• NEWS MIDDLEEAST
  • UAEVARTHA ENGLISH
Monday, September 28, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Dubai

ഇരുപതാം വാർഷികത്തിൽ വൻ കുതിപ്പ്: ട്രസ് ഹോൾഡിങ് ഗ്രൂപ്പിന് ദുബായിൽ പുതിയ കോർപ്പറേറ്റ് ആസ്ഥാനം

by UAE വാർത്ത ലേഖകൻ
3 months ago
in Dubai
Reading Time: 1 min read
24 1
ഇരുപതാം വാർഷികത്തിൽ വൻ കുതിപ്പ്: ട്രസ് ഹോൾഡിങ് ഗ്രൂപ്പിന് ദുബായിൽ പുതിയ കോർപ്പറേറ്റ് ആസ്ഥാനം
137
VIEWS
Share on WhatsappShare on Facebook

അത്യാധുനിക സൗകര്യങ്ങളോടെയുള്ള ഓഫീസ് ഗർഹൂദ് ബിസിനസ് സെന്ററിൽ പ്രവർത്തനം ആരംഭിച്ചു

ദുബായ്: ഗൾഫ് കേന്ദ്രമായി പ്രവർത്തിക്കുന്ന പ്രമുഖ ബഹുരാഷ്ട്ര കോൺഗ്ലമറേറ്റായ ട്രസ് ഹോൾഡിങ് ഗ്രൂപ്പ് തങ്ങളുടെ പുതിയ കോർപ്പറേറ്റ് ആസ്ഥാനം ദുബായിൽ തുറന്നു. ഗ്രൂപ്പിന്റെ ഇരുപതാം വാർഷിക വേളയിൽ ഗർഹൂദ് ബിസിനസ് സെന്ററിലാണ് അത്യാധുനിക സൗകര്യങ്ങളോടെയുള്ള പുതിയ ഓഫീസ് സജ്ജമാക്കിയിരിക്കുന്നത്. സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ പുതിയ കോർപ്പറേറ്റ് ആസ്ഥാനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. യൂണിലിവർ അറേബ്യയുടെ മുൻ മേധാവി ഖലീൽ യാസീൻ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു.

ട്രസ് ഹോൾഡിങ് ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ സമീർ പറവട്ടി, ഗ്രൂപ്പ് പ്രസിഡന്റ് ഫഹദ് ബിൻ സഊദ് അൽ തൈജ്‌റി, ഗ്രൂപ്പ് ഡയറക്ടർ അലി മുഹമ്മദ് സിദ്ധീഖ് അൽ സംതി എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

2006-ൽ സൗദി അറേബ്യയിലെ ജിദ്ദയിൽ ഫാസ്റ്റ് മൂവിങ് കൺസ്യൂമർ ഗുഡ്‌സിന്റെ (FMCG) മൊത്ത വിതരണക്കാരായിട്ടായിരുന്നു ട്രസ് ഹോൾഡിങ് ഗ്രൂപ്പിന്റെ തുടക്കം. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ അഞ്ച് വ്യത്യസ്ത ബിസിനസ് മേഖലകളിലേക്ക് പടർന്നുപന്തലിച്ച ഗ്രൂപ്പ്, ഇന്ന് ഒരു ബില്ല്യൻ യു.എസ്. ഡോളർ വാർഷിക വരുമാനമുള്ള പ്രമുഖ കോൺഗ്ലമറേറ്റായി വളർന്നു. നിലവിൽ ഇന്ത്യയും ഗൾഫ് രാജ്യങ്ങളുമടക്കം ഏഴ് രാജ്യങ്ങളിലായി 12 കമ്പനികളാണ് ഗ്രൂപ്പിന് കീഴിലുള്ളത്. ആയിരത്തിലധികം പ്രമുഖ ബ്രാൻഡുകളുടെ പോർട്‌ഫോളിയോ കൈകാര്യം ചെയ്യുന്ന ഗ്രൂപ്പിന് അയ്യായിരത്തിൽപരം ബിസിനസ് സ്ഥാപനങ്ങളുമായി (B2B) നേരിട്ട് ഉപഭോക്തൃ ബന്ധമുണ്ട്. ദശലക്ഷം ചതുരശ്രയടിയിലുള്ള വിശാലമായ വെയർ ഹൗസ് സൗകര്യവും ഇരുനൂറിലധികം വാഹനങ്ങളും ഉൾപ്പെടുന്നതാണ് ഗ്രൂപ്പിന്റെ സുശക്തമായ വിതരണ ശൃംഖല.

