• NEWS MIDDLEEAST
  • UAEVARTHA ENGLISH
Tuesday, November 10, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home Tech

മികച്ച ഗവേഷണ ആശയമുണ്ടോ? ജി ഡി ആർ എഫ് എ ദുബായ് സയന്റിഫിക് റിസർച്ച് അവാർഡിന് അപേക്ഷിക്കാം; ഒക്ടോബർ 15 വരെ അവസരം

by UAE വാർത്ത ലേഖകൻ
2 months ago
in Tech
Reading Time: 1 min read
22 1
GDRFA Dubai opens submissions for the second edition of its Scientific Research Award. Researchers and institutions worldwide can apply across 3 categories by Oct 15.
126
VIEWS
Share on WhatsappShare on Facebook

ദുബായ്: ശാസ്ത്രീയ ഗവേഷണങ്ങളെയും നൂതന ആശയങ്ങളെയും പ്രായോഗിക പരിഹാരങ്ങളാക്കി മാറ്റാൻ ഗവേഷകർക്കും ഇന്നൊവേറ്റർമാർക്കും അവസരമൊരുക്കി ജി ഡി ആർ എഫ് എ ദുബായ് സയന്റിഫിക് റിസർച്ച് അവാർഡിന്റെ രണ്ടാം പതിപ്പ്. യുഎഇയ്ക്കകത്തും പുറത്തുമുള്ള വ്യക്തികൾക്കും സർക്കാർ, അർധസർക്കാർ, സ്വകാര്യ, അക്കാദമിക് സ്ഥാപനങ്ങൾക്കും അവാർഡിൽ പങ്കെടുക്കാം. 2026 ഒക്ടോബർ 15 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി.

ഗവേഷണ-വികസന-നവീകരണ മേഖലകളിൽ പുതിയ അവസരങ്ങൾ സൃഷ്ടിക്കുക, ഉയർന്ന നിലവാരമുള്ള ശാസ്ത്രീയവും വിജ്ഞാനാധിഷ്ഠിതവും സാങ്കേതികവുമായ ഗവേഷണങ്ങളെ പ്രോത്സാഹിപ്പിക്കുക, അവയുടെ ഫലങ്ങൾ പ്രായോഗികമായി ഉപയോഗിക്കാൻ വഴിയൊരുക്കുക എന്നിവ ലക്ഷ്യമിട്ടാണ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ്–ദുബായ് (ജി ഡി ആർ എഫ് എ ദുബായ്) -അവാർഡ് സംഘടിപ്പിക്കുന്നത്.

ഡിജിറ്റൽ ഇന്നൊവേഷൻ അവാർഡ്, ലീഡർഷിപ്പ് ആൻഡ് നോളജ് മാനേജ്മെന്റ് അവാർഡ്, ദുബായ് റെസിഡൻസി സർവീസസ് അവാർഡ് എന്നിങ്ങനെ മൂന്ന് പ്രധാന വിഭാഗങ്ങളിലാണ് പുരസ്കാരം. സർക്കാർ സേവനങ്ങളുടെ ഗുണനിലവാരം ഉയർത്താനും സ്ഥാപന വികസനത്തിനും നവീകരണത്തിനും സഹായകമാകുന്ന ഗവേഷണങ്ങൾക്കും പ്രായോഗിക പദ്ധതികൾക്കുമാണ് പ്രാധാന്യം.ഡിജിറ്റൽ ഇന്നൊവേഷൻ വിഭാഗത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സ്മാർട്ട് ഇന്നൊവേഷൻ, അഡ്വാൻസ്ഡ് ഡാറ്റ അനലിറ്റിക്സ്, ഇലക്ട്രോണിക്സ് ആൻഡ് സ്മാർട്ട് സിസ്റ്റംസ്, നൂതന സാങ്കേതിക-സോഫ്റ്റ്‌വെയർ പരിഹാരങ്ങൾ തുടങ്ങിയ മേഖലകൾ ഉൾപ്പെടുന്നു. പ്രവർത്തനക്ഷമത വർധിപ്പിക്കുകയും ഡിജിറ്റൽ സേവനങ്ങളുടെ നിലവാരം മെച്ചപ്പെടുത്തുകയും ചെയ്യുന്ന ഗവേഷണങ്ങളും പദ്ധതികളും ഈ വിഭാഗത്തിൽ പരിഗണിക്കും.

ശാസ്ത്രീയ ഗവേഷണത്തെ അക്കാദമിക് പ്രവർത്തനമായി മാത്രം കാണാതെ വെല്ലുവിളികളെ അവസരങ്ങളായും ആശയങ്ങളെ പരിഹാരങ്ങളായും മാറ്റുന്നതിനുള്ള ഉപാധിയായാണ് ജി ഡി ആർ എഫ് എ ദുബായ് സമീപിക്കുന്നതെന്ന് മേധാവി ലഫ് : ജനറൽ മുഹമ്മദ്‌ അൽ മർറി പറഞ്ഞു.ഗവേഷണഫലങ്ങളെ സർക്കാർ പ്രവർത്തനങ്ങളുടെ വികസനത്തിനും ഇന്നൊവേഷനും വിജ്ഞാനാധിഷ്ഠിതമായ തീരുമാനങ്ങൾക്കും പ്രയോജനപ്പെടുത്തുകയാണ് അവാർഡിലൂടെ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

അവാർഡിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ജി ഡി ആർ എഫ് എ ദുബായിയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിലെ ബയോയിൽ നൽകിയിരിക്കുന്ന ലിങ്ക് വഴി രജിസ്ട്രേഷൻ നടത്തി അപേക്ഷ സമർപ്പിക്കാം. അവാർഡിന്റെ ഔദ്യോഗിക ബ്രോഷറിലുള്ള QR- കോഡ് സ്കാൻ ചെയ്തും രജിസ്ട്രേഷൻ പേജിലെത്താം. യോഗ്യത, വിലയിരുത്തൽ മാനദണ്ഡങ്ങൾ, അപേക്ഷാ നടപടികൾ തുടങ്ങിയ വിശദവിവരങ്ങളും ഇതിലൂടെ പരിശോധിക്കാം.ഗവേഷണ ആശയങ്ങളെ യാഥാർഥ്യത്തിൽ പ്രയോജനപ്പെടുന്ന പരിഹാരങ്ങളാക്കി മാറ്റാനും മികച്ച ഗവേഷണങ്ങൾക്ക് അംഗീകാരം നേടാനും ആഗ്രഹിക്കുന്നവർ ഒക്ടോബർ 15നകം അപേക്ഷ സമർപ്പിക്കണം.അവാർഡുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്കും അന്വേഷണങ്ങൾക്കും researchaward.gdrfad@dnrd.ae എന്ന ഇമെയിൽ വിലാസത്തിൽ ബന്ധപ്പെടാവുന്നതാണ്

Tags: Artificial IntelligenceDubai GovernmentDubai NewsGDRFA DubaiResearch AwardsScientific ResearchUAE Innovation

RelatedPosts

The inaugural Ajman Media Forum convenes Nov 18-19, 2026, to address AI in journalism, misinformation, platform economies, and bilateral tech partnerships.
Business

പ്രഥമ അജ്മാൻ മീഡിയ ഫോറം നവംബർ 18, 19 തീയതികളിൽ

The UAE calls on global energy investors to integrate water security into funding decisions as AI data centers and green energy drive massive water demand.
Environment

ഊർജമേഖലയുടെ ഭാവി ജലസുരക്ഷയെ ആശ്രയിച്ചിരിക്കുന്നു; ജലവും ഊർജവും സംയോജിതമായി ആസൂത്രണം ചെയ്യണമെന്ന് യുഎഇ

Lt. Col. Salem Bin Ali of GDRFA Dubai wins Best Official Spokesperson at the 13th Sharjah Government Communication Awards for clear public messaging.
UAE

വിസാ വിവരങ്ങൾ ജനങ്ങളിലെത്തിച്ച വിശ്വസ്ത ശബ്ദത്തിന് അംഗീകാരം; മികച്ച ഔദ്യോഗിക വക്താവായി ലഫ്. കേണൽ സാലിം ബിൻ അലി

OpenAI CEO Sam Altman names the UAE the world's most forward-looking nation for AI adoption during ADIPEC 2026, highlighting energy and science partnerships.
Tech

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്വീകരിക്കുന്നതിൽ യുഎഇ ലോകത്ത് ഒന്നാമത്: സാം ആൾട്ട്മാൻ

Abu Dhabi Crown Prince Sheikh Khaled meets OpenAI CEO Sam Altman, witnessing four landmark agreements across energy, government, and investment sectors.
Business

ഓപ്പൺഎഐയുമായി നാല് സുപ്രധാന കരാറുകളിൽ ഒപ്പുവെച്ച് അബുദാബി; സാം ആൾട്ട്മാനുമായി കൂടിക്കാഴ്ച നടത്തി കിരീടാവകാശി

Dubai RTA launches its updated AI Strategy, deploying 200 AI products across 41 sectors to cut traffic congestion and generate AED 300M in annual value.
Tech

ദുബായ് ഗതാഗത മേഖലയിൽ വൻ മാറ്റത്തിന് ആർടിഎ; പുതിയ എഐ നയം പ്രഖ്യാപിച്ചു

Al Ain St. George Jacobite Syrian Orthodox Simhasana Church will host its annual Harvest Festival on November 14, 2026, featuring music, food, and culture.
Community

അൽ ഐൻ സെന്റ് ജോർജ്ജ് സിംഹാസന പള്ളി കൊയ്ത്തുത്സവം നവംബർ 14-ന്

Mile Seven Desert defeated Minnal FC on penalties to win the 5th Mile Seven Football Fest in Dubai. Read the match report, award winners, and highlights.
Sports

അഞ്ചാമത് മൈൽ സെവൻ ഫുട്ബോൾ ഫെസ്റ്റ്: ഷൂട്ടൗട്ടിൽ മൈൽസെവൻ മിന്നൽ എഫ്സിയെ വീഴ്ത്തി മൈൽസെവൻ ഡെസേർട്ട് ചാമ്പ്യന്മാരായി

Journalist Shabu Kilithattil's book 'Are We Connected' was launched at the Sharjah International Book Fair by Shibu Chakravarthy and Nyla Usha.
Books & Literature

ഷാർജ അന്താരാഷ്ട്ര പുസ്തകമേളയുടെ ബാൾറൂമിൽ ഡോ. മനോജ് എടൂർ കൃഷ്ണൻകുട്ടിയുടെയും മകൾ അനഘ എടൂർ മനോജിന്റെയും പുസ്തകങ്ങൾ പ്രകാശനം ചെയ്തു

Journalist Shabu Kilithattil's book 'Are We Connected' was launched at the Sharjah International Book Fair by Shibu Chakravarthy and Nyla Usha.
Books & Literature

ഷാബു കിളിത്തട്ടിലിന്റെ ‘ആർ വി കണക്റ്റഡ്’ പുസ്തകം ഷാർജ പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്തു

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.