• NEWS MIDDLEEAST
  • UAEVARTHA ENGLISH
Tuesday, October 6, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home News Business

യു.എ.ഇയിലെ സംരംഭകരെ ശാക്തീകരിക്കാൻ ബിസ്മി ‘മെഗാ ഫെസ്റ്റ് സീസൺ 5’ പ്രഖ്യാപിച്ചു; ജെറ്റൂർ കാറുകളും കണ്ടെയ്നർ ഉൽപന്നങ്ങളുമടക്കം വമ്പൻ സമ്മാനങ്ങളുമായി 60 ദിവസത്തെ കാമ്പയിൻ

by UAE വാർത്ത ലേഖകൻ
6 hours ago
in Business
Reading Time: 1 min read
22 0
യു.എ.ഇയിലെ സംരംഭകരെ ശാക്തീകരിക്കാൻ ബിസ്മി ‘മെഗാ ഫെസ്റ്റ് സീസൺ 5’ പ്രഖ്യാപിച്ചു; ജെറ്റൂർ കാറുകളും കണ്ടെയ്നർ ഉൽപന്നങ്ങളുമടക്കം വമ്പൻ സമ്മാനങ്ങളുമായി 60 ദിവസത്തെ കാമ്പയിൻ
121
VIEWS
Share on WhatsappShare on Facebook

ദുബൈ: യു.എ.ഇയിലെ സംരംഭകർക്കും ബിസിനസ് സ്ഥാപനങ്ങൾക്കും ഉപഭോക്താക്കൾക്കും വൻ പിന്തുണ വാഗ്ദാനം ചെയ്തുകൊണ്ട് ബിസ്മി ഹോൾസെയിൽ (Bismi Wholesale) തങ്ങളുടെ ഫ്ലാഗ്ഷിപ്പ് ഷോപ്പിങ്​ കാമ്പയിനായ ‘മെഗാ ഫെസ്റ്റ് സീസൺ 5’ പ്രഖ്യാപിച്ചു. യു.എ.ഇയിൽ പ്രവർത്തനം ആരംഭിച്ചതിന്‍റെ 25-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഈ 60 ദിവസത്തെ പ്രചാരണ പരിപാടി, 2030-ഓടെ 30,000 ബിസിനസുകളെ ശാക്തീകരിക്കുകയെന്ന കമ്പനിയുടെ ദീർഘകാല ലക്ഷ്യത്തിന്‍റെ ഭാഗമാണ്.

2026 ഒക്ടോബർ ഒന്നുമുതൽ നവംബർ 29 വരെയാണ് മെഗാ ഫെസ്റ്റ് സീസൺ 5 നടക്കുന്നത്. ഈ കാലയളവിൽ ബിസ്മിയിൽനിന്ന് 300 ദിർഹമോ അതിനുമുകളിലോ തുകക്ക്​ ഉൽപന്നങ്ങൾ വാങ്ങുന്ന ഉപഭോക്താക്കൾക്കും ബിസിനസ് സ്ഥാപനങ്ങൾക്കും റാഫിൾ കൂപ്പണുകൾ ലഭിക്കും. ആഘോഷങ്ങളുടെ ഭാഗമായി വിവിധ വിനോദ പരിപാടികളുടെ അകമ്പടിയോടെ സംഘടിപ്പിക്കുന്ന രണ്ട് തത്സമയ കൂറ്റൻ നറുക്കെടുപ്പുകളും നടക്കും. ഇതിൽ ആദ്യത്തെ നറുക്കെടുപ്പ് 2026 നവംബർ ഏഴിനും രണ്ടാമത്തെ നറുക്കെടുപ്പ് ഡിസംബർ അഞ്ചിനും നടക്കും.

ആകർഷകമായ സമ്മാനങ്ങളുടെ വലിയ നിരയാണ് ഇത്തവണ ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. രണ്ട് ജെറ്റൂർ ടി2 ഐ-ഡിഎം (Jetour T2 i-DM) എസ്‌യുവികൾ, ഉൽപന്നങ്ങൾ പൂർണമായി നിറച്ച അഞ്ച് 20 അടി നീളമുള്ള കണ്ടെയ്നറുകൾ, സ്വർണനാണയങ്ങൾ, ഐഫോൺ 18 പ്രോ സ്മാർട്ട്‌ഫോണുകൾ, ഡൈസൺ കിറ്റുകൾ, ബിസ്മി ഷോപ്പിങ്​ വൗച്ചറുകൾ എന്നിവ സമ്മാനങ്ങളിൽ ഉൾപ്പെടുന്നു. വിന്നർമാർക്ക് നേരിട്ട് ഇൻവെന്‍ററിയായും വിൽപ്പനക്കായും ഉപയോഗിക്കാൻ തക്കവണ്ണമാണ് ഉൽപന്നങ്ങൾ നിറഞ്ഞ കണ്ടെയ്നറുകൾ രൂപകൽപന ചെയ്തിരിക്കുന്നത്. 2024-ലെ സീസൺ 3-ൽ പൂർണ സജ്ജമായ മിനി മാർട്ട് സമ്മാനമായി നൽകിയതുപോലെ, ബിസിനസ് വളർച്ചക്ക്​ സഹായിക്കുന്ന സമ്മാനങ്ങൾ നൽകുന്ന രീതിയാണ് ഇത്തവണയും തുടരുന്നത്.

