്റ് 2026’ ഫുട്ബോൾ ടൂർണമെന്റിൽ ഡി.ഡി.പി ഫ്രൈറ്റ് ഹസ്ലേഴ്സ് ചാമ്പ്യന്മാരായി. ഫൈനൽ പോരാട്ടത്തിൽ കെയ്നസ് എഫ്.സിയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ഹസ്ലേഴ്സ് പരാജയപ്പെടുത്തിയത്.

തളിപ്പറമ്പ് സർ സയ്യിദ് കോളേജ് അലുംനി അബുദാബി ചാപ്റ്റർ (SSCAAD) സംഘടിപ്പിച്ച ടൂർണമെന്റിൽ യു.എ.ഇയിലെ പ്രമുഖരായ 16 പ്രവാസി ടീമുകൾ പങ്കെടുത്തു. കേരള എക്സ്പാറ്റ് ഫുട്ബോൾ അസോസിയേഷൻ (KEFA) സാങ്കേതിക മേൽനോട്ടവും മത്സര നിയന്ത്രണവും നിർവഹിച്ചു. ശനിയാഴ്ച രാത്രി എട്ടുമണിക്ക് തുടങ്ങിയ മത്സരങ്ങൾ പുലർച്ചെ 3:30 വരെ നീണ്ടുനിന്നു.

ലാലു ഗ്രൂപ്പ് അബുദാബി ഡയറക്ടറും ചാപ്റ്റർ ചെയർമാനുമായ അജയ് കുമാർ ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. മുഖ്യ പ്രായോജകരായ ഇൻഫിനിറ്റി ഇൻഫ്രാ എനർജി മാനേജിങ് ഡയറക്ടർ ഹാഷിം അബ്ദുൽ അസീസ് പുൽസാരകത്ത് മുഖ്യാതിഥിയായി പങ്കെടുത്തു.

ടൂർണമെന്റിനൊപ്പം അലുംനി പ്രവർത്തകരെയും കുടുംബാംഗങ്ങളെയും ഉൾപ്പെടുത്തി വിപുലമായ അനുബന്ധ പരിപാടികളും നടന്നു. എസ്.എസ്.സി.ഒ.ടി.എ (SSCOTA), എസ്.എസ്.സി.എ.എ.ഡി (SSCAAD) ടീമുകൾ തമ്മിൽ നടന്ന സൗഹൃദ മത്സരം കായികപ്രേമികൾക്ക് ആവേശം പകർന്നു. അറുനൂറിലധികം കാണികളാണ് മത്സരങ്ങൾ വീക്ഷിക്കാൻ ഹുദൈരിയാത്ത് ഗ്രൗണ്ടിലെത്തിയത്.

കുടുംബങ്ങൾക്കായി സംഘടിപ്പിച്ച സ്നാക്സ് പാചക മത്സരത്തിൽ നദീറ ഷഹബാസ് ഒന്നാം സമ്മാനം നേടി. റെംനി അഷ്റഫ് രണ്ടും ഫർസാന അസീസ് മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. മെഹന്ദി ഡിസൈനിങ് മത്സരത്തിൽ റഫ്ഷ അഷ്റഫ് ഒന്നാമതെത്തിയപ്പോൾ മുനീറ നൗഫൽ രണ്ടാം സ്ഥാനവും, മൻസിയ സഫ്വാന, നദീറ ഷഹബാസ് എന്നിവർ മൂന്നാം സ്ഥാനവും പങ്കിട്ടു.

അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്റർ ആക്ടിങ് പ്രസിഡന്റും അലുംനി സ്ഥാപക ചെയർമാനുമായ വി.പി.കെ. അബ്ദുള്ള, ജനറൽ സെക്രട്ടറിയും മുൻ അലുംനി ഭാരവാഹിയുമായ അഡ്വ. കെ.വി. മുഹമ്മദ് കുഞ്ഞി എന്നിവർ സമാപന ചടങ്ങിൽ പങ്കെടുത്ത് ആശംസകൾ അറിയിച്ചു.

വിജയികൾക്കുള്ള ട്രോഫികളും പുരസ്കാരങ്ങളും വർക്കിങ് ചെയർമാൻ മുഹമ്മദലി സി.എച്ച്. മാങ്കടവ്, ജനറൽ സെക്രട്ടറി നൗഫൽ സി.പി., ട്രഷറർ സൽസബീൽ ഹംസ, ജനറൽ കൺവീനർ ഷക്കീർ അഹമ്മദ്, കോർഡിനേറ്റർ റഫീഖ് എസ്.എൽ.പി. എന്നിവർ ചേർന്ന് വിതരണം ചെയ്തു. എക്സിക്യൂട്ടീവ് അംഗങ്ങളായ കാസിം അബൂബക്കർ, മുസ്തഫ മൈദാനി, അഷ്റഫ് കെ.വി., നൗഷാദ് മാഹി എന്നിവർ പങ്കെടുത്തു.

