• NEWS MIDDLEEAST
  • UAEVARTHA ENGLISH
Thursday, August 6, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home News Business

മധുരമേറ്റാൻ ‘സ്വീറ്റ് വേൾഡ്’ ഇനി ദുബായിലും; ആറാമത് ഔട്ട്ലെറ്റ് ജൂൺ 19-ന് കരാമയിൽ തുറക്കും

by UAE വാർത്ത ലേഖകൻ
2 months ago
in Business
Reading Time: 1 min read
25 0
മധുരമേറ്റാൻ ‘സ്വീറ്റ് വേൾഡ്’ ഇനി ദുബായിലും; ആറാമത് ഔട്ട്ലെറ്റ് ജൂൺ 19-ന് കരാമയിൽ തുറക്കും
138
VIEWS
Share on WhatsappShare on Facebook

ഉദ്ഘാടനത്തോടനുബന്ധിച്ച് ജൂൺ 21-ന് ദുബായ് അബുഹൈലിൽ ‘സ്വീറ്റ് വേൾഡ് കപ്പ്’ സൗഹൃദ ഫുട്ബോൾ മത്സരവും സംഘടിപ്പിക്കും.

ദുബായ്: യുഎഇയിലെ മിഠായികളുടെയും ഇമ്പോർട്ടഡ് ചോക്ലേറ്റുകളുടെയും വിപണിയിൽ പ്രവാസികളുടെ പ്രിയപ്പെട്ട ബ്രാൻഡായ ‘സ്വീറ്റ് വേൾഡ്’ ദുബായിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുന്നു. ബ്രാൻഡിന്റെ യുഎഇയിലെ ആറാമത് ഔട്ട്ലെറ്റ് ജൂൺ 19 വെള്ളിയാഴ്ച രാത്രി 8 മണിക്ക് അൽ കരാമയിലെ ഓഫീസസ് ലാൻഡ് ബിൽഡിംഗിൽ (ബ്ലോക്ക് #01) പ്രവർത്തനമാരംഭിക്കും. ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ള പ്രീമിയം ചോക്ലേറ്റുകളും മിഠായികളും ഏറ്റവും കുറഞ്ഞ നിരക്കിൽ ഒരു കുടക്കീഴിൽ ലഭ്യമാക്കിയാണ് സ്വീറ്റ് വേൾഡ് പ്രവാസികൾക്കിടയിൽ ശ്രദ്ധേയമായത്.

അബുദാബി, അൽ ഐൻ, അജ്‌മാൻ, ഷാർജ എന്നിവിടങ്ങളിലെ വൻ വിജയത്തിന് ശേഷമാണ് സ്വീറ്റ് വേൾഡ് ദുബായിലേക്ക് എത്തുന്നത്. വെള്ളിയാഴ്ച രാത്രി നടക്കുന്ന പ്രൗഢഗംഭീരമായ ഉദ്ഘാടന ചടങ്ങിൽ സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരും വിവിധ മേഖലകളിൽ നിന്നുള്ള വിശിഷ്ട അതിഥികളും പങ്കെടുക്കും.

പ്രവാസികൾ നാട്ടിലേക്ക് പോകുമ്പോൾ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമായി വാങ്ങിപ്പോകുന്ന സമ്മാനപ്പൊതികളിൽ നിറയ്ക്കാൻ അനുയോജ്യമായ ഉയർന്ന നിലവാരമുള്ള ചോക്ലേറ്റുകളുടെ വിപുലമായ ശേഖരമാണ് ദുബായ് ഔട്ട്ലെറ്റിലും ഒരുക്കിയിരിക്കുന്നതെന്ന് മാനേജിംഗ് ഡയറക്ടർ ഫിറോസ് ലത്തീഫ് പറഞ്ഞു. എല്ലാത്തരം ഉപഭോക്താക്കൾക്കും താങ്ങാനാവുന്ന വിലയിൽ മികച്ച അന്താരാഷ്ട്ര ബ്രാൻഡുകൾ ഇവിടെ ലഭ്യമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ബ്രാൻഡിന്റെ ദ്രുതഗതിയിലുള്ള വളർച്ച ഉപഭോക്താക്കൾ തങ്ങളിൽ അർപ്പിച്ച വിശ്വാസത്തിന്റെ തെളിവാണെന്ന് മാനേജിംഗ് പാർട്ണർ ഇസ്മായിൽ മുഹമ്മദ് ചൂണ്ടിക്കാട്ടി. പുതിയ ഔട്ട്ലെറ്റിൽ ഉപഭോക്താക്കൾക്കായി മികച്ച ഷോപ്പിംഗ് അനുഭവം ഒരുക്കുന്നതിനുള്ള എല്ലാ സജ്ജീകരണങ്ങളും പൂർത്തിയായതായി ജനറൽ മാനേജർ നിഖിൽ മോഹൻ അറിയിച്ചു.