2001ൽ പ്രവർത്തനം ആരംഭിച്ച ബിസ്മി, ഇന്ന് 300-ലധികം എഫ്‌.എം.സി.ജി (FMCG) വിഭാഗങ്ങളിലായി യു.എ.ഇയിലുടനീളമുള്ള 12,000-ത്തിലധികം ബിസിനസുകൾക്ക്​ ഉൽപന്നങ്ങൾ എത്തിച്ചുനൽകുന്നുണ്ട്​. പരിചയസമ്പന്നരായ ഉദ്യോഗസ്ഥരും മികച്ച പ്രവർത്തനരീതികളും ഡിജിറ്റൽ സാങ്കേതികവിദ്യയിലെ തടസ്സമില്ലാത്ത നിക്ഷേപവും വഴി യുഎഇയിലെ ബിസിനസ് മേഖലക്ക്​ അനുയോജ്യമായ ഒരു കണക്റ്റഡ് ഇക്കോസിസ്റ്റം ഒരുക്കാൻ ബിസ്മിക്ക് സാധിച്ചിട്ടുണ്ട്.

വെറുമൊരു ഹോൾസെയിൽ വിതരണക്കാർ എന്നതിനപ്പുറം, യുഎഇയിൽ ബിസിനസ് ആരംഭിക്കാനോ വിപുലീകരിക്കാനോ ആഗ്രഹിക്കുന്ന ഏതൊരു സംരംഭകന്‍റെയും ഏറ്റവും വിശ്വസ്തനായ വളർച്ചാ പങ്കാളിയായി മാറുക എന്നതാണ് ബിസ്മിയുടെ ലക്ഷ്യം. 2030-ഓടെ 30,000 സംരംഭങ്ങളെ ശാക്തീകരിക്കുക എന്ന ദീർഘകാല കാഴ്ചപ്പാടിലേക്ക് മുന്നേറുന്ന കമ്പനിക്ക്, മെഗാ ഫെസ്റ്റ് പോലുള്ള വമ്പൻ സംരംഭങ്ങൾ വലിയ കരുത്ത് പകരുന്നു.‘എല്ലാ സംരംഭകർക്കും വളരണമെന്ന വലിയൊരു ആഗ്രഹമുണ്ട്. വിശ്വസനീയമായ ഉൽപ്പന്ന ലഭ്യത, കാര്യക്ഷമമായ വിതരണ ശൃംഖല, ഡിജിറ്റൽ സാങ്കേതികവിദ്യകൾ, മികച്ച വാണിജ്യ അവസരങ്ങൾ എന്നിവയിലൂടെ ആ വളർച്ച കൂടുതൽ എളുപ്പത്തിൽ സാധ്യമാക്കുക എന്നതാണ് ഞങ്ങളുടെ ചുമതല. ഈ മേഖലയിൽ ഒരു ബിസിനസ്​ ആരംഭിക്കുമ്പോഴോ അത് വിപുലീകരിക്കുമ്പോഴോ ഏതൊരു സംരംഭകന്‍റെയും മനസ്സിൽ ആദ്യം എത്തുന്നതും, ഏറ്റവും വിശ്വസ്തവുമായ വളർച്ചാ പങ്കാളിയായി ബിസ്മി മാറണമെന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. ഞങ്ങളോടൊപ്പം വളരുന്ന ഉപഭോക്താക്കൾക്ക് കൂടുതൽ നേട്ടങ്ങൾ തിരികെ നൽകിക്കൊണ്ട് ആ പ്രതിബദ്ധത വ്യക്തമാക്കുകയാണ് മെഗാ ഫെസ്റ്റിലൂടെ ചെയ്യുന്നത്’ — ബിസ്മി ഗ്രൂപ്പ് വ്യക്​തമാക്കി. വാർത്താസമ്മേളനത്തിൽ പി.എം. ഹാരിസ് (ചെയർമാൻ & സി.എം.ഡി, ബിസ്മി ഗ്രൂപ്​), ഫൈസൽ ഹാരിസ് (എക്സിക്യൂട്ടീവ് ഡയറക്ടർ, ബിസ്മി ഗ്രൂപ്), ഫഹീം ഹാരിസ് (എക്സിക്യൂട്ടീവ് ഡയറക്ടർ. ബിസ്മി ഗ്രൂപ്), റോഷൻ കക്കാട്ട് (ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ, ബിസ്മി ഗ്രൂപ്) എന്നിവരും മറ്റു ബിസ്മി ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു.For media enquiries: Siraj Kollathu, BDM – Bismi Group | +971 50 723 4989

