• NEWS MIDDLEEAST
  • UAEVARTHA ENGLISH
Wednesday, September 16, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home News Business

അറേബ്യൻ ട്രാവൽ മാർക്കറ്റ് 2026 സന്ദർശിച്ച് ശൈഖ് മുഹമ്മദ്; ആഗോള വിനോദസഞ്ചാര മേഖലയിൽ പുതിയ കുതിപ്പൊരുക്കാൻ ദുബായ്

by UAE വാർത്ത ലേഖകൻ
2 hours ago
in Business
Reading Time: 1 min read
22 0
അറേബ്യൻ ട്രാവൽ മാർക്കറ്റ് 2026 സന്ദർശിച്ച് ശൈഖ് മുഹമ്മദ്; ആഗോള വിനോദസഞ്ചാര മേഖലയിൽ പുതിയ കുതിപ്പൊരുക്കാൻ ദുബായ്
123
VIEWS
Share on WhatsappShare on Facebook

സാങ്കേതികവിദ്യയും സുസ്ഥിര വികസനവും മുൻനിർത്തിയുള്ള 33-ാമത് എഡിഷൻ ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ തുടരുന്നു

ദുബായ്, സെപ്റ്റംബർ 14, 2026 : ആഗോള വിനോദസഞ്ചാര-യാത്രാ മേഖലയുടെ ഭാവി രൂപപ്പെടുത്തുന്നതിൽ ദുബായിക്കുള്ള മുൻനിര പങ്കിടിവരയിട്ട് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അറേബ്യൻ ട്രാവൽ മാർക്കറ്റ് (എടിഎം) 2026 പ്രദർശന നഗരി സന്ദർശിച്ചു.

ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ നടക്കുന്ന മേളയുടെ 33-ാമത് പതിപ്പിൽ ദുബായ് രണ്ടാം ഉപഭരണാധികാരി ശൈഖ് അഹമ്മദ് ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും ഉന്നത ഉദ്യോഗസ്ഥരും ശൈഖ് മുഹമ്മദിനൊപ്പമുണ്ടായിരുന്നു. സെപ്റ്റംബർ 17 വരെയാണ് മേള നടക്കുന്നത്.

മേളയിലെ പ്രധാന പവലിയനുകളിലൂടെ സഞ്ചരിച്ച ശൈഖ് മുഹമ്മദ്, പ്രദർശകരുമായി സംവദിക്കുകയും പുത്തൻ സേവനങ്ങളും സാങ്കേതിക മുന്നേറ്റങ്ങളും വിലയിരുത്തുകയും ചെയ്തു. ഈ വർഷത്തെ പ്രദർശനത്തിന്റെ പ്രധാന സവിശേഷതകളും ആഗോള പങ്കാളിത്തവും സംബന്ധിച്ച് ദുബായ് ഡിപ്പാർട്ട്മെന്റ് ഓഫ് ഇക്കോണമി ആൻഡ് ടൂറിസം ഡയറക്ടർ ജനറലും ഡിഡബ്ല്യുടിസി അതോറിറ്റി ഡയറക്ടർ ജനറലുമായ ഹിലാൽ സഈദ് അൽമർറി ശൈഖ് മുഹമ്മദിന് വിശദീകരിച്ചു നൽകി.

തുറന്ന സാമ്പത്തിക നയങ്ങൾ, നവീന ആശയങ്ങൾ, മികച്ച വിനോദസഞ്ചാര അനുഭവങ്ങൾ എന്നിവയിലൂടെ യുഎഇയും ദുബായിയും ഈ മേഖലയുടെ ആഗോള കേന്ദ്രമായി സ്ഥാനം ഉറപ്പിച്ചുവരികയാണെന്ന് ശൈഖ് മുഹമ്മദ് വ്യക്തമാക്കി. അന്താരാഷ്ട്ര തലത്തിലുള്ള വൻ പങ്കാളിത്തം ദുബായിലുള്ള ആഗോള നിക്ഷേപക വിശ്വാസത്തിന്റെ തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഖത്തർ എയർവേസ്, ഇത്തിഹാദ് എയർവേസ്, കുവൈത്ത് എയർവേസ് എന്നീ എയർലൈൻ പവലിയനുകളും ബഹ്‌റൈൻ, ഖത്തർ, അബുദാബി, സ്പെയിൻ തുടങ്ങിയ രാജ്യങ്ങളുടെയും നഗരങ്ങളുടെയും ടൂറിസം സ്റ്റാളുകളും ശൈഖ് മുഹമ്മദ് സന്ദർശിച്ചു. കൂടാതെ യുഎഇ സാമ്പത്തിക-ടൂറിസം മന്ത്രാലയത്തിന്റെയും ദുബായ് ഡിപ്പാർട്ട്മെന്റ് ഓഫ് ഇക്കോണമി ആൻഡ് ടൂറിസത്തിന്റെയും പവലിയനുകളിലെത്തി പ്രവർത്തനങ്ങൾ വിലയിരുത്തി.

