• NEWS MIDDLEEAST
  • UAEVARTHA ENGLISH
Monday, September 21, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Dubai

‘റമദാൻ ഇൻ ദുബൈ’ പരിപാടികൾക്ക് തുടക്കം; ഒരു മാസം നീളുന്ന ആഘോഷങ്ങൾക്ക് നഗരം സജ്ജം

by UAE വാർത്ത ലേഖകൻ
7 months ago
in Dubai
Reading Time: 1 min read
24 0
‘റമദാൻ ഇൻ ദുബൈ’ പരിപാടികൾക്ക് തുടക്കം; ഒരു മാസം നീളുന്ന ആഘോഷങ്ങൾക്ക് നഗരം സജ്ജം
133
VIEWS
Share on WhatsappShare on Facebook

‘റമദാൻ ഇൻ ദുബൈ’ പരിപാടികൾക്ക് തുടക്കം; ഒരു മാസം നീളുന്ന ആഘോഷങ്ങൾക്ക് നഗരം സജ്ജം


ദുബൈ: റമദാൻ മാസത്തോടനുബന്ധിച്ച് ദുബൈയിൽ വാർഷിക ‘റമദാൻ ഇൻ ദുബൈ’ പരിപാടികൾക്ക് തുടക്കമായി. ഒരു മാസം നീളുന്ന ക്യാമ്പയിന്റെ ഭാഗമായി നഗരത്തിലെ വിവിധ കേന്ദ്രങ്ങളിൽ സാംസ്കാരിക, സാമൂഹിക, ലൈഫ്‌സ്റ്റൈൽ പരിപാടികൾ സംഘടിപ്പിക്കും. ‘അൽ വുൽഫ’ എന്ന സീസണൽ ക്യാമ്പയിന്റെ ഭാഗമായാണ് പരിപാടികൾ നടക്കുന്നത്.

‘ഹഖ് അൽ ലൈല’ മുതൽ ഈദുൽ ഫിത്ർ വരെ പൈതൃകവും സഹജീവിതവും പ്രോത്സാഹിപ്പിക്കുന്ന വ്യത്യസ്ത പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. റമദാൻ സ്ട്രീറ്റ് ഫുഡ് ഫെസ്റ്റിവൽ, നൈറ്റ് മാർക്കറ്റുകൾ, മജ്‌ലിസ് സംഗമങ്ങൾ, പൈതൃക പരിപാടികൾ, കുടുംബ വിനോദങ്ങൾ എന്നിവ സി​റ്റി വോ​ക്ക്, ഗ്ലോ​ബ​ൽ വി​ല്ലേ​ജ്, എ​ക്സ്പോ സി​റ്റി, ദു​ബൈ ഫെ​സ്റ്റി​വ​ൽ സി​റ്റി എ​ന്നി​വി​ട​ങ്ങ​ളി​ൽ അരങ്ങേറും.

അ​ൽ​സീ​ഫ്, ദു​ബൈ ക്രീ​ക്ക് എ​ന്നി​വി​ട​ങ്ങ​ളി​ൽ വെടിക്കെട്ട് പ്രദർശനങ്ങളും ഡ്രോൺ ലൈറ്റ് ഷോകളും സംഘടിപ്പിക്കും. നഗരമൊട്ടാകെ അലങ്കാര ലൈറ്റുകളും ഒരുക്കിയിട്ടുണ്ട്. സർക്കാർ-സ്വകാര്യ സ്ഥാപനങ്ങളുമായി ചേർന്ന് സാംസ്കാരികവും ജീവകാരുണ്യപരവുമായ പരിപാടികളും കുട്ടികൾക്കായുള്ള പ്രത്യേക പ്രവർത്തനങ്ങളും നടക്കും. ഹോട്ടലുകൾ, മാളുകൾ, റസ്റ്റോറന്റുകൾ എന്നിവിടങ്ങളിൽ പ്രത്യേക ഇഫ്താർ-സുഹൂർ ഓഫറുകളും ഒരുക്കിയിട്ടുണ്ട്.

ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ശൈ​ഖ്​ ഹം​ദാ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂ​മാ​ണ്​ ഇമാരത്തി പൈതൃകവും മൂല്യങ്ങളും ആഘോഷമാക്കുന്നതിനായി ‘വുൽഫ സീസൺ’ പ്രഖ്യാപിച്ചത്. ‘വുൽഫ’ എന്നത് പരിചയം, അടുപ്പം എന്നിവ സൂചിപ്പിക്കുന്ന പ്രാദേശിക പദമാണ്.

സർക്കാർ സ്ഥാപനങ്ങൾ, സ്വകാര്യ മേഖല, പ്രാദേശിക സമൂഹങ്ങൾ എന്നിവയുടെ പങ്കാളിത്തത്തോടെ 30 സ്ഥലങ്ങളിലായി 50-ലധികം സംരംഭങ്ങൾ ഉൾപ്പെടുത്തി പരിപാടികൾ സംഘടിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു. താമസക്കാരെയും സന്ദർശകരെയും ഒരുപോലെ ആകർഷിക്കുന്ന തരത്തിലാണ് ആഘോഷങ്ങൾ രൂപകൽപന ചെയ്തിരിക്കുന്നത്.