മത്സര നടത്തിപ്പിന് ഇബ്രാഹിം കെ.എൻ., അഫ്സൽ കെ.സി., അബ്ദുൽ നാസർ, റാഷിദ് ഹമീദ്, ഹബീബ് റഹ്മാൻ വി., അഷ്റഫ് അഹമ്മദ്, മുഹമ്മദ് സാദിഖ് കെ., അൻസാർ അഞ്ചില്ലത്ത്, സയീദ് വി. പുതിയങ്ങാടി, സുബൈർ പി.വി., നസീബ് കൊവ്വ, ഷബീർ അള്ളാംകുളം, രഞ്ജിത്ത് രാമചന്ദ്രൻ, സഹീദ് വി., ഫാത്തിമ നാസർ, ഷബ്റീന കാസിം, ഷബീന ശകീർ, സൽമ സബീൽ, ജിഫ്ഷാന മുഹമ്മദ് അലി, ഫെബിന റഫീഖ് എന്നിവർ നേതൃത്വം നൽകി.

Tags: Abu DhabiCommunity NewsFootballKEFASir Syed CollegesportsUAE Expatriates

RelatedPosts

UAE Team L’IMAD claims the 2026 UCI Women’s WorldTeam number one spot ahead of FDJ United-SUEZ and SD Worx-Protime after a dominant 30-win season.
Sports

ചരിത്രനേട്ടം: 2026 യുസിഐ വനിതാ സൈക്ലിങ് ലോക റാങ്കിങ്ങിൽ ഒന്നാമതെത്തി യുഎഇ ടീം ലിമാദ്

UAE motorists may see petrol and diesel price hikes in November as Brent crude hits $110 per barrel and global shipping rates escalate. Official Fuel Price Committee review details.
Business

ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില 110 ഡോളർ കടന്നു; യുഎഇയിൽ നവംബറിലും ഇന്ധനവില ഉയർന്നേക്കും

Burjeel Holdings launches its mission-ready acute healthcare network at the Abu Dhabi Future Health Summit, drawing visits from UAE leadership and signing global deals.
Health

അബുദാബി ഫ്യൂച്ചർ ഹെൽത്ത് സമ്മിറ്റിൽ ‘ദൗത്യസജ്ജമായ ആരോഗ്യ സേവനം’ അവതരിപ്പിച്ച് ശ്രദ്ധ നേടി ബുർജീൽ ഹോൾഡിങ്സ്

UAE, Nuclear Energy, IAEA, Barakah Plant, Abu Dhabi, Energy Security, Defense & Safety
World

ബറക ആണവനിലയത്തിന് നേരെയുണ്ടായ ഡ്രോൺ ആക്രമണം: യുഎഇയുടെ സുരക്ഷാ നടപടികളെ പ്രശംസിച്ച് ഐഎഇഎ

Al Madina Hypermarket launches Winter Drive Season 15 in Abu Dhabi with Dongfeng Mage SUVs up for grabs, announcing a new 75,000-sq-ft mall in Shawamekh.
Business

അബുദാബിയിൽ അൽ മദീന ഹൈപ്പർമാർക്കറ്റിന്റെ വിന്റർ ഡ്രൈവ് സീസൺ 15-ന് തുടക്കം; ആറ് ഡോങ്ഫെങ് മേജ് കാറുകളും ആകർഷകമായ സമ്മാനങ്ങളും

The Environment Agency – Abu Dhabi has launched a unified digital network linking field rescuers, vets, and the public to treat and rehabilitate distressed wildlife.
Science

അപകടത്തിൽപ്പെടുന്ന വന്യജീവികൾക്ക് തുണയായി അബുദാബി; ഏകീകൃത രക്ഷാപ്രവർത്തന ശൃംഖല യാഥാർഥ്യമായി

AASA Group accelerates UAE infrastructure operations with a 128-km TAQA transmission line for Khazna Data Centers and key Etihad Rail Fujairah links.
Business

ഇത്തിഹാദ് റെയിൽ, താഖ പദ്ധതികളുമായി യുഎഇയിൽ ആസാ ഗ്രൂപ്പിന്റെ മുന്നേറ്റം; ഊർജ-അടിസ്ഥാന സൗകര്യ മേഖലകളിൽ നിർണായക സാന്നിധ്യം

A new jewellery showroom is set to open at Grand Mall Hypermarket in Al Quoz, Dubai, on Oct 24, featuring free gold coins, zero making charges, and raffle vouchers.
Business

ദുബായ് അൽ ഖൂസിൽ പുതിയ ജ്വല്ലറി ഷോറൂം; ഉദ്ഘാടനത്തോടനുബന്ധിച്ച് ആകർഷകമായ ഓഫറുകൾ

Tata’s Tanishq opens Privé, an exclusive three-day exhibition of 800+ rare high jewellery pieces and Rahul Mishra collaboration at JW Marriott Marquis Dubai.
Business

ദുബായിൽ ത്രിദിന ‘പ്രിവേ’ അപൂർവ ആഭരണശേഖര പ്രദർശനവുമായി തനിഷ്ക്

Four people, including an Indian national, were killed in Houthi missile and drone strikes targeting Dammam airport and an oil facility in Saudi Arabia.
GCC

സൗദിയിൽ ഹൂതി ഡ്രോൺ-മിസൈൽ ആക്രമണം: ഇന്ത്യൻ ജീവനക്കാരൻ ഉൾപ്പെടെ നാലുപേർ കൊല്ലപ്പെട്ടു

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.