ഇരുപതാം വാർഷികം ആഘോഷിക്കുന്ന സവിശേഷ വേളയിൽ പുതിയ കോർപ്പറേറ്റ് ഓഫീസ് യാഥാർത്ഥ്യമാക്കാൻ കഴിഞ്ഞത് ഗ്രൂപ്പിന്റെ സുപ്രധാന നേട്ടമാണെന്ന് എം.ഡി. സമീർ പറവട്ടി വ്യക്തമാക്കി.

“ഗ്രൂപ്പിന്റെ വളർച്ചാഘട്ടത്തിലെ നിർണായകമായ നാഴികക്കല്ലാണിത്. ബിസിനസ് മികവിന്റെയും വികസന കുതിപ്പിന്റെയും 20 വർഷങ്ങളാണ് ഞങ്ങൾ ആഘോഷിക്കുന്നത്. ഏഴ് രാജ്യങ്ങളിലായുള്ള പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനും 12 സ്പെഷ്യലൈസ്ഡ് കമ്പനികളെ നയിക്കുന്നതിനും ദുബായിലെ ഈ പുതിയ ആസ്ഥാനം ഏറെ സൗകര്യപ്രദമാകും. ഗ്രൂപ്പിന്റെ കോർപ്പറേറ്റ് സ്ട്രാറ്റജിയും നേതൃത്വവും ഒരിടത്ത് കേന്ദ്രീകൃതമാകുന്നതോടെ പ്രാദേശിക പങ്കാളിത്തം ശക്തിപ്പെടുത്താനും ലോജിസ്റ്റിക്‌സ് ശൃംഖല പരമാവധി മെച്ചപ്പെടുത്താനും സാധിക്കും. രാജ്യാതിർത്ഥി കടന്നുള്ള സഹകരണത്തിനും സാങ്കേതിക മുന്നേറ്റത്തിനും സുസ്ഥിര വികസനത്തിനുമുള്ള ആസ്ഥാനകേന്ദ്രമായി ഇത് മാറും,” അദ്ദേഹം കൂട്ടിച്ചേർത്തു.

വാണിജ്യം, വിതരണം, അന്താരാഷ്ട്ര വാണിജ്യം, ഇൻഹൗസ് ബ്രാൻഡ്‌സ്, ലോജിസ്റ്റിക്‌സ് ആൻഡ് സപ്ലൈ ചെയിൻ എന്നിങ്ങനെ അഞ്ച് പ്രധാന മേഖലകളിലാണ് ട്രസ് ഹോൾഡിങ് ഗ്രൂപ്പ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മൊത്ത വിതരണ, അന്താരാഷ്ട്ര വാണിജ്യ ഡിവിഷനുകൾ ഗൾഫിലുടനീളം വ്യാപിപ്പിച്ചുകൊണ്ടാണ് ഗ്രൂപ്പ് ഈ നേട്ടം കൈവരിച്ചത്. യു.എ.ഇ, സൗദി അറേബ്യ എന്നിവ കേന്ദ്രീകരിച്ചുള്ള വിതരണ ശൃംഖലയുടെ തന്ത്രപരമായ വ്യാപനം ഗ്രൂപ്പിന്റെ വളർച്ചയ്ക്ക് വലിയ ആക്കം കൂട്ടി. പുതിയ കോർപ്പറേറ്റ് ആസ്ഥാനം ഗ്രൂപ്പിന്റെ പ്രവർത്തനങ്ങളെ ഒരു കുടക്കീഴിലേക്ക് കൊണ്ടുവരുന്നതോടെ, ഈ രംഗത്തെ ഗ്ലോബൽ ലീഡർ എന്ന ലക്ഷ്യത്തിലേക്കുള്ള ഗ്രൂപ്പിന്റെ കുതിപ്പ് കൂടുതൽ വേഗത്തിലാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Tags: Breaking NewsBusinessDUBAIGulfInternational

