• NEWS MIDDLEEAST
  • UAEVARTHA ENGLISH
Saturday, November 28, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home Community

ദുബായിൽ 27 സംഘടനകളെ ആദരിച്ചു

by UAE വാർത്ത ലേഖകൻ
1 hour ago
in Community
Reading Time: 1 min read
22 0
Dubai’s Community Development Authority honoured 27 non-profit organisations for social impact and operational excellence at the third Ithraa Awards.
121
VIEWS
Share on WhatsappShare on Facebook

ദുബായ്:പ്രവർത്തനമികവും സാമൂഹിക വികസനത്തിന് നൽകിയ സംഭാവനകളും പരിഗണിച്ച് ദുബായ് കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് അതോറിറ്റി (സിഡിഎ) 27 ലാഭേച്ഛയില്ലാ സംഘടനകളെ ആദരിച്ചു. എമിറേറ്റ്‌സ് ടവേഴ്‌സിൽ നടന്ന മൂന്നാമത് ഇത്ത്റാ അവാർഡ് ചടങ്ങിൽലാണ് ഏറ്റവും മികച്ച രീതിയിൽ സമൂഹത്തിന് ഗുണകരമായ പ്രവർത്തനങ്ങൾ നടത്തി വരുന്ന സംഘടനകളെ ദുബായ് ആദരിച്ചത്. ഗോൾഡ്, സിൽവർ,ബ്രോൺസ് തുടങ്ങിയ വിഭാഗത്തിലാണ് ആദരവ്. അതിന് പുറമെ എക്സലൻസ് പ്രവർത്തനങ്ങൾ നടത്തിയവരെയും മികച്ച പാരിതോഷികങ്ങൾ നൽകി ആദരിക്കുകയും ചെയ്തു. സിഡിഎ ഡയറക്ടർ ജനറൽ ഹെസ്സ ബിൻത് ഈസ ബുഹുമൈദും,സിഡിഎ റെഗുലേഷൻ ആൻഡ് കമ്മ്യൂണിറ്റി സർവീസസ് സെക്ടർ സിഇഒ ഡോ. അഹമ്മദ് അൽ ഹാഷിമിയുമാണ് പുരസ്‌കാരങ്ങൾ വിതരണം ചെയ്തത്

ഇതോടെ മൂന്ന് പതിപ്പുകളിലായി ആദരിക്കപ്പെട്ട സംഘടനകളുടെ എണ്ണം 82 ആയി.ലാഭേച്ഛയില്ലാ സംഘടനകളുടെ പ്രവർത്തനശേഷി വർധിപ്പിക്കാനും സുസ്ഥിര സാമൂഹിക വികസനത്തിൽ അവയുടെ പങ്ക് ശക്തിപ്പെടുത്താനുമാണ് ഇത്ത്റാ അവാർഡ് ഏർപ്പെടുത്തിയത്. സ്ഥാപന ശാക്തീകരണം, മാനവ–സാമൂഹിക മൂലധന വികസനം, സുസ്ഥിരതയും പ്രവർത്തനമികവും എന്നീ മൂന്ന് ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് വിലയിരുത്തൽ. എട്ട് പ്രധാന മാനദണ്ഡങ്ങളും 23 ഉപമാനദണ്ഡങ്ങളും പരിഗണിച്ചു. നേതൃത്വം, ഭരണനിർവഹണം, തന്ത്രപരമായ ആസൂത്രണം, മാറ്റങ്ങളോട് വേഗത്തിൽ പ്രതികരിക്കാനുള്ള കഴിവ്, പ്രവർത്തനക്ഷമത, ഡിജിറ്റൽ പരിവർത്തനം, നവീകരണം, പ്രതിഭാ പരിപാലനം, പങ്കാളിത്തം, സാമൂഹിക സ്വാധീനം, സുസ്ഥിരത, തുടർച്ചയായ മെച്ചപ്പെടുത്തൽ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

സമൂഹത്തിന്റെ ആവശ്യങ്ങൾക്കും ദുബായിയുടെ വികസന മുൻഗണനകൾക്കും അനുയോജ്യമായ പരിഹാരങ്ങൾ കണ്ടെത്തുന്നതിൽ ലാഭേച്ഛയില്ലാ സംഘടനകൾക്ക് കൂടുതൽ പങ്കുവഹിക്കാനുള്ള സാഹചര്യമൊരുക്കുകയാണ് ലക്ഷ്യമെന്ന് സിഡിഎ ഡയറക്ടർ ജനറൽ ഹെസ്സ ബിൻത് ഈസ ബുഹുമൈദ് പറഞ്ഞു. സർക്കാരും സ്വകാര്യ മേഖലയും ലാഭേച്ഛയില്ലാ സംഘടനകളും തമ്മിലുള്ള ദീർഘകാല പങ്കാളിത്തത്തിലൂടെ വൈദഗ്‌ധ്യവും വിഭവങ്ങളും ഒരുമിപ്പിക്കാനും സാമൂഹിക പ്രവർത്തനങ്ങളിൽ കൂടുതൽ പേരെ പങ്കാളികളാക്കാനും കഴിയുമെന്നും അവർ വ്യക്തമാക്കി.

