• NEWS MIDDLEEAST
  • UAEVARTHA ENGLISH
Friday, October 9, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home News World

ഇസ്രായേൽ-ലബനാൻ വെടിനിർത്തൽ 45 ദിവസം കൂടി നീട്ടി; ചർച്ച തുടരാൻ തയ്യാറെന്ന് ഇറാൻ

by UAE വാർത്ത ലേഖകൻ
5 months ago
in World
Reading Time: 1 min read
24 0
ഇസ്രായേൽ-ലബനാൻ വെടിനിർത്തൽ 45 ദിവസം കൂടി നീട്ടി; ചർച്ച തുടരാൻ തയ്യാറെന്ന് ഇറാൻ
134
VIEWS
Share on WhatsappShare on Facebook

വാഷിങ്ടൺ: ഇസ്രായേലും ലബനാനും തമ്മിലുള്ള വെടിനിർത്തൽ കരാർ 45 ദിവസത്തേക്ക് കൂടി നീട്ടാൻ ധാരണയായി. അമേരിക്കയുടെ നേതൃത്വത്തിൽ രണ്ട് ദിവസമായി നടന്ന ചർച്ചകൾക്കൊടുവിലാണ് തീരുമാനം. വരും ആഴ്ചകളിൽ സമാധാന ചർച്ചകൾ കൂടുതൽ ശക്തമാക്കാനും ധാരണയായതായി അമേരിക്ക അറിയിച്ചു.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വക്താവ് ടോമി പിഗോട്ട് സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെ ഇക്കാര്യം സ്ഥിരീകരിച്ചു. “ഇസ്രായേൽ-ലബനാൻ സമാധാന ചർച്ചകൾക്ക് കൂടുതൽ പുരോഗതി കൈവരിക്കുന്നതിനായാണ് വെടിനിർത്തൽ 45 ദിവസത്തേക്ക് നീട്ടുന്നത്. ചർച്ചകൾ ഫലപ്രദമായിരുന്നു,” അദ്ദേഹം വ്യക്തമാക്കി.

ഞായറാഴ്ച അവസാനിക്കാനിരുന്ന വെടിനിർത്തൽ കരാറാണ് ഇപ്പോൾ നീട്ടിയത്. മാർച്ച് 2ന് ഹിസ്ബുല്ല ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തിയതിന് പിന്നാലെ ഇസ്രായേൽ ലബനാനിലെ വിവിധ പ്രദേശങ്ങളിൽ വ്യോമാക്രമണങ്ങളും കരസേനാ നടപടികളും ശക്തമാക്കിയിരുന്നു. അതിനുശേഷമുള്ള മൂന്നാമത്തെ ചർച്ചാ ഘട്ടമാണിത്.

ഹിസ്ബുല്ല-ഇസ്രായേൽ സംഘർഷം രൂക്ഷമായതിനെ തുടർന്ന് തെക്കൻ ലബനാനിൽ നിന്ന് ഏകദേശം 1.2 ദശലക്ഷം ആളുകൾ പലായനം ചെയ്തതായാണ് റിപ്പോർട്ട്. ഇസ്രായേൽ സൈന്യം വിവിധ ഗ്രാമങ്ങളിലും പട്ടണങ്ങളിലും ആക്രമണം തുടരുകയാണെന്നും വെള്ളിയാഴ്ച നടന്ന ആക്രമണങ്ങളിൽ മൂന്ന് പാരാമെഡിക്കുകൾ ഉൾപ്പെടെ കുറഞ്ഞത് പന്ത്രണ്ടോളം പേർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.

അതേസമയം യുറേനിയം സമ്പുഷ്ടീകരണവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അഭിപ്രായ വ്യത്യാസം നിലനിൽക്കുന്നുണ്ടെങ്കിലും, യുദ്ധം അവസാനിപ്പിക്കുന്നതിന് പുതിയ ചർച്ചകൾക്ക് തയ്യാറാണെന്ന് സൂചന ട്രംപ് ഭരണകൂടത്തിൽ നിന്ന് ലഭിച്ചതായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ബ്രിക്സ് രാജ്യങ്ങളുടെ യോഗത്തിൽ പറഞ്ഞു.

ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനായി ന്യൂഡൽഹിയിലെത്തിയ അദ്ദേഹം, “അമേരിക്കക്കാർക്ക് നമ്മളെ വിശ്വസിക്കാൻ എല്ലാ കാരണങ്ങളുമുണ്ട്, അതേസമയം ഇറാന് അമേരിക്കയെ വിശ്വസിക്കാതിരിക്കാൻ എല്ലാ കാരണങ്ങളുമുണ്ട്,,” എന്ന് പറഞ്ഞു.

