• NEWS MIDDLEEAST
  • UAEVARTHA ENGLISH
Monday, August 24, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home Election 2026

മുഖ്യമന്ത്രിയാകാൻ ഒരുങ്ങി വിജയ്; നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തു, കോൺഗ്രസ് പിന്തുണ തേടി ടി.വി.കെ

by UAE വാർത്ത ലേഖകൻ
4 months ago
in Election 2026
Reading Time: 1 min read
22 0
മുഖ്യമന്ത്രിയാകാൻ ഒരുങ്ങി വിജയ്; നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തു, കോൺഗ്രസ് പിന്തുണ തേടി ടി.വി.കെ
124
VIEWS
Share on WhatsappShare on Facebook

ചെന്നൈ: തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിൽ 108 സീറ്റുകൾ നേടി ഏറ്റവും വലിയ കക്ഷിയായ തമിഴക വെട്രി കഴകം അധ്യക്ഷൻ സി. ജോസഫ് വിജയ് നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തു. മുഖ്യമന്ത്രിയായി സർക്കാർ രൂപവത്കരിക്കാൻ ക്ഷണിക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർക്ക് വിജയ് ഇ-മെയിൽ അയച്ചു. രണ്ടാഴ്ചക്കകം ഭൂരിപക്ഷം തെളിയിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

പനയൂരിലെ പാർട്ടി ആസ്ഥാനത്ത് ചേർന്ന എം.എൽ.എമാരുടെ യോഗത്തിലാണ് തീരുമാനം. എം.എൽ.എമാരിൽ നിന്ന് സമ്മതപത്രം വാങ്ങിയതോടൊപ്പം എല്ലാവരെയും ചെന്നൈയിൽ തുടരാൻ നിർദേശിക്കുകയും ചെയ്തു. സത്യപ്രതിജ്ഞ ചടങ്ങ് ചെന്നൈ നെഹ്റു ഇൻഡോർ സ്റ്റേഡിയത്തിൽ നടത്താനാണ് ആലോചന. വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിനൊപ്പം എൻ. ആനന്ദ്, ആധവ് അർജുന്‍ തുടങ്ങിയവർ മന്ത്രിസഭയിൽ ഉൾപ്പെടും. ദലിത്, ന്യൂനപക്ഷ വിഭാഗങ്ങൾക്ക് പ്രാതിനിധ്യം ഉറപ്പാക്കുമെന്നും പാർട്ടി അറിയിച്ചു.

ഭൂരിപക്ഷം ഉറപ്പിക്കാൻ ടി.വി.കെ ശക്തമായ നീക്കത്തിലാണ്. 108 സീറ്റുകൾ നേടിയ പാർട്ടിക്ക് കേവല ഭൂരിപക്ഷത്തിന് 11 സീറ്റുകൾ കൂടി ആവശ്യമാണ്. ഇന്ത്യൻ നാഷണൽ കോൺഗ്രസ്, വിദുതലൈ ചിരുതൈകൾ കക്ഷി, ഇടതുകക്ഷികൾ, പാട്ടാളി മക്കൾ കക്ഷി എന്നിവയുടെ പിന്തുണയാണ് ടി.വി.കെ തേടുന്നത്.

കോൺഗ്രസിന്റെ പിന്തുണ ആവശ്യപ്പെട്ടതായി എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ. സി. വേണുഗോപാൽ സ്ഥിരീകരിച്ചു. തമിഴ്നാട് കോൺഗ്രസ് ഘടകം വിഷയത്തിൽ തീരുമാനം എടുക്കാൻ യോഗം ചേരും. സംസ്ഥാനത്ത് “മതനിരപേക്ഷ സർക്കാർ” വേണമെന്നാണ് പാർട്ടിയുടെ നിലപാടെന്നും അദ്ദേഹം പറഞ്ഞു.

മറ്റുവശത്ത് ദ്രാവിഡ മുന്നേറ്റ കഴകം സഖ്യത്തിന് 73 സീറ്റും അണ്ണാ ഡി.എം.കെ സഖ്യത്തിന് 53 സീറ്റുമാണ് ലഭിച്ചത്. കോൺഗ്രസിന്റെ നീക്കത്തിൽ ഡി.എം.കെ അസംതൃപ്തിയിലാണ്. വി.സി.കെ നേതാവ് തിരുമാവളവൻ, ടി.വി.കെയുമായി ഇതുവരെ ഔദ്യോഗിക ചർച്ചകളില്ലെന്നും ബി.ജെ.പിക്കെതിരായ നിലപാട് സ്വീകരിച്ചാൽ പിന്തുണ പരിഗണിക്കാമെന്നും വ്യക്തമാക്കി.

വിജയ് ഭൂരിപക്ഷം തെളിയിക്കാനായാൽ തമിഴ്നാട്ടിൽ ആദ്യമായി ഒരു കൂട്ടുകക്ഷി സർക്കാർ അധികാരത്തിലെത്താനുള്ള സാധ്യത ഉയർന്നിരിക്കുകയാണ്.

Tags: congress support tamilnadutamil nadu election result 2026tvk government formationvijay cm tamilnaduvijay political news

RelatedPosts

മുഖ്യമന്ത്രിയാകാൻ ഒരുങ്ങി വിജയ്; നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തു, കോൺഗ്രസ് പിന്തുണ തേടി ടി.വി.കെ
Election 2026

തമിഴ്നാട്ടിൽ മന്ത്രിസഭ രൂപീകരിക്കാന്‍ ടി.വി.കെക്ക് പിന്തുണ പ്രഖ്യാപിച്ച് കോൺഗ്രസ്

Panakkad Sadiqali Shihab Thangal inaugurating the K.M. Seethi Sahib Memorial Library at Dubai KMCC headquarters.
Community

ദുബായ് കെ.എം.സി.സി ആസ്ഥാനത്ത് കെ.എം സീതി സാഹിബ് സ്മാരക ലൈബ്രറി സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു

UAE humanitarian aid trucks prepared for Gaza at Al Arish logistics center.
World

800 ടൺ ദുരിതാശ്വാസ സാമഗ്രികളുമായി അഞ്ച് യുഎഇ സഹായ സംഘങ്ങൾ ഗാസയിൽ പ്രവേശിച്ചു

A sterilised stray cat with a tipped ear resting outdoors in Abu Dhabi
Community

തെരുവു പൂച്ചകളെ നിയന്ത്രിക്കാൻ വന്ധ്യംകരണവും വാക്സിനേഷനും ഊർജ്ജിതമാക്കി അബുദാബി

Dark rain clouds over mountainous terrain in the UAE during a summer convective shower
Weather

യുഎഇയിൽ താപനില 49 ഡിഗ്രിയിലേക്ക്; കിഴക്കൻ, തെക്കൻ മേഖലകളിൽ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.