RelatedPosts

Ei ASSET marked 25 years with the 2026 awards gala in Dubai, recognizing top UAE students, teachers, and schools alongside CBSE Regional Director Dr. Ram Shankar.
Education

Ei ASSET-ന്റെ രജതജൂബിലി; ദുബായിൽ മികവിന്റെ ആഘോഷം

Dubai, RTA, DIEZ, Dubai Silicon Oasis, Autonomous Vehicles, Driverless Transport, Mattar Al Tayer, Tech News, UAE Transport
Travel

ദുബായിൽ സ്വയം ഓടുന്ന വാഹനങ്ങൾക്ക് ‘സ്മാർട്ട്’ പരീക്ഷണകേന്ദ്രം; 248 ടെസ്റ്റ് സാഹചര്യങ്ങളുമായി RTA

Dubai RTA and Police enforce new truck movement limits from October 1. See 24-hour ban zones, peak-hour timings, rest areas, and permit rules.
Travel

ദുബായിൽ ഒക്ടോബർ ഒന്നു മുതൽ ട്രക്കുകൾക്ക് നിയന്ത്രണം; തിരക്കേറിയ റോഡുകളിൽ നിർദ്ദിഷ്ട സമയങ്ങളിൽ പ്രവേശന വിലക്ക്

The UAE GCAA has suspended Iranian airlines indefinitely. Major local airports stay open amid global flight adjustments and Brent crude crossing $106.
Business

ഇറാനിയൻ വിമാനങ്ങൾക്ക് യുഎഇയിൽ വിലക്ക്; സംഘർഷം കനത്തതോടെ വിമാന സർവീസുകൾ വെട്ടിച്ചുരുക്കി ആഗോള കമ്പനികൾ, ക്രൂഡ് ഓയിൽ വില $106 കടന്നു

nikon-expands-camera-service-and-support-hub-in-dubai-uae
Tech

ദുബായിൽ ഇനി ക്യാമറയുടെ കാര്യത്തിൽ ടെൻഷൻ വേണ്ട| Nikon

Aster DM Healthcare's Dr. Azad Moopen and Burjeel's Dr. Shamsheer Vayalil rank among the top five regional founders in Forbes Middle East's 2026 Healthcare Leaders index.
Business

ഫോബ്സ് മിഡിൽ ഈസ്റ്റ് ഹെൽത്ത്കെയർ പട്ടികയിൽ തിളങ്ങി മലയാളികൾ; ഡോ. ഷംഷീർ വയലിലും ഡോ. ആസാദ് മൂപ്പനും ആദ്യ അഞ്ചിൽ

UAE Pavilion Youth Ambassadors from Expo 2025 Osaka hosted an interactive session at UAE University, highlighting cultural diplomacy, global leadership, and pavilion operations.
UAE

എക്‌സ്‌പോ 2025 ഒസാക്ക: യുഎഇ പവലിയനിലെ നയതന്ത്ര അനുഭവങ്ങൾ വിദ്യാർഥികളുമായി പങ്കുവെച്ച് യൂത്ത് അംബാസഡർമാർ

Medcare introduces discounted cardiac check-ups starting at Dh99 across Dubai and Sharjah, including AI retinal scans, available until September 30.
Health

ലോക ഹൃദയദിനം: ദുബായിലും ഷാർജയിലും 99 ദിർഹം മുതൽ പരിശോധനാ പാക്കേജുകളുമായി മെഡ്‌കെയർ

Sharjah Sports, Running, UAE Athletics, University City, Sharjah Sports Council, Community Events
Sports

ഷാർജ സമ്മർ റണ്ണിൽ ആവേശപ്പോരാട്ടം; യൂണിവേഴ്സിറ്റി സിറ്റിയിൽ നൂറുകണക്കിന് കായികപ്രേമികൾ അണിനിരന്നു

Ei ASSET marked 25 years with the 2026 awards gala in Dubai, recognizing top UAE students, teachers, and schools alongside CBSE Regional Director Dr. Ram Shankar.
Education

Ei ASSET-ന്റെ രജതജൂബിലി; ദുബായിൽ മികവിന്റെ ആഘോഷം

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.