• NEWS MIDDLEEAST
  • UAEVARTHA ENGLISH
Monday, September 14, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home Lifestyle Health

ഹൃദയധമനികളുടെ കൃത്യതയാർന്ന ദൃശ്യങ്ങൾ ഇനി തത്സമയം: അത്യാധുനിക ഒ.സി.ടി സങ്കേതികവിദ്യ ജി.സി.സിയിലാദ്യമായി ദുബായ് ആസ്റ്റർ ഹോസ്പിറ്റലിൽ

by UAE വാർത്ത ലേഖകൻ
2 months ago
in Health
Reading Time: 1 min read
22 1
Interventional cardiologist analyzing real-time intravascular OCT optical imaging during a coronary artery procedure at Aster Hospital Mankhool.
126
VIEWS
Share on WhatsappShare on Facebook

ആഞ്ചിയോപ്ലാസ്റ്റി ചികിത്സയിൽ വിപ്ലവകരമായ മാറ്റം; വിവോലൈറ്റിന്റെ കോർണാരിസ് P80 ഇമേജിംഗ് പ്ലാറ്റ്‌ഫോം ഉപയോഗിച്ച് സങ്കീർണ്ണമായ ഹൃദയ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി.

ദുബായ് : ഹൃദയധമനികളിലെ തടസ്സങ്ങൾ കൂടുതൽ കൃത്യതയോടെ കണ്ടെത്തി ചികിത്സിക്കുന്നതിനുള്ള അത്യാധുനിക ‘ഓപ്റ്റിക്കൽ കോഹെറൻസ് ടോമോഗ്രഫി’ (OCT) സാങ്കേതികവിദ്യ ജി.സി.സിയിലാദ്യമായി ദുബായ് മാൻഖൂളിലെ ആസ്റ്റർ ഹോസ്പിറ്റലിൽ പ്രയോജനപ്പെടുത്തി. ആഞ്ചിയോപ്ലാസ്റ്റി പോലെയുള്ള സങ്കീർണ്ണമായ ഹൃദയ ചികിത്സകളിൽ ധമനികളുടെ ഉൾഭാഗം തത്സമയം വ്യക്തമായി കാണാൻ ഈ പ്ലാറ്റ്‌ഫോം ഡോക്ടർമാരെ സഹായിക്കും.

വിവോലൈറ്റ് (Vivolight) വികസിപ്പിച്ചെടുത്ത ‘കോർണാരിസ് P80/P80-E’ ഇമേജിംഗ് പ്ലാറ്റ്‌ഫോമാണ് ആസ്റ്റർ ഹോസ്പിറ്റൽ സ്വന്തമാക്കിയത്. പരമ്പരാഗത ആഞ്ചിയോഗ്രാഫി രീതികളിൽ എക്സ്-റേ ദൃശ്യങ്ങൾ ഉപയോഗിച്ച് രക്തധമനികളുടെ ബാഹ്യരൂപം മാത്രമാണ് കാണാൻ സാധിച്ചിരുന്നത്. എന്നാൽ ഇൻഫ്രാറെഡ് രശ്മികൾ പ്രയോജനപ്പെടുത്തുന്ന ഒ.സി.ടി സംവിധാനത്തിലൂടെ ധമനികളുടെ ഉൾവശത്തെ ഘടന, കൊഴുപ്പും കാൽസ്യവും അടിഞ്ഞുകൂടിയതിന്റെ അളവ് എന്നിവ മൈക്രോൺ തലത്തിൽ കൃത്യമായി നിരീക്ഷിക്കാൻ സാധിക്കും.

നിമിഷങ്ങൾക്കുള്ളിൽ ധമനികളുടെ പൂർണ്ണ രൂപം വ്യക്തമാക്കുന്ന ദൃശ്യങ്ങൾ നൽകാൻ ഈ സംവിധാനത്തിന് കഴിയും. പരമ്പരാഗത രീതികളെ അപേക്ഷിച്ച് രോഗിയുടെ ശരീരത്തിലേക്ക് കടത്തിവിടേണ്ട ഡൈയുടെ അളവ് കുറയ്ക്കാൻ ഇത് സഹായിക്കുന്നു.

സങ്കീർണ്ണമായ ഹൃദയാഘാത ലക്ഷണങ്ങളോടെ എത്തിയ 52 വയസ്സുകാരനായ ദുബായ് നിവാസിക്കാണ് ഈ സംവിധാനത്തിലൂടെ ആദ്യമായി വിജയകരമായി ചികിത്സ നൽകിയത്. പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, കൊളസ്ട്രോൾ എന്നീ രോഗാവസ്ഥകളുണ്ടായിരുന്ന ഇദ്ദേഹത്തിന് ‘എൻ.എസ്.ടി.ഇ.എം.ഐ’ (NSTEMI) ഇനത്തിൽപ്പെട്ട ഹൃദയാഘാതമാണ് സംഭവിച്ചത്.

പരിശോധനയിൽ പ്രധാന ഹൃദയധമനിയിൽ ഗുരുതരമായ തടസ്സം കണ്ടെത്തി. തുടർന്ന് പുതിയ ഒ.സി.ടി പ്ലാറ്റ്‌ഫോമിന്റെ സഹായത്തോടെ ധമനിയുടെ ഘടന കൃത്യമായി വിലയിരുത്തുകയും ഡ്രഗ്-എലൂട്ടിംഗ് സ്റ്റെന്റും ഡ്രഗ്-കോറ്റഡ് ബലൂണും ഉപയോഗിച്ച് രക്തയോട്ടം പൂർണ്ണമായി പുനഃസ്ഥാപിക്കുകയും ചെയ്തു. ജൂൺ 2-ന് നടന്ന ചികിത്സയ്ക്ക് ശേഷം പിറ്റേന്നുതന്നെ രോഗി ആശുപത്രി വിടുകയും നിലവിൽ ആരോഗ്യവാനായി തുടരുകയും ചെയ്യുന്നു.

