ദുബായ്: സാഹിത്യപ്രേമികൾക്കായി മെഹ്ഫിൽ ഇന്റർനാഷണൽ, ദുബായ് മൂന്നാമത് അന്താരാഷ്ട്ര ചെറുകഥാ മത്സരം സംഘടിപ്പിക്കുന്നു. മത്സരത്തിലേക്ക് കഥകൾ ക്ഷണിച്ചിരിക്കുകയാണ് സംഘാടകർ.
മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഇതുവരെ പ്രസിദ്ധീകരിക്കാത്ത കഥകളാണ് അയയ്ക്കേണ്ടത്. കഥകൾ ഏഴ് പേജിൽ കവിയരുത്.
രചനകൾ അയക്കേണ്ട അവസാന തീയതി 2026 മേയ് 31 ആണെന്ന് സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്കായി
📞 0554403693
📧 mehfil.dxb@gmail.com
എന്ന വിലാസങ്ങളിൽ ബന്ധപ്പെടാവുന്നതാണ്.
WhatsApp Channel പ്രധാന വാർത്തകളും ബ്രേക്കിങ് അപ്‌ഡേറ്റുകളും നേരിട്ട് ഫോണിലേക്ക്
Join








