ഇറാനെതിരായ യുദ്ധത്തിൽ ലക്ഷ്യവും നേടാനാകുമെന്ന പ്രതീക്ഷ നഷ്ടമായപ്പോഴാണ് യു.എസ് ചർച്ചയ്ക്ക് തയ്യാറാണെന്ന് അരാഗ്ചി ആരോപിച്ചു. ശത്രുത നിലനിൽക്കുമ്പോഴും ഇറാനികൾ നയതന്ത്രത്തിന് അവസരം നൽകാൻ ആഗ്രഹിക്കുന്നതിനാലാണ് വെടിനിർത്തൽ നിലനിൽക്കുന്നത്. ഇറാനുമായി ബന്ധപ്പെട്ട ഒരു കാര്യത്തിനും ഒരു “സൈനിക പരിഹാരം” താൻ കാണുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ‘അവർ ഞങ്ങളെ വീണ്ടും വീണ്ടും പരീക്ഷിച്ചു. ഞങ്ങൾ ഒരു സമ്മർദ്ദത്തിനും ഭീഷണിക്കും വഴങ്ങുന്നില്ല. ഏത് ഉപരോധത്തിനെതിരെയും ഞങ്ങൾ ചെറുക്കുന്നു. ഇറാനിയൻ ജനത ബഹുമാനത്തിന്റെ ഭാഷയിൽ മാത്രമേ മറുപടി നൽകുന്നുള്ളൂ’ അദ്ദേഹം ഊന്നിപ്പറഞ്ഞു.

Tags: Abbas AraghchiBRICS summitHezbollah Israel conflictIran talksIsrael Lebanon ceasefireLebanon warMiddle East crisisUS mediation

RelatedPosts

The US-Iran standoff drives up fuel prices, utility surcharges, and shipping costs across the UAE, while major airports manage regional route suspensions.
World

യുഎസ്-ഇറാൻ സംഘർഷം: യുഎഇയിൽ ഇന്ധനവിലയും ചരക്കുനീക്കച്ചെലവും ഉയരുന്നു; വിമാന സർവീസുകളിൽ നിയന്ത്രണം

US envoys Jared Kushner and Steve Witkoff held three hours of mediated talks with Iran's foreign minister at the UN as Donald Trump weighed a deal against military action.
World

യുഎന്നിൽ ഏറ്റുമുട്ടൽ ഭീഷണിക്കിടെ തിരക്കിട്ട നയതന്ത്ര നീക്കം: യുഎസും ഇറാനും തമ്മിൽ ചർച്ച

Iranian Foreign Minister Abbas Araghchi visits Doha for talks on the Strait of Hormuz and regional tensions ahead of the UN General Assembly in New York.
World

യുഎൻ പൊതുസഭയ്ക്ക് മുന്നോടിയായി ഇറാൻ വിദേശകാര്യ മന്ത്രി ഖത്തറിലേക്ക്; ഹോർമുസ് പ്രതിസന്ധി പ്രധാന ചർച്ചാവിഷയം

Saudi air defences shot down a Houthi drone outside Mecca's restricted airspace. Brent crude climbed past $107 amid Hormuz transit and pipeline disruptions.
GCC

മക്കയെ ലക്ഷ്യമിട്ടെത്തിയ ഹൂതി ഡ്രോൺ തകർത്തെന്ന് സൗദി; തള്ളി ഹൂതികൾ, ക്രൂഡ് ഓയിൽ വില 107 ഡോളർ കടന്നു

Saudi Arabia shuts its East-West oil pipeline following strikes in Riyadh and Madinah, while Houthis claim Yemen's Red Sea coast ahead of Oman talks
World

റിയാദിലും മദീനയിലും ആക്രമണം; സൗദി അറേബ്യ ഈസ്റ്റ്-വെസ്റ്റ് എണ്ണ പൈപ്പ്‌ലൈൻ അടച്ചു

Commercial oil tanker navigating strategic maritime trade route during global supply crisis.
Business

പശ്ചിമേഷ്യൻ യുദ്ധവും വിതരണ പ്രതിസന്ധിയും: ആഗോള എണ്ണക്കമ്പനികൾക്ക് രണ്ടാം പാദത്തിൽ $93 ബില്യൺ ലാഭം

UAE Nadapuram Nattorumma hosts 'Hridhyaravam-2026' in Dubai on Saturday to honour MLA K.M. Abhijith, featuring cultural programmes and a diaspora interactive forum.
Community

കെ.എം. അഭിജിത് എംഎൽഎക്ക് യുഎഇയിൽ സ്വീകരണം; ‘ഹൃദയാരവം-2026’ ശനിയാഴ്ച ദുബായിൽ

GDRFA Dubai and the Community Development Authority hold an interactive outreach drive for senior citizens to streamline public services and enhance elderly care.
Community

അനുഭവങ്ങളുടെ തലമുറയെ ചേർത്തുപിടിച്ച് ദുബായ്; മുതിർന്ന പൗരന്മാർക്കായി ബോധവത്കരണ പരിപാടി

Indian Embassy in Riyadh advises nationals to stay alert and avoid sharing unverified media following ballistic missile interceptions over the Saudi capital.
Uncategorized

റിയാദിൽ മിസൈലുകൾ തകർത്തു: ഇന്ത്യൻ പ്രവാസികൾക്ക് ജാഗ്രതാ നിർദേശവുമായി എംബസി

The UAE and Saudi Arabia have signed an infrastructure agreement in Riyadh to integrate national rail networks and conduct feasibility studies for bilateral power grid trading.
Business

റെയിൽവേ, വൈദ്യുതി ശൃംഖലകൾ ബന്ധിപ്പിക്കാൻ യുഎഇയും സൗദി അറേബ്യയും തമ്മിൽ നിർണായക കരാർ

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.