• NEWS MIDDLEEAST
  • UAEVARTHA ENGLISH
Tuesday, November 17, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home Entertainment Books & Literature

‘ലീഗൽ ലാൻഡ്‌സ്‌കേപ്പ് ഓഫ് ഗ്ലോബൽ ഇന്ത്യൻസ്’ ഷാർജ രാജ്യാന്തര പുസ്തകമേളയിൽ പ്രകാശനം ചെയ്തു

by UAE വാർത്ത ലേഖകൻ
2 days ago
in Books & Literature
Reading Time: 1 min read
22 0
Supreme Court advocate Dr. Jose Abraham’s book 'Legal Landscape of Global Indians' was launched at Sharjah International Book Fair to aid expatriates.
122
VIEWS
Share on WhatsappShare on Facebook

പ്രവാസികൾ നേരിടുന്ന പ്രധാന നിയമപ്രശ്നങ്ങളും പരിഹാരങ്ങളും പ്രതിപാദിക്കുന്ന പുസ്തകം രചിച്ചത് സുപ്രീം കോടതി അഭിഭാഷകൻ ഡോ. ജോസ് എബ്രഹാം.

ഷാർജ, യു.എ.ഇ — പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്റും സുപ്രീം കോടതി അഡ്വക്കറ്റ് ഓൺ റെക്കോർഡുമായ ഡോ. ജോസ് എബ്രഹാം രചിച്ച ‘ലീഗൽ ലാൻഡ്‌സ്‌കേപ്പ് ഓഫ് ഗ്ലോബൽ ഇന്ത്യൻസ്’ എന്ന പുസ്തകം ഷാർജ രാജ്യാന്തര പുസ്തകമേളയിൽ പ്രകാശനം ചെയ്തു. മുൻ അംബാസിഡർ ടി.പി. ശ്രീനിവാസനാണ് പുസ്തകത്തിന് ആമുഖം എഴുതിയിരിക്കുന്നത്.

എൻ.ടി.വി ചെയർമാൻ മാത്തുക്കുട്ടി കടോൺ, പ്രവാസി ലീഗൽ സെൽ ദുബായ് ചാപ്റ്റർ അധ്യക്ഷൻ ടി.എൻ. കൃഷ്ണകുമാർ, അക്കാഫ് (AKCAF) അധ്യക്ഷൻ പോൾ ടി. ജോസഫ് എന്നിവർക്ക് ആദ്യ പ്രതി നൽകിയാണ് പ്രകാശന കർമ്മം നിർവഹിച്ചത്. പ്രവാസി ലീഗൽ സെൽ ഷാർജ-അജ്മാൻ ചാപ്റ്റർ ജനറൽ സെക്രട്ടറി അൽനിഷാജ് ഷാഹുൽ, ഡൽഹിയിലെ മുതിർന്ന മാധ്യമപ്രവർത്തകൻ മെൽവിൻ വില്യംസ് എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു.

പ്രവാസ മേഖലയിലെ ഇരുപത് വർഷത്തോളമുള്ള നിയമപരിചയത്തിന്റെ അടിസ്ഥാനത്തിലാണ് ഈ പുസ്തകം തയ്യാറാക്കിയതെന്ന് ഡോ. ജോസ് എബ്രഹാം വ്യക്തമാക്കി. ഒ.സി.ഐ (OCI) കാർഡ്, എൻ.ആർ.ഐ വിവാഹ രജിസ്‌ട്രേഷൻ, വിവാഹമോചന നടപടികൾ, വിൽപത്രം തയ്യാറാക്കൽ, വിവിധതരം പവർ ഓഫ് അറ്റോർണികൾ, വിദേശ കോടതി വിധികളുടെ നടപ്പാക്കൽ (Execution of Foreign Judgments) തുടങ്ങിയ പ്രവാസികൾക്ക് ഏറെ ഉപകാരപ്രദമായ വിഷയങ്ങളാണ് പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഇതുവരെ പത്തിലധികം പുസ്തകങ്ങൾ രചിച്ചിട്ടുള്ള ഡോ. ജോസ് എബ്രഹാമിനെ നിയമപുസ്തക രചനയ്ക്കുള്ള മികവിന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പുരസ്കാരം നൽകി ആദരിച്ചിട്ടുണ്ട്. പ്രവാസികളെ നിയമപരമായി കൂടുതൽ ശാക്തീകരിക്കാൻ പുതിയ പുസ്തകത്തിന് സാധിക്കട്ടെയെന്ന് പ്രവാസി ലീഗൽ സെൽ ദുബായ് ചാപ്റ്റർ പ്രസിഡന്റ് ടി.എൻ. കൃഷ്ണകുമാർ പത്രക്കുറിപ്പിലൂടെ ആശംസിച്ചു.

