• NEWS MIDDLEEAST
  • UAEVARTHA ENGLISH
Sunday, September 27, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Dubai

കുട്ടികളുടെ വ്യാപാരമേള യു.എ.ഇ സാമ്പത്തിക മന്ത്രി സന്ദർശിച്ചു

by UAE വാർത്ത ലേഖകൻ
2 months ago
in Dubai
Reading Time: 1 min read
24 0
UAE Minister of Economy Abdulla bin Touq Al Marri interacting with young entrepreneurs at GDRFA Young Merchant 2026 exhibition in Dubai.
132
VIEWS
Share on WhatsappShare on Facebook

‘യങ് മെർച്ചന്റ് 2026’- പ്രദർശനത്തിൽ യുവ സംരംഭകരെ അഭിനന്ദിച്ച് മന്ത്രി അബ്ദുല്ല ബിൻ തൗഖ് അൽ മർറി

ദുബായ്:ജി.ഡി.ആർ.എഫ്.എ ദുബായ് സംഘടിപ്പിക്കുന്ന ‘യങ് മെർച്ചന്റ് 2026’ (Young Merchant 2026) കുട്ടികളുടെ വ്യാപാരമേള യു.എ.ഇ സാമ്പത്തിക-ടൂറിസം മന്ത്രി അബ്ദുല്ല ബിൻ തൗഖ് അൽ മർറി സന്ദർശിച്ചു.ജി.ഡി.ആർ.എഫ്.എ ദുബായ് ഡയറക്ടർ ജനറൽ ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറിയാണ് മന്ത്രിയെ സ്വീകരിച്ചത്.പ്രദർശനത്തിലെ വിവിധ സ്റ്റാളുകൾ സന്ദർശിച്ച മന്ത്രി കുട്ടികൾ അവതരിപ്പിച്ച ആശയങ്ങളും ഉൽപ്പന്നങ്ങളും നേരിട്ട് വിലയിരുത്തുകയും അവരുമായി സൗഹൃദപരമായി സംവദിക്കുകയും ചെയ്തു.

ചെറുപ്രായത്തിൽ തന്നെ സംരംഭകത്വ രംഗത്തേക്ക് ആത്മവിശ്വാസത്തോടെ കടന്നുവരുന്ന കുട്ടികളുടെ ആത്മാർഥതയും സർഗാത്മകതയും അദ്ദേഹം അഭിനന്ദിച്ചു. പ്രദർശനത്തിന് കൂടുതൽ പ്രാധാന്യം നൽകുകയും കുട്ടികളുടെ സംരംഭക സ്വപ്നങ്ങൾക്ക് പുതുഊർജം പകരുകയും ചെയ്ത സന്ദർശനമായിരുന്നുവെന്ന് ജി ഡി ആർ എഫ് എ അധികൃതർ അറിയിച്ചു.

കുട്ടികളിൽ ചെറുപ്പം മുതൽ തന്നെ സംരംഭകത്വ ചിന്ത, ബിസിനസ് നൈപുണ്യം, സാമ്പത്തിക അവബോധം, ആത്മവിശ്വാസം എന്നിവ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ജി.ഡി.ആർ.എഫ്.എ ദുബായ് ‘യങ് മെർച്ചന്റ് 2026’ സംഘടിപ്പിക്കുന്നത്.ജി.ഡി.ആർ.എഫ്.എ ദുബായുടെ ആസ്ഥാനത്ത് ഒരുക്കിയ പ്രത്യേക വേദിയിൽ കുട്ടികൾക്ക് സ്വന്തം ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കാനും വിൽപ്പന നടത്താനും അവസരമൊരുക്കിയിട്ടുണ്ട്. ഒരു ചെറിയ വിപണിയെ അനുസ്മരിപ്പിക്കുന്ന രീതിയിൽ സജ്ജമാക്കിയ സ്റ്റാളുകളിൽ കുട്ടികൾ ഉപഭോക്താക്കളെ സ്വാഗതം ചെയ്യുകയും ഉൽപ്പന്നങ്ങൾ പരിചയപ്പെടുത്തുകയും വിലപേശുകയും വിൽപ്പന നടത്തുകയും ചെയ്യുന്നു.വ്യാപാരത്തിന്റെ അടിസ്ഥാന ഘട്ടങ്ങൾ നേരിട്ട് അനുഭവിച്ചറിയാനുള്ള അവസരമാണ് ഇതിലൂടെ അവർക്ക് ലഭിക്കുന്നത്.

