• NEWS MIDDLEEAST
  • UAEVARTHA ENGLISH
Friday, September 11, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Dubai

യു.എ.ഇയിൽ ഗുരുതര രോഗങ്ങൾക്കുള്ള 168 മരുന്നുകളുടെ വില 60% വരെ കുറച്ചു; മെയ് 30 മുതൽ പുതിയ നിരക്ക്

by UAE വാർത്ത ലേഖകൻ
4 months ago
in Dubai, UAE
Reading Time: 1 min read
25 0
യു.എ.ഇയിൽ ഗുരുതര രോഗങ്ങൾക്കുള്ള 168 മരുന്നുകളുടെ വില 60% വരെ കുറച്ചു; മെയ് 30 മുതൽ പുതിയ നിരക്ക്
141
VIEWS
Share on WhatsappShare on Facebook

ദുബൈ: എമിറേറ്റ്സ് ഡ്രഗ് എസ്റ്റാബ്ലിഷ്‌മെന്റ് വിട്ടുമാറാത്തതും ഗുരുതരവുമായ വിവിധ രോഗങ്ങൾക്കുള്ള 168 മരുന്നുകളുടെ റീട്ടെയിൽ വില ഗണ്യമായി കുറയ്ക്കാൻ തീരുമാനിച്ചു. ഹൃദ്രോഗം, പ്രമേഹം, രക്തസമ്മർദം, കാൻസർ, പക്ഷാഘാതം, കൊളസ്ട്രോൾ, ദഹനസംബന്ധമായ അസുഖങ്ങൾ, മാനസിക-നാഡീരോഗങ്ങൾ, നേത്രരോഗങ്ങൾ, ആസ്ത്മ തുടങ്ങിയ രോഗങ്ങൾക്കുള്ള മരുന്നുകളാണ് വിലക്കുറവിന്റെ പരിധിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ചില മരുന്നുകൾക്ക് 60 ശതമാനം വരെ വിലക്കുറവ് ലഭിച്ചതായി അധികൃതർ അറിയിച്ചു.

പുതുക്കിയ നിരക്കുകൾ മെയ് 30 മുതൽ പ്രാബല്യത്തിൽ വരും. ഇതോടെ ദീർഘകാല ചികിത്സ ആവശ്യമായ രോഗികൾക്ക് സാമ്പത്തിക ആശ്വാസമാകുമെന്ന പ്രതീക്ഷയിലാണ് ആരോഗ്യരംഗം.

കാൻസർ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഉയർന്ന വിലയുള്ള ബയോളജിക് മരുന്നുകൾക്കാണ് ഏറ്റവും വലിയ വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുന്നത്. അലുൻബ്രിഗ് 180 മില്ലിഗ്രാമിന്റെ വില 26,433 ദിർഹമിൽ നിന്ന് 21,108 ദിർഹമായി കുറഞ്ഞു. 90 മില്ലിഗ്രാം മരുന്നിന്റെ വില 19,824ൽ നിന്ന് 12,520 ആയി കുറച്ചപ്പോൾ, 30 മില്ലിഗ്രാം ഡോസിന്റെ വില 6,608ൽ നിന്ന് 4,173 ദിർഹമായി താഴ്ന്നു. സെലോഡ 150 മില്ലിഗ്രാമിന്റെ വില 347ൽ നിന്ന് 241 ദിർഹമായും കുറച്ചു.

കൊളസ്ട്രോൾ ചികിത്സയ്ക്കുള്ള സോക്കോർ മരുന്നിന് 59.5 ശതമാനം വരെ വിലക്കുറവ് പ്രഖ്യാപിച്ചു. സോക്കോറിന്റെ 10, 20, 40 മില്ലിഗ്രാം ഡോസുകളുടെ വില 67.50 ദിർഹമായി ഏകീകരിച്ചു. മുമ്പ് ഇവയുടെ വില യഥാക്രമം 83.50, 91.50, 166.50 ദിർഹം ആയിരുന്നു. ഗ്ലോക്കോമ രോഗികൾ ഉപയോഗിക്കുന്ന എക്സലാറ്റൻ ഐ ഡ്രോപ്സിന്റെ വില 89ൽ നിന്ന് 43 ദിർഹമായി കുറഞ്ഞു. കോംബിഗാൻ ഐ ഡ്രോപ്സിന്റെ വിലയും 94ൽ നിന്ന് 78.50 ദിർഹമായി കുറച്ചു.

പ്രമേഹരോഗികൾക്കുള്ള അമരിലി 1 മില്ലിഗ്രാമിന്റെ വില 25ൽ നിന്ന് 19 ദിർഹമായി കുറഞ്ഞപ്പോൾ, 2 മില്ലിഗ്രാം ഡോസിന്റെ വില 39.50ൽ നിന്ന് 32 ദിർഹമായി താഴ്ന്നു. ഹൃദയസ്തംഭന ചികിത്സയ്ക്കുള്ള വെർക്യൂവോ 2.5 മില്ലിഗ്രാമിന്റെ വില 257ൽ നിന്ന് 244 ദിർഹമായി കുറച്ചു.

രക്തസമ്മർദത്തിനുള്ള റെനിടെക് 10 മില്ലിഗ്രാമിന്റെ വില 64ൽ നിന്ന് 48 ദിർഹമായി കുറഞ്ഞു. അപ്രോവൽ 150 മില്ലിഗ്രാമിന്റെ വില 99.50ൽ നിന്ന് 63.50 ദിർഹമായും പക്ഷാഘാത ചികിത്സയ്ക്കുള്ള പ്രഡാക്സ 150 മില്ലിഗ്രാമിന്റെ വില 438.50ൽ നിന്ന് 394.50 ദിർഹമായും കുറച്ചു.

