• NEWS MIDDLEEAST
  • UAEVARTHA ENGLISH
Tuesday, November 24, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home GCC

റിയാദ് വിമാനത്താവളത്തിൽ വ്യാപക സർവീസ് തടസ്സം: മൂന്ന് മരണം; ഇന്ത്യയടക്കമുള്ള വിമാനക്കമ്പനികൾ സർവീസുകൾ റദ്ദാക്കി

by UAE വാർത്ത ലേഖകൻ
2 months ago
in GCC
Reading Time: 1 min read
24 0
Over 160 departures from Riyadh's King Khalid International Airport were cancelled after cross-border strikes killed three and disrupted global airlines.
135
VIEWS
Share on WhatsappShare on Facebook

കിങ് ഖാലിദ് വിമാനത്താവളത്തിലെ 45 ശതമാനത്തോളം സർവീസുകളെ ബാധിച്ചു; സൗദിയ, എയർ ഇന്ത്യ വിമാനങ്ങൾ നിലച്ചു

റിയാദ് : യെമനിൽനിന്നുണ്ടായ വ്യോമാക്രമണങ്ങളെ തുടർന്ന് സൗദി അറേബ്യയിലെ വിമാനത്താവളങ്ങളുടെ പ്രവർത്തനം താളംതെറ്റി. തലസ്ഥാനമായ റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും തിരിച്ചുമുള്ള നൂറുകണക്കിന് സർവീസുകൾ വിമാനക്കമ്പനികൾ റദ്ദാക്കി.

റിയാദിലെ പ്രധാന വിമാനത്താവളത്തിനും തെക്കുപടിഞ്ഞാറൻ നഗരമായ അബഹയിലെ വിമാനത്താവളത്തിനും നേരെയുണ്ടായ ആക്രമണങ്ങളിൽ മൂന്ന് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. വ്യോമാതിർത്തിയിലെ സുരക്ഷാ ഭീഷണിയെ തുടർന്ന് റൺവേ പ്രവർത്തനങ്ങൾ പലതവണ നിർത്തിവെക്കേണ്ടി വന്നതാണ് യാത്രാദുരിതം ഇരട്ടിയാക്കിയത്.

വ്യാഴാഴ്ച വൈകുന്നേരത്തോടെ റിയാദിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന 378 വിമാനങ്ങളിൽ 169 എണ്ണവും (ഏകദേശം 45 ശതമാനം) റദ്ദാക്കുകയോ തടസ്സപ്പെടുകയോ ചെയ്തതായി ഏവിയേഷൻ ഡാറ്റാ ഏജൻസിയായ ‘സിറിയം’ (Cirium) വ്യക്തമാക്കി. ഇങ്ങോട്ടെത്തേണ്ടിയിരുന്ന വിമാനങ്ങളിൽ 33 ശതമാനത്തിലധികവും നിലച്ചു.

സൗദി അറേബ്യയുടെ ദേശീയ വിമാനക്കമ്പനിയായ സൗദിയയെയാണ് പ്രതിസന്ധി ഏറ്റവും കൂടുതൽ ബാധിച്ചത്. റിയാദിൽ നിന്നുള്ള തങ്ങളുടെ 140 സർവീസുകളിൽ 97 എണ്ണവും (ഏകദേശം 69 ശതമാനം) സൗദിയ റദ്ദാക്കി. രാജ്യത്തേക്കുള്ള 87 ഇൻബൗണ്ട് സർവീസുകളും ഒഴിവാക്കി. ബജറ്റ് എയർലൈനുകളായ ഫ്ലൈനാസിന്റെ മൂന്നിലൊന്ന് സർവീസുകളും ഫ്ലൈഅദീലിന്റെ 20 സർവീസുകളും തടസ്സപ്പെട്ടു.

ഇന്ത്യൻ പ്രവാസികളെയും നീക്കം സാരമായി ബാധിച്ചിട്ടുണ്ട്. എയർ ഇന്ത്യ ഒക്ടോബർ 10 വരെയുള്ള റിയാദ് സർവീസുകൾ പൂർണമായി റദ്ദാക്കി. എയർ ഇന്ത്യ എക്സ്പ്രസ് റിയാദിൽ നിന്നുള്ള ഷെഡ്യൂളുകൾ ഒഴിവാക്കിയപ്പോൾ ഇൻഡിഗോയുടെ നിരവധി സർവീസുകൾ മുടങ്ങി. ഫിലിപ്പീൻസ് എയർലൈൻസ് ഒക്ടോബർ 11 വരെ സർവീസുകൾ നിർത്തിവെച്ചിട്ടുണ്ട്. സിംഗപ്പൂർ എയർലൈൻസ് തങ്ങളുടെ റിയാദ് സർവീസുകൾ ആരംഭിക്കുന്നത് മാർച്ച് അവസാനത്തേക്ക് മാറ്റി. കത്തായ് പസിഫിക് ജനുവരി അവസാനം വരെ ബുക്കിങ്ങുകൾ നിർത്തിവെച്ചു.

അതേസമയം, യുഎഇ വിമാനക്കമ്പനികളായ എമിറേറ്റ്‌സും ഇത്തിഹാദും മുൻകൂട്ടി നിശ്ചയിച്ചതുപോലെ റിയാദിലേക്ക് സർവീസ് നടത്തിയതായി വിവരങ്ങൾ വ്യക്തമാക്കുന്നു. എന്നാൽ ഫ്ലൈദുബായ്, ഖത്തർ എയർവേസ്, ടർക്കിഷ് എയർലൈൻസ് എന്നിവ ഭാഗികമായോ പൂർണ്ണമായോ സർവീസുകൾ പിൻവലിച്ചു.

