• NEWS MIDDLEEAST
  • UAEVARTHA ENGLISH
Monday, August 17, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home Community

കുഞ്ഞാലി മരക്കാർ സ്മാരകം: പ്രവീൺ കുമാർ എം എൽ എ യ്ക്കു നിവേദനം നൽകി

by UAE വാർത്ത ലേഖകൻ
3 weeks ago
in Community
Reading Time: 1 min read
55 1
Kunjali Marakkar Global Foundation representatives submitting a memorandum to MLA Adv. K. Praveen Kumar in the UAE.
309
VIEWS
Share on WhatsappShare on Facebook

ഇരിങ്ങൽ കോട്ടക്കൽ സ്മാരകത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങളും നാവിക മ്യൂസിയം സ്ഥാപിക്കുന്നതും സംബന്ധിച്ച് കുഞ്ഞാലി മരക്കാർ ഗ്ലോബൽ ഫൗണ്ടേഷൻ പ്രതിനിധികൾ യു.ഇ.എയിൽ വെച്ച് നിവേദനം നൽകി.

ദുബായ് : ധീര ദേശാഭിമാനി കുഞ്ഞാലി മരക്കാരുടെ ഇരിങ്ങൽ കോട്ടക്കൽ സ്ഥിതി ചെയ്യുന്ന സ്മാരകത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങളെക്കുറിച്ചും വികസന കാര്യങ്ങളെക്കുറിച്ചും ഹ്രസ്വസന്ദർശനാർത്ഥം യു.ഇ.എയിലെത്തിയ കൊയിലാണ്ടി മണ്ഡലം എം.എൽ.എ അഡ്വ. കെ. പ്രവീൺ കുമാറുമായി കുഞ്ഞാലി മരക്കാർ ഗ്ലോബൽ ഫൗണ്ടേഷൻ പ്രതിനിധികൾ ചർച്ച നടത്തി നിവേദനം കൈമാറി.

പയ്യോളി നഗരസഭയുടെ കൈവശമുള്ള ഭൂമിയിൽ കെട്ടിടം നിർമിച്ച് ഇന്ത്യയുടെ അഭിമാനമായ നാവിക പടത്തലവന്റെ പേരിൽ വിപുലമായ നാവിക മ്യൂസിയം സജ്ജീകരിക്കാൻ ശ്രമങ്ങൾ നടത്തണമെന്ന് നിവേദക സംഘം എം.എൽ.എയോട് ആവശ്യപ്പെട്ടു. ഇതിനായി കേന്ദ്ര പ്രതിരോധ മന്ത്രാലയം വഴി ഇന്ത്യൻ നേവിയുടെ ഫണ്ട് ലഭ്യമാക്കണമെന്നും സംഘം അഭ്യർത്ഥിച്ചു.

മരക്കാരുടെ ജന്മദേശത്തുനിന്നും ഭൂമിയിൽ കുഴിയെടുക്കുമ്പോൾ കണ്ടെടുത്ത സ്വർണാഭരണങ്ങളും പഴയ ശില്പങ്ങളും സുരക്ഷയുടെ പേരിൽ സർക്കാർ ട്രഷറികളിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇവയെല്ലാം മരക്കാർ സ്മാരകത്തോടനുബന്ധിച്ചുള്ള മ്യൂസിയത്തിൽ തന്നെ സംരക്ഷിച്ചു പ്രദർശിപ്പിക്കണമെന്ന് നിവേദനത്തിൽ ചൂണ്ടിക്കാണിച്ചു. ചരിത്ര വസ്തുക്കൾ ഇവിടെ പ്രദർശിപ്പിക്കാത്തത് മ്യൂസിയം സന്ദർശിക്കാനെത്തുന്ന ഗവേഷകരെയും വിദ്യാർത്ഥികളെയും നിരാശരാക്കുന്നുണ്ട്. തലശ്ശേരി കടപ്പുറത്തുനിന്നും കണ്ടെടുത്ത പീരങ്കികളും മരക്കാർ ഗ്രാമത്തിൽ നിന്നും ലഭിച്ച പീരങ്കിയുണ്ടകൾ, വാളുകൾ, പരിചകൾ എന്നിവയെല്ലാം മരക്കാരുടെ പേരിലുള്ള മ്യൂസിയത്തിൽ തന്നെ സംരക്ഷിക്കപ്പെടേണ്ടതുണ്ട്.

മരക്കാർ സ്മാരകത്തെ സമീപ പ്രദേശങ്ങളായ ഇരിങ്ങൽ അന്താരാഷ്ട്ര കരകൗശല ഗ്രാമം (ക്രാഫ്റ്റ് വില്ലേജ്), വടകര സാൻഡ് ബാങ്ക്സ്, കൊളാവിപ്പാലത്തെ കണ്ടൽ വന സങ്കേതം, വെള്ളിയാങ്കല്ല്, തിക്കോടി ഡ്രൈവ് ഇൻ ബീച്ച് കം ഹാർബർ, കൊയിലാണ്ടി ഹാർബർ, കാപ്പാട് ബീച്ച്, അകലാപ്പുഴ കായൽ ടൂറിസം എന്നിവയുമായി ബന്ധിപ്പിച്ച് ജല, സാഹസിക ടൂറിസത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തണമെന്നും ഇത് മേഖലയുടെ വിനോദ സഞ്ചാര രംഗത്തിന് ഉണർവേകുമെന്നും സംഘം വ്യക്തമാക്കി. കൂടാതെ, മരക്കാരുടെ ചരിത്രം ഭാവി തലമുറയിലേക്ക് പകരാൻ അദ്ദേഹത്തിന്റെ പോരാട്ടങ്ങൾ പാഠ്യപദ്ധതികളിൽ ഉൾപ്പെടുത്താൻ കേന്ദ്ര-സംസ്ഥാന വിദ്യാഭ്യാസ വകുപ്പുകളിൽ സമ്മർദ്ദം ചെലുത്തണമെന്നും ആവശ്യപ്പെട്ടു.