മാരിയറ്റ് ബോൺവോയ്, ഐഎച്ച്ജി ഹോട്ടൽസ് & റിസോർട്ട്സ്, മൈനർ ഹോട്ടൽസ്, സ്റ്റോറി ഹോസ്പിറ്റാലിറ്റി തുടങ്ങിയ ആഗോള ഹോസ്പിറ്റാലിറ്റി ഗ്രൂപ്പുകളുടെ സ്റ്റാളുകളിലും ഭരണാധികാരി എത്തി. നിർമ്മിതബുദ്ധി (എഐ), ഡിജിറ്റൽ പരിവർത്തനം, സുസ്ഥിര വിനോദസഞ്ചാരം, സ്മാർട്ട് മൊബിലിറ്റി എന്നിവ അടിസ്ഥാനമാക്കിയുള്ള നൂതന പദ്ധതികൾ കമ്പനി പ്രതിനിധികൾ വിശദീകരിച്ചു.

‘ട്രാവൽ 2040: ഇന്നൊവേഷനിലൂടെയും സാങ്കേതികവിദ്യയിലൂടെയും പുതിയ ചക്രവാളങ്ങൾ’ എന്ന പ്രമേയത്തിലാണ് ഇത്തവണത്തെ എടിഎം നടക്കുന്നത്. നാല് ദിവസം നീളുന്ന സംഗമത്തിൽ വ്യോമയാനം, ഹോസ്പിറ്റാലിറ്റി, ട്രാവൽ ടെക്നോളജി രംഗങ്ങളിലെ ആഗോള വിദഗ്ധരും മന്ത്രിമാരും പങ്കെടുക്കുന്ന സെമിനാറുകളും പാനൽ ചർച്ചകളും നടക്കുന്നുണ്ട്.

Tags: Arabian Travel MarketAviationDUBAISheikh Mohammed bin RashidTourismTravel TechUAE

RelatedPosts

സ്വത്വം വിട്ടുവീഴ്ച ചെയ്യാതെ പ്രാദേശിക സഹകരണം: ആഗോള ബിസിനസ് ഇവന്റ്സ് വിപണിയിൽ ജിസിസിക്ക് നിർണായകം
Business

സ്വത്വം വിട്ടുവീഴ്ച ചെയ്യാതെ പ്രാദേശിക സഹകരണം: ആഗോള ബിസിനസ് ഇവന്റ്സ് വിപണിയിൽ ജിസിസിക്ക് നിർണായകം

ആഗോള ശരാശരിയേക്കാൾ മുന്നിൽ ഗൾഫ് ടൂറിസം; ജിസിസി സമ്പദ്‌വ്യവസ്ഥയുടെ 11 ശതമാനവും വിനോദസഞ്ചാര മേഖലയിൽ നിന്ന്
Business

ആഗോള ശരാശരിയേക്കാൾ മുന്നിൽ ഗൾഫ് ടൂറിസം; ജിസിസി സമ്പദ്‌വ്യവസ്ഥയുടെ 11 ശതമാനവും വിനോദസഞ്ചാര മേഖലയിൽ നിന്ന്

ജർമനിയിലേക്ക് ഗൾഫ് സഞ്ചാരികളുടെ ഒഴുക്ക്: ചെലവിട്ടത് 300 കോടി യൂറോ; ലക്ഷ്യമിട്ട് പുതിയ വികസന പദ്ധതികൾ
Travel

