ദുബായ് :പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെതിരെ വിമര്‍ശനവുമായി സിനിമാ താരം നിവിന്‍ പോളി രംഗത്ത്‌വന്നു . സിനിമയുടെ ലാഭനഷ്ടക്കണക്കുകള്‍ പുറത്തുവിടുന്ന നിര്‍മ്മാതാക്കളുടെ നടപടി തെറ്റാണ്. ഇത് മലയാള സിനിമയെ ദോഷകരമായി ബാധിക്കുമെന്നും നിവിന്‍ പോളി ദാബായില്‍ പറഞ്ഞു
ഈ വര്‍ഷത്തെ സിനിമകളുടെ കണക്കുകള്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പുറത്തുവിട്ടതിന് പിന്നാലെയാണ് വിമര്‍ശനവുമായി നിവിന്‍ പോളി രംഗത്ത് എത്തിയത്. സിനിമകളുടെ ലാഭ നഷ്ട കണക്കുകള്‍ പുറത്തുവിടുന്നതിനോട് യോജിക്കാനാകില്ലെന്നാണ് താരത്തിന്റെ പക്ഷം..സിനിമയിലേക്ക് കൂടുതല്‍ നിക്ഷേപകര്‍ വരുന്നതിന് ഇതിന് തടസമാകും..ഇത്തരം പ്രവണത മലയാള സിനിയെ ദോഷകരമായി ബാധിക്കുമെന്നും നിവിന്‍ പോളി പറഞ്ഞു

നല്ല സിനിമ ഉണ്ടാക്കാന്‍ എല്ലാവരും ഒരിമിച്ച് നില്‍ക്കേണ്ടത് അത്യാവശ്യമാണ്..തനിക്കെതിരായ നല്ല വിമര്‍ശനങ്ങളെ ഉള്‍ക്കൊളളുന്നതായും അതിന്റെ ഭാഗമായി ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ശ്രമിച്ചിട്ടുണ്ടെന്നും നിവിന്‍ പോളി പറഞ്ഞു..അഖില്‍ സത്യന്‍ സംവിധാനം ചെയ്ത പുതിയ സിനിമയായ സര്‍വം മായ എന്ന ചിത്രത്തിന്റെ പ്രൊമേഷന്റെ ഭാഗമായി ദുബായില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെതിരായ നിവിന്‍ പോളിയുടെ വിമര്‍ശനം. സിനിമയുടെ സംവിധായകന്‍ അഖില്‍ സത്യന്‍, നിര്‍മ്മാതാവ് രാജീവന്‍ ഉള്‍പ്പടെയുള്ളവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.കെ ആർ ജി ഗ്രൂപ്പ് ചെയർമാൻ കണ്ണൻ രവിയും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

അഭിനയശരീരത്തിന്റെ ഓരോ സൂക്ഷ്മാണു കൊണ്ടു പോലും മലയാളികളെ എന്റർടെയ്ൻ ചെയ്യിപ്പിക്കുന്ന ആ നിവിൻ പോളി. അങ്ങനെയൊരു നിവിൻ പോളിയെയാണ് സർവം മായയിലൂടെ അഖിൽ സത്യൻ തിരിച്ചു തന്നിരിക്കുന്നത്.ഒരു ഫീൽ ഗുഡ് ഹൊറർ പടം.മലയാള സിനിമ ഏകദേശം ഉപേക്ഷിച്ചെന്നു പറയാവുന്ന ഒറ്റപ്പാലവും മനയും ഇല്ലവുമൊക്കെയാണ് സർവം മായയുടെ കഥാപരിസരം ഒരുക്കുന്നത്. അതു വിശദീകരിക്കുമ്പോൾ വീണ്ടും മണിച്ചിത്രത്താഴ് റഫറൻസ് പറയേണ്ടി വരും. ഗംഗയുടെ ശരീരത്തിലെ നാഗവല്ലിയെ പുറത്തേക്കു കൊണ്ടുവരാൻ മന്ത്രിവാദത്തിന്റെ ഒരു പരിസരം തിലകന്റെ കഥാപാത്രം ഒരുക്കുന്നുണ്ടല്ലോ. അങ്ങനെയൊരു പരിസരം മാത്രമാണ് ഇല്ലവും മനയും ഉത്സവവും ക്ഷേത്രക്കുളവും എല്ലാം. തികച്ചും നിരീശ്വരവാദിയായ നായകനും അയാൾക്കൊപ്പം വന്നു ചേരുന്ന ഒരുപാടു പ്രത്യേകതകളുള്ള ഒരു പ്രേതവുമാണ് സിനിമയുടെ രസക്കാഴ്ചകൾ തീർക്കുന്നത്. അനാവശ്യ ജംപ് സ്കെയറുകൾ നൽകി സിനിമ പ്രേക്ഷകരെ പേടിപ്പിക്കുന്നില്ല. പക്ഷേ, ചില രംഗങ്ങളിൽ പ്രേക്ഷകർ അറിയാതെ ഞെട്ടിപ്പോകും. ചിലതിൽ പൊട്ടിച്ചിരിക്കും. മറ്റു ചിലതിൽ അറിയാതെ കണ്ണു നിറയും. ഒടുവിൽ സിനിമ കഴിഞ്ഞിറങ്ങുമ്പോൾ പ്രിയപ്പെട്ടൊരാളെ ഹഗ് ചെയ്യാൻ തോന്നും. അത്രയും തീവ്രമായാണ് വിശ്വാസവും ലോജിക്കും യാഥാർഥ്യവും ഇഴപിരിയുന്ന ഈ സിനിമ ഒരുക്കിയിരിക്കുന്നത്.