Tags: Book LaunchDr Jose AbrahamGlobal IndiansNRI Legal GuidePravasi Legal CellSharjah International Book FairUAE news

RelatedPosts

Yuvakalasahithy Ras Al Khaimah unit elected Sandhya Vellappillil as President and Ajith Narayanan as Secretary at its annual conference on November 8.
Community

യുവകലാസാഹിതി റാസൽഖൈമ യൂണിറ്റിന് പുതിയ നേതൃത്വം; സന്ധ്യ വെള്ളാപ്പിള്ളിൽ പ്രസിഡന്റ്

ഉണ്ണി പുന്നാരയുടെ ‘രക്തബന്ധങ്ങൾക്കപ്പുറം’ ഷാർജ പുസ്തകമേളയിൽ പ്രകാശനം ചെയ്തു
Books & Literature

ഉണ്ണി പുന്നാരയുടെ ‘രക്തബന്ധങ്ങൾക്കപ്പുറം’ ഷാർജ പുസ്തകമേളയിൽ പ്രകാശനം ചെയ്തു

The second edition of Dr. Asha P.’s poetry collection ‘Atacama,’ published by Plavila Books, was launched at the Sharjah International Book Fair.
Books & Literature

ഡോ. ആശ പി.യുടെ കവിതാസമാഹാരം ‘അറ്റക്കാമ’യുടെ രണ്ടാം പതിപ്പ് ഷാർജ പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്തു

German stilt walkers Janine Jaeggi and Martin Sasse bring ‘The Carousel Royals’ to the 45th Sharjah International Book Fair with interactive circus acts.
Entertainment

ഷാർജ പുസ്തകമേളയിൽ വിസ്മയമായി പത്തടി ഉയരമുള്ള ജർമൻ സർക്കസ് കലാകാരന്മാർ

AKCAF Events and AKCAF Literary Club honoured author Geetha Mohankumar for her short story collection Kabani at the Sharjah International Book Fair.
Books & Literature

ഗീത മോഹൻകുമാറിന് അക്കാഫ് ഇവന്റ്സിന്റെ ആദരവ്

Emirati writer Fathia Al Nimr and critic Dr Abeer Al Hosani discuss imagination, symbolism and family dynamics at the 45th Sharjah International Book Fair.
Books & Literature

കഥകൾ യാഥാർഥ്യങ്ങളെ പകർത്തുക മാത്രമല്ല, ഭാവനയിലൂടെ പുതിയ സാധ്യതകൾ തേടുകയും വേണം: ഫാത്തിയ അൽ നിംർ

Phoenix Mindrise introduces The Art of Marriage, a relationship-skills program for newlyweds, starting with a public survey of married couples.
Uncategorized

നവദമ്പതികൾക്കായി ‘ദി ആർട്ട് ഓഫ് മാര്യേജ്’ പദ്ധതിയുമായി ഫീനിക്സ് മൈൻഡ്റൈസ്; സർവേ ആരംഭിച്ചു

Sheikh Zayed bin Hamad Al Nahyan inaugurates the Anti-Narcotics Conference in Dubai from Nov 16–18 to advance global drug prevention and security efforts.
Lifestyle

ദുബായിൽ അന്താരാഷ്ട്ര ലഹരിവിരുദ്ധ സമ്മേളനത്തിന് തുടക്കമായി

MS Dhoni has officially retired from the Indian Premier League and will continue his association with Chennai Super Kings as the franchise's mentor
Sports

ഐപിഎല്ലിൽ നിന്ന് വിരമിച്ച് എം.എസ്. ധോണി; ഇനി ചെന്നൈ സൂപ്പർ കിംഗ്സ് മെന്ററായി തുടരും

Yuvakalasahithy Ras Al Khaimah unit elected Sandhya Vellappillil as President and Ajith Narayanan as Secretary at its annual conference on November 8.
Community

യുവകലാസാഹിതി റാസൽഖൈമ യൂണിറ്റിന് പുതിയ നേതൃത്വം; സന്ധ്യ വെള്ളാപ്പിള്ളിൽ പ്രസിഡന്റ്

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.