• NEWS MIDDLEEAST
  • UAEVARTHA ENGLISH
Thursday, October 8, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Ras Al Khaimah (RAK)

ഹജർ മലനിരകളെ ശുചീകരിച്ച് ‘ഹീലിങ് ഹജർ’ യാത്ര; പ്രകൃതിസ്നേഹികളുടെ ശ്രദ്ധേയ കൂട്ടായ്മ

by UAE വാർത്ത ലേഖകൻ
5 months ago
in Ras Al Khaimah (RAK), UAE
Reading Time: 1 min read
25 0
ഹജർ മലനിരകളെ ശുചീകരിച്ച് ‘ഹീലിങ് ഹജർ’ യാത്ര; പ്രകൃതിസ്നേഹികളുടെ ശ്രദ്ധേയ കൂട്ടായ്മ
139
VIEWS
Share on WhatsappShare on Facebook

റാസൽഖൈമ: ഹജർ മലനിരകളുടെ മടിത്തട്ടിൽ, പ്രകൃതിയുടെ മുറിവുണക്കാൻ ‘ഹീലിങ് ഹജർ’ എന്ന പേരിൽ ഒരുക്കിയ ശുചീകരണ യാത്ര ശ്രദ്ധേയമായി. ഗ്രീൻവേ അഡ്വഞ്ചേഴ്സ് സംഘടിപ്പിക്കുകയും സാസ്റ്റൺ പിന്തുണ നൽകുകയും ചെയ്ത ഈ ഉദ്യമത്തിൽ യുഎഇയിലെ വിവിധ ഹൈക്കിങ് കൂട്ടായ്മകളിൽ നിന്നുള്ള മലയാളികളടക്കമുള്ള അമ്പതോളം പ്രകൃതിസ്നേഹികളാണ് പങ്കുചേർന്നത്.

വെളിച്ചം വീഴും മുൻപേ, പുലർച്ചെ 5.15-ന് ഷൗക്കയിൽ ആരംഭിച്ച ഈ സ്നേഹയാത്ര അവസാനിക്കുമ്പോൾ മലനിരകൾക്ക് ആശ്വാസമായി വലിയൊരു അളവ് മാലിന്യങ്ങളാണ് അവിടെനിന്ന് നീക്കം ചെയ്തത്. പ്രകൃതിയെ സംരക്ഷിക്കേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്തമാണെന്ന സന്ദേശമാണ് പരിപാടിയിലൂടെ പങ്കുവെച്ചത്.

“ഈ ഭൂമി നമ്മുടെ വീടാണ്. വീട് വൃത്തിയായി സൂക്ഷിക്കുമ്പോഴാണ് അതിന്റെ സൗന്ദര്യം നിലനിൽക്കുന്നത്,” എന്ന് സംഘാടകരിലൊരാളായ നസാർ ഹുസൈ പറഞ്ഞു. വെറുമൊരു വിനോദയാത്ര എന്നതിനപ്പുറം, വരുംതലമുറയ്ക്ക് കൈമാറേണ്ട പൈതൃകമാണ് ഈ മലനിരകളെന്ന തിരിച്ചറിവ് ഓരോ പങ്കാളിയിലും ഉണ്ടായിരുന്നു.

ഷൗക്കയിലെ തദ്ദേശവാസികൾ കൂടി ഈ ഉദ്യമത്തിൽ കൈകോർത്തതോടെ മനുഷ്യസ്നേഹത്തിന്റെയും പ്രകൃതിസ്നേഹത്തിന്റെയും സുന്ദരമായ സംഗമമായി അത് മാറി.

മുതിർന്നവർക്കൊപ്പം തന്നെ ആവേശത്തോടെ മലകയറാൻ കുട്ടികളും ഉണ്ടായിരുന്നു എന്നത് ഈ സംരംഭത്തിന്റെ മാറ്റ് കൂട്ടി. ഏഴാം വയസ്സിൽ തന്നെ മൊറോക്കോയിലെ അതിശൈത്യമുള്ള തബുകൽ പർവതനിരകൾ കീഴടക്കിയ ഇയാ കൃഷ് എന്ന കൊച്ചു മിടുക്കിയും ഇവർക്കൊപ്പം മലകയറി മാലിന്യങ്ങൾ ശേഖരിച്ചു.

നാളെയുടെ കാവലാളാകാൻ ഇത്ര ചെറുപ്പത്തിലേ പ്രകൃതിയെ തൊട്ടറിയുന്ന ഇത്തരം കുരുന്നുകളാണ് ഈ സംരംഭത്തിന്റെ ഏറ്റവും വലിയ ഊർജം. വിവിധ ഹൈക്കിങ് ക്ലബ്ബുകളുടെ (എഫ്‌സി, ദുബായ് വാക്കീസ്, റാക് മംസ്, ഹൈക് റാക് ആസ്-1, അഡ്വെഞ്ചർ നെക്സ്റ്റ്, ഹിന്ദ് ഹൈക്കേഴ്സ്) അകമഴിഞ്ഞ പിന്തുണയോടെ നടന്ന ഈ യാത്ര വെറുമൊരു തുടക്കം മാത്രമാണെന്ന് സംഘാടകർ വിശ്വസിക്കുന്നു.

