• NEWS MIDDLEEAST
  • UAEVARTHA ENGLISH
Monday, November 23, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home Entertainment Sports

ഗൾഫ് കപ്പ് ഫൈനലിൽ സൗദിയെ വീഴ്ത്താൻ യുഎഇ കളി മെച്ചപ്പെടുത്തണം: സ്ലാറ്റ്കോ ഡാലിച്ച്

by UAE വാർത്ത ലേഖകൻ
2 months ago
in Sports
Reading Time: 1 min read
22 1
UAE coach Zlatko Dalic calls for an improved showing against hosts Saudi Arabia in the Gulf Cup final following a narrow 1-0 semi-final win over Oman.
125
VIEWS
Share on WhatsappShare on Facebook

ഒമാനെതിരായ സെമി ജയത്തിന് പിന്നാലെ ടീമിന് മുന്നറിയിപ്പുമായി ക്രോയേഷ്യൻ പരിശീലകൻ; കലാശപ്പോര് ചൊവ്വാഴ്ച ജിദ്ദയിൽ

ദുബായ്, ഒക്ടോബർ 5, 2026 : അറേബ്യൻ ഗൾഫ് കപ്പ് ഫുട്ബോൾ ഫൈനലിൽ ആതിഥേയരായ സൗദി അറേബ്യയെ നേരിടാനിറങ്ങുമ്പോൾ യുഎഇ ടീം പ്രകടന നിലവാരം ഇനിയും ഉയർത്തണമെന്ന് മുഖ്യ പരിശീലകൻ സ്ലാറ്റ്കോ ഡാലിച്ച് വ്യക്തമാക്കി.

സെമി ഫൈനലിൽ ഒമാനെ എതിരില്ലാത്ത ഒരു ഗോളിന് മറികടന്നാണ് യുഎഇ കിരീടപ്പോരാട്ടത്തിന് യോഗ്യത നേടിയത്. 22-ാം മിനിറ്റിൽ ഔസ്മാനെ കമാറ നേടിയ ഹെഡർ ഗോളാണ് ടീമിന് ജയം സമ്മാനിച്ചത്. ജയത്തോടെ ടൂർണമെന്റിലെ തോൽവിയറിയാത്ത കുതിപ്പ് തുടരാനായെങ്കിലും ടീമിന്റെ പ്രകടനത്തിൽ ചില പോരായ്മകൾ അവശേഷിക്കുന്നുണ്ടെന്ന് ഡാലിച്ച് വിലയിരുത്തി.

രണ്ടാം പകുതിയിൽ നിക്കോളാസ് ജിമെനെസ് എടുത്ത പെനാൽറ്റി പാഴായത് മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ യുഎഇക്ക് മേൽ സമ്മർദ്ദം കൂട്ടിയിരുന്നു. സമനില പിടിക്കാൻ ഒമാൻ ശക്തമായി പൊരുതിയെങ്കിലും പ്രതിരോധം വിട്ടുകൊടുക്കാതെ പിടിച്ചുനിൽക്കാൻ ടീമിനായി.

തങ്ങളുടെ ഏറ്റവും മികച്ച മത്സരമായിരുന്നില്ല ഒമാനെതിരെയുള്ളതെന്ന് മത്സരശേഷം ഡാലിച്ച് തുറന്നുപറഞ്ഞു. “ലഭിച്ച അവസരങ്ങൾ, പ്രത്യേകിച്ച് പെനാൽറ്റി ലക്ഷ്യത്തിലെത്തിക്കാൻ ഞങ്ങൾക്ക് സാധിച്ചില്ല. എങ്കിലും ഫൈനൽ ഉറപ്പിക്കുക എന്നതിനായിരുന്നു മുൻഗണന. ഞാൻ പ്രതീക്ഷിച്ചതുപോലെ എളുപ്പമായിരുന്നില്ല കാര്യങ്ങൾ. കളിക്കാർ ഒടുവിൽ വിജയം സ്വന്തമാക്കി. കൂടുതൽ അവസരങ്ങൾ സൃഷ്ടിച്ച് ശൈലി മെച്ചപ്പെടുത്താൻ ടീമിന് കഴിയും. ഫൈനലിൽ ഇതിലും മികച്ച പ്രകടനം പുറത്തെടുക്കും,” അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ഓഗസ്റ്റിലാണ് മുൻ ക്രൊയേഷ്യൻ പരിശീലകനായ സ്ലാറ്റ്കോ ഡാലിച്ചിനെ യുഎഇ ഫുട്ബോൾ അസോസിയേഷൻ പരിശീലക സ്ഥാനത്തേക്ക് കൊണ്ടുവന്നത്. 2018 ലോകകപ്പിൽ ക്രൊയേഷ്യയെ ഫൈനലിലും 2022-ൽ മൂന്നാം സ്ഥാനത്തുമെത്തിച്ച പരിചയസമ്പത്തുമായാണ് അദ്ദേഹം യുഎഇയിലെത്തിയത്. നേരത്തെ യുഎഇ പ്രോ ലീഗ് ക്ലബ്ബായ അൽ ഐനെ പരിശീലിപ്പിച്ച അനുഭവപരിചയവും ഡാലിച്ചിന് തുണയായി.

ടൂർണമെന്റിൽ തകർപ്പൻ ഫോമിലാണ് യുഎഇ ഫൈനലിലേക്ക് മുന്നേറിയത്. ഗ്രൂപ്പ് ഘട്ടത്തിൽ യെമനെ 4-0 നും ബഹ്റൈനെ 3-0 നും തോൽപ്പിച്ച ടീം, അവസാന മത്സരത്തിൽ സമനില വഴങ്ങി ഗ്രൂപ്പ് ചാമ്പ്യന്മാരായി.

