ഓൺലൈൻ പർച്ചേസിങ്ങിനും മികച്ച ഓഫറുകൾ ; സുഹൂർ ബോക്സ്, റമദാൻ ഗ്രോസറി കിറ്റ്, ഫ്രൂട്ട് ബോക്സ് ഉൾപ്പടെ ലുലുവിൽ ലഭ്യമാണ്
ദുബായ് : വിപുലമായ ഉത്പന്നങ്ങൾ മിതമായ നിരക്കിൽ ഉപഭോക്താകൾക്ക് റമദാൻ ഷോപ്പിങ്ങിന് ഉറപ്പാക്കി ലുലു. ദൈനംദിന ഉത്പന്നങ്ങൾ, വീട്ടുപകരണങ്ങൾ, ഫാഷൻ ആക്സസറികൾ തുടങ്ങി ആറായിരത്തിലേറെ ലേറെ ഉത്പന്നങ്ങൾക്ക് 65 ശതമാനം വരെയാണ് കിഴിവ്. അവശ്യ ഉത്പന്നങ്ങൾക്ക് വിലസ്ഥിരതയും ഏർപ്പെടുത്തിയിട്ടുണ്ട്. സുഹൂർ ബോക്സ്, റമദാൻ ഗ്രോസറി കിറ്റ്, ഫ്രൂട്ട് ബോക്സ് അടക്കം ഇത്തവണ ലഭ്യമാക്കിയിട്ടുണ്ട്.
വൈവിധ്യമാർന്ന ഷുഗർഫ്രീ ഉത്പന്നങ്ങളുടെ അടക്കം ശേഖരവുമായി ഹെൽത്തി റമദാൻ, ഈന്തപഴങ്ങളുടെ വൈവിധ്യമാർന്ന പ്രദർശനവുമായി ഡേറ്റ്സ് ഫെസ്റ്റിവൽ, മധുരപലഹാരങ്ങളുടെ രുചികരമായ ശ്രേണിയുമായി സ്വീറ്റ് ട്രീറ്റ് തുടങ്ങി ആകർഷകമായ ക്യാപെയ്നുകളും റമദാൻ ഷോപ്പിങ്ങിന്റെ ഭാഗമായി ഉപഭോക്താക്കളെ കാത്തിരിക്കുന്നത്.



27ലധികം രാജ്യങ്ങളിലെ സംഭരണ കേന്ദ്രങ്ങൾ വഴി ആഗോള ഉത്പന്നങ്ങളുടെ ശേഖരമാണ് റമദാന് ലുലു ഒരുക്കിയിരിക്കുന്നത്. ഭക്ഷ്യോത്പന്നങ്ങളുടെയും അവശ്യവസ്തുക്കളുടെയും മികച്ച ശേഖരമാണ് ലഭ്യമാക്കിയിരിക്കുന്നത്.
റമദാൻ കോംമ്പോ ബോക്സുകൾ, മലബാറി സ്നാക്സ്, അറബിക് ഗ്രില്ല്ഡ് തുടങ്ങി വൈവിധ്യമാർന്ന വിഭവങ്ങളാണ് ഉള്ളത്.
ഓൺലൈൻ പർച്ചേസിങ്ങിന് മികച്ച ഡിജിറ്റൽ ഓഫർ :
ഓൺലൈൻ ഷോപ്പിങ്ങിന് ആകർഷകമായ കിഴിവുകളാണ് ഇത്തവണ ലുലു നൽകുന്നത്. ഓൺലൈൻ ഓർഡറിങ്ങ്, വേഗത്തിലുള്ള ഹോം ഡെലിവറി, ക്ലിക് ആൻഡ് കളക്റ്റ് സർവ്വീസ് തുടങ്ങിയവയ്ക്ക് മികച്ച സേവനമാണ് ലഭിക്കുന്നത്. ആകർഷകമായ ഡിജിറ്റിൽ ഓഫറുകളും ലഭ്യമാണ്.



27ലധികം രാജ്യങ്ങളിൽ നിന്നുള്ള സംഭരണ കേന്ദ്രങ്ങൾ വഴി ആഗോള ഉത്പന്നങ്ങൾ സുഗമമായി ലുലു സ്റ്റോറുകളിൽ ലഭ്യമാക്കുന്നുവെന്നും, വിലസ്ഥിരത അടക്കം ഉറപ്പാക്കി മികച്ച റമദാൻ ഷോപ്പിങ്ങാണ് ഉപഭോക്താകൾക്ക് ഉറപ്പാക്കുന്നതെന്നും ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ അഷറഫ് അലി എം.എ വ്യക്തമാക്കി. ഓൺലൈൻ ഷോപ്പിങ്ങിനും മികച്ച കിഴിവുകളാണ് ഇത്തവണ ലഭിക്കുക എന്നും അദേഹം പറഞ്ഞു.
ഹാപ്പിനെസ് ലോയൽറ്റി അംഗങ്ങൾക്ക് സ്പെഷ്യൽ റിവാർഡ് പോയിന്റുകളും ബാങ്ക് ഓഫറുകളും ഉറപ്പാക്കിയിട്ടുണ്ട്. റമദാൻ നൈറ്റ് സൂഖ് ഉൾപ്പടെയുള്ള പരിപാടികളും ഒരുക്കുന്നുണ്ട്.









