പ്രകൃതിക്കായി ഇനിയും നിരവധി യാത്രകൾ ബാക്കിയുണ്ടെന്ന ശുഭപ്രതീക്ഷയോടെയാണ് ആ സ്നേഹസംഘം ഷൗക്കയോട് യാത്ര പറഞ്ഞത്.

Tags: Greenway AdventuresHajar mountainsHealing Hajarhiking clubs UAEnature conservation UAERas Al Khaimah hikingUAE cleanup driveUAE Malayalam News

RelatedPosts

The Sharjah Noble Quran and Sunnah Establishment honoured 85 certified Quran memorisers at the Holy Quran Academy, marking expanded enrolment across the emirate.
Religion & Beliefs

ഖുർആൻ പൂർണമായി മനഃപാഠമാക്കിയ 85 വിദ്യാർഥികളെ ഷാർജ ആദരിച്ചു; പഠിതാക്കളുടെ എണ്ണം 54,000 കടന്നു

യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ സീസിയും കെയ്‌റോയിൽ കൂടിക്കാഴ്ച നടത്തുന്നു.
UAE

യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദും ഈജിപ്ത് പ്രസിഡന്റ് അൽ സീസിയും തമ്മിൽ കൂടിക്കാഴ്ച നടത്തി; പ്രാദേശിക സുരക്ഷ പ്രധാന ചർച്ചാവിഷയം

ഷാർജ സി.എസ്.ഐ പാരിഷ് അൽമായ ഫെലോഷിപ്പിന്റെ ജീവകാരുണ്യ പദ്ധതി ‘കനിവ് 2026’ മേയ് 29-ന്
Sharjah

ഷാർജ സി.എസ്.ഐ പാരിഷ് അൽമായ ഫെലോഷിപ്പിന്റെ ജീവകാരുണ്യ പദ്ധതി ‘കനിവ് 2026’ മേയ് 29-ന്

യുഎഇയിൽ വാഹനാപകടങ്ങൾ വർദ്ധിക്കുന്നു: വില്ലൻ പെട്ടെന്നുള്ള ലെയിൻ മാറ്റം; പ്രവാസികൾ ജാഗ്രത പാലിക്കണം
UAE

യുഎഇയിൽ വാഹനാപകടങ്ങൾ വർദ്ധിക്കുന്നു: വില്ലൻ പെട്ടെന്നുള്ള ലെയിൻ മാറ്റം; പ്രവാസികൾ ജാഗ്രത പാലിക്കണം

നാഷനൽ അനലൈസ സമാപിച്ചു.
Dubai

നാഷനൽ അനലൈസ സമാപിച്ചു.

Abu Dhabi

പ്രത്യാശ നിറവിൽ ഈസ്റ്റർ; യുഎഇയിൽ വിശ്വാസികൾ ആഘോഷത്തിൽ

Renowned Indian actor Nana Patekar has died at 75 in Goa after suffering sudden chest pain. A three-time National Award winner, he leaves behind a legendary cinematic legacy.
Movie

പ്രമുഖ നടൻ നാനാ പടേക്കർ അന്തരിച്ചു; വിടവാങ്ങിയത് ഗോവയിൽ വെച്ച്

GDRFA Dubai chief Lt. Gen. Mohammed Al Marri outlines plans for predictive, seamless public services ahead of the major UAE government overhaul set for November.
UAE

നവംബറിലെ വൻകിട ഭരണപരിഷ്കാരത്തിന് പൂർണ്ണ സജ്ജമായി ജിഡിആർഎഫ്എ: ദുബായ് റസിഡൻസി മേധാവി

Dr. Sultan Al Jaber leads the UAE delegation at GCC industrial and standardization ministerial meetings in Bahrain, targeting AI adoption and cross-border trade.
Business

ഗൾഫ് വ്യവസായ സംയോജനത്തിനും എഐ വ്യാപനത്തിനും മുൻഗണന; ബഹ്‌റൈൻ ജിസിസി മന്ത്രിതല യോഗത്തിൽ യുഎഇ

Dubai honoured the winners of the 3rd Create Apps Championship, which drew 9,754 entries, and launched a new global AI Agents competition.
Tech

ക്രിയേറ്റ് ആപ്സ് ചാമ്പ്യൻഷിപ്പ് വിജയികളെ പ്രഖ്യാപിച്ച് ദുബായ്; പുതിയ എഐ ഏജന്റ്സ് മത്സരത്തിനും തുടക്കം

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.