• NEWS MIDDLEEAST
  • UAEVARTHA ENGLISH
Sunday, November 15, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home Lifestyle Travel

അബുദാബി-ദുബായ് യാത്ര ഇനി 57 മിനിറ്റിൽ; ഇത്തിഹാദ് റെയിൽ പാസഞ്ചർ സർവീസ് സെപ്റ്റംബർ 30 മുതൽ

by UAE വാർത്ത ലേഖകൻ
2 months ago
in Travel
Reading Time: 1 min read
23 0
Etihad Rail launches passenger operations between Abu Dhabi and Dubai on Sept 30. Travel time drops to 57 minutes with fares starting from Dh39.
127
VIEWS
Share on WhatsappShare on Facebook

ടിക്കറ്റ് നിരക്ക് 39 ദിർഹം മുതൽ; ദീർഘദൂര യാത്രക്കാർക്കും ഉദ്യോഗാർഥികൾക്കും ആശ്വാസമായി അതിവേഗ പാത

ദുബായ്, സെപ്റ്റംബർ 24 : അബുദാബിക്കും ദുബായ്ക്കുമിടയിലെ യാത്രാസമയം വെറും 57 മിനിറ്റായി ചുരുക്കിക്കൊണ്ട് ഇത്തിഹാദ് റെയിൽ പാസഞ്ചർ ട്രെയിൻ സർവീസ് സെപ്റ്റംബർ 30 മുതൽ സർവീസ് ആരംഭിക്കുന്നു. മണിക്കൂറുകൾ നീളുന്ന ഗതാഗതക്കുരുക്കിന് വലിയൊരു പരിഹാരമാകുന്നതാണ് പദ്ധതി.

അബുദാബിയിലെ മുഹമ്മദ് ബിൻ സായിദ് സിറ്റിയെയും ദുബായിലെ അൽ യലയിസ് സ്റ്റേഷനെയുമാണ് പുതിയ സർവീസ് ബന്ധിപ്പിക്കുന്നത്. യുഎഇയിലെ ആദ്യത്തെ അന്തർ-എമിറേറ്റ് പാസഞ്ചർ ട്രെയിൻ ശൃംഖലയാണിത്. നിലവിൽ തിരക്കുള്ള സമയങ്ങളിൽ റോഡ് മാർഗ്ഗമുള്ള യാത്രയ്ക്ക് രണ്ട് മണിക്കൂറിലധികം എടുക്കുന്ന സ്ഥാനത്താണ് ഈ സർവീസ് പകുതിയോളം സമയം ലാഭിക്കുന്നത്.

ഒരു വശത്തേക്കുള്ള യാത്രയ്ക്ക് 39 ദിർഹം മുതലാണ് ടിക്കറ്റ് നിരക്ക് ആരംഭിക്കുന്നത്. ട്രെയിനുകളിൽ സൗജന്യ വൈഫൈ സൗകര്യവും ലാപ്ടോപ്പ് ഉപയോഗിച്ച് ജോലി ചെയ്യാനുള്ള പ്രത്യേക സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ദീർഘദൂര ഡ്രൈവിങ് ഒഴിവാക്കി യാത്രാവേള തന്നെ ജോലി ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ കഴിയുമെന്നത് ദിവസേനയുള്ള യാത്രക്കാർക്ക് വലിയ ആശ്വാസമാകും.

ദുബായിലെ അൽ യലയിസ് സ്റ്റേഷൻ ദുബായ് മെട്രോ ശൃംഖലയുമായി ബന്ധിപ്പിച്ചിരിക്കുന്നതിനാൽ മീഡിയ സിറ്റി, ഇന്റർനെറ്റ് സിറ്റി, ഡൗൺടൗൺ തുടങ്ങിയ പ്രധാന വാണിജ്യ കേന്ദ്രങ്ങളിലേക്ക് വേഗത്തിൽ എത്തിച്ചേരാൻ സാധിക്കും. മുഹമ്മദ് ബിൻ സായിദ് സിറ്റി സ്റ്റേഷൻ തലസ്ഥാനത്തെ പ്രധാന ജനവാസ മേഖലകൾക്ക് സമീപവുമാണ്.

