ഫുജൈറ: മൊത്തം രണ്ടു ലക്ഷം ഡോളർ സമ്മാനത്തുകയുള്ള മൂന്നു രാജ്യാന്തര ടെന്നിസ് ടൂർണമെന്റുകൾക്ക് ഫുജൈറ വേദിയാകുന്നു. പ്രാദേശിക താരങ്ങൾക്ക് ലോകോത്തര താരങ്ങളുമായി മത്സരിക്കാനുള്ള അവസരം ഒരുക്കുകയാണ് ലക്ഷ്യം. യുഎഇ ടെന്നിസ് ആൻഡ് പാഡൽ ഫെഡറേഷൻ, ഫുജൈറ ടെന്നിസ് ക്ലബ്ബുമായി സഹകരിച്ചാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. ലോക റാങ്കിങിലുള്ള വനിതാ താരങ്ങൾ പങ്കെടുക്കുന്ന വനിതാ ടെന്നിസ് ടൂർണമെന്റ് 26 മുതൽ 31 വരെ നടക്കും. ഒരു ലക്ഷം ഡോളറാണ് സമ്മാനത്തുക.മാർച്ച് 2നും മാർച്ച് 9നും ആരംഭിക്കുന്ന രണ്ടും മൂന്നും ടൂർണമെന്റുകളിലെ വിജയിക്ക് 50,000 ഡോളർ വീതം സമ്മാനം ലഭിക്കും. രാജ്യാന്തര ടെന്നിസ് ഫെഡറേഷൻ, അസോസിയേഷൻ ഓഫ് ടെന്നിസ് പ്രഫഷനൽസ് എന്നിവയും സഹകരിക്കുന്നുണ്ട്
WhatsApp Channel
പ്രധാന വാർത്തകളും ബ്രേക്കിങ് അപ്ഡേറ്റുകളും നേരിട്ട് ഫോണിലേക്ക്
Join




