തുടക്കം മുതൽ ഒടുക്കം വരെ സിനിമയിൽ നിറഞ്ഞു നിൽക്കുന്നത് നിവിൻ പോളിയാണ്. സ്ക്രീനിൽ അയാൾ കൊണ്ടുവരുന്ന ഒരു മാജിക് ഉണ്ട്. അതു കൃത്യമായി പ്രേക്ഷകരിലേക്ക് എത്തിക്കുന്നുണ്ട് അഖിൽ സത്യൻ. തൊണ്ണൂറുകളിൽ സത്യൻ അന്തിക്കാട് മലയാളികളുടെ പ്രിയപ്പെട്ട മോഹൻലാലിന് നൽകിയ ചില കഥാപാത്രങ്ങളില്ലേ, അതുപോലെ നിവിൻ പോളിയുടെ സത്യൻ അന്തിക്കാടാണ് അഖിൽ സത്യനെന്നു തോന്നിപ്പോകും. പ്രഭേന്ദു എന്ന കഥാപാത്രമായി അത്രയും അനായാസമായിട്ടാണ് നിവിന്റെ പകർന്നാട്ടം. ഡയലോഗ് ഓറിയന്റഡ് ആയിട്ടാണ് സിനിമയുടെ കഥ പുരോഗമിക്കുന്നത്. അവയെല്ലാം മിഴിവോടെ അവതരിപ്പിച്ചിട്ടുണ്ട് നിവിൻ. അഖിലിന്റെ സിനിമകളിൽ ആവർത്തിച്ചു കാണാറുള്ള കഥാപാത്രങ്ങളുടെ ചില വൈകാരിക കഥപറച്ചിലുകളുണ്ട്. ഈ സിനിമയിൽ നിവിന്റെ കഥാപാത്രമാണ് അങ്ങനെ കഥ പറഞ്ഞ് പ്രേക്ഷകരുടെ ഇഷ്ടം നേടുന്നത്. സ്വാഭാവികമായി സംഭവിക്കുന്ന കുഞ്ഞുതമാശകളും സങ്കടങ്ങളും ചേർത്തുപിടിക്കലുമെല്ലാം പക്വമായി, ആത്മാവു പകർന്ന് നിവിൻ അവതരിപ്പിച്ചിരിക്കുന്നു. ഇങ്ങനെയൊരു നിവിൻ പോളിയെ ആണ് പ്രേക്ഷകർ ആഗ്രഹിച്ചതും, കാത്തിരുന്നതും. നിവിനൊപ്പം സ്കോർ ചെയ്യുന്ന കഥാപാത്രമാണ് അജു വർഗീസ് അവതരിപ്പിക്കുന്ന രൂപ. പൂജകൾ ചെയ്യുന്ന രസികൻ നമ്പൂതിരിയായി മനോഹരമായ പ്രകടനമാണ് അജു കാഴ്ച വയ്ക്കുന്നത്. ചിരിയുടെ മീറ്റർ നിവിൻ–അജു കോംബോയിൽ ഭദ്രമായിരുന്നു. രഘുനാഥ് പലേരി, മധു വാരിയർ എന്നിവരുടെ കഥാപാത്രങ്ങളും മനോഹരമായിരുന്നു. പ്രത്യേകിച്ചും മധു വാരിയരുടെ. അധികം സംഭാഷണങ്ങളും സ്ക്രീൻ പ്രസൻസും ഇല്ലെങ്കിലും ശരീരഭാഷയിലൂടെ ആ കഥാപാത്രത്തെ അത്രയും മിഴിവോടെ അവതരിപ്പിച്ചിട്ടുണ്ട് മധു വാരിയർ. വൈകാരിക രംഗങ്ങളിൽ രഘുനാഥ് പലേരി പതിവു പോലെ സ്കോർ ചെയ്യുന്നു. ജനാർദ്ദനന്റെ വല്യച്ഛൻ വേഷവും ഗംഭീരമായിരുന്നു.അതിഥി വേഷങ്ങളിൽ വന്നുപോകുന്നവർക്കു പോലുമുണ്ട് ഒരു രസം. ചാക്യാരായി എത്തുന്ന വിനീത് വാസുദേവൻ, സൈക്ക്യാട്രിസ്റ്റ് ആയെത്തുന്ന അൽഫോൻസ് പുത്രൻ, പ്രിയ വാര്യർ, അൽത്താഫ് സലിം, അരുൺ അജികുമാർ എന്നിവർക്കൊപ്പം വിനീതിന്റെയും മേതിൽ ദേവികയുടെയും മനോഹരമായ പ്രകടനങ്ങൾ കൂടിയുണ്ട് സിനിമയിൽ. നടിയും നിർമാതാവുമായ റിയ ഷിബുവാണ് സർവം മായയിലെ മറ്റൊരു ഷോ സ്റ്റോപ്പർ. നിവിനൊപ്പമുള്ള റിയയുടെ കെമിസ്ട്രിക്ക് ഒരു മാജിക് ഉണ്ട്. ഈ സിനിമയിൽ പ്രേക്ഷകരുടെ കണക്ട് നിലനിറുത്തികൊണ്ടുപോകുന്നതിൽ റിയയുടെ മാജിക്കിനുമുണ്ട് വലിയൊരു പങ്ക്. പ്രീതി മുകുന്ദനാണ് കയ്യടി നേടുന്ന മറ്റൊരു താരം


