ഗൾഫ് മേഖലയിൽ ഹൃദ്രോഗികളുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിൽ കൂടുതൽ കൃത്യതയാർന്ന ചികിത്സ ഉറപ്പാക്കാൻ ഇത്തരം സാങ്കേതികവിദ്യകൾ സഹായിക്കുമെന്ന് ആസ്റ്റർ ഹോസ്പിറ്റൽസ് & ക്ലിനിക്ക്സ് യു.എ.ഇ കാർഡിയാക് സർവീസസ് മേധാവി ഡോ. നവീദ് അഹമ്മദ് വ്യക്തമാക്കി.

പരമ്പരാഗത എക്സ്-റേ ചിത്രങ്ങളെ മാത്രം ആശ്രയിക്കാതെ ധമനിയുടെ ഘടന ആഴത്തിൽ മനസ്സിലാക്കാൻ പുതിയ സംവിധാനം ഡോക്ടർമാരെ സഹായിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സ്റ്റെന്റുകൾ ശരിയായ സ്ഥാനത്ത് ഉറപ്പിക്കാനും സങ്കീർണ്ണതകൾ ഒഴിവാക്കാനും ഇത് വഴി സാധിക്കും.

ലഭ്യമായ ആധുനിക മെഡിക്കൽ സാങ്കേതികവിദ്യകൾ രോഗികൾക്ക് ലഭ്യമാക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് ആസ്റ്റർ ഹോസ്പിറ്റൽസ് യു.എ.ഇ, ഒമാൻ, ബഹ്റൈൻ സി.ഇ.ഒ ഡോ. ഷെർബാസ് ബിചു പറഞ്ഞു. ന്യൂസ്‌വീക്കിന്റെ 2026-ലെ ലോകത്തെ മികച്ച ആശുപത്രികളുടെ പട്ടികയിൽ യു.എ.ഇയിൽ നാലാം സ്ഥാനത്താണ് ആസ്റ്റർ ഹോസ്പിറ്റൽ മാൻഖൂൾ ഇടംപിടിച്ചത്.

Tags: Aster Hospital MankhoolCardiologyDubai HealthMedical TechnologyOptical Coherence TomographyUAE healthcare

RelatedPosts

Abu Dhabi mental health provider SAKINA partners with US-based PeakLogic to launch clinical research on personalized brain stimulation for autism, depression, and TBI.
Health

വ്യക്തിഗത മസ്തിഷ്ക ഉത്തേജന ചികിത്സാരംഗത്ത് വിപ്ലവത്തിനൊരുങ്ങി യുഎഇ; സകീനയും യുഎസ് കമ്പനി പീക്ക്‌ലോജിക്കും കൈകോർക്കുന്നു

യുഎഇയുടെ യൂണിവേഴ്സൽ ഹെൽത്ത് കെയർ പദ്ധതി ആരോഗ്യരംഗത്ത് വൻ മാറ്റങ്ങൾക്ക് വഴിയൊരുക്കും: ഡോ. ആസാദ് മൂപ്പൻ
Dubai

യുഎഇയുടെ യൂണിവേഴ്സൽ ഹെൽത്ത് കെയർ പദ്ധതി ആരോഗ്യരംഗത്ത് വൻ മാറ്റങ്ങൾക്ക് വഴിയൊരുക്കും: ഡോ. ആസാദ് മൂപ്പൻ

The 33rd Arabian Travel Market begins at Dubai World Trade Centre from Sept 14–17, unveiling ATM Travel Tech and bringing global leaders to chart travel toward 2040.
Business

അറേബ്യൻ ട്രാവൽ മാർക്കറ്റിന് ദുബായിൽ തുടക്കം; ടൂറിസം മേഖലയിലെ വളർച്ചയും എഐ സാങ്കേതികവിദ്യകളും മുഖ്യ ചർച്ച

The 33rd Arabian Travel Market begins at Dubai World Trade Centre from Sept 14–17, unveiling ATM Travel Tech and bringing global leaders to chart travel toward 2040.
Business

അറേബ്യൻ ട്രാവൽ മാർക്കറ്റിന് ദുബായിൽ തുടക്കം; ടൂറിസം മേഖലയിലെ വളർച്ചയും എഐ സാങ്കേതികവിദ്യകളും മുഖ്യ ചർച്ച

Abu Dhabi mental health provider SAKINA partners with US-based PeakLogic to launch clinical research on personalized brain stimulation for autism, depression, and TBI.
Health

വ്യക്തിഗത മസ്തിഷ്ക ഉത്തേജന ചികിത്സാരംഗത്ത് വിപ്ലവത്തിനൊരുങ്ങി യുഎഇ; സകീനയും യുഎസ് കമ്പനി പീക്ക്‌ലോജിക്കും കൈകോർക്കുന്നു

Dubai Police unveils digital safety tools, travel ban checks, and tourist dispute services at Arabian Travel Market 2026 in Dubai World Trade Centre.
UAE

സന്ദർശക സുരക്ഷയ്ക്ക് സ്മാർട്ട് സംവിധാനങ്ങൾ; അറേബ്യൻ ട്രാവൽ മാർക്കറ്റിൽ ദുബായ് പോലീസ് പവലിയൻ

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.