ചെന്നൈ: തമിഴ്നാട്ടിൽ ടി.വി.കെയെ പിന്തുണക്കാൻ കോൺഗ്രസ് പ്രമേയം പാസാക്കി. പിന്തുണ നൽകുന്ന കത്ത് കോൺഗ്രസ് ഇന്ന് ഗവർണര്‍ക്ക് കൈമാറും. ഇടതു പാർട്ടികളുടെ പിന്തുണ ഉറപ്പിക്കാന്‍ കോൺഗ്രസ് അധ്യക്ഷന്‍ മല്ലികാർജുന്‍ ഖാർഗെ ഇടതു നേതാക്കളോട് സംസാരിച്ചിട്ടുണ്ട്. മന്ത്രിസഭാ രൂപീകരണം ആവശ്യപ്പെട്ട് ടി.വി.കെ നൽകിയ കത്തിൽ ഗവർണർ ഇന്ന് തീരുമാനമെടുത്തേക്കും.
മെയ് 7ന് മുഖ്യമന്ത്രിയായി സത്യപ്രതിഞ്ജ ഉണ്ടാകുമെന്നാണ് സൂചന. വിജയ്ക്കൊപ്പം ഒമ്പത് മന്ത്രിമാരും സത്യപ്രതിഞ്ജ ചെയ്യും. കേവല ഭൂരിപക്ഷമായ 118 എന്ന സംഖ്യയിലേക്കെത്തിക്കാതെ സത്യപ്രതിഞ്ജക്ക് വിളിക്കില്ലെന്ന് ഗവർണർ വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്തെ 234 സീറ്റുകളിൽ 108 സീറ്റുകളിലാണ് ടി.വി.കെ വിജയിച്ചത്.
WhatsApp Channel പ്രധാന വാർത്തകളും ബ്രേക്കിങ് അപ്‌ഡേറ്റുകളും നേരിട്ട് ഫോണിലേക്ക്
Join








