സംഘടനകളുടെ നിലവിലെ പ്രവർത്തനനിലയും മെച്ചപ്പെടുത്തേണ്ട മേഖലകളും തിരിച്ചറിയാൻ അവാർഡിന്റെ വിലയിരുത്തൽ സംവിധാനം സഹായിക്കുമെന്ന് സിഡിഎ റെഗുലേഷൻ ആൻഡ് കമ്മ്യൂണിറ്റി സർവീസസ് സെക്ടർ സിഇഒ ഡോ. അഹമ്മദ് അൽ ഹാഷിമി പറഞ്ഞു. ഭരണനിർവഹണം, സുതാര്യത, ഉത്തരവാദിത്തം, വിഭവ വിനിയോഗം എന്നിവ മെച്ചപ്പെടുത്താൻ സിഡിഎ തുടർന്നും പിന്തുണ നൽകും. സേവനങ്ങൾ മെച്ചപ്പെടുത്താനും അവയുടെ സാമൂഹിക ഫലം അളക്കാനും സാങ്കേതികവിദ്യയും ഡേറ്റയും ഉപയോഗിക്കാൻ സംഘടനകളെ പ്രോത്സാഹിപ്പിക്കും. വിവിധ മേഖലകളുമായുള്ള പങ്കാളിത്തം വിപുലീകരിച്ച് ‘വി ദി യുഎഇ 2031’ കാഴ്ചപ്പാടിനും ദുബായ് സോഷ്യൽ അജൻഡ 33ന്റെ ലക്ഷ്യങ്ങൾക്കും അനുസൃതമായി സാമൂഹിക വികസനത്തിൽ സംഘടനകളുടെ സംഭാവന വർധിപ്പിക്കാനും അവാർഡ് ലക്ഷ്യമിടുന്നു.

മോഡൽ സർവീസ് സൊസൈറ്റി, ജുവനൈൽ അസോസിയേഷൻ, എമിറേറ്റ്‌സ് ഇന്റലക്ച്വൽ പ്രോപ്പർട്ടി അസോസിയേഷൻ, എമിറേറ്റ്‌സ് സ്‌കൗട്ട് അസോസിയേഷൻ, ഇന്ത്യൻ ക്ലബ്, സെൻസസ് റെസിഡൻഷ്യൽ ആൻഡ് ഡേ കെയർ ഫോർ സ്‌പെഷൽ നീഡ്‌സ്, എമിറേറ്റ്‌സ് ചൈൽഡ് പ്രൊട്ടക്ഷൻ അസോസിയേഷൻ, എമിറേറ്റ്‌സ് ഡൗൺ സിൻഡ്രോം അസോസിയേഷൻ, ദുബായ് സെന്റർ ഫോർ സ്‌പെഷൽ നീഡ്‌സ്, ബീകീപ്പേഴ്‌സ് ഫൗണ്ടേഷൻ,യുഎഇ ജനറ്റിക് ഡിസീസസ് അസോസിയേഷൻ, സൊസൈറ്റി ഓഫ് എൻജിനീയേഴ്‌സ്–യുഎഇ, അസോസിയേഷൻ ഓഫ് റോട്ടറി ക്ലബ്സ് യുഎഇ, ദുബായ് ഫൗണ്ടേഷൻ ഫോർ വിമൻ ആൻഡ് ചിൽഡ്രൻ, ദുബായ് ഓഫ്‌ഷോർ സെയിലിങ് ക്ലബ്, യുഎഇ റെയർ ഡിസീസ് സൊസൈറ്റി, ദുബായ് വിമൻസ് അസോസിയേഷൻ, യുഎഇ കൺജെനിറ്റൽ ഹാർട്ട് അസോസിയേഷൻ, ദുബായ് ഫോക്‌ലോർ സൊസൈറ്റി, എമിറേറ്റ്‌സ് അസോസിയേഷൻ ഫോർ മാനേജ്‌മെന്റ് കൺസൽട്ടന്റ്‌സ് ആൻഡ് ട്രെയിനേഴ്‌സ്, യുഎഇ ജേണലിസ്റ്റ്‌സ് അസോസിയേഷൻ,റോയാതി ഫാമിലി സൊസൈറ്റി, ഏവിയേഷൻ പ്രൊഫഷനൽസ് ക്ലബ്, ഇമാൻ കൾച്ചറൽ സെന്റർ, അസോസിയേഷൻ ഫോർ സ്‌പോർട്‌സ്, സൊസൈറ്റി ഓഫ് സസ്‌റ്റെയ്‌നബിലിറ്റി ആൻഡ് ഗ്രീൻ മെറ്റീരിയൽസ്, എമിറേറ്റ്‌സ് ഹ്യൂമൻ റൈറ്റ്‌സ് അസോസിയേഷൻ എന്നിവയാണ് വിവിധ വിഭാഗത്തിൽ ആദരിക്കപ്പെട്ടത്