സാമൂഹിക ബന്ധങ്ങൾ ശക്തിപ്പെടുത്തുക, പാരമ്പര്യം സംരക്ഷിക്കുക, വൈവിധ്യമാർന്ന ജനവിഭാഗങ്ങൾക്കിടയിൽ ഒത്തൊരുമ വളർത്തുക എന്നിവയാണ് സംരംഭത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ.

Tags: DUBAI

RelatedPosts

Sheikh Ahmed bin Rashid Al Maktoum, younger brother of Dubai Ruler Sheikh Mohammed bin Rashid, dies at 76. Dubai announces 10 days of official mourning.
UAE

ദുബായ് ഭരണാധികാരിയുടെ സഹോദരൻ ഷെയ്ഖ് അഹമ്മദ് ബിൻ റാഷിദ് അന്തരിച്ചു; എമിറേറ്റിൽ 10 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം

Seven Tides launches NH Collection Dubai Ibn Battuta following an extensive renovation of the 396-room property operated by Minor Hotels.
Business

ഇബ്‌ൻ ബത്തൂത്ത ഗേറ്റ് ഹോട്ടൽ ഇനി എൻഎച്ച് കളക്ഷൻ; സമഗ്ര നവീകരണത്തിന് ശേഷം തുറന്നു

Vidyarambham in Dubai, Vijayadashami 2023 Dubai, UW Mall Bur Dubai events, expat Malayali events UAE
Community

മലയാള മനോരമ വിദ്യാരംഭം ഒക്ടോബർ 21ന് ദുബായിൽ; പ്രവേശനം സൗജന്യം

MSS Dubai and PILSS will host the Family Legal Aid Fair on October 18, 2026, offering free legal aid for Indian expats facing domestic and financial disputes.
Community

പ്രവാസികൾക്കു തുണയായി കുടുംബ നീതിമേള സംഘടിപ്പിക്കുന്നു

Sheikh Mohammed bin Rashid reviews an extensive study by The Development Office detailing the evolution of Al Khuzam into an Emirati cultural emblem.
UAE

മരുഭൂമിയിലെ നിത്യജീവിത ഉപകരണത്തിൽ നിന്ന് ദേശീയ പ്രതീകത്തിലേക്ക്: ‘അൽ ഖുസാം’ ഗവേഷണ പദ്ധതി വിലയിരുത്തി ഷെയ്ഖ് മുഹമ്മദ്

Security experts at GISEC 2026 warn that mismanaged access and poor recovery plans—not firewall failure—drive cyber risk in the UAE as daily attacks surpass 600,000.
Tech

യുഎഇയിൽ സൈബർ ഭീഷണി ഉയർത്തുന്നത് സാങ്കേതിക തകരാറുകളല്ല, ആന്തരിക പിഴവുകൾ; ജിസെക് 2026-ൽ മുന്നറിയിപ്പ്

First-time delegates from Europe, Africa, and the Levant leverage the fifth edition of the summit to negotiate rights, navigate print-on-demand models, and access underserved markets.
Business

ആഗോള വിതരണ ശൃംഖലയും പുസ്തക പകർപ്പവകാശ വിപണിയും ലക്ഷ്യമിട്ട് ഷാർജ ബുക്ക് സെല്ലേഴ്സ് കോൺഫറൻസ്

Sharjah Deputy Ruler Sheikh Sultan bin Ahmed concludes an official visit inspecting housing, agricultural, and research humanitarian initiatives across Indonesia
World

ഇന്തോനേഷ്യയിലെ ജീവകാരുണ്യ പദ്ധതി സന്ദർശനം പൂർത്തിയാക്കി ഷാർജ ഉപഭരണാധികാരി ഷെയ്ഖ് സുൽത്താൻ ബിൻ അഹമ്മദ്

Global retail leaders at the 5th Sharjah Booksellers Conference share practical, low-cost strategies to engage non-readers and optimize independent bookstore spaces.
Business

സ്ഥലം കൂട്ടാതെ വരുമാനം കൂട്ടാം; പുസ്തകശാലകൾക്ക് പുത്തൻ വഴികൾ കാട്ടി ഷാർജ ബുക്ക് സെല്ലേഴ്സ് കോൺഫറൻസ്

Sheikh Sultan bin Ahmed announces the $1.6M Jawaher Al Qasimi Humanitarian Innovation Centre at Universitas Gadjah Mada to develop community solutions.
World

ദുരിതാശ്വാസ രംഗത്ത് നൂതന ഗവേഷണം: ഇന്തോനേഷ്യയിൽ 16 ലക്ഷം ഡോളറിന്റെ കേന്ദ്രം പ്രഖ്യാപിച്ച് ഷാർജ

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.