ദുബായ് സ്റ്റുഡിയോ സിറ്റിയിൽ സ്ഥിതി ചെയ്യുന്ന 350 ദശലക്ഷം യുഎഇ ദിർഹമിന്റെ ഈ പദ്ധതി, ദുബായിലെ റസിഡൻഷ്യൽ കമ്മ്യൂണിറ്റികളിലേക്ക് ആഡംബര ആരോഗ്യ പരിരക്ഷ ലഭ്യമാക്കുന്നതിനായി സമർപ്പിച്ചിരിക്കുന്ന മെഡ്കെയർ ആശുപത്രി ബ്രാൻഡിന്റെ യുഎഇയിലെ ഏഴാമത്തെ യൂണിറ്റായിരിക്കും.
സ്പെഷ്യലൈസ്ഡ് ക്ലിനിക്കൽ സേവനങ്ങൾ, അത്യാധുനിക രോഗനിർണ്ണയ, നൂതന ശസ്ത്രക്രിയ മികവുകൾ, സമഗ്രമായ ഓങ്കോളജി പരിചരണം എന്നിവ ഒരു മേൽക്കൂരയ്ക്ക് കീഴിൽ കൊണ്ടുവരുന്ന 144 കിടക്കകളുള്ള പുതിയ മൾട്ടി-സ്പെഷ്യാലിറ്റി ടെർഷ്യറി കെയർ ആശുപത്രി 2029 ഓടെ പ്രവർത്തനമാരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ദുബായ്, യുഎഇ : മേഖലയിലെ പ്രമുഖ സംയോജിത ആരോഗ്യ പരിരക്ഷാ ദാതാക്കളിലൊന്നായ ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ, ദുബായ് സ്റ്റുഡിയോ സിറ്റിയിൽ മെഡ്കെയർ റോയൽ ഹിൽസ് ഹോസ്പിറ്റൽ വികസിപ്പിക്കുന്നതിനായി 1994ൽ യുഎഇയിൽ സ്ഥാപിതമായ പ്രമുഖ എഞ്ചിനീയറിംഗ് കോൺട്രാക്റ്റിങ്ങ്, ഇലക്ട്രോ മെക്കാനിക്കൽ (എംഇപി) കമ്പനിയായ മെനാസ്കോയുമായി പങ്കാളിത്ത കരാറിൽ ഒപ്പുവച്ചു. ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ മാനേജിംഗ് ഡയറക്ടറും ഗ്രൂപ്പ് സിഇഒയുമായ അലീഷ മൂപ്പനും മെനാസ്കോ സിഇഒ ബഹാ ബദവിയെയും ചേർന്നാണ് ഈ സുപ്രധാന കരാറിൽ ഒപ്പുവെച്ചത്. മെനാസ്കോ പാർട്ണർ ഹിസ് എക്സലൻസി അഹ്മ്മദ് അൽ റഖ്ബാനി, മെഡ്കെയർ ഹോസ്പിറ്റൽസ് ആൻഡ് മെഡിക്കൽ സെന്റേർസ് സിഇഒ ഡോ.ഷനില ലൈജു എന്നിവർ ചടങ്ങിൽ സന്നിഹിതരായി.
അടുത്ത അഞ്ച് വർഷത്തിനുള്ളിൽ യുഎഇയിൽ ഒരു ബില്യൺ ദിർഹത്തിലധികം നിക്ഷേപിക്കാനുള്ള ആസ്റ്റർ ഡിഎം ഹെൽത്ത് കെയറിന്റെ പ്രതിബദ്ധതയുടെ ഭാഗമാണ് ഈ നിക്ഷേപം. സംയോജിത, സാങ്കേതികവിദ്യ പ്രാപ്തമാക്കിയ ആരോഗ്യ പരിരക്ഷാ വിതരണം മുന്നോട്ട് കൊണ്ടുപോകുമ്പോൾ ആരോഗ്യ സംരക്ഷണ അടിസ്ഥാന സqകര്യങ്ങൾ വിപുലീകരിക്കുന്നതിനുള്ള ഗ്രൂപ്പിന്റെ തന്ത്രത്തെയും പുതിയ പദ്ധതി പ്രതിഫലിപ്പിക്കുന്നു.
