• NEWS MIDDLEEAST
  • UAEVARTHA ENGLISH
Tuesday, November 17, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home Community

നങ്യാർകുളങ്ങര ടികെഎംഎം കോളേജ് യുഎഇ അലൂമിനി അജ്മാനിൽ ഓണാഘോഷം സംഘടിപ്പിച്ചു

by UAE വാർത്ത ലേഖകൻ
23 minutes ago
in Community
Reading Time: 1 min read
22 0
TKMM College Nangiarkulangara UAE alumni hosted 'College Junction Season 4' Onam celebrations at Grand Mall, Ajman, inaugurated by MLA Reji Cherian.
121
VIEWS
Share on WhatsappShare on Facebook

‘കോളേജ് ജംഗ്ഷൻ സീസൺ 4 – ഓർമ്മപ്പൂക്കാലം’ സാംസ്കാരിക സമ്മേളനം കുട്ടനാട് എംഎൽഎ റെജി ചെറിയാൻ ഉദ്ഘാടനം ചെയ്തു

അജ്മാൻ, യുഎഇ — നങ്യാർകുളങ്ങര ടികെഎംഎം കോളേജ് അലൂമിനി യുഎഇ ചാപ്റ്ററിന്റെ നേതൃത്വത്തിൽ ‘കോളേജ് ജംഗ്ഷൻ സീസൺ 4 – ഓർമ്മപ്പൂക്കാലം’ എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു. അജ്മാനിലെ ഗ്രാൻഡ് മാളിൽ നവംബർ 15-ന് നടന്ന ആഘോഷത്തിൽ നൂറുകണക്കിന് പൂർവ്വ വിദ്യാർത്ഥികൾ കുടുംബസമേതം പങ്കെടുത്തു.

രാവിലെ നടന്ന ചടങ്ങിൽ അലൂമിനി പ്രസിഡന്റ് ഹസിന രാമചന്ദ്രൻ ഭദ്രദീപം കൊളുത്തി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. തുടർന്ന് നടന്ന സാംസ്കാരിക സമ്മേളനം കുട്ടനാട് എംഎൽഎ റെജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഹസിന രാമചന്ദ്രൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി അരുൺ ബാലകൃഷ്ണൻ സ്വാഗതവും ട്രഷറർ ശ്രീജിത്ത് നന്ദിയും പറഞ്ഞു.

ടിവി അവതാരകനും എഴുത്തുകാരനുമായ ഹരി പത്തനാപുരം, മാധ്യമപ്രവർത്തകൻ അനൂപ് കീച്ചേരി, നടനും നിർമ്മാതാവുമായ രാകേഷ് ശങ്കരൻ, അക്കാഫ് ഇവന്റ്‌സ് ജനറൽ സെക്രട്ടറി വി.എസ്. ബിജു കുമാർ, സെക്രട്ടറി മനോജ് കെ.വി. എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്ത് ആശംസകൾ നേർന്നു.

മാവേലി വരവേൽപ്പ്, ചെണ്ടമേളം, വിഭവസമൃദ്ധമായ ഓണസദ്യ എന്നിവയ്‌ക്കൊപ്പം വിവിധ കലാപരിപാടികളും മിസ്റ്റിക് റിഥംസിന്റെ ഡിജെയും ആഘോഷങ്ങൾക്ക് നിറം പകർന്നു.

പ്രോഗ്രാം കൺവീനർമാരായ പത്മരാജ്, രാജേഷ് ഹരിപ്പാട്, സഞ്ജുരാജ് വലിയകുളങ്ങര, കൾച്ചറൽ കമ്മിറ്റി കൺവീനർമാരായ സ്മിതാരാജ്, ആതിര, ചിത്രഹരിദാസ് എന്നിവരും ഭാരവാഹികളായ രാജ്ദേവ്, ഹരിദാസ്, മനോജ് ഉമേശൻ, പ്രവീൺ പ്രകാശൻ, സാജൻ, ബിജിരാജേഷ്, അഞ്ജലി എന്നിവരും പരിപാടികൾക്ക് നേതൃത്വം നൽകി.