Tags: Bismi GroupDubai NewsEntrepreneurshipMega FestUAE BusinessWholesale FMCG

RelatedPosts

Sharjah Research, Technology and Innovation Park signs an MoU with the World Telugu IT Council to expand market entry, applied research, and investment across the GCC.
Sharjah

ആഗോള സാങ്കേതിക പങ്കാളിത്തത്തിന് ഷാർജ ഇന്നൊവേഷൻ പാർക്കും തെലുങ്ക് ഐടി കൗൺസിലും കൈകോർക്കുന്നു

Dubai Crown Prince Sheikh Hamdan bin Mohammed visited flydubai Captain Smit Machchhar, praising his bravery after thwarting a cockpit attack aboard flight FZ1073.
UAE

ധീരതയ്ക്ക് രാജ്യത്തിന്റെ ആദരം; ഫ്ളൈദുബായ് പൈലറ്റ് സ്മിത് മച്ചാറിനെ നേരിൽക്കണ്ട് ഷെയ്ഖ് ഹംദാൻ

Global health leaders, tech executives, and ministers will meet in Abu Dhabi on Oct 20–22, 2026, for the Future Health Summit on AI, genomics, and disease prevention.
Health

ആഗോള ആരോഗ്യ ഉച്ചകോടി ഒക്ടോബറിൽ അബുദാബിയിൽ; രോഗപ്രതിരോധത്തിലും നിർമിത ബുദ്ധിയിലും ഊന്നൽ

The 58th Watch and Jewellery Middle East Show is underway at Expo Centre Sharjah, featuring over 500 luxury brands from 19 nations through October 4.
Business

58-ാമത് വാച്ച് ആൻഡ് ജ്വല്ലറി മിഡിൽ ഈസ്റ്റ് പ്രദർശനത്തിന് ഷാർജയിൽ തുടക്കം; 19 രാജ്യങ്ങളിൽ നിന്നായി 500-ലധികം ആഗോള ബ്രാൻഡുകൾ

Sharjah Economic Development Department and Talabat meet to align regulatory standards, streamline online retail, and support SME business growth.
Business

ഡിജിറ്റൽ വാണിജ്യ രംഗത്ത് സഹകരണം ശക്തമാക്കാൻ ഷാർജ സാമ്പത്തിക വികസന വകുപ്പും തലാബാത്തും ചർച്ച നടത്തി

Sheikh Ahmed bin Saeed Al Maktoum opened GOTECH 2026 in Dubai, where global energy operators gathered to drive upstream digital transformation, mature field optimization, and decarbonization.
Business

ആർട്ടിഫിഷ്യൽ ഇന്റലിജൻസും സുസ്ഥിര ഊർജ്ജവും മുൻനിർത്തി ഗോട്ടെക് 2026 ഉച്ചകോടിക്ക് ദുബായിൽ തുടക്കം; ഷെയ്ഖ് അഹമ്മദ് ഉദ്ഘാടനം ചെയ്തു

World Malayalee Council Dubai Province marks the finale of Arppo 2026 Onam festival, featuring actor Jyothi Lakshmi, stage acts, and a traditional Onasadya.
Uncategorized

വേൾഡ് മലയാളി കൗൺസിൽ ദുബായ് പ്രൊവിൻസ് ‘അർപ്പോ 2026’ ഓണാഘോഷം സമാപിച്ചു

Fahadh Faasil explains the economics behind Bethlehem Kudumba Unit's Rs 330-crore gross collection, breaking down exhibitor splits, taxes, and producer shares.
Movie

330 കോടി നേടിയാലും പകുതി പോലും നിർമ്മാതാക്കൾക്ക് കിട്ടില്ല; ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ കളക്ഷനിലെ യാഥാർഥ്യം വ്യക്തമാക്കി ഫഹദ് ഫാസിൽ

Mohanlal and Priyadarshan's 1994 classic Thenmavin Kombathu returns to theatres worldwide on October 8 in restored 4K with Dolby Atmos audio.
Movie

പ്രിയദർശൻ–മോഹൻലാൽ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ 4K ഡോൾബി അറ്റ്മോസിൽ; ഒക്ടോബർ 8-ന് ആഗോള റിലീസ്

UAE coach Zlatko Dalic calls for an improved showing against hosts Saudi Arabia in the Gulf Cup final following a narrow 1-0 semi-final win over Oman.
Sports

ഗൾഫ് കപ്പ് ഫൈനലിൽ സൗദിയെ വീഴ്ത്താൻ യുഎഇ കളി മെച്ചപ്പെടുത്തണം: സ്ലാറ്റ്കോ ഡാലിച്ച്

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.