വിപുലമായ പ്രത്യേക ക്ലിനിക്കൽ സേവനങ്ങൾ, നൂതന മെഡിക്കൽ സാങ്കേതികവിദ്യകൾ, അത്യാധുനിക ശസ്ത്രക്രിയ സൗകര്യങ്ങൾ എന്നിവ ഒരുമിച്ച് കൊണ്ടുവരുന്ന ഈ മൾട്ടി-സ്പെഷ്യാലിറ്റി ടെർഷ്യറി-കെയർ ഹോസ്പിറ്റൽ ദുബായിൽ മെഡ്കെയറിന്റെ പ്രീമിയം ഹെൽത്ത് കെയർ ശൃംഖലയെ വിപുലീകരിക്കും. സംയോജിത രോഗ നിർണ്ണയം, ചികിത്സാ ശേഷി എന്നിവയുടെ പിന്തുണയോടെ പ്രധാന മെഡിക്കൽ സ്പെഷ്യാലിറ്റികളിലുടനീളം സമഗ്ര പരിചരണം നൽകുന്ന തരത്തിലാണ് ആശുപത്രി രൂപകൽപ്പന ചെയ്യുന്നത്.
“കഴിഞ്ഞ 40 വർഷമായി, യുഎഇയിലെ ജനസംഖ്യയുടെ വികസിച്ചുകൊണ്ടിരിക്കുന്ന ആവശ്യങ്ങൾ നിറവേറ്റുന്ന ലോകോത്തര ആരോഗ്യ സംരക്ഷണ സ്ഥാപനങ്ങൾ നിർമ്മിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് പദ്ധതിയെക്കുറിച്ച് സംസാരിച്ച ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ സ്ഥാപക ചെയർമാൻ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു. ഈ പ്രതിബദ്ധതയുടെ മറ്റൊരു പ്രതിഫലനമാണ് മെഡ്കെയർ റോയൽ ഹിൽസ് ഹോസ്പിറ്റൽ. ജിസിസിയിലുടനീളം, 20,000 ത്തിലധികം ഹെൽത്ത് കെയർ പ്രൊഫഷണലുകളും സ്റ്റാഫുകളും അടങ്ങുന്ന ഞങ്ങളുടെ സമർപ്പിത ടീം ഓരോ രോഗിക്കും ഉയർന്ന നിലവാരമുള്ള ഗുണനിലവാരം, അനുകമ്പ, രോഗി കേന്ദ്രീകൃത പരിചരണം എന്നിവ നൽകുന്നതിന് അശ്രാന്തമായി പ്രവർത്തിക്കുന്നു.
“മെഡ്കെയറിന്റെ വളർച്ച എല്ലായ്പ്പോഴും ഒരു വ്യക്തമായ ലക്ഷ്യത്താൽ നയിക്കപ്പെടുന്നതാണ്, ഉയർന്ന നിലവാരമുള്ള ആരോഗ്യ സംരക്ഷണം ഞങ്ങൾ സേവിക്കുന്ന ജനസമൂഹങ്ങളിലേക്കും, വിവിധ കമ്മ്യൂണിറ്റികളിലേക്കും കൂടുതൽ അടുപ്പിക്കുകയാണ് ലക്ഷ്യമെന്നും പങ്കാളിത്തത്തെക്കുറിച്ച് അഭിപ്രായപ്പെട്ട് ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ മാനേജിംഗ് ഡയറക്ടറും ഗ്രൂപ്പ് സിഇഒയുമായ അലീഷ മൂപ്പൻ പറഞ്ഞു. മെനാസ്കോയുമായുള്ള ഞങ്ങളുടെ പങ്കാളിത്തം ദുബായിൽ മെഡ്കെയറിന്റെ ശൃംഖല വിപുലീകരിക്കുന്നതിനും നൂതനമായ പ്രത്യേക, ത്രിതീയ പരിചരണം കൂടുതൽ പ്രാപ്യമാക്കുന്നതിനുമുള്ള ഒരു പ്രധാന ചുവടുവെപ്പാണ്. മെഡ്കെയർ റോയൽ ഹിൽസ് ഹോസ്പിറ്റൽ പ്രമുഖ ക്ലിനിക്കൽ വൈദഗ്ധ്യവും നൂതന സാങ്കേതികവിദ്യയും ഒരുമിച്ച് കൊണ്ടുവരികയും രോഗികൾക്ക് ലോകോത്തര ആരോഗ്യ പരിരക്ഷ വീടിനടുത്തേക്ക് ലഭ്യമാക്കുകയും ചെയ്യും. ഒരു ഗ്രൂപ്പായി ഈ പ്രദേശത്ത് പ്രവർത്തിക്കുന്ന നിലവിലുള്ള 12 സ്ഥാപനങ്ങളിലൂട ഞങ്ങൾ നൽകുന്ന സേവനങ്ങളുടെ മികച്ച വിപുലീകരണമായി കാണാമെന്നും അലീഷ മൂപ്പൻ വ്യക്തമാക്കി.