Tags: Ajman newsAKCAF eventsOnam Celebrations UAEReji CherianTKMM College NangiarkulangaraUAE Alumni

RelatedPosts

MindQuest 2.0, a free quiz for Indian diaspora students in Grades 8–12 across the UAE, returns to Dubai on Nov 29. Register 2-member teams by Nov 23.
Education

യുഎഇയിലെ ഇന്ത്യൻ വിദ്യാർഥികൾക്കായി ‘മൈൻഡ് ക്വസ്റ്റ് 2.0’ ക്വിസ് മത്സരം നവംബർ 29-ന് ദുബായിൽ

AKCAF Events and AKCAF Literary Club honoured author Geetha Mohankumar for her short story collection Kabani at the Sharjah International Book Fair.
Books & Literature

ഗീത മോഹൻകുമാറിന് അക്കാഫ് ഇവന്റ്സിന്റെ ആദരവ്

എസ്.ബി.–അസംപ്ഷൻ കോളജ് അലുമ്നി ഓണാഘോഷം ഓർമ്മപ്പൂക്കളം അജ്മാനിൽ ഞായറാഴ്ച
Community

എസ്.ബി.–അസംപ്ഷൻ കോളജ് അലുമ്നി ഓണാഘോഷം ഓർമ്മപ്പൂക്കളം അജ്മാനിൽ ഞായറാഴ്ച

അക്കാഫ് ഇവന്റ്സ് ചെറുകഥ മത്സരം: വിജയികളെ പ്രഖ്യാപിച്ചു
Community

അക്കാഫ് ഇവന്റ്സ് ചെറുകഥ മത്സരം: വിജയികളെ പ്രഖ്യാപിച്ചു

യുഎഇയിലെ ആദ്യ സ്വകാര്യ വെറ്ററിനറി കോളജും മൃഗാശുപത്രിയും അജ്‌മാനിൽ
Ajman

യുഎഇയിലെ ആദ്യ സ്വകാര്യ വെറ്ററിനറി കോളജും മൃഗാശുപത്രിയും അജ്‌മാനിൽ

യു.എ.ഇയിൽ വിദ്യാർത്ഥികൾക്ക് സുവർണ്ണാവസരം: ഇംഗ്ലീഷ് ചെറുകഥാ മത്സരവുമായി അക്കാഫ് ഇവന്റ്സ്
Community

യു.എ.ഇയിൽ വിദ്യാർത്ഥികൾക്ക് സുവർണ്ണാവസരം: ഇംഗ്ലീഷ് ചെറുകഥാ മത്സരവുമായി അക്കാഫ് ഇവന്റ്സ്

Over 1,500 students from 60+ schools will compete at the 8th Jaleel Holding MSS Youth Festival in Dubai on Dec 2 to mark the UAE’s 55th Eid Al Etihad.
Community

ജലീൽ ഹോൾഡിങ് എംഎസ്എസ് യൂത്ത് ഫെസ്റ്റിവൽ എട്ടാം പതിപ്പ് ഡിസംബർ രണ്ടിന് ദുബൈയിൽ

ഉണ്ണി പുന്നാരയുടെ ‘രക്തബന്ധങ്ങൾക്കപ്പുറം’ ഷാർജ പുസ്തകമേളയിൽ പ്രകാശനം ചെയ്തു
Books & Literature

ഉണ്ണി പുന്നാരയുടെ ‘രക്തബന്ധങ്ങൾക്കപ്പുറം’ ഷാർജ പുസ്തകമേളയിൽ പ്രകാശനം ചെയ്തു

MindQuest 2.0, a free quiz for Indian diaspora students in Grades 8–12 across the UAE, returns to Dubai on Nov 29. Register 2-member teams by Nov 23.
Education

യുഎഇയിലെ ഇന്ത്യൻ വിദ്യാർഥികൾക്കായി ‘മൈൻഡ് ക്വസ്റ്റ് 2.0’ ക്വിസ് മത്സരം നവംബർ 29-ന് ദുബായിൽ

The second edition of Dr. Asha P.’s poetry collection ‘Atacama,’ published by Plavila Books, was launched at the Sharjah International Book Fair.
Books & Literature

ഡോ. ആശ പി.യുടെ കവിതാസമാഹാരം ‘അറ്റക്കാമ’യുടെ രണ്ടാം പതിപ്പ് ഷാർജ പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്തു

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.