മാനസിക-നാഡീരോഗ ചികിത്സയ്ക്കുള്ള ഇൻവേഗ 9 മില്ലിഗ്രാമിന്റെ വില 843ൽ നിന്ന് 416 ദിർഹമായി പകുതിയിലധികം കുറഞ്ഞു. ഇൻവേഗയുടെ 3 മില്ലിഗ്രാം, 6 മില്ലിഗ്രാം ഡോസുകളുടെയും വില 381.50 ദിർഹമായി നിശ്ചയിച്ചു.

ആസ്ത്മ രോഗികൾക്കായി ഉപയോഗിക്കുന്ന നുകാല 100 മില്ലിഗ്രാം ബയോളജിക് ഇഞ്ചക്ഷന്റെ വില 6,212.50ൽ നിന്ന് 5,142 ദിർഹമായി കുറച്ചതും ശ്രദ്ധേയമാണ്.

വിലക്കുറവ് തീരുമാനം ദീർഘകാല രോഗചികിത്സയ്ക്കായി വലിയ തുക ചെലവഴിക്കുന്ന രോഗികൾക്കും കുടുംബങ്ങൾക്കും ഗുണകരമാകുമെന്ന് ആരോഗ്യരംഗം വിലയിരുത്തുന്നു.

Tags: cancer medicine price UAEEmirates Drug EstablishmentLatest NewsUAE health newsUAE medicine price reductionUAE news

RelatedPosts

Abu Dhabi Sports Council reveals February 2027 dates for the 5th UAE Tour Women and 9th UAE Tour Men in partnership with the UCI and AD Ports Group.
Sports

യുഎഇ ടൂർ 2027 തീയതികൾ പ്രഖ്യാപിച്ചു; വനിതാ മത്സരം ഫെബ്രുവരി മൂന്നിനും പുരുഷ വിഭാഗം 15-നും തുടങ്ങും

Abu Dhabi's RASID platform uses AI to screen wastewater across 100 sites, tracking 400+ indicators to predict health and environmental threats early.
Health

പകർച്ചവ്യാധികളും ആരോഗ്യഭീഷണികളും മുൻകൂട്ടിയറിയാൻ അബുദാബിയിൽ എഐ ഡ്രൈവൻ മലിനജല നിരീക്ഷണ സംവിധാനം

UAE Minister of State Noura Al Kaabi will headline the Government Communication Forum during the Arab Media Summit 2026 in Dubai from Sept 15–17.
UAE

മാധ്യമരംഗവും നയതന്ത്രവും തമ്മിലുള്ള ബന്ധം ചർച്ച ചെയ്യപ്പെടും; ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ സെപ്റ്റംബർ 15 മുതൽ 17 വരെ സമ്മിറ്റ് അരങ്ങേറും

Dubai's Roads and Transport Authority (RTA) has won the international 3G Excellence Award in Corporate Governance Practices 2026, presented by Cambridge IFA.
Business

മികച്ച കോർപ്പറേറ്റ് ഭരണനിർവഹണം: ദുബായ് ആർടിഎയ്ക്ക് ആഗോള 3G പുരസ്കാരം

Dubai's RTA launches its 2026–2027 back-to-school traffic safety campaign, highlighting road safety guidelines and a zero-fatality school zone record since 2010.
Education

സ്കൂൾ തുറന്നു: വിദ്യാർഥികളുടെ യാത്രാസുരക്ഷയ്ക്കായി വിപുലമായ പദ്ധതിയുമായി ദുബായ് ആർ.ടി.എ

Muliyar Kootayma UAE organized its annual blood donation camp at Al Kuwait Hospital, Deira, under the theme 'Be a Lifeline for Another Life.'
Community

മുളിയാർ കൂട്ടായ്മ യു.എ.ഇ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

UAE, Germany, Sheikh Mohamed bin Zayed, Friedrich Merz, Economy, Investment, Defense, Aviation, Energy Transition, International Relations
World

ജർമ്മനിയിൽ 40 ബില്യൺ യൂറോയുടെ വൻ നിക്ഷേപം പ്രഖ്യാപിച്ച് യുഎഇ; ബെർലിനിൽ ചരിത്രപരമായ ഉച്ചകോടി

‘സ്നേഹദൂതിന്റെ വസന്തകാലം’ മീലാദ് സമ്മേളനം സംഘടിപ്പിച്ചു
Gulf

‘സ്നേഹദൂതിന്റെ വസന്തകാലം’ മീലാദ് സമ്മേളനം സംഘടിപ്പിച്ചു

ദുബായിൽ ജോലി അന്വേഷിക്കാൻ അവസരം; സ്പോൺസറില്ലാതെ ജോബ്‌സീക്കർ വിസ
GCC

ദുബായിൽ ജോലി അന്വേഷിക്കാൻ അവസരം; സ്പോൺസറില്ലാതെ ജോബ്‌സീക്കർ വിസ

Guggenheim Abu Dhabi, Saadiyat Island, Abu Dhabi Culture, UAE Architecture, Frank Gehry, Middle East Art, Contemporary Art, Louvre Abu Dhabi
World

ഗുഗ്ഗൻഹൈം അബുദാബി ഡിസംബർ 11-ന് പൊതുജനങ്ങൾക്കായി തുറക്കും; സാംസ്കാരിക മുന്നേറ്റത്തിൽ ഉറച്ച് യുഎഇ

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.