ആസ്റ്റർ ഡിഎം ഹെൽത്ത് കെയറുമായുള്ള ഞങ്ങളുടെ പങ്കാളിത്തം ദുബായിയുടെ വികസിച്ചുകൊണ്ടിരിക്കുന്ന ആരോഗ്യ സംരക്ഷണ ഭൂപ്രകൃതിയിലേക്ക് സംഭാവന ചെയ്യാനുള്ള പങ്കിട്ട അഭിലാഷത്തെ പ്രതിഫലിപ്പിക്കുന്നതാണെന്ന് മെനാസ്കോയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ബഹാ ബദവിയെ പറഞ്ഞു. വിപുലമായ അടിസ്ഥാന സൗകര്യങ്ങളും പ്രത്യേക ക്ലിനിക്കൽ മികവുകളും സംയോജിപ്പിച്ച് സമൂഹത്തിന് സമഗ്രമായ പരിചരണം നൽകുന്നതിനെ പിന്തുണയ്ക്കുന്ന ഒരു ആധുനിക ആരോഗ്യ സംരക്ഷണ ലക്ഷ്യസ്ഥാനമായാണ് മെഡ്കെയർ റോയൽ ഹിൽസ് ഹോസ്പിറ്റലിനെ വിഭാവനം ചെയ്തിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ആശുപത്രിയുടെ മൊത്തം വിസ്തീർണ്ണം ഏകദേശം 239,000 ചതുരശ്ര അടിയാണ്. ഏകദേശം 430,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഒരു ബിൽറ്റ്-അപ്പ് ഏരിയ ഉള്ള മെഡ്കെയർ റോയൽ ഹിൽസ് ഹോസ്പിറ്റലിൽ 144 കിടക്കകളും ആറ് ഓപ്പറേഷൻ തിയേറ്ററുകളും സ്ഥാപിക്കാനാണ് പദ്ധതിയുള്ളത്.
സ്ക്രീനിംഗ്, രോഗനിർണയം മുതൽ ചികിത്സ, തുടർനടപടികൾ വരെ ഏകോപിത പരിചരണം നൽകുന്ന സമർപ്പിത ബ്രെസ്റ്റ് കെയർ ഡയഗ്നോസ്റ്റിക്, അഫെറെസിസ് യൂണിറ്റ്, ട്രീറ്റ്മെന്റ് യൂണിറ്റ് എന്നിവയുടെ പിന്തുണയോടെ സമഗ്രമായ ഓങ്കോളജി സെന്റർ ആയിരിക്കും ആശുപത്രിയുടെ പ്രധാന സവിശേഷത. ലീനിയർ ആക്സിലറേറ്റർ (ലിനാക്) പിഇടി-സിടി, ഗാമ സ്കാനിംഗ്, അയോഡിൻ തെറാപ്പി, കീമോതെറാപ്പി എന്നിവയുൾപ്പെടെയുള്ള നൂതന സാങ്കേതികവിദ്യകളുടെ പിന്തുണയോടെ മെഡിക്കൽ, സർജിക്കൽ, റേഡിയേഷൻ ഓങ്കോളജി എന്നിവ ഓങ്കോളജി കേന്ദ്രം സംയോജിപ്പിക്കും. അസ്ഥിമജ്ജ ട്രാൻസ്പ്ലാൻറേഷൻ (ബിഎംടി) ഉൾപ്പെടുത്തുന്നതിനുള്ള ദീർഘകാല പദ്ധതികൾക്കൊപ്പം ചികിത്സാ പാതയിലുടനീളം രോഗികൾക്ക് പ്രത്യേക കാൻസർ പരിചരണം നൽകുന്നതിനാണ് സംയോജിത സമീപനം രൂപകൽപ്പന ചെയ്തിരിക്കുന്നത്.