പരസ്പരം ആശയങ്ങൾ കൈമാറാനും ഉപഭോക്താക്കളുമായി ഫലപ്രദമായി ആശയവിനിമയം നടത്താനും സൗഹൃദപരമായ മത്സരത്തിലൂടെ ബിസിനസ് ലോകത്തിന്റെ അടിസ്ഥാന തത്വങ്ങൾ മനസ്സിലാക്കാനുമുള്ള അവസരവും ഈ മേള ഒരുക്കുന്നു. ക്ലാസ് മുറികളിലെ പഠനത്തിനപ്പുറം യഥാർഥ ജീവിതാനുഭവങ്ങളിലൂടെ പഠിക്കാനുള്ള വേദിയായാണ് ‘യങ് മെർച്ചന്റ് 2026’ ശ്രദ്ധ നേടുന്നത്.യുവതലമുറയിലെ കഴിവുകളെ കണ്ടെത്തി അവരെ ഭാവിയിലെ നവീന സംരംഭകരായി വളർത്തുകയെന്ന ദുബായ് സർക്കാരിന്റെ ദീർഘദർശനത്തിന്റെ ഭാഗമായാണ് ഈ പദ്ധതി നടപ്പാക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി. ഇന്നത്തെ ഈ കുഞ്ഞുസംരംഭകർ നാളെയുടെ സാമ്പത്തിക വളർച്ചയ്ക്ക് കരുത്തേകുന്ന വ്യവസായികളായും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന സംരംഭകരായും മാറുമെന്ന പ്രതീക്ഷയാണ് പദ്ധതിക്ക് പിന്നിലുള്ളത്. സാമ്പത്തിക വളർച്ചയ്ക്ക് അടിസ്ഥാനമായ സംരംഭക സംസ്കാരം ബാല്യത്തിൽ തന്നെ വളർത്തിയെടുക്കാൻ ലക്ഷ്യമിടുന്ന ഈ സംരംഭം, ദുബായ് യുവതലമുറയെ ശാക്തീകരിക്കുന്നതിലേക്കുള്ള മറ്റൊരു സുപ്രധാന ചുവടുവയ്പ്പായും വിലയിരുത്തപ്പെടുന്നു.

Tags: DUBAIEconomy MinisterGDRFAUAE BusinessYoung Merchant 2026Youth Entrepreneurship

RelatedPosts

nikon-expands-camera-service-and-support-hub-in-dubai-uae
Tech

ദുബായിൽ ഇനി ക്യാമറയുടെ കാര്യത്തിൽ ടെൻഷൻ വേണ്ട| Nikon

Etihad Rail launches passenger operations between Abu Dhabi and Dubai on Sept 30. Travel time drops to 57 minutes with fares starting from Dh39.
Travel

അബുദാബി-ദുബായ് യാത്ര ഇനി 57 മിനിറ്റിൽ; ഇത്തിഹാദ് റെയിൽ പാസഞ്ചർ സർവീസ് സെപ്റ്റംബർ 30 മുതൽ

Dubai's RTA has completed the Oud Maitha and Al Asayel road project, adding four bridges and two tunnels to raise capacity to 15,600 vehicles per hour.
Travel

ദുബായിൽ ഔദ് മേത്ത – അൽ അസായൽ റോഡ് വികസനം പൂർത്തിയായി; യാത്രാസമയത്തിൽ 75 ശതമാനം കുറവ്

iD Fresh Food introduces its preservative-free Za’atar Parota in the UAE, blending South Indian flaky flatbread with classic Middle Eastern herbs.
Business

സഅ്തർ ദിനത്തിൽ ഫ്യൂഷൻ രുചിയുമായി ഐഡി ഫ്രഷ് ഫുഡ്; യുഎഇ വിപണിയിൽ ‘സഅ്തർ പൊറോട്ട’ അവതരിപ്പിച്ചു

Manjeshwaram MLA AKM Ashraf inaugurated the registration website for Dubai KMCC Kasaragod District's Leadx Horizon leadership camp, urging youth leadership.
Community

പുതിയ വെല്ലുവിളികളെ അതി ജീവിക്കാൻ പ്രവാസി സമൂത്തിന്റെ നേതൃ നിര കൂടുതൽ സജ്ജരാകണം: എ.കെ.എം.അഷ്‌റഫ്‌ എം.എൽ.എ

Landlord rejecting your rent cheque during a renewal dispute in Dubai? Learn how to file an Offer and Deposit motion with the Rental Dispute Centre to prevent eviction.
Business

വാടക തർക്കത്തിനിടയിൽ ഉടമ പണം വാങ്ങാൻ വിസമ്മതിക്കുന്നുവോ? ദുബായിൽ വാടകക്കാരെ സംരക്ഷിക്കാൻ ‘ഓഫർ ആൻഡ് ഡെപ്പോസിറ്റ്’

Over 5,000 global delegates and 32 justice ministers gather in Abu Dhabi for the 15th UN Congress on Crime Prevention and Criminal Justice.
World

കുറ്റകൃത്യ നിരോധനത്തിനായുള്ള 15-ാമത് യുഎൻ കോൺഗ്രസിന് അബുദാബിയിൽ തുടക്കം

Eleven Purebred Arabian runners contest the €200,000 UAE President's Cup leg in Warsaw as the 33rd European tour concludes at Tor Służewiec.
Sports

യുഎഇ പ്രസിഡന്റ്സ് കപ്പ് കുതിരപ്പന്തയം: യൂറോപ്യൻ പര്യടനത്തിന് വാർസോയിൽ സമാപനം; ട്രാക്കിലിറങ്ങുന്നത് 11 അറേബ്യൻ കുതിരകൾ

Runners taking part in an outdoor community event with Sharjah Safari nature reserve in the background
Sports

ഷാർജ സഫാരി റൺ നാലാം പതിപ്പ് ഒക്ടോബർ നാലിന്; രജിസ്ട്രേഷൻ 600 പേർക്ക്

Sharjah Police recovered a stolen car and arrested the suspect within two hours after the owner left the engine running. Motorists warned against leaving unattended vehicles.
Sharjah

എൻജിൻ ഓഫാക്കാതെ നിർത്തിയിട്ട കാർ മോഷ്ടിച്ചു; പ്രതിയെ രണ്ട് മണിക്കൂറിനകം പിടികൂടി ഷാർജ പൊലീസ്

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.