കോഴിക്കോട് താമരശ്ശേരിയിൽ ഉണ്ടായ വാഹനാപകടത്തിൽ ഉമ്മയും മകളും മരിച്ചു. കോഴിക്കോട് പന്തീരാങ്കാവ് സ്വദേശികളായ ഫാത്തിമയും മകൾ റുബീനയുമാണ് മരിച്ചത്.
ദേശീയപാതയിൽ താമരശ്ശേരിക്ക് സമീപം അമ്പായത്തോട് ഭാഗത്ത് കാർ മരത്തിലിടിച്ചാണ് അപകടം സംഭവിച്ചത്. ഉച്ചയ്ക്ക് മൂന്നുമണിയോടെയായിരുന്നു സംഭവം.
അപകടത്തിൽ കാറിലുണ്ടായിരുന്ന മറ്റ് രണ്ടുപേർക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടകാരണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
WhatsApp Channel
പ്രധാന വാർത്തകളും ബ്രേക്കിങ് അപ്‌ഡേറ്റുകളും നേരിട്ട് ഫോണിലേക്ക്
Join









