സ്വയം രോഗപ്രതിരോധ, കോശജ്വലന വൈകല്യങ്ങൾ ഉൾപ്പെടെയുള്ള രോഗപ്രതിരോധ സംബന്ധിയായ അവസ്ഥകളും വിളർച്ച, രക്തം കട്ടപിടിച്ചുണ്ടാകുന്ന വൈകല്യങ്ങൾ, രക്ത കാൻസർ തുടങ്ങിയ രക്തവുമായി ബന്ധപ്പെട്ട അവസ്ഥകളും ഉൾക്കൊള്ളുന്ന പ്രത്യേക ഇമ്മ്യൂണോളജി, ഹെമറ്റോളജി സേവനങ്ങളും ആശുപത്രി വാഗ്ദാനം ചെയ്യും.
ഡയഗ്നോസ്റ്റിക്, ഇന്റർവെൻഷണൽ നടപടിക്രമങ്ങൾക്കായി ഒരു അഡ്വാൻസ്ഡ് കത്തീറ്ററൈസേഷൻ ലബോറട്ടറിയുടെ (കാത്ത് ലാബ്) പിന്തുണയോടെ സമഗ്രമായ കാർഡിയാക് കെയറും കാർഡിയാക് സർജറിയും ഉൾക്കൊള്ളുന്ന അഡ്വാൻസ്ഡ് കാർഡിയോളജിയും കാർഡിയാക് സയൻസും മറ്റൊരു പ്രധാന ശ്രദ്ധാകേന്ദ്രമായിരിക്കും. ന്യൂറോ-ഇന്റർവെൻഷണൽ റേഡിയോളജി, ഇന്റർവെൻഷണൽ റേഡിയോളജി കഴിവുകൾ എന്നിവയാൽ പൂരകമായ നൂതന ന്യൂറോളജി, നട്ടെല്ല് സേവനങ്ങളും വാഗ്ദാനം ചെയ്യും. റോബോട്ടിക് സഹായത്തോടെയുള്ള സർജിക്കൽ കഴിവുകൾ ആശുപത്രിയുടെ നൂതന സർജിക്കൽ ഓഫറിനെ കൂടുതൽ ശക്തിപ്പെടുത്തും.
ഈ ആശുപത്രി ദുബായിൽ വിശാലമായ സൗകര്യങ്ങൾ നൽകുമെന്ന് പ്രതീക്ഷിക്കുന്നു.
ഇന്റേണൽ മെഡിസിൻ, പീഡിയാട്രിക്സ്, ഗൈനക്കോളജി, ഓർത്തോപീഡിക്സ്, ഗ്യാസ്ട്രോഎൻട്രോളജി, ഇഎൻടി, ജനറൽ സർജറി, വാസ്കുലർ സർജറി, പ്ലാസ്റ്റിക് സർജറി, ഒഫ്താൽമോളജി, ഒപ്റ്റോമെട്രി, എൻഡോക്രൈനോളജി, ന്യൂക്ലിയർ മെഡിസിൻ, ന്യൂറോളജി, യൂറോളജി, ഡെർമറ്റോളജി, ന്യൂറോ സർജറി, പൾമോണോളജി, റൂമറ്റോളജി, കാർഡിയോളജി, കാർഡിയോത്തോറാസിക് സർജറി എന്നിവയുൾപ്പെടെ വിശാലമായ ക്ലിനിക്കൽ സ്പെഷ്യാലിറ്റികൾ ആശുപത്രി വാഗ്ദാനം ചെയ്യും.