വ്യാപാരത്തിനൊപ്പം പ്രവാസി സമൂഹവുമായി കൂടുതൽ അടുക്കുന്നതിന്റെ ഭാഗമായി വലിയൊരു കായിക മാമാങ്കത്തിനും സ്വീറ്റ് വേൾഡ് മാനേജ്മെന്റ് തുടക്കം കുറിക്കുന്നുണ്ട്. ഉദ്ഘാടനാഘോഷങ്ങളുടെ ഭാഗമായി യുഎഇയിലെ വിവിധ ഫുട്ബോൾ ആരാധക കൂട്ടായ്മകളെ ഉൾപ്പെടുത്തിക്കൊണ്ട് “സ്വീറ്റ് വേൾഡ് കപ്പ്” എന്ന പേരിൽ ഒരു സൗഹൃദ ഫുട്ബോൾ മത്സരം സംഘടിപ്പിക്കും. ജൂൺ 21 ഞായറാഴ്ച വൈകിട്ട് 6 മണിക്ക് ദുബായ് അബുഹൈലിലുള്ള സ്പോർട്സ് ബേയിലാണ് (Sports Bay) മത്സരം അരങ്ങേറുക.

ബിസിനസ്സ് വളർച്ചയ്ക്കൊപ്പം ഉപഭോക്താക്കൾക്ക് സന്തോഷത്തിന്റെ നിമിഷങ്ങൾ സമ്മാനിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്നതെന്ന് മാനേജ്മെന്റ് അറിയിച്ചു. സ്വീറ്റ് വേൾഡിന്റെ മധുരയാത്രയിലെ വലിയൊരു നാഴികക്കല്ലാവും പുതിയ ദുബായ് ഔട്ട്ലെറ്റ്.

Tags: DUBAI​GulfGulf Malayali newsPravasi NewsSweet WorldUAE news

RelatedPosts

Consul General of India Dr E. Vishnu Vardhan Reddy addressing media in Dubai
Travel

തത്കാൽ പാസ്‌പോർട്ട് സേവനം അടിയന്തര സാഹചര്യങ്ങൾക്ക് മാത്രം: ദുബായ് ഇന്ത്യൻ കോൺസുലേറ്റ്

Skyline of Dubai showcasing digital infrastructure and modern urban transport
Dubai

ബിസിജി ഇന്റലിജന്റ് സിറ്റി സൂചിക: ലോകത്ത് രണ്ടാം സ്ഥാനം കരസ്ഥമാക്കി ദുബായ് ഡിജിറ്റൽ ഭരണം, സ്മാർട്ട് ഗതാഗതം, നൂതന സാങ്കേതികവിദ്യ എന്നിവയിൽ ആഗോളതലത്തിൽ വൻ മുന്നേറ്റം.

National Center of Meteorology weather station symbol against a sunlit skyline in the UAE
Weather

യുഎഇയിൽ വീണ്ടും അതിതീവ്ര ചൂട്: താപനില 51.2 ഡിഗ്രി സെൽഷ്യസ് കടന്നു

The newly opened Al Asayel Bridge in Dubai showing multi-lane traffic flow towards Downtown Dubai
Travel

ദുബായിൽ അൽ അസായേൽ പാലം തുറന്നു; ദേരയിൽ നിന്ന് ഡൗൺടൗണിലേക്കും ബിസിനസ് ബേയിലേക്കും യാത്ര ഇനി വേഗത്തിലാകും

Dark rain clouds over the UAE highway during rain warning
Weather

യുഎഇയിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; വിവിധ മേഖലകളിൽ ജാഗ്രതാ നിർദേശം

Firefighters from Dubai Civil Defence operating near emergency vehicles in Dubai.
Dubai

ദുബായ് സൗത്തിലെ വർക്ക്‌ഷോപ്പിൽ തീപിടിത്തം; തീ അണച്ചു, ആളപായമില്ല

Consul General of India Dr E. Vishnu Vardhan Reddy addressing media in Dubai
Travel

തത്കാൽ പാസ്‌പോർട്ട് സേവനം അടിയന്തര സാഹചര്യങ്ങൾക്ക് മാത്രം: ദുബായ് ഇന്ത്യൻ കോൺസുലേറ്റ്

India News, Technology, Meta, Mark Zuckerberg, IT Ministry, Social Media Regulation
Tech

പ്ലാറ്റ്‌ഫോം വീഴ്ചകളിലും കണ്ടന്റ് തെറ്റുകളിലും കേന്ദ്ര സര്‍ക്കാരിനോട് മാപ്പ് പറഞ്ഞ് മെറ്റാ സി.ഇ.ഒ മാര്‍ക്ക് സക്കര്‍ബര്‍ഗ്

Skyline of Dubai showcasing digital infrastructure and modern urban transport
Dubai

ബിസിജി ഇന്റലിജന്റ് സിറ്റി സൂചിക: ലോകത്ത് രണ്ടാം സ്ഥാനം കരസ്ഥമാക്കി ദുബായ് ഡിജിറ്റൽ ഭരണം, സ്മാർട്ട് ഗതാഗതം, നൂതന സാങ്കേതികവിദ്യ എന്നിവയിൽ ആഗോളതലത്തിൽ വൻ മുന്നേറ്റം.

National Center of Meteorology weather station symbol against a sunlit skyline in the UAE
Weather

യുഎഇയിൽ വീണ്ടും അതിതീവ്ര ചൂട്: താപനില 51.2 ഡിഗ്രി സെൽഷ്യസ് കടന്നു

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.