• NEWS MIDDLEEAST
  • UAEVARTHA ENGLISH
Monday, August 24, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Sharjah

ആരോഗ്യസംരക്ഷണ നിയമത്തിൽ ഭേദഗതി; ഷാർജയിൽ ആശുപത്രി സേവനങ്ങളുടെ നിലവാരം ഉയർത്താൻ നടപടി

by UAE വാർത്ത ലേഖകൻ
3 months ago
in Sharjah, UAE
Reading Time: 1 min read
25 0
ആരോഗ്യസംരക്ഷണ നിയമത്തിൽ ഭേദഗതി; ഷാർജയിൽ ആശുപത്രി സേവനങ്ങളുടെ നിലവാരം ഉയർത്താൻ നടപടി
140
VIEWS
Share on WhatsappShare on Facebook

ഷാർജ: എമിറേറ്റിലെ ആരോഗ്യസംരക്ഷണ മേഖലയിലെ സേവന നിലവാരവും നിയന്ത്രണ സംവിധാനങ്ങളും ശക്തിപ്പെടുത്തുന്നതിനായി ആരോഗ്യസംരക്ഷണ പ്രവർത്തനങ്ങളെയും പ്രൊഫഷനുകളെയും നിയന്ത്രിക്കുന്ന നിയമത്തിൽ ഭേദഗതി വരുത്തി ഷാർജ എക്സിക്യൂട്ടീവ് കൗൺസിൽ (എസ്.ഇ.സി). ആരോഗ്യ സേവന ദാതാക്കൾ നിലവിലുള്ള നിയമങ്ങളും മാനദണ്ഡങ്ങളും കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും ആശുപത്രി സേവനങ്ങളുടെ ഗുണനിലവാരവും കാര്യക്ഷമതയും വർധിപ്പിക്കുന്നതിനുമാണ് പുതിയ ഭേദഗതി ലക്ഷ്യമിടുന്നത്.

ആരോഗ്യ മേഖലയിൽ നിരീക്ഷണ-നിയന്ത്രണ നടപടികൾ കൂടുതൽ ശക്തമാക്കുന്നതിനൊപ്പം നിയമലംഘനങ്ങൾ നടത്തുന്ന സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും എതിരെ ഭരണപരമായ പിഴകൾ ഏർപ്പെടുത്തുന്നതിനുള്ള വ്യവസ്ഥകളും ഭേദഗതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഷാർജ കിരീടാവകാശിയും എസ്.ഇ.സി ചെയർമാനുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമിയുടെ അധ്യക്ഷതയിൽ ചൊവ്വാഴ്ച രാവിലെ ചേർന്ന യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്. 2025 ലെ എക്സിക്യൂട്ടീവ് കൗൺസിൽ പ്രമേയം നമ്പർ 29 ലാണ് പുതിയ ഭേദഗതികൾ ഉൾപ്പെടുത്തിയിരിക്കുന്നത്.

എമിറേറ്റിലെ എല്ലാ ജനങ്ങൾക്കും കൂടുതൽ സുരക്ഷിതവും നിലവാരമേറിയതുമായ ആരോഗ്യ സേവനങ്ങൾ ഉറപ്പാക്കുക എന്നതാണ് പുതിയ നടപടികളുടെ പ്രധാന ലക്ഷ്യം. എമിറേറ്റ് ഗവൺമെന്റുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള പ്രാദേശിക ആരോഗ്യ സ്ഥാപനങ്ങൾക്കും ഷാർജയിലെയും ഫ്രീ സോണുകളിലെയും സ്വകാര്യ ആരോഗ്യ പരിപാലന കേന്ദ്രങ്ങൾക്കും ഈ നിയമഭേദഗതികൾ ബാധകമായിരിക്കും.

അതോടൊപ്പം ഈ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന ആരോഗ്യപ്രവർത്തകർക്കും പ്രൊഫഷണലുകൾക്കും പുതിയ ചട്ടങ്ങൾ ബാധകമാകുമെന്ന് അധികൃതർ അറിയിച്ചു. ആരോഗ്യസംരക്ഷണ മേഖലയിലെ സുതാര്യതയും ഉത്തരവാദിത്വവും വർധിപ്പിക്കുന്ന നീക്കമായാണ് പുതിയ ഭേദഗതിയെ വിലയിരുത്തുന്നത്.

Tags: healthcare amendmenthealthcare quality UAEhospital regulations SharjahSharjah Executive CouncilSharjah healthcareSharjah hospitalsUAE health lawUAE health newsUAE medical sector

RelatedPosts

യു.എ.ഇയിൽ ഗുരുതര രോഗങ്ങൾക്കുള്ള 168 മരുന്നുകളുടെ വില 60% വരെ കുറച്ചു; മെയ് 30 മുതൽ പുതിയ നിരക്ക്
Dubai

യു.എ.ഇയിൽ ഗുരുതര രോഗങ്ങൾക്കുള്ള 168 മരുന്നുകളുടെ വില 60% വരെ കുറച്ചു; മെയ് 30 മുതൽ പുതിയ നിരക്ക്

യുഎഇയുടെ യൂണിവേഴ്സൽ ഹെൽത്ത് കെയർ പദ്ധതി ആരോഗ്യരംഗത്ത് വൻ മാറ്റങ്ങൾക്ക് വഴിയൊരുക്കും: ഡോ. ആസാദ് മൂപ്പൻ
Dubai

യുഎഇയുടെ യൂണിവേഴ്സൽ ഹെൽത്ത് കെയർ പദ്ധതി ആരോഗ്യരംഗത്ത് വൻ മാറ്റങ്ങൾക്ക് വഴിയൊരുക്കും: ഡോ. ആസാദ് മൂപ്പൻ

Panakkad Sadiqali Shihab Thangal inaugurating the K.M. Seethi Sahib Memorial Library at Dubai KMCC headquarters.
Community

ദുബായ് കെ.എം.സി.സി ആസ്ഥാനത്ത് കെ.എം സീതി സാഹിബ് സ്മാരക ലൈബ്രറി സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു

UAE humanitarian aid trucks prepared for Gaza at Al Arish logistics center.
World

800 ടൺ ദുരിതാശ്വാസ സാമഗ്രികളുമായി അഞ്ച് യുഎഇ സഹായ സംഘങ്ങൾ ഗാസയിൽ പ്രവേശിച്ചു

A sterilised stray cat with a tipped ear resting outdoors in Abu Dhabi
Community

തെരുവു പൂച്ചകളെ നിയന്ത്രിക്കാൻ വന്ധ്യംകരണവും വാക്സിനേഷനും ഊർജ്ജിതമാക്കി അബുദാബി

Dark rain clouds over mountainous terrain in the UAE during a summer convective shower
Weather

യുഎഇയിൽ താപനില 49 ഡിഗ്രിയിലേക്ക്; കിഴക്കൻ, തെക്കൻ മേഖലകളിൽ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.