ജർമനിയിലേക്ക് ഗൾഫ് സഞ്ചാരികളുടെ ഒഴുക്ക്: ചെലവിട്ടത് 300 കോടി യൂറോ; ലക്ഷ്യമിട്ട് പുതിയ വികസന പദ്ധതികൾ

വേൾഡ് ട്രാവൽ അവാർഡ്സിൽ ഷാർജയ്ക്ക് അഭിമാന നേട്ടം: മലീഹയ്ക്കും അൽ ബൈത്തിനും മിഡിൽ ഈസ്റ്റിലെ മുൻനിര പുരസ്കാരങ്ങൾ
Travel

വേൾഡ് ട്രാവൽ അവാർഡ്സിൽ ഷാർജയ്ക്ക് അഭിമാന നേട്ടം: മലീഹയ്ക്കും അൽ ബൈത്തിനും മിഡിൽ ഈസ്റ്റിലെ മുൻനിര പുരസ്കാരങ്ങൾ

Sharjah’s Kanaf Centre becomes the first in the Middle East to integrate the Safe Ultra multispectral forensic imaging platform to detect hidden child abuse injuries.
Tech

കുട്ടികൾക്കെതിരായ അതിക്രമങ്ങൾ തെളിയിക്കാൻ അത്യാധുനിക ഫൊറൻസിക് സാങ്കേതികവിദ്യ; യുഎഇയിൽ ചരിത്രം കുറിച്ച് ഷാർജ കനഫ് സെന്റർ

The 33rd Arabian Travel Market begins at Dubai World Trade Centre from Sept 14–17, unveiling ATM Travel Tech and bringing global leaders to chart travel toward 2040.
Business

അറേബ്യൻ ട്രാവൽ മാർക്കറ്റിന് ദുബായിൽ തുടക്കം; ടൂറിസം മേഖലയിലെ വളർച്ചയും എഐ സാങ്കേതികവിദ്യകളും മുഖ്യ ചർച്ച

സ്വത്വം വിട്ടുവീഴ്ച ചെയ്യാതെ പ്രാദേശിക സഹകരണം: ആഗോള ബിസിനസ് ഇവന്റ്സ് വിപണിയിൽ ജിസിസിക്ക് നിർണായകം
Business

സ്വത്വം വിട്ടുവീഴ്ച ചെയ്യാതെ പ്രാദേശിക സഹകരണം: ആഗോള ബിസിനസ് ഇവന്റ്സ് വിപണിയിൽ ജിസിസിക്ക് നിർണായകം

ആഗോള ശരാശരിയേക്കാൾ മുന്നിൽ ഗൾഫ് ടൂറിസം; ജിസിസി സമ്പദ്‌വ്യവസ്ഥയുടെ 11 ശതമാനവും വിനോദസഞ്ചാര മേഖലയിൽ നിന്ന്
Business

ആഗോള ശരാശരിയേക്കാൾ മുന്നിൽ ഗൾഫ് ടൂറിസം; ജിസിസി സമ്പദ്‌വ്യവസ്ഥയുടെ 11 ശതമാനവും വിനോദസഞ്ചാര മേഖലയിൽ നിന്ന്

എടിഎം 2026 ദുബായിൽ ആരംഭിച്ചു; ചാറ്റ്ബോട്ടുകളിൽ നിന്ന് അടിസ്ഥാന യാത്രാ സംവിധാനങ്ങളിലേക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്
Business

എടിഎം 2026 ദുബായിൽ ആരംഭിച്ചു; ചാറ്റ്ബോട്ടുകളിൽ നിന്ന് അടിസ്ഥാന യാത്രാ സംവിധാനങ്ങളിലേക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്

Dr. Azad Moopen and Dr. Shamsheer Vayalil rank in the top five of Forbes Middle East Healthcare Leaders 2026 as seven Kerala entrepreneurs secure global recognition.
Business

ഫോബ്സ് മിഡിൽ ഈസ്റ്റ് ഹെൽത്ത്കെയർ പട്ടികയിൽ തിളങ്ങി മലയാളികൾ; ഡോ. ഷംഷീർ വയലിലും ഡോ. ആസാദ് മൂപ്പനും ആദ്യ അഞ്ചിൽ

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.