അധിക ആസൂത്രിത സേവനങ്ങളിൽ ഒരു സമർപ്പിത പീഡിയാട്രിക് ഇന്റൻസീവ് കെയർ യൂണിറ്റ് (പിഐസിയു) എൻഡോസ്കോപ്പി, എൻഡോസ്കോപ്പിക് റിട്രോഗ്രേഡ് കോളൻജിയോപാൻ ക്രിയേറ്റോഗ്രാഫി (ഇആർസിപി), സ്ലീപ്പ് ലബോറട്ടറി, നൂതന ക്രിട്ടിക്കൽ കെയർ സൗകര്യങ്ങൾ എന്നിവ ഉൾപ്പെടും. 18 നിരീക്ഷണ കിടക്കകളും ട്രോമ കേസുകൾ ഉൾപ്പെടെയുള്ള മെഡിക്കൽ, സർജിക്കൽ എമർജൻസികൾ കൈകാര്യം ചെയ്യുന്നതിനുള്ള സമർപ്പിത ശേഷികളുമുള്ള ഒരു പ്രധാന സൗകര്യമായിരിക്കും എമർജൻസി ഡിപ്പാർട്ട്മെന്റ്. വനിതാ ആരോഗ്യ സേവനങ്ങളിൽ വാട്ടർ ബർത്ത് യൂണിറ്റുള്ള ഒരു സമർപ്പിത ലേബർ, ഡെലിവറി ആൻഡ് റിക്കവറി (എൽഡിആർ) സ്യൂട്ടും ആശുപ്ത്രിയിൽ ഉൾപ്പെടും.
നൂതന ഓങ്കോളജി റേഡിയേഷൻ സാങ്കേതികവിദ്യ ഉൾപ്പെടെയുള്ള കൃത്യമായ രോഗനിർണയത്തിനും പ്രത്യേക ചികിത്സയ്ക്കും പിന്തുണ നൽകുന്നതിനായി നൂതന സാങ്കേതികവിദ്യകളിൽ ഗണ്യമായ നിക്ഷേപം നടത്തുന്നതിനൊപ്പം അത്യാധുനിക ഡയഗ്നോസ്റ്റിക് കഴിവുകളും ഈ ആശുപത്രിയിൽ സജ്ജീകരിക്കും.
ആശുപത്രികളിലൂടെയും മെഡിക്കൽ സെന്ററുകളിലൂടെയും മൾട്ടി-സ്പെഷ്യാലിറ്റിയും പ്രത്യേക പരിചരണവും നൽകുന്ന ആസ്റ്റർ ഡിഎം ഹെൽത്ത് കെയറിന്റെ യുഎഇ ശൃംഖലയിലെ പ്രീമിയം സ്വകാര്യ ഹെൽത്ത് കെയർ ബ്രാൻഡാണ് മെഡ്കെയർ. ദുബായിലെയും ഷാർജയിലെയും മെഡ്കെയർ മൾട്ടി-സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ, മെഡ്കെയർ വിമൻ ആൻഡ് ചിൽഡ്രൻ ഹോസ്പിറ്റൽ, മെഡ്കെയർ ഓർത്തോപീഡിക്സ് ആൻഡ് സ്പൈൻ ഹോസ്പിറ്റൽ എന്നിവ ഇതിന്റെ നിലവിലുള്ള സൗകര്യങ്ങളിൽ ഉൾപ്പെടുന്നു. നിലവിലെ 6 ആശുപത്രികളുടെയും 26 മെഡിക്കൽ സെന്ററുകളുടെയും ശൃംഖലയോടെ, മെഡ്കെയർ റോയൽ ഹിൽസ് ഹോസ്പിറ്റലിന്റെ വികസനത്തോടെ ദുബായിൽ ബ്രാൻഡിന്റെ സാന്നിധ്യവും പ്രത്യേക പരിചരണ ശേഷിയും കൂടുതൽ വിപുലീകരിക്കപ്പെടും.