കുഞ്ഞാലി മരക്കാർ ഗ്ലോബൽ ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി അഡ്വ. മുഹമ്മദ് സാജിദ് എം.എൽ.എയ്ക്ക് നിവേദനം കൈമാറി. കെ.ടി. വിനോദൻ, ഹാരിസ് കുണ്ടുങ്ങര, ഷാജി ഇരിങ്ങൽ, സക്കറിയ, സുരേന്ദ്രൻ കൊളാവിപാലം എന്നിവരും നിവേദക സംഘത്തിലുണ്ടായിരുന്നു.

ഇന്ത്യയിൽ അധിനിവേശത്തിനെതിരെ പോർച്ചുഗീസുകാരുമായി ആദ്യം പടപൊരുതി ജീവത്യാഗം വരിച്ച മഹാനെന്ന നിലയിൽ കുഞ്ഞാലി മരക്കാർക്ക് ഭാരത സ്വാതന്ത്ര്യ സമര ചരിത്രത്തിൽ പ്രഥമ രക്തസാക്ഷിയുടെ സ്ഥാനമാണുള്ളതെന്ന് എം.എൽ.എ പറഞ്ഞു. മരക്കാർ സ്മാരകവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഈ സർക്കാരിന്റെ ആദ്യ നിയമസഭാ സമ്മേളനത്തിൽ ഉന്നയിക്കാനായെന്നും ആദ്യ ബജറ്റിൽ തന്നെ ഒരു കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. തുടർന്നും സ്മാരകവുമായി ബന്ധപ്പെട്ട വിഷയങ്ങൾ സഭയിൽ അവതരിപ്പിക്കുമെന്നും എം.എൽ.എ വ്യക്തമാക്കി.

Tags: HistoryIringal KottakkalKerala newsKunjali MarakkarPraveen Kumar MLATourismUAE news

RelatedPosts

Gold bars and jewellery displayed in a retail outlet in Dubai, UAE.
Business

യുഎഇയിൽ സ്വർണവില കുറഞ്ഞു; 24 കാരറ്റ് ഗ്രാമിന് 521.25 ദിർഹമായി

Aerial view of the new 500-metre bridge connecting Dubai World Trade Centre to Al Mustaqbal Street.
Travel

ദുബായ് വേൾഡ് ട്രേഡ് സെന്റർ മേഖലയിൽ ഗതാഗതക്കുരുക്കിന് പരിഹാരം: 500 മീറ്റർ നീളമുള്ള പുതിയ മേൽപ്പാലം തുറന്നു

Dr. Shamsheer Vayalil, Founder and Chairman of Burjeel Holdings, appointed to WEF Executive Board
Business

ലോക സാമ്പത്തിക ഫോറത്തിന്റെ ഡിജിറ്റൽ ഹെൽത്ത്‌കെയർ ട്രാൻസ്ഫോർമേഷൻ ഇനീഷ്യേറ്റിവ് ബോർഡിലേക്ക് ഡോ. ഷംഷീർ

Digital weather board displaying extreme high summer temperature in UAE desert landscape
Weather

യുഎഇ യിൽ ഇന്ന് രേഖപ്പെടുത്തിയ ഉയർന്ന താപനില 49.7°C

GDRFA Dubai leaders honoring young officers during the International Youth Day ceremony
UAE

അന്താരാഷ്ട്ര യുവജന ദിനത്തിൽ ജിഡിആർഎഫ്എ–ദുബായ് യുവപ്രതിഭകളെ ആദരിച്ചു

Exterior view of the Riyadh Front Exhibition & Conference Center ahead of WTM Spotlight Riyadh 2026.
Travel

ഡബ്ല്യു.ടി.എം സ്പോട്ട്‌ലൈറ്റ് റിയാദ്: ഫെയർമോണ്ടും അൽമൂസാഫിറും ഔദ്യോഗിക പങ്കാളികളാകും

GDRFA Dubai immigration officers participating in the Dubai Mallathon indoor walking initiative at a local shopping mall.
Health

ദുബായ് മാളത്തോൺ; ഇമിഗ്രേഷൻ ഉദ്യോഗസ്ഥരുടെ സജീവ പങ്കാളിത്തം

Expatriates hoisting Indian and UAE national flags atop Masfout Mountains in Ajman.
Community

ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനം അജ്മാൻ മസ്ഫൂത് മലനിരകളുടെ മുകളിൽ ആഘോഷിച്ച് എ4 അഡ്വഞ്ചർ കൂട്ടായ്മ

ബാലി പ്രോസസിൽ ദുബായുടെ സ്മാർട്ട് അതിർത്തി മാതൃക അവതരിപ്പിച്ചു
Community

ബാലി പ്രോസസിൽ ദുബായുടെ സ്മാർട്ട് അതിർത്തി മാതൃക അവതരിപ്പിച്ചു

Indian Consul B.G. Krishnan hoisting the national flag during Independence Day celebrations in Ras Al Khaimah.
Ras Al Khaimah (RAK)

റാസൽ ഖൈമയിൽ ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ചു

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.