മറുവശത്ത് ഖത്തറിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ 3-2 ന് കീഴടക്കിയാണ് സൗദി അറേബ്യ ഫൈനലിലെത്തിയത്. നിശ്ചിത സമയത്തും അധിക സമയത്തും ഇരുടീമുകൾക്കും ഗോൾ കണ്ടെത്താനായിരുന്നില്ല. സ്വന്തം കാണികൾക്ക് മുന്നിൽ കളിക്കുന്ന സൗദിക്കെതിരെയുള്ള മത്സരം കടുത്ത വെല്ലുവിളിയാകുമെന്ന് ഡാലിച്ച് ചൂണ്ടിക്കാട്ടി. ജിദ്ദയിൽ തിങ്ങിനിറയുന്ന ആരാധകർക്ക് മുന്നിൽ ശക്തമായൊരു പോരാട്ടം തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും സൗദി ടീമിനെ പൂർണമായും ബഹുമാനിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ചൊവ്വാഴ്ച നടക്കുന്ന ഫൈനലിൽ സൗദിയെ മറികടന്ന് കിരീടം സ്വന്തമാക്കാനായാൽ യുഎഇ ദേശീയ ടീമിനൊപ്പമുള്ള ഡാലിച്ചിന്റെ തുടക്കം ചരിത്രവിജയമായി മാറും.

Tags: Arabian Gulf CupGulf CupMiddle East FootballSaudi Arabia Footballsports newsUAE FootballZlatko Dalic

RelatedPosts

MS Dhoni has officially retired from the Indian Premier League and will continue his association with Chennai Super Kings as the franchise's mentor
Sports

ഐപിഎല്ലിൽ നിന്ന് വിരമിച്ച് എം.എസ്. ധോണി; ഇനി ചെന്നൈ സൂപ്പർ കിംഗ്സ് മെന്ററായി തുടരും

Mile Seven Desert defeated Minnal FC on penalties to win the 5th Mile Seven Football Fest in Dubai. Read the match report, award winners, and highlights.
Sports

അഞ്ചാമത് മൈൽ സെവൻ ഫുട്ബോൾ ഫെസ്റ്റ്: ഷൂട്ടൗട്ടിൽ മൈൽസെവൻ മിന്നൽ എഫ്സിയെ വീഴ്ത്തി മൈൽസെവൻ ഡെസേർട്ട് ചാമ്പ്യന്മാരായി

Virat Kohli, AB de Villiers, Royal Challengers Bengaluru, IPL, Cricket, Sports News
Sports

വിരാട് കോഹ്‌ലിക്ക് 38-ാം പിറന്നാൾ ആശംസയുമായി എബി ഡിവില്ലിയേഴ്സ്; വീണ്ടും ഓർമപ്പെടുത്തി ‘ബിസ്കോട്ടി’ സൗഹൃദം

UAE and Qatar players in action during their 27th Arabian Gulf Cup Group B fixture at King Abdullah Sports City in Jeddah
Sports

ഖത്തറിനെ സമനിലയിൽ തളച്ചു; ഗ്രൂപ്പ് ബി ചാമ്പ്യന്മാരായി യുഎഇ ഗൾഫ് കപ്പ് സെമിയിൽ, എതിരാളികൾ ഒമാൻ

The UAE national football team advanced to the Gulf Cup 27 semi-finals after a commanding 3-0 win over holders Bahrain at Prince Abdullah Al-Faisal Stadium in Jeddah.
Sports

നിലവിലെ ചാമ്പ്യന്മാരായ ബഹ്‌റൈനെ 3-0 ന് തകർത്തു; യുഎഇ ഗൾഫ് കപ്പ് സെമിയിൽ

The UAE national football team opened their Gulf Cup 27 campaign with a decisive 4-0 victory over Yemen in Jeddah, led by a Nicolás Giménez brace.
Sports

ഗൾഫ് കപ്പിൽ യുഎഇക്ക് തകർപ്പൻ തുടക്കം; യെമനെ എതിരില്ലാത്ത നാല് ഗോളിന് വീഴ്ത്തി

Over 310,000 participants joined the eighth Dubai Run on Sheikh Zayed Road during the tenth Dubai Fitness Challenge across 5 km and 10 km routes.
Sports

ദുബായ് റണ്ണിൽ റെക്കോർഡ് പങ്കാളിത്തം; ഇത്തവണ ഓടിയെത്തിയത് 3.10 ലക്ഷത്തിലധികം പേർ

All Kerala Pravasi Association and Hope of Life will host a free medical camp for domestic workers across four UAE emirates on December 6.
Health

ഗാർഹിക തൊഴിലാളികൾക്കായി ഡിസംബർ ആറിന് യു.എ.ഇയിൽ സൗജന്യ മെഡിക്കൽ ക്യാമ്പ്; ബ്രോഷർ പ്രകാശനം ചെയ്തു

Dubai Metro Blue Line reaches 30% completion with 33 million work hours logged, Sheikh Hamdan announces ahead of its September 9, 2029 service launch.
UAE

ദുബായ് മെട്രോ ബ്ലൂ ലൈൻ നിർമ്മാണം 30 ശതമാനം പൂർത്തിയായി; 2029 സെപ്റ്റംബർ 9-ന് സർവീസ് ആരംഭിക്കും

Dubai Municipality earns a world record for international standards adoption, securing nine new conformity certifications at its 2026 Quality Forum.
UAE

അന്താരാഷ്ട്ര ഗുണനിലവാര മാനദണ്ഡങ്ങൾ നടപ്പിലാക്കുന്നതിൽ ലോക റെക്കോർഡ് സ്വന്തമാക്കി ദുബായ് മുനിസിപ്പാലിറ്റി

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.