പശ്ചിമേഷ്യൻ സംഘർഷങ്ങൾ കാരണം വിമാനക്കമ്പനികൾ സുരക്ഷിത പാതയായി ഉപയോഗിച്ചിരുന്നത് സൗദി വ്യോമാതിർത്തിയായിരുന്നു. എന്നാൽ സൗദിയിലെ വിമാനത്താവളങ്ങൾക്ക് നേരെ നേരിട്ട് ആക്രമണം ഉണ്ടായതോടെ അന്താരാഷ്ട്ര വിമാന സർവീസുകൾ വലിയ വെല്ലുവിളിയാണ് നേരിടുന്നത്. വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുൻപ് അതത് കമ്പനികളുമായി ബന്ധപ്പെട്ട് സമയക്രമം ഉറപ്പുവരുത്തണമെന്ന് അധികൃതർ യാത്രക്കാർക്ക് നിർദേശം നൽകി.

Tags: Air IndiaAviationFlight DisruptionKing Khalid International AirportMiddle EastSaudi ArabiaSaudiaTravel Advisory

RelatedPosts

UAE Minister Lana Nusseibeh pledges relentless diplomacy, UN reforms, and early action on Ukraine and Gaza in her bid to become the next UN Secretary-General.
World

യുഎൻ തലപ്പത്തേക്ക് യുഎഇയുടെ ലാന നുസൈബ; ‘വിട്ടുവീഴ്ചയില്ലാത്ത നയതന്ത്രം’ വാഗ്ദാനം

The USS Theodore Roosevelt has arrived in the Middle East to join two other US carriers as Iran warns it will not wait for Washington to attack first.
World

മൂന്നാമത്തെ യുഎസ് വിമാനവാഹിനിക്കപ്പലും പശ്ചിമേഷ്യയിൽ; ആദ്യം ആക്രമിക്കാൻ മടിക്കില്ലെന്ന് ഇറാൻ

Several people were killed and others injured after a truck collided with multiple vehicles on Sheikh Khalifa bin Zayed Street in Fujairah after midnight.
Fujairah

ഫുജൈറയിൽ ട്രക്കും വാഹനങ്ങളും കൂട്ടിയിടിച്ച് നിരവധി പേർ മരിച്ചു; ഒട്ടേറെ പേർക്ക് പരിക്ക്

Dubai Airport upgrades Smart Gates to clear pre-registered travelers through immigration in 3.4 seconds using integrated biometric verification.
Travel

ദുബായ് വിമാനത്താവളത്തിൽ ഇമിഗ്രേഷൻ ഇനി വെറും 3.4 സെക്കൻഡിൽ

Iraq blocks an aircraft carrying Iran's national football team from landing at Basra Airport over US sanctions risks, forcing the squad to travel by road.
Sports

യുഎസ് ഉപരോധ ഭീഷണി: ഇറാന്റെ ഫുട്ബോൾ ടീം വിമാനത്തിന് ബസ്രയിൽ ലാൻഡിങ് അനുമതി നിഷേധിച്ച് ഇറാഖ്

The US House blocks an impeachment bid against Defence Secretary Pete Hegseth with Trump’s backing, as oil briefly dips under $90 amid Middle East tensions.
World

ഹെഗ്സെത്തിനെതിരായ ഇംപീച്ച്‌മെന്റ് പ്രമേയം തള്ളി യുഎസ് ജനപ്രതിനിധി സഭ; പിന്തുണയുമായി ട്രംപ്

ഒറ്റ ചാറ്റിൽ എല്ലാ സർക്കാർ സേവനങ്ങളും; ‘മിറ’ എഐ അസിസ്റ്റന്റുമായി യുഎഇ
Uncategorized

ഒറ്റ ചാറ്റിൽ എല്ലാ സർക്കാർ സേവനങ്ങളും; ‘മിറ’ എഐ അസിസ്റ്റന്റുമായി യുഎഇ

Nvidia unanimously reinstates Jensen Huang as CEO 11 days after his exit following US government input, sending shares soaring over 30% past $4T.
Tech

യുഎസ് സർക്കാരിന്റെ ഇടപെടൽ; ജെൻസൻ ഹുവാങ്ങിനെ വീണ്ടും സിഇഒയായി നിയമിച്ച് എൻവിഡിയ

Kerala CM V.D. Satheesan inaugurates the Rs 20-crore Pithrumandiram built by M.A. Yusuff Ali at Pathanapuram Gandhibhavan and announces senior protection law.
India

ഹൃദയത്തിൽ ദൈവത്തിന്റെ കൈയ്യൊപ്പ് ഉള്ള ആളാണ്എം.എ യൂസഫലി എന്ന് മുഖ്യമന്ത്രി ; ഗാന്ധിഭവനിലെ അച്ഛന്മാർക്ക് എം.എ. യൂസഫലി നിർമ്മിച്ചുനൽകിയ പിതൃമന്ദിരം മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്‌ഘാടനം ചെയ്തു

India and Nepal signed eight MoUs on space, health, and security during talks between PM Narendra Modi and PM Balendra Shah in New Delhi on Monday.
India

ഉഭയകക്ഷി സഹകരണം ശക്തമാക്കാൻ ഇന്ത്യയും നേപ്പാളും എട്ട് ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചു

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.