ഷാർജ: എമിറേറ്റിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ, പാകിസ്താൻ പാഠ്യപദ്ധതി പിന്തുടരുന്ന സ്വകാര്യ സ്കൂളുകളുടെ 2026-27 അധ്യയന വർഷാരംഭം നീട്ടിയതായി ഷാർജ പ്രൈവറ്റ് എജുക്കേഷൻ അതോറിറ്റി (എസ്.പി.ഇ.എ) അറിയിച്ചു.
മുമ്പ് മാർച്ച് 23ന് പുതിയ അധ്യയന വർഷം ആരംഭിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും പുതിയ സർക്കുലർ പ്രകാരം വിദ്യാർത്ഥികൾക്കുള്ള ക്ലാസുകൾ മാർച്ച് 30 മുതൽ ആരംഭിക്കും. നിലവിലെ സാഹചര്യങ്ങൾ പരിഗണിച്ചാണ് ഈ തീരുമാനം എടുത്തതെന്ന് അധികൃതർ വ്യക്തമാക്കി.
അതേസമയം മാർച്ച് 9 മുതൽ 12 വരെ നടക്കുന്ന പരീക്ഷകൾ വിദ്യാർത്ഥികൾക്ക് ഓൺലൈൻ അല്ലെങ്കിൽ റിമോട്ട് രീതിയിൽ എഴുതാമെന്നും അതോറിറ്റി പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു.
അധ്യാപകരും രക്ഷിതാക്കളും സ്കൂളുകളിൽ എത്തുന്നതുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങളും പുതുക്കിയിട്ടുണ്ട്. വിദ്യാർത്ഥികളുടെ സുരക്ഷയും പഠനത്തിന്റെ തുടർച്ചയും ഉറപ്പാക്കുന്നതിനുള്ള മുൻകരുതൽ നടപടികളുടെ ഭാഗമായാണ് പുതിയ തീരുമാനം സ്വീകരിച്ചതെന്ന് അധികൃതർ വ്യക്തമാക്കി.
Sharjah has postponed the start of the 2026–27 academic year for Indian and Pakistani curriculum schools to March 30, while some exams will be conducted online.











































