ചെന്നൈ: തമിഴ് നടനും തമിഴക വെട്രി കഴകം (ടിവികെ) നേതാവുമായ വിജയ്ക്കെതിരെ ഭാര്യ സംഗീത നൽകിയ വിവാഹമോചനക്കേസ് കോടതിക്കു പുറത്തു ഒത്തുതീർപ്പാക്കാൻ ശ്രമം നടക്കുന്നതായി റിപ്പോർട്ടുകൾ. സംഗീതയ്ക്കും മക്കൾക്കുമായി 240 കോടി രൂപ ജീവനാംശമായി നൽകാൻ വിജയ് തയ്യാറാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഇതിനിടെ, ചെന്നൈയിൽ നടന്ന ഒരു സ്വകാര്യ ചടങ്ങിൽ വിജയ് നടി തൃഷയോടൊപ്പം പങ്കെടുത്തത് ചർച്ചയായിട്ടുണ്ട്. ഇവരുമായുള്ള വിവാഹേതരബന്ധം ആരോപിച്ചാണ് സംഗീത വിവാഹമോചന ഹർജി നൽകിയതെന്നാണ് റിപ്പോർട്ടുകൾ.
വിവാഹമോചനം ആവശ്യപ്പെട്ട് ചെങ്കൽപ്പേട്ട് കോടതിയെയാണ് വിജയിയുടെ ഭാര്യ സമീപിച്ചത്. കേസുമായി ബന്ധപ്പെട്ട് ഏപ്രിൽ 20ന് കോടതിയിൽ ഹാജരാകാൻ വിജയിന് കോടതി നിർദേശം നൽകിയിട്ടുണ്ട്.
ഹർജിയിൽ വിജയിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഉയർത്തിയിട്ടുള്ളത്. ഒരു നടിയുമായി വിവാഹേതരബന്ധം ഉണ്ടെന്നാരോപിച്ചാണ് സംഗീത കോടതിയെ സമീപിച്ചതെന്നും റിപ്പോർട്ടുകൾ പറയുന്നു.
English Summary: Tamil actor and politician Vijay is reportedly attempting to settle the divorce case filed by his wife Sangeetha outside court. Reports suggest Vijay is ready to offer ₹240 crore as alimony for Sangeetha and their children. The case has drawn attention amid reports linking Vijay with actress Trisha, while the court has asked him to appear on April 20.











