Tags: Community Development AuthorityDUBAIDubai Social Agenda 33Hessa bint Essa BuhumaidIthraa AwardsNon-Profit OrganisationsSocial DevelopmentUAE news

RelatedPosts

Lulu Retail and NPCI International launch a UAE-wide campaign offering Indian visitors a 10% instant discount on UPI payments with no minimum spend.
Business

യുഎഇയിലെത്തുന്ന ഇന്ത്യൻ സന്ദർശകർക്ക് UPI ഉപയോഗിച്ചുള്ള ഷോപ്പിങ്ങിന് പ്രത്യേക ഇളവുകളുമായി ലുലു

Dubai carrier flydubai will restart direct flights between Dubai (DXB) and Tel Aviv (TLV) on December 3, 2026, after receiving regulatory approvals.
Business

ദുബായ്–ടെൽ അവീവ് നേരിട്ടുള്ള വിമാന സർവീസുകൾ ഡിസംബർ 3 മുതൽ പുനരാരംഭിക്കാൻ ഫ്ലൈദുബായ്

Model Service Society (MSS) wins the Dubai CDA Ithraa Excellence Award and AED 300,000, ranking first among 146 licensed non-profit organizations.
Community

ദുബായ് സിഡിഎ ‘ഇത്‌റാ എക്‌സലൻസ് അവാർഡ്’ മോഡൽ സർവീസ് സൊസൈറ്റിക്ക്

GDRFA Dubai processed 1,972 yacht arrivals and departures via Mobile Marina and issued 5,693 crew multiple-entry visas, data at Dubai Boat Show reveals.
Travel

നങ്കൂരമിടുന്നിടത്തുതന്നെ ഇമിഗ്രേഷൻ; ദുബായിൽ ‘മൊബൈൽ മറീന’ വഴി 1,972 യാച്ച് യാത്രകൾ

Al Nahda Centre joins Dubai Capitals as Associate Partner for ILT20 Season 5 with visa support and fan giveaways, and sets a December 1 National Day event.
Sports

ഐഎൽടി20 അഞ്ചാം സീസണിൽ ദുബായ് ക്യാപിറ്റൽസുമായി അൽ നഹ്ദ സെന്റർ പങ്കാളിത്തത്തിൽ; ദേശീയ ദിനാഘോഷവും പ്രഖ്യാപിച്ചു

All Kerala Pravasi Association and Hope of Life host a free UAE medical camp on Dec 6 across four emirates with checkups and blood tests for domestic workers.
Health

ഗാർഹിക തൊഴിലാളികൾക്കായി നാല് എമിറേറ്റുകളിൽ സൗജന്യ മെഡിക്കൽ ക്യാമ്പ്

Remitly Keralotsavam 2026 takes place Dec 2–3 at Amity School Ground, Al Qusais, Dubai, marking UAE's 55th National Day with KK Shailaja, Nikhila Vimal & concerts.
Community

കേരളോത്സവം 2026 ഡിസംബർ 2, 3 തീയതികളിൽ ദുബായിൽ

Lulu Retail and NPCI International launch a UAE-wide campaign offering Indian visitors a 10% instant discount on UPI payments with no minimum spend.
Business

യുഎഇയിലെത്തുന്ന ഇന്ത്യൻ സന്ദർശകർക്ക് UPI ഉപയോഗിച്ചുള്ള ഷോപ്പിങ്ങിന് പ്രത്യേക ഇളവുകളുമായി ലുലു

WWE Superstar Bronson Reed (Jermaine Haley) has died at 38 due to medical complications, weeks after sustaining serious injuries at Crown Jewel in Riyadh.
Sports

ഡബ്ല്യുഡബ്ല്യുഇ താരം ബ്രോൺസൺ റീഡ് അന്തരിച്ചു

Dubai Metro and Tram operator Keolis MHI celebrated Planet Day on November 26 with an employee community gardening drive to advance sustainability goals.
Environment

പരിസ്ഥിതി അവബോധം ശക്തമാക്കി കിയോലിസ് എം.എച്ച്.ഐ; പ്ലാനറ്റ് ഡേയുടെ ഭാഗമായി കമ്മ്യൂണിറ്റി ഗാർഡനിംഗ് സംഘടിപ്പിച്ചു

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.