ഗതാഗത സൗകര്യത്തിന് പുറമെ രാജ്യത്തെ തൊഴിൽ മേഖലയിലും ഈ സർവീസ് പ്രകടമായ മാറ്റങ്ങൾക്ക് വഴിയൊരുക്കും. മറ്റൊരു എമിറേറ്റിൽ ജോലി ലഭിച്ചാലും താമസം മാറാതെ തന്നെ ജോലിക്ക് പോകാൻ ഉദ്യോഗാർഥികൾക്ക് സാധിക്കും. ഇത് കമ്പനികൾക്ക് കൂടുതൽ ജീവനക്കാരെ കണ്ടെത്താനും വഴിയൊരുക്കുമെന്ന് റിക്രൂട്ട്‌മെന്റ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

തുടർഘട്ടങ്ങളിൽ ഫുജൈറ, ഷാർജ, റാസൽഖൈമ തുടങ്ങിയ എമിറേറ്റുകളിലേക്കും ഇത്തിഹാദ് റെയിൽ സർവീസ് വ്യാപിപ്പിക്കും.

Tags: Abu DhabiCommutingDUBAIEtihad RailInfrastructurePublic TransportUAE Transport

RelatedPosts

St. Thomas Orthodox Cathedral in Dubai hosts its Harvest Festival on Nov 15. Commander Abhilash Tomy, Sibi Malayil, and Indian Consul General to attend.
Lifestyle

സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിൽ കൊയ്ത്തുത്സവം നവംബർ 15-ന്

Over 200 delegates attended the 26th annual conference of UAE CSI parishes' Women's Fellowship in Dubai, featuring sessions by Sister Jaseena P. Joseph.
Community

യുഎഇ സിഎസ്ഐ ഇടവകകളുടെ 26-ാമത് സ്ത്രീജനസഖ്യ കോൺഫറൻസ് ദുബായിൽ നടന്നു

Fire Breaks Out at Warehouse in Abu Dhabi’s Al Mafraq Industrial Area
Abu Dhabi

അബുദാബിയിലെ വ്യവസായ മേഖലയിൽ വെയർഹൗസിന് തീപിടിച്ചു

The UAE government has declared a three-day holiday from December 2 to 4, 2026, for the 55th Eid Al Etihad, giving federal workers a five-day weekend.
UAE

യുഎഇയിൽ 55-ാമത് ഈദ് അൽ ഇത്തിഹാദ് അവധി പ്രഖ്യാപിച്ചു; വാരാന്ത്യ അവധി ഉൾപ്പെടെ അഞ്ച് ദിവസം അവധി

UAE’s Major General Staff Aisha Sultan Al Dhaheri appointed ICMM President, while Dubai Police reports over 39 global nominations for anti-narcotics awards.
Health

അന്താരാഷ്ട്ര സൈനിക വൈദ്യശാസ്ത്ര സമിതിയുടെ പ്രസിഡന്റായി യുഎഇയുടെ മേജർ ജനറൽ ആയിഷ സുൽത്താൻ അൽ ദാഹിരി

Ahead of World Kindness Day, Abu Dhabi's Emirates Park Zoo & Resort highlights daily animal welfare across 220 species, AI monitoring, and inclusive tours.
Lifestyle

ലോക ദയാദിനത്തിൽ മൃഗസംരക്ഷണ പ്രവർത്തനങ്ങൾ അവതരിപ്പിച്ച് എമിറേറ്റ്സ് പാർക്ക് സൂ ആൻഡ് റിസോർട്ട്

Supreme Court advocate Dr. Jose Abraham’s book 'Legal Landscape of Global Indians' was launched at Sharjah International Book Fair to aid expatriates.
Books & Literature

‘ലീഗൽ ലാൻഡ്‌സ്‌കേപ്പ് ഓഫ് ഗ്ലോബൽ ഇന്ത്യൻസ്’ ഷാർജ രാജ്യാന്തര പുസ്തകമേളയിൽ പ്രകാശനം ചെയ്തു

Mithun G. Panikkasery Wins Global Business Achievement Award in Dubai
Business

മിഥുൻ ജി. പണിക്കശ്ശേരിക്ക് ഗ്ലോബൽ ബിസിനസ് അച്ചീവ്‌മെന്റ് അവാർഡ്

AKCAF Events and AKCAF Literary Club honoured author Geetha Mohankumar for her short story collection Kabani at the Sharjah International Book Fair.
Books & Literature

ഗീത മോഹൻകുമാറിന് അക്കാഫ് ഇവന്റ്സിന്റെ ആദരവ്

Emirati writer Fathia Al Nimr and critic Dr Abeer Al Hosani discuss imagination, symbolism and family dynamics at the 45th Sharjah International Book Fair.
Books & Literature

കഥകൾ യാഥാർഥ്യങ്ങളെ പകർത്തുക മാത്രമല്ല, ഭാവനയിലൂടെ പുതിയ സാധ്യതകൾ തേടുകയും വേണം: ഫാത്തിയ അൽ നിംർ

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.